കുന്ദലത/ശിഷ്യൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കുന്ദലത
രചന:അപ്പു നെടുങ്ങാടി
ശിഷ്യൻ

കുന്ദലത

  • ആമുഖം
  1. യോഗീശ്വരൻ
  2. കുന്ദലത
  3. നായാട്ട്
  4. ചന്ദനോദ്യാനം
  5. രാജകുമാരൻ
  6. അതിഥി
  7. വൈരാഗി
  8. ഗൂഢസന്ദർശനം
  9. അഭിഷേകം
  10. ശിഷ്യൻ
  11. ശുശൂഷകി
  12. ദൂത്
  13. ദുഃഖ നിവാരണം
  14. അനുരാഗവ്യക്തി
  15. നിഗൂഹനം
  16. യുദ്ധം
  17. അഭിഞ്ജാനം
  18. വിവരണം
  19. വിമോചനം
  20. കല്യാണം

കുന്ദലത


[ 50 ] യോഗീശ്വരനും അതിഥിയും ഇതിന്നിടയിൽ അന്യോന്യം വളരെ സ്നേഹവിശ്വാസമുളളവരായി തീർന്നു. അതിഥി യോഗീശ്വരന്റെ ഭവനത്തിൽ കാലക്ഷേപംചെയ്വാനുളള സുഖവും, യോഗീശ്വരന്റെ അപരിമിതമായിരിക്കുന്ന വിജ്ഞാനവും, വിസ്മയനീയനായ ബുദ്ധിചാതുര്യവും, ലൗകികവിഷയങ്ങിലെ പരിചയവും ശീലഗുണവും കണ്ടു് ഒരു ദിവസം സവിനയം പറഞ്ഞു:

രാമകിശോരൻ: വിരോധമില്ലെങ്കിൽ ഞാൻ അങ്ങടെ ശിഷ്യനായി കുറെക്കാലം ഒരുമിച്ചു താമസിച്ചതിന്റെ ശേഷമേ എന്റെ രാജ്യത്തോക്കു മാടങ്ങിപ്പോകാൻ വിചരിക്കുന്നുളുള.

യോഗീശ്വരൻ: എനിക്കും അതുതന്നെയാണു വളരെ സാന്തോഷം. അധികം കാലം ഉത്സാഹത്തോടുകുടി ഗുരുശ്രുഷചെയ്തും താല്പര്യത്തോടുകുടി പരിശ്രമിച്ചും സമ്പാദിച്ചിരിക്കുന്ന എന്റെ വിദ്യയാകുന്ന ധനം, ഈ വഗ്രഹത്തിനു പരിണാമംവന്നതിനുശേഷവും, പരോപകാരത്തിനു കാരണമായി അനേക സംവത്സരം ക്ഷയിക്കാതെ നിൽക്കേണമെന്നാണു് എന്റെ മോഹം. എന്നാൽ, ആയതു സൽപാത്രങ്ങളിൽ നിക്ഷപിക്കേണമെന്നു് ഒരു ശാഠ്യം ഉളളതിനാൽ ഇതുവരെ ആ മോഹം സാധിപ്പാൻ സംഗതി വന്നില്ല. ഇപ്പോൾ എനിക്കു് ഒരു നിധി കിട്ടിയ പോലെ, യദൃച്ഛയായി രാമകിശോരനെ കണ്ടത്തിയതു് എന്റെ [ 51 ] ഭാഗ്യം തന്നെയാണു്. അതിനു ഞാൻ ജഗദീശ്വരനെ ഇതാ വന്ദിക്കുന്നു .‌ രാമകിശോരൻ:ഞാൻ അങ്ങനെയല്ലാ വിചരിക്കുന്നതു്. വളരെ ഭാഗ്യശാലികൾക്കല്ലാതെ സത്സമാഗമത്തിന്നു് ഇടവരുന്നതല്ല. ഞാൻ ആഗ്രാമത്തിൽവെച്ചു് അങ്ങന്നുമായി കാണ്മാൻ ഇടവരുന്നില്ലെങ്കിൽ, ഓരോ ദിക്കുകളിൽ സ‍ഞ്ചരിച്ചു വൃഥാ കാലക്ഷേപം ചെയ്തുപേകുന്നതായിക്കുന്നു . അതു കുടാതെ ഇങ്ങനെ ദുർല്ലഭമായിരിക്കുന്ന സത്സകാശത്തിന്നു സംഗതി വന്നതു് എന്റെ ഭാഗ്യം എന്നല്ലാതെ ഞാൻ‌‍ ഒന്നും പറവാൻ കാണുന്നില്ല. യോഗീശ്വരൻ:നമ്മുടെ സഹവാസം പരസ്പരം പ്രീതികരമാണെന്നു നമുക്ക പരമാർത്ഥമാണല്ലോ . ഈ ലേകത്തിൽ പലവിധക്കാരായ അനേകം ജനങ്ങൾ ഉണ്ടെങ്കിലും, അവരിൽ ബുദ്ധിവൈശിഷ്യംകൊണ്ടും , ശീലഗുണംകൊണ്ടും കൃത്യാകൃത്യപരിജ്ഞാനംകൊണ്ടും