ക്കുമ്പോൾ രണ്ടുനാലു കുതിരകളെ ചന്തയിലേക്കുകെണ്ടു പോകുന്നത് അവർ കണ്ടു. രാമകിശോരൻ;അശ്വം അത്ത്യത്തമമായ മൃഗം,മനുഷ്യന്ന്ഇതിലതികം നല്ല വാഹനം കിട്ടുവാൻ പ്രയാസമാണ് യോഗീശ്വരൻ;അശ്വത്തിന്റെ ലക്ഷണങ്ങൾ അറിയാമോ? രാമകിശോരൻ;എനിക്കറിഞ്ഞുകൂടാ. എന്നാൽ, ശീലഗുണമുള്ള ഒരു അശ്വത്ത കിട്ടിയാൽ അധികം പ്രയാസം കുടാതെ പുറത്തു കയറി ഓടിക്കാം യോഗീശ്വരൻ അശ്വങ്ങളുടെ ലക്ഷണം അറിയേണ്ടത് ആവശ്യമാണെന്നു പറഞ്ഞ് അശ്വങ്ങളെ നിർത്തിട്ടുള്ളടിത്ത് ചെന്ന്, അതിനേക്കുറിച്ച് കുറച്ചു് രാമകിശോരന് ദൃഷ്ടാന്തസഹിതം പറഞ്ഞു കൊടുത്തു. ഈ കുതിരകളിൽ രണ്ടെണ്ണം അധികം ദൂഷ്യമില്ല;പ്രായവും ചെറുപ്പമാണ് എന്നു പറഞ്ഞു. രാമകിശോരൻ;ഒന്നിനെ വാങ്ങിയാൽ നമ്മുക്കു വ്യായാമത്തിനു വളരെ ഉപകാരമായിരുന്നു. നമ്മെ പോലെ നിർദ്ധനന്മാരായുള്ളവർക്ക് അശ്വത്തെ വാങ്ങുവാനും മറ്റും സാധിക്കുന്നതല്ലല്ലോ യോഗീശ്വരൻ അവയുടെ വില ചോദിച്ചു രണ്ടാളുകളും കുടി പിന്നേയും ചിലടങ്ങളിൽ സഞ്ചരിച്ചു സന്ധ്യക്കു മുമ്പേ തങ്ങളുടെ ഗൃഹത്തിലേക്കു മടങ്ങുകയും ചെയ്തു. പിറ്റേ ദിവസം നടക്കുവാൻ പതിവായട്ടു പോകുന്ന നേരമായപ്പോഴേക്കു നല്ലവയാണെന്നു യോഗീശ്വരൻ തലേ ദിലസം പറഞ്ഞ രണ്ടു കുതിരകളെയും കൊണ്ട് രാമദാസൻ എത്തി.രാമകിശോരൻ ഒട്ടും താമസിയാതെ ഉൽസാഹത്തോടുകൂടി ഒന്നിനെ ചെന്നു പൊത്തിപിടിച്ചു പുറത്തു കയറി. അല്പം നടത്തിയശേഷം യോഗീശ്വരനോട് വളരെ വിസ്മയത്തോടു കൂടി 'ഇവയെ നമ്മുക്ക് എങ്ങനെ കിട്ടി'? എന്നു ചോദിച്ചു. ഈ കുതിരകളെ നമ്മുക്കായിട്ടിന്നു ചന്തയിൽ നിന്നു വാങ്ങി.രാമകിശോരന്നു് ഇങ്ങനെ ഒന്നിൻ മേൽ താല്പര്യംഉണ്ടന്നറിഞ്ഞാൽ എന്റെ അരിഷ്ട്ടിച്ചു സമ്പാദിച്ച പണം കൊണ്ടങ്കിലും വാങ്ങുകയെന്നല്ലേ വരികയുള്ളു'എന്നു പറഞ്ഞു.എന്തായി വില ?എന്നു പിന്നെ രാമദാസനോടു ചോദിച്ചു രാമദാസസൻ;'ചുവന്നതിന്നു് ഒരു നൂറു പണവും മറ്റേതിന്നു തൊണ്ണൂരുപണവും കൊടുത്തു'എന്നു പറഞ്ഞു. രാമകിശേരൻ;കഷ്ടം ഞാൻ പ്രിയം ഭാവിക്കുകകൊണ്ടല്ലേ അങ്ങക്കി പണമൊക്കയും വെറുതെ ചിലവായത്?നമ്മെ പോലുള്ളവർക്ക് ഇത്ര പണം സമ്പാദിപ്പാൻ എത്ര കാലം വേണം.എന്റെ അല്പനേരത്ത സന്തോഷത്തിനുവേണ്ടി ഇത്ര വളരെ ദ്രവ്യം ചിലവായല്ലോ,ഞാൻ വ്യസനിക്കുന്നു യോഗീശ്വരൻ;ഈ ദ്രവ്യം വെറുതെ പോയിപ്പോയാൽ തന്നെ നമു
താൾ:Kundalatha.djvu/56
ദൃശ്യരൂപം