താൾ:Kundalatha.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നിങ്ങനെ ഓരോ ദുഷ്കർമ്മങ്ങളിൽ നിരതന്മാരായി തജ്ജന്യങ്ങളായ കഷ്ടതകളെയോ, തൽഫലങ്ങലായ ദണ്ഡനകളെയോ അനുഭവിക്കനുമ്പോൾ അടുത്തിരിക്കുന്ന അവരുടെ പ്രത്യക്ഷമായ ഹേതുക്കളെ ഗണിക്കാതെ ആ ഫലങ്ങളോടുയാതൊരു സംബന്ധവുമില്ലാത്ത ദൂരത്തെങ്ങാനുമുള്ള ഗ്രഹങ്ങളുടെ ഗതിഭേതങ്ങളാണ് അവയുടെ ഹേതുക്കളന്നു ഭ്രമിച്ച് നിരപരാധികളായ ആ ഗ്രഹങ്ങളുടെമേൽ ദോഷാരോപണംചെയ്യുന്നത് , ഹേതുഫലങ്ങൾ തമ്മിലുള്ള സംബന്ധത്തെ സൂക്ഷമമായി അന്വേഷിച്ചറിയുവാൻ ബുദ്ധിശക്തിയില്ലാത്തവരും അവ്യുല്പന്നന്മാരുമാ ബഹുജനങ്ങളുടെ സ്വഭാവമാകുന്നു.: രാമകിശോരൻ: എന്റെ സംശയങ്ങൾ മിക്കതും നീങ്ങി. എന്നാൽ, സോമസൂര്യന്മാരുടെ ഗ്രഹണം മുൻകൂട്ടി ഗണിക്കുന്നത് എങ്ങനെ എന്നു തെളിവാകുന്നില്ല. യോഗീശ്വരൻ:ഗ്രഹങ്ങൾ സൂര്യമണ്ടലത്തിന്നു ചുററും ഗമിക്കുന്നതിന് ഒരിക്കലും വ്യത്യാസം വരുന്നതല്ല. അവ ഇത്രനേരംകൊണ്ടു് ഇത്ര ദൂരം സഞ്ചരിക്കുമെന്നുള്ളതിന്ന് നല്ല നിശ്ചയമുണ്ട്. അതിന്നു് ഒന്നുകൊണ്ടും ഒരു വ്യത്യാസം വരുന്നതു് അസംഭവമാണ്. ആകയാൽ ഒരു ഗ്രഹം മറ്റൊന്നിന്റെ ഛായയിൽ പെടുവാൻ എത്ര കാലം വേണമെന്നു് നമുക്കു് ഗണിപ്പാൻ പ്രയാസമില്ല. ഗ്രഹങ്ങൾ ഒക്കയും ഇപ്പോഴത്തേപ്പോലെതന്നെ പോയ്കൊണ്ടിരുന്നാൽ, മേലാൽ ഏതെങ്കിലും ഒരു കാലത്തിനുള്ളിൽ ഇത്ര ഗ്രഹണങ്ങൾ ഉണ്ടാകുമെന്നും ഇന്ന സമയത്ത് എന്നും ഇപ്പോൾ തന്നെ വേണമെങ്കിൽ ഗണിക്കാം അതിന്നു് ഈഷൽഭേദം പോലും വരികയില്ലതാനും.

 ഇതുപോലെദുർഘടങ്ങളും  ഭിന്നാഭിപ്രയങ്ങളും  ഉള്ള  സംഗതികളിൽ,  

യോഗീശ്വരൻ ചിലപ്പോൾ രാമകിശോരൻ പറയുന്ന അഭിപ്രയത്തിന്നു വിരോധമായ അഭിപ്രയം പറഞ്ഞു ചില ന്യായങ്ങളെക്കൊണ്ടു് അതിനെ പിൻതാങ്ങി കുറേനേരം വാദിച്ചശേഷം ഓരോരുത്തരുടെ വാദത്തിന്റെ സാമർത്ഥ്യത്തെയും ന്യൂനതകളെയും കാണിച്ചും, മററും പല പ്രകാരത്തിലും രാമകിശോരന്റെ ലോകവ്യുല്പത്തിയെ ശുദ്ധിവരുത്തുകയും, വക്സാമർത്ഥ്യത്തെ പ്രബലപ്പെടുത്തുകയും മതികമലത്തെ വികസിപ്പിക്കുകയും, ഉപദേശം കൊണ്ടു മനസ്സിന്റെ നിർമലതയെ വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അങ്ങനെയിരിക്കുന്ന കാലം ഒരു ദിവസംവ്യായാമം ഒന്നു ഇല്ലാത്തതിനാൽ രാമകിശോന്റെ ശരീരത്തിന്ന് അൽപം കെടുതലുണ്ടെന്ന് യോഗീശ്വരൻ അറി‍‍‍ഞ്ഞു്, ദിവസേന രണ്ടാളുകളും കൂടി പുറത്തേക്കു നടക്കാൻ പോവുക പതിവായി. മിക്ക ദിവസവും ധർമപുരിയിൽ ചെല്ലും. ഒരു ദിവസം ധർമപുരിയിൽ ചെന്നിരി

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/55&oldid=163059" എന്ന താളിൽനിന്ന് ശേഖരിച്ചത്