Jump to content

രാമചന്ദ്രവിലാസം/ഇരുപതാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
ഇരുപതാം സർഗം

കന്റെ മരണംമൂലം സ്വകണ്ഠം ചായ്ച്ചു രാവണൻ
നുകത്തിൻകീഴിൽ വല്ലാതങ്ങകപ്പെട്ടൊരു മുരിപോൽ.1

വിഷപ്പല്ലു പറിച്ചുളേളാ രരവം പത്തി താഴ്ത്തപോൽ
വിഷാദിച്ചവനാളുമ്പോളരവം പത്തി താഴ്ത്തിപോൽ.2
   
കുലമാകുലമാക്കുന്നപ്പാത കണ്ടുടൻ
തകരാതകരാഗത്തോടിവനോടി വനോർവിയിൽ. 3

ജനകാത്മജയേ വേഗം ജയേ വേഗം മുഴുക്കയാൽ
കൊല ചെയ്‍വാനാശമെത്തി നാശമെത്തിയ മൂർഖൻ. 4
   
ജീവനോടിനി വച്ചേക്കാൻ പാടില്ലെന്നു തടുത്തവൻ
അടുത്തവാറേ മ‍ന്ത്രീന്ദ്രൻ പാടില്ലെന്നു തടുത്തവൻ. 5

രാക്ഷസേന്ദ്രനു ദുമോഹം കേമമായതിനാലഥ
എതിരാളിക്കകപ്പാട് ചേർപ്പാൻ രാവണനോർത്തഹോ. (രഥബന്ധം) 6

സൂത്രമെല്ലാം പിഴച്ചിട്ടങ്ങാദേശം ഫലിയായ്കിലും
സ്വരച്ചേർച്ചയ്ക്കു പാടില്ലന്നന്ന്വയദ്വേഷിയോർത്തവൻ. 7
    
"സന്ധിയില്ലെങ്കിലും നല്ല പദം കിട്ടും നമുക്കിനി
പ്രയത്നമതിനാലിപ്പോളൊട്ടും ലോപിക്കയില്ല ഞാൻ . 8

സ്വാന്തത്തിലിത്തരം പാർത്തു സിംഹളദ്വീപനായകൻ
സ്വാന്തത്തിലി,ത്തരം പാർത്തുസംഹരിപ്പാൻ വിരോധിയേ. 9
             
അണഞ്ഞിവിടനിന്നും താൻ കുലകക്ഷോഭമൊഴിക്കുവാൻ
അണ,ഞ്ഞവിടെനിന്നു തൻഗുരുനാഥന്റെ മന്ദിരം. 10

ഐക്യസിദ്ധിക്കുയിരിലങ്ങിരട്ടിച്ചുളള മെയ്യോടെ
കൽപ്പിച്ചു വിഗ്രഹം മൂലം ബലം ശേഷിക്കവേ കവി. 11

ശുക്രാചാരൃനെ വന്ദിച്ചു ധിക്കാരി ദശകന്ധരൻ
തക്കമെല്ലാം നിരൂപിച്ചു വക്കാണത്തിന്നൊരുങ്ങിനാൻ. 12

തിടുക്കം പൂണ്ടതിക്രുദ്ധൻ പദാതികടെ സംഹതി
തികച്ചു തേരതിൽക്കേറിനിയതിക്കൊത്തു സങ്ഗതി
                                                                                (പദ്മബന്ധം)13
കളിച്ചു പശിതീർത്തപത്തടുത്തോരസുരർക്കുരു
രുജയുള്ളിലുദിക്കാതെ രണത്തിനുളവായ് രുചി. *14

കുടിലാദ്മഭടർക്കാദ്മപാടവോചിതമായ് ശുചി
ചിതറും മിഴി കണ്ടർക്കൻ പതറുന്നതിനീഷലോ? *15
      
കുലത്തിൽ നാൾക്കുനാൾ നാനാവിധിമാതംകമോർക്കിലോ
ലോകനാഥന്റെ ശപഥം പാലിക്കേണ്ടതിനീവക. *16
       
കുതിച്ചു, ഭള്ളൊടുൾക്ഷോഭമൊഴിഞ്ഞാ രാക്ഷസപ്പുക
കടൽവർണ്ണനോടേറ്റിട്ടു കെടുപ്പാൻ മൂലമിത്തിരി. *17
        
കുഠാരം കമ്പമുണ്ടാക്കുങ്കുന്തം തോമരവും കരി
രിങ്ഖണം വിട്ടിതെപ്പേരും സങ്ഘക്കാരേന്തി മുൻപിലേ. *18
        