സഖ്യത്തിന്നു് അനുരുപന്മാരായവർ എത്രയോ ചുരുക്കം. ഉളളവരിൽതന്നെ ഓരോരുത്തരുടെ ഗുണങ്ങളെ തമ്മിൽ തമ്മിൽ അറിയുവാനുളള അവസരങ്ങൾ വളരെ ദുർല്ലഭമായിരിക്കയാൽ അന്യോന്യം വിശ്വാസവും ബഹുമാനവും ഉണ്ടായിത്തീർന്നു. മൈത്രി എന്ന ബന്ധത്തിൽനിന്നു് ഇടവിടാതെ ഉളവാകുന്ന സാമ്യമില്ലാത്ത ആനന്ദത്തെ അനുഭവിപ്പാൻ പ്രായേണ ദേവികൾ പ്രാപ്തന്മാരാകുന്നില്ല. നമ്മുടെ സംഭാഷണവും സഹവാസവും പരസ് പരം പ്രീതികരമാണെന്നുള്ള ഒരലവസ്ഥ നിഷ്കളങ്കമായ മൈത്രീയുടെ നിസ്സംശയമായ ഒരു ലക്ഷണമാകയൽ ആ സംഗതികൊണ്ടും നാം രണ്ടുപേരും ഭാഗ്യവാന്മാരാണെന്നു ഞാൻ അഭിപ്രായപ്പെടുന്നു രാമകിശോരൻ :അങ്ങുന്നു പറഞ്ഞതിന്റെ പരമാർത്ഥം എന്റെ ചുരുങ്ങിയ പരിചയം കൊണ്ടുതന്നെ ആലോചിക്കുന്നേടത്തോള മെനിക്കു് അനുഭവമായി തോന്നുന്നു. എന്നാൽ, ലേകത്തിൽ സ്നേഹിതന്മാർ എന്നു പരയപ്പെട്ടവരും അന്യോന്യം അപ്രകാരം വിളിച്ചുവരുന്നവരും ആയ ജനങ്ങൾ വളരെ വളരെയുണ്ടു്. അതു ആശ്ചര്യമായ ഒരു സംഗതിതന്നെ. യോഗീശ്വരൻ :ലോകം , അതിന്റെ രീതി വഴിപോലെ പരിചയമില്ലാത്തവരെ അത്യന്തം വഞ്ചിക്കന്നതാകുന്നു. ജനങ്ങളെ അവരുടെ പ്രവൃത്തികൊണ്ടല്ലാതെ വാക്കുകളെകൊണ്ടു ഗണിക്കുന്നതു പോലെ അബദ്ധം മാറെറാന്നില്ല. ഓരോ സ്വാർത്ഥങ്ങളെ സാധിക്കാൻ വേണ്ടിയോ , അസംഗതിയായോ തമ്മിൽ ഇടവിടുവാൻ സംഗതി വരുമ്പോൾ ജനങ്ങൾ തങ്ങളുടെ ആ സംബന്ധത്തെ സ്നേഹം എന്നു പറഞ്ഞുപോരുന്നതു് ഒരു ലൗകികാവസ്ഥയാവന്നു്. ആയതു് യഥാർത്ഥമായ സ്സേഹണെന്നു് ആദിയിൽ തെററായി ധരിക്കുന്ന ശുദ്ധന്മാർക്കു് മായമാണെന്നു ലോകത്തിൽ അല്പം പരിചയിക്കുമ്പോൾ ബോദ്ധ്യപ്പൊടുകയും ചെയ്യും. [ 52 ] രാമകിശോരൻ:അങ്ങുന്നു പറഞ്ഞതു മുഴുവൻ ആലോചിച്ചുനോക്കുമ്പോൾ സ്വാർത്ഥത്തിന്റെ ലാഞ്ചരനപോലും ഉണ്ടെങ്കിൽ ആ മൈത്രി നിഷ്കളങ്കമാണെന്നു പറവാൻ പാടില്ലെന്നു തോന്നുന്നു. യോഗീശ്വരൻ:അതെ, സ്വാർത്ഥത്തോടു വേർപെട്ടു നിൽക്കുന്നേടത്തോളം മൈത്രി നിലനിൽക്കുന്നതാകുന്നു.എന്നാൽ, സ്വാർത്ഥത്തെ കേവലം നിരസിച്ചു പ്രവർത്തിക്കുന്നവർ ലോകത്തിൽ ഇല്ലെന്നുതന്നെ പറയാം.ധർമവിഷയമാണെന്നും ഈശ്വര വിഷയമാണെന്നും സാധരണ പറഞ്ഞുവരുന്ന പ്രവർത്തികൾ കൂടി ഓരോന്നായി പരിശോധനയ്ക്കുവേണ്ടി ശാണഘർഷണം ചെയ്താൽ ആവയിൽ സ്വാർത്ഥസമ്മിശ്രമല്ലാത്തവ എത്രയോ ചുരുങ്ങിക്കാണുമെന്നു തീർച്ചയാണ്. ഞങ്ങൾ പറയുന്നതിന്റെ താല്പര്യം സ്വാർത്ഥത്തിനുമാത്രം വേണ്ടി സമ്പാദിക്കുന്ന സ്നേഹത്തിന്നു സ്നേഹം എന്നു പറഞ്ഞുകൂടാ എന്നും സ്വാർത്ഥം സാധിക്കുവാൻ വേണ്ടി ഉതകുമാറാകുന്ന സ്നേഹം അസ്ഥിരമാണെന്നും