താൾ:Bhashabharatham Vol1.pdf/459

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എല്ലാംകൊണ്ടും മൂന്നുമേവമില്ലാതാവുമസംശയം
അങ്ങു പോയാലായതോർത്തിട്ടങ്ങെന്നെക്കൈവിടണമേ. 21
സ്ത്രീകൾക്കിതേ പുഷ്ടി കാന്തൻ പോകുംമുമ്പങ്ങുസൽഗതി
മക്കളെപ്പെറ്റുടൻ നേടുകെന്നല്ലോ ചൊൽവൂ ധാർമ്മികർ. 22
മകനേയും വെടിഞ്ഞേനീ മകളേയുമതേവിധം
ബന്ധുക്കളേയുമങ്ങേയ്ക്കുവേണ്ടി ഞാൻ ജീവനേയുമേ. 23
യജ്ഞം, തപസ്സുനിയമം പല ദാനമിവറ്റിലും
മുഖ്യ ഭർത്തൃപ്രിഹിതസ്ഥിതിയാം നാരികൾക്കഹോ! 24
ഞാൻ ചെയ് വാൻ തുടരുന്നോരീദ്ധർമ്മം പരമസമ്മതം
പ്രീയമാം ഹിതമാമേറ്റമിതങ്ങയ്ക്കും കുലത്തിനും. 25
ഇഷ്ടാപത്യങ്ങളും പിന്നെ വിത്തവും ബന്ധുവർഗ്ഗവും
ഭാര്യയും നല്ലവർക്കാപദ്ധർമ്മമുക്തിക്കു സാധനം. 26
ആപത്തിനായ് ധനം കാപ്പൂ ധനത്താൽ കാപ്പു ഭാര്യയെ
ആത്മാവിനെദ്ധനം ഭാര്യയിവയാൽ കാപ്പു കേവലം. 27
ദൃഷ്ടാദൃഷ്ടഫലത്തിനായ് ഭാര്യമക്കൾ ധനം ഗൃഹം
ഇവയെല്ലാം നേടിടേണമേവമാം ബുധനിശ്ചയം. 28
കുലമെല്ലാമങ്ങൊരേടം കുലവർദ്ധനനിങ്ങുതാൻ
ഇതു രണ്ടും തുല്യമാകില്ലെന്നല്ലോ ബുദ്ധനിശ്ചയം. 29
കാര്യമെന്നാൽ നിർവഹിക്ക താന്താൻ തൻഗതി നേടുക
എനിക്കനുജ്ഞ തരിക മക്കളെക്കാത്തുക്കൊള്ളണേ! 30
അവദ്ധ്യമാർ സ്ത്രീകളെന്നു ധർമ്മം ധർമ്മജ്ഞരോതുവേർ
ധർമ്മജ്ഞർപോലരക്കന്മാരെന്നെക്കൊന്നീലയെന്നുമാം. 31
പുരുഷർക്കു വധം തീർച്ച സ്ത്രീകൾക്കോ സംശയം വധം
ധർമ്മജ്ഞ, നീയിതോർത്തെന്നെച്ചൊല്ലിവിട്ടീടവേണമേ! 32
പ്രായാനുഭവവും പൂണ്ടു ധർമ്മമേറ്റം ചരിച്ചു ഞാൻ
തവ സന്തതിയും നേടി ചാവാൻ സങ്കടമില്ലമേ. 33
മക്കളേപെറ്റവർ പരം വൃദ്ധനിൽ പ്രിയകാംക്ഷിണി
ഇതെല്ലാമോർത്തിതിന്നായിട്ടൊരുങ്ങീടുന്നതാണു ഞാൻ. 34
എന്നെ കൈവിട്ടുവെന്നാലുമങ്ങയ്ക്കന്യയേ വേട്ടിടാം.
വീണ്ടുമായതിലുണ്ടാകും വേണ്ടും ധർമ്മപ്രതിഷ്ടയും . 35
അധർമ്മമല്ലോ പുരുഷർക്കേതുമേ ബഹുഭാര്യത
ആദ്യഭർത്താവിനേ ലംഘിപ്പതോ സ്ത്രീകൾക്കധർമ്മമാം. 36
ഇതെല്ലാമോർത്തുമങ്ങാത്മത്യാഗം നിന്ദ്യമതോർത്തുമേ
കാത്തുകൊള്ളുക തന്നേയും കുലവും മക്കളേയുമേ. 37

വൈശമ്പായനൻ പറഞ്ഞു

എന്നുരയ്ക്കും ഭാര്യയെത്താൻ പുല്തിബ്ഭർത്താവു ഭാരതേ!
ഭാര്യയോടൊത്തു കണ്ണീരു വാർത്തു ദുഃഖിച്ചിതേറ്റവും. 38

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/459&oldid=156805" എന്ന താളിൽനിന്ന് ശേഖരിച്ചത്