കുറ്റം കൂടാതരിക്കേറുമുച്ചാവചബലത്തിലേ
ലേഖാംശവിക്രമം തീർപ്പാൻ ദശാസ്യൻ പാർത്തു പാതകി. *19

കുറവക്ഷത്രിയർക്കൊപ്പിപ്പതിന്നരിയ കൗതുകി
കിതവൻ ദുശ്ചരിത്രത്താൽ താനേയപകടത്തിലാം. *20
        
കുനയത്തൽ കുടിലനാൽ ദൈദ്യജാതം കുരുക്കിലാം
ലാംഗുലമുള്ളകൂട്ടർക്കേ സംഗരത്തിൽ ജയംവരു. (ചക്രബന്ധം) 21
        
കനക്കെച്ചൊടി വർധിച്ചു
പട കണ്ടിട്ടു പിന്നെയും
വാദസൗഹിത്യമനിശം
നടിച്ചു കപിവാഹിനി (ഗൂഢചതുർഥം) 22

കളിമാളികതോറും തോറ്റിതമേ തറ്റിരുന്നൊരു
ഭടരോടഭപ്രായം മർക്കടർക്കമർ മാനമായ്. 23

സുമിത്രാതനയൻ നേർത്തു മാനമേറുമരക്കനേ
ഭ്രമിച്ച തടിയൻ വാർത്തു താനവ്വാറുതിരത്തിനേ.(ഗോമുത്രികാ ബന്ധം)24

എടുത്തു രാക്ഷസേന്ദ്രൻ മുൻപടവെട്ടും പഠിച്ചപോൽ
തടു, ത്തതെല്ലാം സൗമിത്രി പടവെട്ടു പഠിച്ചപോൽ. 25
       
കുരങ്ങന്മാരെയൊട്ടുക്കു നിരങ്ങിച്ചു നിശാചരൻ
മരങ്ങളെന്നപോൽ വെട്ടിയരങ്ങത്താശു വീഴ്ത്തിനാൽ. 26

സൗമിത്രിക്കതു കണ്ടുള്ളം കത്തിയൻപാലെരിഞ്ഞ പോൽ
ശത്രുവിൻ കൊടിയും തേരും കത്തിയമ്പാലെരിഞ്ഞു പോൽ. 27
        
കരത്തിൽ തന്റെ വേലൊന്നു വിളക്കിയതികണ്ടകം
ഉരച്ചേവം സമരഭൂവിളക്കി യതികണ്ടകൻ. 28

തേരിതോരാതരം തീരെത്തൂരത്തോതരുതുത്തരം
തരാം തീരാത്താതുരത തരത്തേ താന്തിരുത്തത്. 29

മയശക്തി കുറച്ചീടുമശസ്സെന്നുറച്ചവൻ
മയമേതും വരുത്താതാമയമേകി കുമാരന്. 30
 
രാമദേവനുമന്നേരമന്നേരറ്റൊരു ശണ്ഠയിൽ
വിഷാദമോടു വീണന്നാവീണന്നാഹ്ളാദമേറ്റമായ്. 31
          
മനോവേദനയാലോരോ മനോരഥമൊടാജിയിൽ
കേണു പാരം വിവശനാം മനുവംശകുലാധിപൻ.
                                                                           (അസംയോഗം) 32
                  
വിലാപിച്ചൻപു കൂടിബ്ഭുവിലാപിച്ചമ്പുകൂടൊടും
കലാശിച്ചാഹവം രാമങ്കലാശിച്ചെത്തി വാതജൻ. 33
ഹ നു മാ ന തു കാ ലം താ-
നു പാ യം പാ ർത്തി ത ങ്ങ ലം
മാ യം വ രാ തി ന്നു ത കാ
ന പാ രാ ശ മു തി ർത്തി തു.
                                                                    (അർധഭ്രമകം) 34
ലോകേശതനയം തന്റെ വയസ്സിലറിവുള്ളവൻ
ലോകേശതനയൻതന്റെ കാര്യകൗശലബുദ്ധിയാൽ. 35

മരുന്നുമല കൊണ്ടന്നു മരുത്തൻ മകനായവൻ
മണത്തി മനുജാധീശമകന്നാമയമാറ്റിനാൻ (യുഗ്മകം) 36

എഴുന്നേ, റ്റുരമാജാനുബാഹുവാം രാമനാർന്നുടൻ;
എഴുന്നേറ്റു രമാജാനി തന്നോടു രണമാശരൻ. 37

രാഘവൻ ലഘുവായ് തന്റെ വില്ലു വട്ടത്തിലാക്കിനാൻ
ദശഗ്രീവനെയപ്പോരിൽ വച്ചു വട്ടത്തിലാക്കുവാൻ. 38