ആകുന്നു. ഇങ്ങനെ രണ്ടുപേരും തമ്മിൽ ഏതാണ്ടു ഗുരുശിഷ്യന്മാരുടെ നിലയിൽ ആയി എങ്കിലും സ്നേഹിതന്മാരെപ്പോലെ ചിലപ്പോൾ പല ധർമ്മങ്ങൾ പറയുമെന്നുതന്നെയല്ല ഒരിക്കലും തമ്മിൽ പിരിയാതെയുമായി. രാമകിശോരൻ തന്റെകൂടെ ശിഷ്യനായി താമസിപ്പാൻ തീർച്ചയാക്കിയതിന്റെശേഷം തന്റെ ഗൃഹത്തിലുളള എല്ലാവരെയും യോഗീശ്വരൻ രാമകിശോരന്ന് പറഞ്ഞുപരിചയമാക്കി കൊടുത്തു. ഒരു ദിവസം രണ്ടുപേരുംകൂടി ഉമ്മറത്ത് തിണ്ണയിന്മേൽ ഇരിക്കുമ്പോൾ യോഗീശ്വരൻ കുന്ദലതയെ വിളിച്ചു. കുന്ദലത തന്റെ പതിവുപോലെ വേഗത്തിൽ വന്ന് ഉമ്മറത്തേക്കു കടന്നപ്പോൾ പുതുതായി വന്ന ആൾ അവിടെ ഇരിക്കുന്നതു കണ്ടു് ഉടനെ അല്പം സങ്കോചത്തോടുകൂടി അകത്തേക്കുതന്നെ പിൻവാങ്ങി. രാമകിശോരൻ വന്നിട്ടു നാലഞ്ചു ദിവസമായി എങ്കിലും, കുന്ദലത രാമകിശോരനെ അതുവരെ അടുത്തു കണ്ടിട്ടുണ്ടായിരുന്നില്ല. രാമകിശോരൻ കുന്ദലതയെ അതിന്നു മുമ്പിൽ കണ്ടിട്ടുതന്നെയുണ്ടായിരുന്നതുമില്ല. അതുകൊണ്ടു് കാന്തിയേറിയ അവളുടെ ശരീരം തടിൽപ്രഭപോലെ ക്ഷണമാത്രംകൊണ്ടു് കാണാതായപ്പോൾ രാമകിശോരൻ അത്യന്തം വിസ്മയിച്ചു. യോഗീശ്വരൻ 'തരക്കേടില്ല, ഇങ്ങോട്ടു വരാം' എന്നു പറഞ്ഞു് പിന്നെയും വിളിച്ചപ്പോൾ കുന്ദലത വളരെ ശങ്കിച്ചുംകൊണ്ടു് പുറത്തേക്കു കടന്നു് യോഗീശ്വരന്റെ അരികെ ചെന്നിരുന്നു തലതാഴ്ത്തിക്കൊണ്ടു് പുതുതായി വന്നാളുടെ വേഷത്തെ സൂക്ഷിച്ചുനോക്കിത്തുടങ്ങി. ലജ്ജകൊണ്ടു് അയാളുടെ മുഖത്തേക്കു മാത്രം നോക്കുവാൻ കഴിഞ്ഞില്ല.രാമകിശോരനും തന്റെ താരുണ്യം നിമിത്തം യുവതിയായ കുന്ദലതയുടെ മുഖത്തേക്കു നേരിട്ടു നോക്കുവാൻ കഴിയാതെ ഉന്നമ്രമുഖനായിയ്ക്കൊണ്ടിരുന്നതേയുള്ളു. [ 53 ] യോഗീശ്വരൻ,'ഇദ്ദേഹം ഇന്നുമുതൽ എന്റെ ശിഷ്യനാവാൻ നിശ്ചയിച്ചിരിക്കുന്നു. മേലാൽ നമ്മുടെ ഭവനത്തിൽതന്നെയാണ് ഇദ്ദേഹത്തിന്നു സ്ഥിരവാസം. നമ്മുടെ ഭാഗ്യംകൊണ്ടാണ് സഹവാസത്തിന്നു് ഇങ്ങനെ ഒരാളെ കിട്ടുവാൻ സംഗതി വന്നത്. രാമകിശോരൻ എന്നാണ് പേരു് 'എന്നു് കുന്ദലതയോടായിട്ടു് പറഞ്ഞു. പിന്നെ രാമകിശോരനെ നോക്കി, 'ഈ കുമാരിക്ക് കുന്ദലത എന്നാണു പേര്. ഇവളുടെ അമ്മ മരിച്ചിട്ടു കുറെ കാലമായി. അമ്മയെ ഇവൾക്ക് ഓർമയുണ്ടോ എന്നുതന്നെ സംശയമാണ്.