താൾ:Bhashabharatham Vol1.pdf/465

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവ്വണ്ണമുള്ളീയിവനെയെന്തു കണ്ടു വെടിഞ്ഞു നീ?
ദുഃഖങ്ങൾ മൂലം നിൻ ബുദ്ധിയൊക്കയും കെട്ടുപോയിതോ? 11

കുന്തി പറഞ്ഞു

ഹേ! യുധിഷ്ടിരാ, മാഴ്കൊല്ല വൃകോദരനെയോർത്തു നീ
ബുദ്ധികെട്ടിട്ടില്ല തെല്ലുമുത്ഥം ഞാൻ നിശ്ചയിച്ചതും. 12
ഈ വിപ്രന്റെ ഗൃഹത്തിങ്കൽ മേവീ സൗഖ്യത്തോടീജ്ജനം
ധാർത്തരാഷ്ട്രരറിഞ്ഞീടാതാത്താദർമ്മസങ്കടം. 13
അതിന്നു പകരം ചെയ് വാനിതൊന്നേ പാർത്ഥ, കണ്ടു ഞാൻ
ഉപകരാം നശിക്കാതുള്ളുവനാകുന്നു പുരുഷൻ. 14
പരൻ ചെയ്തതിനെക്കാളും പെരുത്തങ്ങോട്ടു ചെയ്യണം
അരക്കില്ലം ചുട്ടതീലീ മാരുതുപ്രൗഡി കണ്ടു ഞാൻ; 15
ഹിഡിംബവധവും കണ്ടു വിശ്വസിക്കുന്നു ഭീമനെ.
പതിനായിരമാനയ്ക്കുമെതിരാം ഭീമദോർബലം 16
ഇവനേന്തീലയോ വാരണാവതും മുതൽ നിങ്ങളെ ?
ഊക്കിന്നീബ് ഭീമനോടൊത്തു നിൽക്കുവാനില്ല മറ്റൊരാൾ 17
ആക്രമിക്കും നൂനമിവൻ ചക്രപാണിയെയും രണേ,
ജനിച്ചനാളിലേ വീണിതെന്നങ്കാൽ മലമേലിവൻ 18
ഉടലിന്റെ കനം കൊണ്ടിട്ടുടഞ്ഞു പാറയന്നെടോ.
ബുദ്ധിക്കൊണ്ടീബ് ഭീമനോടു ശക്തിക്കണ്ടു പാണ്ഡവ ! 19
വിപ്രപ്രത്യുപകാരത്തിന്നിപ്രകാരമുറച്ചു ഞാൻ.
ലോഭമല്ലിതൊരജ്ഞാനമല്ല വിഡ്ഡിത്തമല്ല മേ 20
ധർമ്മത്തിനായ് വിചാരിച്ചു നിശ്ചയം ചെയ്തതാണു ഞാൻ.
ഉണ്ടാകുമിതുകൊണ്ടിട്ടു രണ്ടു കാര്യംയുധിഷ്ടിര! 21
നിവാസത്തിൻ പ്രതീകാരം പെരുതായുള്ള ധർമ്മവും
കാര്യങ്ങളിൽ ബ്രാഹ്മണർക്കു സഹായം ചെയ്തുവെങ്കിലോ 22
ക്ഷത്രിയൻ പുണ്യലോകത്തിലെത്തുമെന്നുണ്ടുറപ്പു മേ.
ക്ഷത്രിയൻ തൻ മൃതമോക്ഷം ക്ഷത്രിയൻ ചെയ്തുവെങ്കിലോ 23
പെരുതാം കീർത്തിയിങ്ങുണ്ടാം പരലോകത്തിലും പരം.
വൈശ്യന്നായിസ്സഹായത്തെ ക്ഷത്രിയൻ ചെയ്തുവെങ്കിലും 24
അവനല്ലോ നാട്ടിലുമേ ജനരഞ്ജനകിട്ടുമേ.
ശരണം പാർത്തു വന്നെത്തും ശൂദ്രനെക്കാത്ത പാർത്ഥിവൻ 25
സ്വാത്തേറി മന്നോർ മാനിക്കും സൽക്കുലത്തിൽ ജനിക്കുമേ.
എന്നേവം ഭഗവാൻ വ്യാസനെന്നോടു കുരുനന്ദന! 26
മൂന്നമോതിയതാണീ ഞാനിന്നേവം നിശ്ചയിച്ചതും.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/465&oldid=156812" എന്ന താളിൽനിന്ന് ശേഖരിച്ചത്