Jump to content

രാമചന്ദ്രവിലാസം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(Ramachandravilasam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാമചന്ദ്രവിലാസം (മഹാകാവ്യം)
രചന:അഴകത്ത് പത്മനാഭക്കുറുപ്പ് (1907)
ഉള്ളടക്കം
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്ത് പത്മനാഭക്കുറുപ്പ് രചിച്ച രാമചന്ദ്രവിലാസം. മഹാകാവ്യം എന്ന പേരിനെ അർഹിക്കുന്ന ഒരു കാവ്യം മലയാളഭാഷയിൽ ആദ്യമായി ഉണ്ടായത് രാമചന്ദ്രവിലാസമാണെന്ന് ഇതിന്റെ അവതാരികയിൽ എ.ആർ. രാജരാജവർമ്മ പരാമർശിക്കുന്നു.1907 ലാണ് ഈ കൃതി പ്രകാശിതമായത്.ഇരുപത്തിയൊന്ന് സർഗ്ഗവും ഒടുവിലത്തെ പ്രാർത്ഥനാനവകവും ഉൾപ്പെടെ 1832 ശ്ലോകമാണ് ഈ കാവ്യത്തിലുള്ളത്. രാമായണത്തിലെ ഉത്തരകാണ്ഡം ഒഴിച്ചുള്ള കഥയാണ് ഇതിലെ പ്രമേയം.രാമായണ കഥയിലെ ഒരംശവും വിടാതെയാണ് അഴകത്ത് പത്മനാഭക്കുറുപ്പ് ഈ മഹാകാവ്യം രചിച്ചിരിക്കുന്നത്.— സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലെ, രാമചന്ദ്രവിലാസം എന്ന ലേഖനത്തിൽനിന്ന് ഉദ്ധരിച്ചത്.
"https://ml.wikisource.org/w/index.php?title=രാമചന്ദ്രവിലാസം&oldid=63080" എന്ന താളിൽനിന്ന് ശേഖരിച്ചത്