അത്ര ചെറുപ്പത്തിൽന്നെ അമ്മയില്ലാതായിരിക്കുന്നു' എന്നു പറഞ്ഞപ്പോൾ രാമകിശോരൻ പണിപ്പെട്ടു് കുന്ദലതയുടെ മുഖത്തേക്കു നോക്കി ഉടനെ മുഖം താഴ്ത്തി. അപ്പോഴാണ് അവർ മുഖത്തോടു മുഖം കണ്ടതു്. രാമകിശോരൻ കുന്ദലതയുടെ മുഖത്തേക്ക് ഒന്നു നോക്കിയപ്പോൾതന്നെ ഗുരുപുത്രിയാകയാൽ വിനയത്തോടുകൂടി കലശസൂചകമായി അല്പം തലതാഴ്ത്തി. അവളെക്കുറിച്ച് തന്റെ പ്രീതിയും ബഹുമാനവും പ്രകാശിപ്പിച്ചു. കുന്ദലത അതു കഴിഞ്ഞ ഉടനെ അനുമതിക്കായി യോഗീശ്വരന്റെ മുഖത്തേക്ക് ഒന്നു നോക്കി ഒന്നും സംസാരിക്കാതെ അകായിലേക്കുതന്നെ പോവുകയുംചെയ്തൂ. യോഗീശ്വരൻ ഇനി നമ്മുടെ ഗൃഹഭരണം ഒക്കെയും കഴിക്കുന്നവളായി പാർവ്വതി എന്നൊരു സ്ത്രീയുണ്ടു്. അവളെ കണ്ടിരിക്കുന്നുവല്ലോ. അതു കൂടാതെ എനിക്ക് ഒരു ഭൃത്യനും ഉണ്ടു്. അതാ ആ തോട്ടത്തിൽ പണിചെയ്യുന്നവൻതന്നെയാണ്. രാമദാസൻ എന്നാണു് പേരു്. അവനെ ഞാൻ ഇയ്യിടെ ഒരു ദിക്കിലേക്ക് അയച്ചിരുന്നു, ഇന്നലെയാണു് എത്തിയതു്' എന്നു പറഞ്ഞു് രാമദാസനെ വിളിച്ചു മൂന്നാളുംകൂടി തോട്ടത്തിൽ കുറേ നേരം നടന്നതിന്റെ ശേഷം യോഗീശ്വരനും ശിഷ്യനുംകൂടി കുളിക്കുവാൻ പോവുകയുംചെയ്തു. അതിന്നുശേഷം യോഗീശ്വരൻ എപ്പോഴും രാമകിശോരനെ ഒരുമിച്ചുകൊണ്ടുനടക്കും. പല സംഗതികളെക്കുറിച്ചും സംസാരിക്കുമ്പോൾ ഒന്നാമതു് രാമകിശോരന്നു് ആ സംഗതികളെക്കുറച്ചു് ഗ്രഹിതം ഇത്രയുണ്ടെന്നറഞ്ഞു് അതിൽ അബദ്ധത്തെ പറഞ്ഞു് മനസ്സിലാക്കുകയും സുബദ്ധങ്ങളായിട്ടുള്ളവയെ ധരിപ്പിക്കുകയും ചെയ്യും. ഈ വിധം സംഭാഷണങ്ങളും വിവാദങ്ങളും ഇടയ്ക്കിടയ്ക്ക് ഉണ്ടാവുമ്പോൾ യോഗീശ്വരൻ കുന്ദലതയേയും വിളിക്കും. എന്നാൽ, രാമകിശോരനെക്കുറിച്ചുള്ള പരിചയക്കേടുനിമിത്തം കുന്ദലത ഒന്നും സംസാരിക്കുകയാകട്ടെ തന്റെ സംശയങ്ങൾ ചോദിച്ചുതീർക്കയാകട്ടെ ചെയ്കയില്ല. എങ്കിലും യോഗീശ്വരൻ പറയുന്നത് രാമകിശോരൽ ഗ്രഹിക്കുന്നതുപോലെതന്നെ തെളിവായും സൂക്ഷ്മമായും ഗ്രഹിക്കുകയുംചെയ്യും ചിലപ്പോൾ കുന്ദലതയ്ക്ക് മുമ്പു് യോഗീശ്വവരൻ പറഞ്ഞുകെടുത്തിട്ടുള്ള സംഗതി [ 54 ] കളെക്കുറിച്ചാണ് സംഭാഷണം ഉണ്ടായതു് എങ്കിൽ അദ്ദേഹം കുന്ദലതയോടു നേരിട്ടു ചോദിക്കും. അപ്പോൾ അവൾ വളരെ സങ്കോചത്തോടുകൂടീട്ടാണെങ്കിലും അക്ഷരവ്യക്തിയോടുകൂടി മിതമായി ഖണ്ഡിതമായ സമാധാനങ്ങൾ പറഞ്ഞു് യോഗീശ്വരനെ സന്തോഷിപ്പിക്കുകയും, രാമകിശോരനെ അത്യന്തം വിസ്മയിപ്പിക്കുകയും ചെയ്യും ഒരു ദിവസം മൂന്നുപേരുംകൂടി രാത്രി അത്താഴം കഴിഞ്ഞയുടനെ നക്ഷത്രം നോക്കിക്കോണ്ടു് മുറ്റത്ത് നടന്നുകൊണ്ടിരിക്കെ രാമകിശോരൻ ചോദിച്ചു 'ഈ കാണുന്ന തേജപുഞ്ജങ്ങൾ അവയുടെ ഗതിഭേദങ്ങളെക്കൊണ്ടു മനുഷ്യരുടെ സുഖദുഃഖാവസ്ഥ നിർണയിക്കുന്നുണ്ടെന്നു ചില യോഗ്യന്മർകൂടി വിശ്വസിച്ചുവരുന്നവരിൽ പരമാർത്ഥം എത്രത്തോളമുണ്ടു്? അതിന്റെ സൂക്ഷ്മം മനസ്സിലാവാൻ കഴിയാതെ ഞാൻ പലപ്പോഴും അന്ധാളിച്ചിട്ടുണ്ട്.' യോഗീശ്വരൻ : ഛി! ഛി! ആ വിശ്വാസത്തെക്കാൾ അധികമായ ഒരു ഭോഷത്വം ഉണ്ടെന്നു് എനിക്കു തോന്നുന്നില്ല. അജ്ഞാനതിമിരാന്ധന്മാരായ അനവധി ജനങ്ങൾ നിത്യത പറഞ്ഞുവരുന്ന പല നിരർത്ഥകങ്ങളായ വാക്കുകളും ചെയ്തുവരുന്ന നിഷ് പ്രയോജനങ്ങളായ ബഹുകർമ്മങ്ങളും പ്രായേണ ആ അബദ്ധമായ വിശ്വാസത്തിൽ നിന്നുളവാകുന്നതാണെന്നു നിർവിവാദമാണു്. ഈ തേജപുഞ്ജങ്ങൾ എത്രയോ വലിയ ഗോളങ്ങൾ നമ്മുടെ ഈ ഭൂമി അതിൽ ചില ഗോളങ്ങളുടെ ശതാംശം വലിപ്പമില്ല.അങ്ങനെയുള്ള ഗോളങ്ങളുടെ മഹിമയെ വിചാരിച്ചു നോക്കുമ്പോൾ എത്രയോ നിസാരമായി തോന്നുന്ന ഈ ഭൂമിയിൽ, അതിനിസാന്മാരായിരിക്കുന്ന ഈ മനുഷ്യരുടെ ഇച്ഛങ്ങളായ സുഖദുഃഖങ്ങളെ ക്രമീകരിക്കുവാനാണ് ആ മഹിയസ്സുകളായ തേജപ്പുഞ്ജങ്ങൾ സഞ്ചരിക്കുന്നതു് എന്നു ചില മൂഢാത്മാക്കൾ വിശ്വസിക്കുന്നതിന്നു കാരണം, ഒന്നാമതു് ഏറ്റവും ദൂരസ്ഥന്മാരായിരിക്കുന്ന ആ ഗോളങ്ങളുടെ സൂക്ഷ്മമായ വലിപ്പത്തെ അറിയാത്തതിനാലുള്ള തുച്ഛഭ്രമം; രണ്ടാമതു പ്രപഞ്ചത്തിൽ കാണുന്നതത്രയും മനുഷ്യരായ നമ്മുടെ സുഖത്തിന്നും പ്രയോജനത്തിന്നും വേണ്ടി സ്രഷ്ടിച്ചതാണെന്നുള്ള അതിനിന്ദ്യമായ തന്നിഷ്ടവിചാരം, ഇതുകളാകൂന്നു. അതിന്നു് ഒരുദാഹരണം പറയാം, സമുദ്രത്തിൽ അനവധി വലിയ കപ്പലുകൾ അങ്ങോട്ടുംമിങ്ങോട്ടും പോകുന്നതിന്റെ ഗതിഭേതംകൊണ്ടു്, ചുവട്ടിൽ തുള്ളിക്കളിക്കുന്ന മീനുകളുടെ സുഖദുഃഖാവസ്ഥയെ ഗണിക്കാമെന്നു് ആ ക്ഷുദ്രജീവികൾ വിചാരിക്കുന്നുവെങ്കിൽ എത്ര അബദ്ധമാണു് അവയുടെ വിചാരം എന്നു നമുക്കു് ഉടനെ തോന്നുന്നില്ലേ? ദേഹികളുടെ സുഖദു:ഖങ്ങൾ പലപ്പോഴും അവരുടെ പ്രവൃത്തിയിൽനിന്നുതന്നെ ഉത്ഭവിക്കുന്നവയാണെന്നു നമുക്കു് അനുഭവമാണല്ലോ. അങ്ങനെയിരിക്കെ മർത്ത്യന്മാർ ദ്യുതം, മദ്യപാനം, ചോരണം, മാരണം, [ 55 ] എന്നിങ്ങനെ ഓരോ ദുഷ്കർമ്മങ്ങളിൽ നിരതന്മാരായി തജ്ജന്യങ്ങളായ കഷ്ടതകളെയോ, തൽഫലങ്ങലായ ദണ്ഡനകളെയോ അനുഭവിക്കനുമ്പോൾ അടുത്തിരിക്കുന്ന അവരുടെ പ്രത്യക്ഷമായ ഹേതുക്കളെ ഗണിക്കാതെ ആ ഫലങ്ങളോടുയാതൊരു സംബന്ധവുമില്ലാത്ത ദൂരത്തെങ്ങാനുമുള്ള ഗ്രഹങ്ങളുടെ ഗതിഭേതങ്ങളാണ് അവയുടെ ഹേതുക്കളന്നു ഭ്രമിച്ച് നിരപരാധികളായ ആ ഗ്രഹങ്ങളുടെമേൽ ദോഷാരോപണംചെയ്യുന്നത് , ഹേതുഫലങ്ങൾ തമ്മിലുള്ള സംബന്ധത്തെ സൂക്ഷമമായി അന്വേഷിച്ചറിയുവാൻ ബുദ്ധിശക്തിയില്ലാത്തവരും അവ്യുല്പന്നന്മാരുമാ ബഹുജനങ്ങളുടെ സ്വഭാവമാകുന്നു.: രാമകിശോരൻ: എന്റെ സംശയങ്ങൾ മിക്കതും നീങ്ങി. എന്നാൽ, സോമസൂര്യന്മാരുടെ ഗ്രഹണം മുൻകൂട്ടി ഗണിക്കുന്നത് എങ്ങനെ എന്നു തെളിവാകുന്നില്ല. യോഗീശ്വരൻ:ഗ്രഹങ്ങൾ സൂര്യമണ്ടലത്തിന്നു ചുററും ഗമിക്കുന്നതിന് ഒരിക്കലും വ്യത്യാസം വരുന്നതല്ല. അവ ഇത്രനേരംകൊണ്ടു് ഇത്ര ദൂരം സഞ്ചരിക്കുമെന്നുള്ളതിന്ന് നല്ല നിശ്ചയമുണ്ട്. അതിന്നു് ഒന്നുകൊണ്ടും ഒരു വ്യത്യാസം വരുന്നതു് അസംഭവമാണ്. ആകയാൽ ഒരു ഗ്രഹം മറ്റൊന്നിന്റെ ഛായയിൽ പെടുവാൻ എത്ര കാലം വേണമെന്നു് നമുക്കു് ഗണിപ്പാൻ പ്രയാസമില്ല. ഗ്രഹങ്ങൾ ഒക്കയും ഇപ്പോഴത്തേപ്പോലെതന്നെ പോയ്കൊണ്ടിരുന്നാൽ, മേലാൽ ഏതെങ്കിലും ഒരു കാലത്തിനുള്ളിൽ ഇത്ര ഗ്രഹണങ്ങൾ ഉണ്ടാകുമെന്നും ഇന്ന സമയത്ത് എന്നും ഇപ്പോൾ തന്നെ വേണമെങ്കിൽ ഗണിക്കാം അതിന്നു് ഈഷൽഭേദം പോലും വരികയില്ലതാനും.

 ഇതുപോലെദുർഘടങ്ങളും  ഭിന്നാഭിപ്രയങ്ങളും  ഉള്ള  സംഗതികളിൽ,  

യോഗീശ്വരൻ ചിലപ്പോൾ രാമകിശോരൻ പറയുന്ന അഭിപ്രയത്തിന്നു വിരോധമായ അഭിപ്രയം പറഞ്ഞു ചില ന്യായങ്ങളെക്കൊണ്ടു് അതിനെ പിൻതാങ്ങി കുറേനേരം വാദിച്ചശേഷം ഓരോരുത്തരുടെ വാദത്തിന്റെ സാമർത്ഥ്യത്തെയും ന്യൂനതകളെയും കാണിച്ചും, മററും പല പ്രകാരത്തിലും രാമകിശോരന്റെ ലോകവ്യുല്പത്തിയെ ശുദ്ധിവരുത്തുകയും, വക്സാമർത്ഥ്യത്തെ പ്രബലപ്പെടുത്തുകയും മതികമലത്തെ വികസിപ്പിക്കുകയും, ഉപദേശം കൊണ്ടു മനസ്സിന്റെ നിർമലതയെ വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെയിരിക്കുന്ന കാലം ഒരു ദിവസംവ്യായാമം ഒന്നു ഇല്ലാത്തതിനാൽ രാമകിശോന്റെ ശരീരത്തിന്ന് അൽപം കെടുതലുണ്ടെന്ന് യോഗീശ്വരൻ അറി‍‍‍ഞ്ഞു്, ദിവസേന രണ്ടാളുകളും കൂടി പുറത്തേക്കു നടക്കാൻ പോവുക പതിവായി. മിക്ക ദിവസവും ധർമപുരിയിൽ ചെല്ലും. ഒരു ദിവസം ധർമപുരിയിൽ ചെന്നിരി [ 56 ] ക്കുമ്പോൾ രണ്ടുനാലു കുതിരകളെ ചന്തയിലേക്കുകെണ്ടു പോകുന്നത് അവർ കണ്ടു. രാമകിശോരൻ;അശ്വം അത്ത്യത്തമമായ മൃഗം,മനുഷ്യന്ന്ഇതിലതികം നല്ല വാഹനം കിട്ടുവാൻ പ്രയാസമാണ് യോഗീശ്വരൻ;അശ്വത്തിന്റെ ലക്ഷണങ്ങൾ അറിയാമോ? രാമകിശോരൻ;എനിക്കറിഞ്ഞുകൂടാ. എന്നാൽ, ശീലഗുണമുള്ള ഒരു അശ്വത്ത കിട്ടിയാൽ അധികം പ്രയാസം കുടാതെ പുറത്തു കയറി ഓടിക്കാം യോഗീശ്വരൻ അശ്വങ്ങളുടെ ലക്ഷണം അറിയേണ്ടത് ആവശ്യമാണെന്നു പറഞ്ഞ് അശ്വങ്ങളെ നിർത്തിട്ടുള്ളടിത്ത് ചെന്ന്, അതിനേക്കുറിച്ച് കുറച്ചു് രാമകിശോരന് ദൃഷ്ടാന്തസഹിതം പറഞ്ഞു കൊടുത്തു. ഈ കുതിരകളിൽ രണ്ടെണ്ണം അധികം ദൂഷ്യമില്ല;പ്രായവും ചെറുപ്പമാണ് എന്നു പറഞ്ഞു. രാമകിശോരൻ;ഒന്നിനെ വാങ്ങിയാൽ നമ്മുക്കു വ്യായാമത്തിനു വളരെ ഉപകാരമായിരുന്നു. നമ്മെ പോലെ നിർദ്ധനന്മാരായുള്ളവർക്ക് അശ്വത്തെ വാങ്ങുവാനും മറ്റും സാധിക്കുന്നതല്ലല്ലോ യോഗീശ്വരൻ അവയുടെ വില ചോദിച്ചു രണ്ടാളുകളും കുടി പിന്നേയും ചിലടങ്ങളിൽ സഞ്ചരിച്ചു സന്ധ്യക്കു മുമ്പേ തങ്ങളുടെ ഗൃഹത്തിലേക്കു മടങ്ങുകയും ചെയ്തു. പിറ്റേ ദിവസം നടക്കുവാൻ പതിവായട്ടു പോകുന്ന നേരമായപ്പോഴേക്കു നല്ലവയാണെന്നു യോഗീശ്വരൻ തലേ ദിലസം പറഞ്ഞ രണ്ടു കുതിരകളെയും കൊണ്ട് രാമദാസൻ എത്തി.