രാമചന്ദ്രവിലാസം/രണ്ടാം സർഗം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
രാമചന്ദ്രവിലാസം
രചന:അഴകത്ത് പത്മനാഭക്കുറുപ്പ്
രണ്ടാം സർഗം

ത്തമൻ ദശരഥൻ നടത്തുമ-
പ്പുത്രകാമയജനാന്തരേ തദാ
തീയിൽ നിന്നൊരു പുമാനുദിച്ചുയ-
ർന്നാശു, യാജകകുതൂഹലത്തൊടേ.1

അച്യുതാംശകമേ വഹിക്കയാ-
ലപ്പുമാനുമതിമാത്രദുർഭരം
സ്വർണപാത്രഗതമായ പായസം
രണ്ടു കൈയിലുമെടുത്തു നിന്നുതേ.2

ഹേ മഹീശ! തനയാഥിയാം ഭവാൻ
ഹേമപാത്രമിതിലുള്ള പായസം
ക്ഷേമമേറുവതിനേറ്റുവാങ്ങി നൽ-
സ്സോമബിംബമുഖിമാർക്കു നൾകെടോ!.3
എന്നുരച്ച പുരുഷന്റെ കൈയിൽനി-
ന്നന്നൃപേശ്വരനതേറ്റു വാങ്ങിനാൻ
മന്ഥനാലമരപാലമബ്ധിയിൽ-
പ്പൊന്തി വന്ന സുധയെ ഗ്രഹിച്ചപോൽ.4

രാജവര്യസുതനായ് പിറക്കുവാ-
നിപ്രപഞ്ചജനകൻ കൊതിക്കയാൽ
പൂജ്യനാം ദശരഥന്നു വന്നൊരി-
ബ്ഭാഗ്യമന്ന്യപൂരുഷർക്കു ദുർല്ലഭം.5

പിന്നെ മന്നനിരുഭാര്യമാർക്കുമാ-
യൊന്നുപോലെ വകയിട്ടു പായസം
തന്നിളം പ്രഭകളേ നഭസ്സിലും
മന്നിലും കതിരവൻ വിടുന്നപോൽ.6

കോസലാത്മജയിലേറെ മാനവും
കേകയാങ്ഗനയൊടുറ്റ രാഗവും
കൂടുമദ്ദശരഥൻ സുമിത്രതൻ
കാംക്ഷിതത്തെയവർമൂലമേകിനാൻ.7

തുങ്ഗബുദ്ധി തിരളും പതിക്കെഴും
വാഞ്ചഛിതത്തെയറിയുന്ന കാന്തമാർ
തമ്മിലോർത്തു വിഭജിച്ചു പായസം
മാഗധിക്കു മടിവിട്ടു നൾകിനാർ.8

പണ്ടിരുന്നപടിയസ്സപത്നിമാർ
രണ്ടുപേരിലുമഭേദബുദ്ധി താൻ
പൂണ്ടു വാണിതവൾ മത്തദന്തിതൻ
ഗണ്ഡഭിത്തിയുഗളത്തിൽ വണ്ടുപോൽ.9

സർപ്രജാർഥമമരാംശഭൂതമാം
ഗർഭമേററിതവർ മൂവരും ക്രമാൽ
ചാരരുനീരമമൃതാഖ്യ ചേർന്നടും
സൗരനാഡികൾ ധരിച്ചിടുന്നപോൽ.10
ദേവനേകനവനന്നനേകനായ്
മേവി രാജമഹിഷീജനോദരേ
പങ്കമറ്റു തെളിയും ജലത്തില-
ത്തിങ്കളിൻ കല വിളങ്ങിടുന്നപോൽ11

ഓന്നുപോൽ പ്രജകളെബ്ഭരിക്കയാ-
ലൊന്നിനൊന്നു വിളിച്ചമഞ്ഞവർ
ഈലുവാൻ പൊതി നിരന്നു നിന്നിടും
ശാലി തന്നഴകൊടേ വിളങ്ങിനാർ.12

അച്യുതൻ കലയകത്തിരിക്കാ-
ലുച്ചലിച്ചൊരു കളായകാന്തി പോൽ
കൊച്ചുരോമനികരങ്ങൾ കുക്ഷിമേൽ
മെച്ചമായ് വിലസിവന്നു മെല്ലവേ.13

പൊൻകുടത്തൊടിടയുന്ന പോർമുല-
യ്ക്കങ്കമായി വിലസുന്ന മൊട്ടുകൾ
മങ്കമാരുടെ കരിങ്കചത്തിനാ-
തങ്കമേകുലതിനന്നിരുണ്ടു പോൽ.14

താണിതന്നു തരളായതാക്ഷിമാർ-
ക്കൂണിലുള്ള രുചിയെന്നിരിക്കിലും
ഏറിവന്നു മനതാരിലാഗ്രഹം
ചോറൊഴിച്ചിതരസാധനങ്ങളിൽ.15

കുമ്പ വീർത്തു വരവേ നതാങ്ഗിമാ-
ർക്കമ്പരന്നഴിയുമാടയെപ്പൊഴും
മുൻപിലെപ്പതിവിലും പതിഞ്ഞുപോൽ
വെമ്പലൊക്കെയടനത്തുടർച്ചയിൽ.16

ദാഹമേറുമിഹ ഭൂമിയിൽക്ഷണം
മോഹമാർന്നു തടിപോൽ കിടന്നിടും
ദേഹമൊക്കെയൊരുപോൽ വിയർത്തിടും
സ്നേഹവാക്കു സഖിമാരുരച്ചിടും.17

