താൾ:Bhashabharatham Vol1.pdf/455

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബകവധപർവ്വം

157. ബ്രാഹ്മണവിലാപം

ബകനുചോറുകൊടുക്കേണ്ട ഊഴമെത്തിയ ഗൃഹനാഥനായ ബ്രാഹ്മണന്റെ വിലാപം.അതുകേട്ട കുന്തിയുടെ ചിന്ത. തങ്ങൾക്കു താമസിക്കാൻ സ്ഥലം നല്കിയ ബ്രാഹ്മണനെ സങ്കടത്തിൽനിന്നു രക്ഷിക്കേണ്ട കടമയെപറ്റി കുന്തി ഭീമനോട് പറയുന്നതും, യഥാർത്ഥ വിവരം മനസ്സിലായാൽ എന്തെങ്കിലും പരിഹാരം ചെയ്യാമെന്നുള്ള ഭീമന്റെ മറുപടിയും. സ്വയം ബകന്റെ അടുക്കലേക്കു പോകാനുള്ള ബ്രാഹ്മണന്റെ സന്നദ്ധത.


ജനമേജയൻ പറഞ്ഞു

ഏകചക്രയിലുൾപ്പുക്കാക്കൗന്തേയന്മാർ മഹാരഥൻ
പിന്നെയെന്തോന്നു ചെയ്താരാപാണ്ഡവന്മാർ മുനീശ്വര! 1

വൈശമ്പായനൻ പറഞ്ഞു

ഏകചക്രയിലുൾപ്പുക്കാക്കൗന്തേയന്മാർ മഹാരഥൻ
കുറച്ചുദിവസം പാർത്തു ബ്രാഹ്മണൻ തന്റെ മന്ദിര. 2
രമ്യങ്ങളായി പലവിധമുള്ള കാടുകൾ കണ്ടവർ
നാട്ടുദേശങ്ങളും പാർത്തരാറും പൊയ്കകളും പരം. 3
ഭിക്ഷയേറ്റു നടന്നാരങ്ങേവരും ധരണീപതേ!
പ്രിയദർശനരാ നാട്ടാർക്കിഷ്ടരായ് സ്വഗുണങ്ങളാൽ. 4
അന്തിക്കു കിട്ടിടും ഭിക്ഷ കുന്തിക്കായേകുമായർ
അവൾ ഭാഗിച്ച ഭഗങ്ങളവരങ്ങുണ്ടുകൊണ്ടിടും. 5
അർദ്ധഭാഗം വീരരമ്മയൊത്തു ഭക്ഷിച്ചിതായവർ
അർദ്ധഭാഗം ഭീമസേനനശിച്ചിതു മഹാബലൻ. 6
ഏവമായോഗ്യരാ നാട്ടിൽ മേവിപ്പോരും പ്രകാരമേ
ഒട്ടുകാലം ചെന്നു കേളിച്ചട്ടത്തിൽ ഭരതർഷഭ! 7
പിന്നീടൊരിക്കൽ ഭിക്ഷയ്ക്കാ മന്നവർഷഭർ പോയിനാർ
എന്തുകൊണ്ടോഭീമസേനൻ കുന്തിയോടൊത്തു മേവിനാൻ. 8
ഉടനാർത്തസ്വനം ഘോര ധരണീ സുരമന്ദിരേ
ഏറ്റമുണ്ടായതായിട്ടു കേട്ടാളാകുന്തി ഭാരത! 9
പരം കേണിട്ടു കരയുമവരെപ്പാർത്തു കണ്ടുടൻ
കനിവാലേ സാധുഭാവാൽ കുന്തിക്കേറ്റം പൊറാതെയായ്. 10
ദുഖംകൊണ്ടു കലങ്ങീടും കരളോടൊത്തുടൻ പൃഥ
കല്യാണി കനിവാർന്നിടുംവണ്ണം ഭീമനോടൊതിനാൾ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/455&oldid=156802" എന്ന താളിൽനിന്ന് ശേഖരിച്ചത്