രാമകിശോരൻ ഒട്ടും താമസിയാതെ ഉൽസാഹത്തോടുകൂടി ഒന്നിനെ ചെന്നു പൊത്തിപിടിച്ചു പുറത്തു കയറി. അല്പം നടത്തിയശേഷം യോഗീശ്വരനോട് വളരെ വിസ്മയത്തോടു കൂടി 'ഇവയെ നമ്മുക്ക് എങ്ങനെ കിട്ടി'? എന്നു ചോദിച്ചു. ഈ കുതിരകളെ നമ്മുക്കായിട്ടിന്നു ചന്തയിൽ നിന്നു വാങ്ങി.രാമകിശോരന്നു് ഇങ്ങനെ ഒന്നിൻ മേൽ താല്പര്യംഉണ്ടന്നറിഞ്ഞാൽ എന്റെ അരിഷ്ട്ടിച്ചു സമ്പാദിച്ച പണം കൊണ്ടങ്കിലും വാങ്ങുകയെന്നല്ലേ വരികയുള്ളു'എന്നു പറഞ്ഞു.എന്തായി വില ?എന്നു പിന്നെ രാമദാസനോടു ചോദിച്ചു രാമദാസസൻ;'ചുവന്നതിന്നു് ഒരു നൂറു പണവും മറ്റേതിന്നു തൊണ്ണൂരുപണവും കൊടുത്തു'എന്നു പറഞ്ഞു. രാമകിശേരൻ;കഷ്ടം ഞാൻ പ്രിയം ഭാവിക്കുകകൊണ്ടല്ലേ അങ്ങക്കി പണമൊക്കയും വെറുതെ ചിലവായത്?നമ്മെ പോലുള്ളവർക്ക് ഇത്ര പണം സമ്പാദിപ്പാൻ എത്ര കാലം വേണം.എന്റെ അല്പനേരത്ത സന്തോഷത്തിനുവേണ്ടി ഇത്ര വളരെ ദ്രവ്യം ചിലവായല്ലോ,ഞാൻ വ്യസനിക്കുന്നു യോഗീശ്വരൻ;ഈ ദ്രവ്യം വെറുതെ പോയിപ്പോയാൽ തന്നെ നമു [ 57 ] ക്ക് അധികം വ്യസനിക്കേണ്ടതില്ലല്ലൊ. ദ്രവ്യംകൊണ്ടു നമുക്കു മറ്റെന്തൊരു കർത്തവ്യമാണുള്ളത്? ഇങ്ങനെ നമുക്കു വിനോദത്തിനുവേണ്ടി കുറേ ചിലവുചെയ്തത് വ്യർത്ഥമായി എന്നു് എനിക്കു തോന്നുന്നില്ല. ആയതുകൊണ്ട് അവയെ വേണ്ടതുപോലെ രക്ഷിച്ചു് ഉപയോഗപ്പെടുത്തികൊള്ളുകയേ വേണ്ടൂ. ദ്രവ്യം ചിലവായതിനെക്കുറിച്ചു യാതൊരു ചിന്തയും വേണ്ടൂ. രാമകിശോരൻ യോഗീശ്വരന്നു തന്നെക്കുറിച്ചുള്ള ആന്തരമായ സ്നേഹത്തെ വിചാരിച്ചു് സന്തോഷിച്ചുംകൊണ്ടു താമസിയാതെ തന്റെ കുതിരയെ പുറത്തേയ്ക്കു പായിപ്പിക്കുവാൻ തുടങ്ങി. 'ചെറുകാലത്തു കുതിരപ്പുറത്തു കയറുവാൻ ഞാനും ശീലിച്ചിട്ടുണ്ടായിരുന്നു, അതു് ഒക്കെയും മറന്നുവോ എന്നു നോക്കട്ടെ' എന്നു് പറഞ്ഞു് യോഗീശ്വരൻ മറ്റേ കുതിരയുടെ പുറത്തും കയറി. ഇത്ര സ്വാധീന ഗുണം തികഞ്ഞിരിക്കുന്ന ഇദ്ദേഹത്തിനു് ഈ വകകളിലേക്കും പരിചയമുള്ളതു് ആശ്ചര്യം ! എന്ന് രാമകിശോരൻ വിചാരിച്ചു. രണ്ടാളും കൂടി ഓടിപ്പാനും തുടങ്ങി. കുതിരസവാരിക്ക് തനിക്ക് വളരെ സാമർത്ഥ്യമുള്ള വിവരം യോഗീശ്വരനെ കുറഞ്ഞൊന്നു മനസ്സിലാക്കേണമെന്നുള്ള വിചാരത്തോടുകൂടി രാമകിശോരൻ തന്റെ കുതിരയെ അപകടമുള്ള ഇറക്കുകളിലും തൂക്കമുള്ള ചെരിവുകളിലുംക്കൂടി പായിച്ചു. യോഗീശ്വരന്ന് അഭ്യസം കുറയുമെന്നാണ് രാമകിശോൻ വിചാരിച്ചിരുന്നത്. എന്നാൽ,അദ്ദേഹവും ആ മാർഗ്ഗങ്ങളിൽക്കൂടിതന്നെ തന്റെ കുതിരയേയും പായിപ്പിച്ചു.