പുരംദരന്റെ മൊഴിയാൽ തയാറാക്കിയ തേരിഹ
ഹർഷം പൂണ്ടാനയി, ച്ചപ്പോളിന്ദ്രത്തക്ഷാവു സത്വരം.
                                                              (ധനുർബന്ധം) 39
രാമൻ വന്ദിച്ചു തേരേറി രമാനയനനന്ദിതൻ
ശത്രുവേ വേഗമടലിൽ കൊല്ലുമാമാർഗ്ഗണാന്ന്വിതൻ
                                                                     (ശരബന്ധം) 40
തേരേറിയരവൻ നേർത്തന്നാരാലാശരനായകൻ
ന്നരാചനരിരയാലെയ്മാനരാതിയെ നിരാദരൻ.
                                                           (നിരൗഷ്ഠ്യം) 41
മന്നവൻ മറുബാണത്താൽ മുറിച്ചാ ശരമന്നവൻ
മന്നവാസ്ത്രം തടുക്കെന്നു മറുത്താശരമന്നവൻ. 42

സംവർത്തകാലമേഘത്താൻ മഴ തൂകുന്നപോൽ ഭുവി
വിശിഖൗഘം ചൊരിഞ്ഞാശുശുക്ഷണിജ്വാലയാർന്നവ.43

ശുഭശീലമെഴും രാമമന്നൻ സരസസത്തമൻ (ശരസന്ധാനം)
നിന്നാശു ശുഷ്കബാണങ്ങൾ മുറിച്ചച്ചടുലേക്ഷണൻ. (യുഗ്മഗം) 44
 
മോശമോശയ്ക്കു പങ്കാളി കാളി കാളിമയേറ്റമായ്
മാറി മാറിലൊരമ്പേശിപ്പേശിപ്പേ ശിക്ഷയോടവൻ. 45
      
വടിവോടമരാതൽപ്പങ്കലിപോലന്നിട‍ഞ്ഞുതേ
വെക്കയോടപ്പരനവാഗ്രത പോന്നവരയ്ക്കുമെ. 46
മെയ്ക്കുരം വന്ന പോതഗ്രവാനരപ്പടയൊക്കവെ
തേഞ്ഞുടന്നില പോരിങ്കൽപ്പതരാമടവോടിവ. 47
അവനാലോചിച്ചിവണ്ണമിർഷ്യയയുൾക്കാമ്പിലൂന്നിനാൻ
എയ്തു പിന്നീടാസുരാസ്ത്ര മേനമെന്നോർത്തനൗചിതി. 48
ശതാധ്വരശരംകൊണ്ടു രാമനാലായതാഹവേ
വേറെയായാറെ വേപിച്ച ച്ചാപി വേരറ്റ വേറ്റുര
                                                                     (ശൂലബന്ധം) 49
രാവണൻ രാവണങ്ങുന്നോർ രാമനോടേറ്റു നിൽക്കവേ
കുടിലൻ കുടിലങ്ഘിച്ച പട കണ്ടു വിഷണ്ണനായ്. 50

ദാനവപ്രഭുവം നേരേതകർത്ത കപിസേനയിൽ
ദാനവപ്രഭുവന്നേരത്തയച്ചാൻ ദഹനാശുഗം. 51

പാരണയ്ക്കാക്കിയതിനേ വാരുണാസ്ത്രത്തുനായ് വിഭു
ഭുജംഗാസ്ത്രം തകരുവാനേകി ഗരു‍ഡസായകം
                                                                       (മുസലബന്ധം) 52
രാവണന്നിന്നിണ വരാ മക്ഷയന്നിന്നിയക്ഷമ
കാലംതെറ്ററ്റത ലംങ്കാ തിന്മയാലലയാന്മതി. 53

വീണാധരമഹായോഗി യേവം മോദിച്ചു നിൽക്കവേ
വീണാധരമഹാസ്ത്രങ്ങൾ രാമചന്ദ്രന്റെ സന്നിധൗ 54

ശതധാരായുധം കൊണ്ടുശകലി,ച്ചതശേ‍‍‍ഷവും
ശതധാ രാഘവൻ കൈയിൽ ശരം പൂണ്ടിന്ദ്രദൈവതം. 55

ഒന്നനൊന്നൊത്ത ദിവ്യാസ്ത്രം പ്രയോഗിച്ചു പരസ്പരം
രണം കലശലാ,യപ്പോൾ ദ്യോവിലും യുദ്ധഭൂവിലും. 56

നനു നാനാനനനന്നേനം നൂനം നിന്നെന്നു നന്നിന
ന്നൂന്നിനൻ നന്നു നന്നൊന്നൊ ന്നുന്നിനാന,ന്നനൂനനേ. 57

യാമിനീചരവിദ്വേഷി രാമൻ രാജർഷിമുഖ്യരിൽ
യാമനീചരവിദ്വേഷിയോടുരച്ചിതനന്തരം. 58

ലീലാലോലാല്ലലാലെല്ലാന്നിന്നെന്നിന്നിനി നീ നിന
പാപപ്പേപ്പാമ്പു പിമ്പിപ്പോതൊത്തുതേ തത താന്തത. 59

രാവണൻ തന്നുടെ ഗളം വിളംമ്പം വിട്ടറുത്തവ
വരാതുലശലന്നേരന്നിന്നിമ്പമൊടുദിച്ചിതു. (ശക്തിബന്ധം) 60
       
മുറിച്ചു രാമൻ പിന്നിടും മുളച്ചത്തല വന്നഹോ!
മുറി,ച്ചതുമുടൻതന്നെ മുള,ച്ചത്ത,ലവന്നഹോ! 61

വേധിക്കാതമൃതസ്ഥാനം നൂനം മൂർഛിച്ചൊരീയുധി
ധിക്കാരിയാം ദശാസ്യന്നുവരാ നാശമസംശയം.(ഫലബന്ധം) 62

രഹസ്യം രാമനോടേവമുണർത്തിച്ചു വിഭീഷണൻ;
സ്വകാര്യമായതൂഹംകൊണ്ടറിഞ്ഞു ദശകണ്ഠനും. 63
      
നീതിയോ കപടം? വിട്ടിട്ടിവിടം പകയോതി നീ
രിപുരാമന്നവനമായ് മാനവന്നമരാപുരി.
                                                                 (അനുലോമപ്രതിലോമം)64
എന്നീവണ്ണം പുലമ്പിക്കൊണ്ടുന്നിക്കവിപദങ്ങളെ
നന്നായ് പ്രാസംപ്രയോഗിച്ചു വെന്നീടാനിവനെശ്ശഠൻ. 65

ശീലീമുഖപ്രചാരത്താൽ ശരീ‍‍ഷമലരെന്നപോൽ
പ്രാസം പ്രയാസം കൂടാതെ ഖണ്ഡിച്ചു നൃപണ്ഡിതൻ. 66

ധനഞ്ജയാശുഗം മേലീന്നാകർഷിപ്പതിനെന്നപോൽ
ധനാജ്ഞയാശുഗം മേലിലേൾപ്പിച്ചമൃതൊഴിച്ചുടൻ. 67

വലശാസനസൂതന്റെ ഖലശാസനസൂക്തിയാൽ
ജലജാസനഗോവേന്തി ബലശാലി രഘൂത്തമൻ.(യുഗ്മകം) 68

കുലച്ചു കാർമുകം നന്നായ് ജ്വലിച്ച വിശിഖത്തിനെ
വലിച്ചു വിട്ട നേരത്തു ചലിച്ചങ്ങചലാതലം. 69

ലങ്കേശ്വരന്റെ മാരാത്തബ്ജോത്ഭവാശുഗം
ആശു ഗർജിച്ചു തയ്ച്ചപ്പോളുതയ്ച്ചപ്പോരിൽ വീണരം. 70

ഹാകാരത്തോടു കൂടാതെ മഹാരണമണഞ്ഞവൻ
ഹാകാരത്തോടുകൂടാതെ മഹാരണമണ,ഞ്ഞവൻ. 71

ആമോദമാർന്ന സുമന:സ്തോമം രാമന്റെ മേനിയിൽ
ആമോദമാർന്ന സുമന:സ്തോമം വർഷിച്ചു മേൽക്കുമേൽ. 72
   
മണമേരുന്ന മന്ദാരമലർമാരി മനോരമൻ
മസ്തകംകൊണ്ടു മാനിച്ചു മകിഴ്ന്നു മധുമർദനൻ. 73

വരമ്പേറിക്കവിഞ്ഞഗ്രേ മരിച്ചളവു ഭീഷമൻ
വരമ്പേറിക്കവിഞ്ഞഗ്രേ ജ്വരമാർന്നു വിഭീഷണൻ. 74
      
