താൾ:Kundalatha.djvu/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭാഗ്യം തന്നെയാണു്. അതിനു ഞാൻ ജഗദീശ്വരനെ ഇതാ വന്ദിക്കുന്നു .‌ രാമകിശോരൻ:ഞാൻ അങ്ങനെയല്ലാ വിചരിക്കുന്നതു്. വളരെ ഭാഗ്യശാലികൾക്കല്ലാതെ സത്സമാഗമത്തിന്നു് ഇടവരുന്നതല്ല. ഞാൻ ആഗ്രാമത്തിൽവെച്ചു് അങ്ങന്നുമായി കാണ്മാൻ ഇടവരുന്നില്ലെങ്കിൽ, ഓരോ ദിക്കുകളിൽ സ‍ഞ്ചരിച്ചു വൃഥാ കാലക്ഷേപം ചെയ്തുപേകുന്നതായിക്കുന്നു . അതു കുടാതെ ഇങ്ങനെ ദുർല്ലഭമായിരിക്കുന്ന സത്സകാശത്തിന്നു സംഗതി വന്നതു് എന്റെ ഭാഗ്യം എന്നല്ലാതെ ഞാൻ‌‍ ഒന്നും പറവാൻ കാണുന്നില്ല. യോഗീശ്വരൻ:നമ്മുടെ സഹവാസം പരസ്പരം പ്രീതികരമാണെന്നു നമുക്ക പരമാർത്ഥമാണല്ലോ . ഈ ലേകത്തിൽ പലവിധക്കാരായ അനേകം ജനങ്ങൾ ഉണ്ടെങ്കിലും, അവരിൽ ബുദ്ധിവൈശിഷ്യംകൊണ്ടും , ശീലഗുണംകൊണ്ടും കൃത്യാകൃത്യപരിജ്ഞാനംകൊണ്ടും സഖ്യത്തിന്നു് അനുരുപന്മാരായവർ എത്രയോ ചുരുക്കം. ഉളളവരിൽതന്നെ ഓരോരുത്തരുടെ ഗുണങ്ങളെ തമ്മിൽ തമ്മിൽ അറിയുവാനുളള അവസരങ്ങൾ വളരെ ദുർല്ലഭമായിരിക്കയാൽ അന്യോന്യം വിശ്വാസവും ബഹുമാനവും ഉണ്ടായിത്തീർന്നു. മൈത്രി എന്ന ബന്ധത്തിൽനിന്നു് ഇടവിടാതെ ഉളവാകുന്ന സാമ്യമില്ലാത്ത ആനന്ദത്തെ അനുഭവിപ്പാൻ പ്രായേണ ദേവികൾ പ്രാപ്തന്മാരാകുന്നില്ല. നമ്മുടെ സംഭാഷണവും സഹവാസവും പരസ് പരം പ്രീതികരമാണെന്നുള്ള ഒരലവസ്ഥ നിഷ്കളങ്കമായ മൈത്രീയുടെ നിസ്സംശയമായ ഒരു ലക്ഷണമാകയൽ ആ സംഗതികൊണ്ടും നാം രണ്ടുപേരും ഭാഗ്യവാന്മാരാണെന്നു ഞാൻ അഭിപ്രായപ്പെടുന്നു രാമകിശോരൻ :അങ്ങുന്നു പറഞ്ഞതിന്റെ പരമാർത്ഥം എന്റെ ചുരുങ്ങിയ പരിചയം കൊണ്ടുതന്നെ ആലോചിക്കുന്നേടത്തോള മെനിക്കു് അനുഭവമായി തോന്നുന്നു. എന്നാൽ, ലേകത്തിൽ സ്നേഹിതന്മാർ എന്നു പരയപ്പെട്ടവരും അന്യോന്യം അപ്രകാരം വിളിച്ചുവരുന്നവരും ആയ ജനങ്ങൾ വളരെ വളരെയുണ്ടു്. അതു ആശ്ചര്യമായ ഒരു സംഗതിതന്നെ. യോഗീശ്വരൻ :ലോകം , അതിന്റെ രീതി വഴിപോലെ പരിചയമില്ലാത്തവരെ അത്യന്തം വഞ്ചിക്കന്നതാകുന്നു. ജനങ്ങളെ അവരുടെ പ്രവൃത്തികൊണ്ടല്ലാതെ വാക്കുകളെകൊണ്ടു ഗണിക്കുന്നതു പോലെ അബദ്ധം മാറെറാന്നില്ല. ഓരോ സ്വാർത്ഥങ്ങളെ സാധിക്കാൻ വേണ്ടിയോ , അസംഗതിയായോ തമ്മിൽ ഇടവിടുവാൻ സംഗതി വരുമ്പോൾ ജനങ്ങൾ തങ്ങളുടെ ആ സംബന്ധത്തെ സ്നേഹം എന്നു പറഞ്ഞുപോരുന്നതു് ഒരു ലൗകികാവസ്ഥയാവന്നു്. ആയതു് യഥാർത്ഥമായ സ്സേഹണെന്നു് ആദിയിൽ തെററായി ധരിക്കുന്ന ശുദ്ധന്മാർക്കു് മായമാണെന്നു ലോകത്തിൽ അല്പം പരിചയിക്കുമ്പോൾ ബോദ്ധ്യപ്പൊടുകയും ചെയ്യും.

"https://ml.wikisource.org/w/index.php?title=താൾ:Kundalatha.djvu/51&oldid=163055" എന്ന താളിൽനിന്ന് ശേഖരിച്ചത്