അപ്പോൾ രണ്ടാളുകൾക്കും പരസ്പരമുണ്ടായ വിസ്മയം തമ്മിൽ പറയാതെ മനസ്സിൽ ഒതുക്കി. അതിൽപിന്നെ പലേ ദിവസങ്ങളിലും രണ്ടുപേരുംകൂടി സവാരിക്കു പോവുക പതിവായി. പക്ഷേ, യോഗീശ്വരൻ ധമ്മപുരിയിലേക്കും അതിന്നു സമീപം ദിക്കുകളിലോക്കും മാത്രം കുതിരപുറത്തു പോവുകയില്ല. ഒരു ദിവസം രണ്ടുപേരുംകൂടി മടങ്ങിവരുമ്പോൾ രാമകിശോരൻ കയറിയിരുന്ന കുതിരയുടെ കാൽ ഒരു ഉരുണ്ട പാറപ്പുറത്തു കൊണ്ടു് വഴുതി കുതിരയും രാമകിശോരനും വീണു. യോഗീശ്വരൻ ഉടനെ രാമകിശോരനെ എടുത്തു പൊങ്ങിച്ചപ്പോൾ എടത്തെ തുടയുടെ എടത്തുഭാഗത്തുനിന്ന് രക്തം ധാരാളമായി ഒലിക്കുന്നതുകണ്ടു. ക്ഷതം സാമാന്യമായി നല്ല ആഴമുണ്ടയിരുന്നു. ഉടനെ യോഗീശ്വരൻ തന്റെ ഉത്തരീയവസ്ത്രം എടുത്തു് രക്തം വരാതിരിക്കത്തക്കവണ്ണം മുറുക്കെ കെട്ടി. അതിന്നിടയിൽത്തന്നെ അധികം രക്തം പോവുകയാൽ രാമകിശോരൻ മോഹലാസ്യപ്പെട്ടു മേലാസകലം വിയർത്തു. യോഗീശ്വരൻ ഒട്ടും പരിഭ്രമം കൂടാതെ വേഗത്തിൽ കുതിരകളെ മരത്തോടണച്ചുകെട്ടി. രാമകിശോരനെ എടുത്തു ചുമലിലിട്ടു ഭവനത്തിലേക്കുകൊണ്ടുവന്ന് കാറ്റ് നല്ലവണ്ണം കിട്ടുന്ന സ്ഥലത്തു കിടത്തി.കുറേ തണുത്ത വെള്ളം മുഖത്തു [ 58 ] തളിച്ചു് വിശറികൊണ്ടു വീശിയപ്പോൾ പതുക്കെ കണ്ണുമിഴിച്ചു: അപ്പോഴാണു് എല്ലാവർക്കും മനസ്സിന്നു കുറച്ചു സമാധാനമായത്. യോഗീശ്വരൻ തോപ്പിൽനിന്നു ഒരു പച്ചമരുന്നു പറിച്ചു് അരയ്ക്കുവാൻ തുടങ്ങിയപ്പോഴേക്കു് കുന്ദലത അച്ഛന്റെ സഹായത്തിന്നുചെന്നു. അദ്ദേഹം അകത്തു പോയി പതുക്കെ മുറി കെട്ടഴിച്ചു് , കുന്ദലത അപ്പോഴേക്കു് അരച്ചുകൊണ്ടു വന്ന മരുന്നു മുറിയിന്മേൽ പിരട്ടി വേറൊരു ശീലകൊണ്ടു മൂടിക്കെട്ടുകയുംചെയ്തു. കുറച്ചു വെള്ളം കുടിച്ചപ്പോഴേക്കു് രാമകിശോരന്നു നല്ലവണ്ണം സ്വമേധയുണ്ടായി, അടുക്കെ നിൽക്കുന്നവരെ അറിയുമാറായി. യോഗീശ്വരൻ, 'ഒട്ടും ധൈര്യക്കേടു വേണ്ട, താമസിയാതെ ആശ്വാസമാവും' എന്നു പറഞ്ഞു് രാമകിശോരനെ ധൈര്യപ്പെടുത്തി, അദ്ദേഹത്തിന്നു വേണ്ടതു് ഒക്കെയും അന്യേഷിക്കുവാനായിട്ട് പാർവതിയേയും കുന്ദലതയേയും പ്രത്യേകിച്ചു പറഞ്ഞേൽപ്പിക്കുകയുംചെയ്തു.

"https://ml.wikisource.org/w/index.php?title=കുന്ദലത/ശിഷ്യൻ&oldid=30916" എന്ന താളിൽനിന്ന് ശേഖരിച്ചത്