രാമാനുജോപദേശത്താലവന്നാമയമഞ്ജസാ
സാമാന്യം വിരമിച്ചപ്പോൾ സമരാങ്കണമന്തരാ. 75
     
രാവണന്റെ വധം കേട്ടു ഞെട്ടിയുച്ചലിതസ്വരാ
രാക്ഷസസ്ത്രീകളോടൊത്തോഗമിച്ചു മയകന്യക.
                                                      (ഖഡ്ഗബന്ധം) (യുഗ്മകം) 76
അണികൂന്തലഴിച്ചിട്ടു കെട്ടുമിന്നു പറിച്ചുടൻ
പോർക്കളത്തിൽക്കണവനെക്കണ്ടു കണ്ണീർ പൊഴിച്ചവൾ. 77

ഊഴിപ്പെണ്മണവാളന്റെ ചാരേ വീണു കരഞ്ഞിതേ;
പൂഴിയുണ്മവളാമെന്റെ വരൻ കേണു കരിഞ്ഞിതോ? 78

ഊഴിയഞ്ചിതമായന്നോ? വശത്താകുന്ന ദേവരാ!
ഊഴിയം ചിതമായെന്നോ? നിനയ്ക്കുന്നു വിഭിഷണാ! 79

മായം കൂടുമൊരാത്മാവിലസാമാന്യതയോടിഹ
ഭവാനിരിക്കെബ്ഭരതൻ ഭൂപനായതുകുറ്റമോ?
                                             ക്രിയാഗുപ്തം) 80
കാലാരിക്കാദിയിൻപോടിതമുതവിയ നി-
                         മ്പോരു വല്ലാതെയാകാ;
കായാതെല്ലാവരുമ്പോയരിയൊരപകട
                          പ്പാതയിൽപ്പാതിലംകാ;
കാലം തിൽപ്പായിതപ്പാ പുനരതിനെ നിന-
                         ച്ചാരിഹ ധ്യാനമാകാ;
              
കാമാനധ്യാഹരിച്ചാലയി കണവ! ഭവാൻ
                          പോയ ദിക്കാരിലാക.(പത്മബന്ധം) 81
മന്ദിച്ചേറ്റം മനമുരുകിയാ
                   രാക്ഷസസ്ത്രീകളേവം
 
മന്ദാക്ഷം വിട്ടധിരണതലം
                       വീണു കേഴുന്ന നേരം
  
അന്നക്രായുഃക്ഷപണനവരെ
                       സ്സാന്ത്വവാക്കാലടക്കി
പ്പിന്നത്യന്തപ്രിയമൊടു നട-
                      ത്തിച്ചു തൽപ്രേതകാര്യം. 82
ശട്ടംകെട്ടി മഹേന്ദ്രനോടപമൃതി-
                       പ്പെട്ടുള്ള ശാഖാമൃഗ-
ക്കൂട്ടത്തെദ്രുതമുദ്ധരിച്ചു, ഗഗനേ-
                    വിട്ടിന്ദ്രയന്താവിനെ,
പട്ടം കെട്ടി വിഭീഷണ, ന്നരിവരൻ-
                       കട്ടോരു വൈദേഹിയേ-
പ്പെട്ടന്നങ്ങു വരുത്തി വഹ്നിയിൽ വിള-
                       ക്കീട്ടന്നെടുത്തീടിനാൻ. 83
 
നരപരിവൃഢൻതന്നെക്കൂപ്പി-
                        സ്തുതിച്ചഥ സാദരം
സരസിജഭവൻ മുൻപാം വാനോർ-
                             കദംബകമംബരേ
പുരുഷമണിയാം രാമൻ കണ്ട-
                           പ്പിതാവിനെയാസ്ഥയാ
ചരണയുഗളം വന്ദിച്ചാശി
                       സ്സു വാങ്ങി മനോഹരൻ. 84
                              
“നിൽക്കാമൂഴിയൽ വാഴുവോർക്കു നിതരാ-
                                         മൗൽസുക്യമുൽഭൂതമാ-
        
യിക്കാലത്തു മുഴുത്ത പീഡ നിഖിലം
                     മോചിച്ച ഭൂപർഷഭ!

വിണ്ണോർ കമ്പമകന്നു മേദിനിയിലെ-
                         ങ്ങാരംഭമേതിത്തരം
        
രംഗേമാനിതനായിതദ്ദിവിജരാൽ
                       മാവല്ലഭന്നിർഭരം. (ചക്രബന്ധം) 85
സദാരനഖിലേശ്വരൻ സഹ-
                        ജനോടുമുത്തുംഗസം-
മദാകുലിതമാനസൻ സകല-
                        സൈന്യസംഘത്തോടും
           
വിഭീഷണസമേതനായ് നിജപു-
                        രപ്രവേശത്തിനായ്
പ്രഭിന്നഗജയാനനദ്ധന
                      ദവാഹനം കേറിനാൻ. 86


രാമരാവണകലഹം എന്ന ഇരുപതാം സർഗം സമാപ്തം.