മേനിപൂണ്ടു മൃദുമേനിയെങ്കിലും
ഗ്ലാനികൊണ്ടു മിഴിതാണുപോയി പോൽ
മാനിനീമണികളന്നു മണ്ണതാൻ
തിന്നു മന്ദമറിയാതൊരുത്തരും18

വ്യക്തമാ,യവയവങ്ങളിൽ തുലോം
നൽതമാലനിറമാം ഞരമ്പുകൾ;
ചിത്തവൃത്തി പലതായ് പലപ്പോഴും
നിദ്രയും മടിയുമന്നു സഖ്യമായ്.19

ശാർങ്ഗനാന്ദകസുദർശനങ്ങളെ-
പ്പൂണ്ടു ചെറ്റു ചെറുതായ പൂരുഷർ
സ്വപ്നവേളയിലിടുത്തു തങ്ങളെ-
ക്കാത്തുനിൽപ്പതവർ കണ്ടു കൗതകാൽ.20

തങ്കവർണ്ണമിയലുന്ന തൂവലിൻ
ഭംഗി വാനിൽ നിവിരെപ്പരത്തിയും
ഊക്കൊടമ്മുകിലിനെത്തടഞ്ഞുപോം
പക്ഷിരാജനവരെ ദ്ധരിച്ചുപോൽ.21

നല്ലമാറിൽ നിറമാർന്ന കൗസ്തുഭ-
ക്കല്ലിന്നുള്ള വടിവേന്തിയാദാരാൽ
പത്മമാം വിശറിയെദ്ധരിച്ചൊര-
പ്പത്മ വന്നുപചരിച്ചു നിന്നു പോൽ.22

നാകലോക നദിയിൽ കുളിച്ചു ന-
ല്ലാഗമാർഥമറിവുള്ള യോഗികൾ
ബ്രഹ്മചാരികളുടത്തൊരേഴുപേർ
നിൽപ്പതും സപദി കണ്ടു നിദ്രയിൽ.23

സ്വപ്നവാർത്തയിതു ഭൂപതീന്ദ്രനാ-
മുഗ്ധഗാത്രുകൾ മൊഴുഞ്ഞുകേൾക്കവേ
ലോകനാദുഗുരുവായ് ഭവിക്കൽ ഞാൻ
കേമനെന്നൊരഭിമാനമാർന്നു പോൽ.24

ധർമശാലി ധരണീ പുരുന്ദരൻ
കർമശാസ്ത്രവിധിപോലനന്തരം
നന്മയോടുശുഭകർമമൊക്കെയും
ശർമപൂർത്തി വരുവാൻ നടത്തിനാൽ.25

ചാന്ദമാസനവകം തികഞ്ഞിത-
ച്ചന്ദ്രബിബംമുഖിമാർക്കു ഗർഭവും
കൈടഭാരികരുണാബലത്തിനാൽ
കൂടുയന്നു ശുഭലക്ഷണങ്ങളും.26

തുങ്ഗരാശികളിലഞ്ഞു ഖേചരം
ഭങ്ഗമേകുവതിവേഴിൽ മങ്ഗലൻ
അങ്ഗഭവത്തിലമൃതാംശുവോടുചേ-
ർന്നംഗിരസ്സുമൊരുയോഗമാർന്നു പോൽ.27
കർമശക്തി വഴിപോലെ നൾകുവാൻ
കർമസാക്ഷി ഭഗവാനുമപ്പൊഴേ
കർമഭാവമതിലാണ്ടു ഭൂപസൽ-
ക്കർമവൈഭവവശാലുയർന്നുപോൽ.28

സൂര്യവാരമദിതിക്കു മുഖ്യമാം
താരവും നവമിയും കലർന്നനാൾ
ഭൂമിഭൃന്മഹിഷിമാരിൽ മൂത്തവൾ-
ക്കാമനസ്യമുളവായി വന്നുപോൽ.29

മണ്ടി മണ്ടി മലരിൽ മണങ്ങളേ
ക്കൊണ്ടടിച്ചുപവനൻ സമാനനായ്
നിന്നലഞ്ഞുലകിലന്നു സൂതികാ-
മന്ദിരത്തിലുമണഞ്ഞു മന്ദമായ്.30

കറോഴിഞ്ഞു കമലേഷ്ടകാമുക-
ന്നോറിവന്നൊളികളപ്പൊഴോക്കയും
വംശവത്സലതയോ? ദശാസ്യനിൽ
സാശയം കുറകയോ? മഹാത്ഭുതം.31

പേരിനാലപകടങ്ങൾ വല്ലതും
കൈവരാതമരുവാൻ കബന്ധവും
ശുദ്ധമായ്; പുകയൊഴിഞ്ഞു നല്ലപോ-
ലുജ്ജ്വലിച്ചു യജനാഗ്നിയും തദാ.32

മന്നവൻമഹിഷിമാരിൽ മുഖ്യയാം
കോസലാത്മജ ലഭിച്ചു പുത്രനേ
രാവിലോഷധി തമസ്സൊഴിച്ചിടും
നൽപ്രകാശനികരത്തെയെന്നപോൽ.33

സൂര്യവംശമണിദീപമായ്പരം
തുല്യമറ്റൊളി കലർന്ന കുഞ്ഞിനാൽ
സൂതികാലയവിളക്കിൽ വാണിടും
നൂൽത്തിരിക്കു തെളിവൊ മങ്ങിപോൽ.34

പള്ള ചൊട്ടി മകനോടു കൂടെയ-
ത്തള്ള മെത്തയിൽ വിളങ്ങി നല്ലപോൽ
നീർ വരണ്ടൊരു നീലിമ്പവേണി തൽ-
സൈകതേ സരസിജത്തൊടെന്ന പോൽ.35

കണ്ണിണയ്ക്കു കുതുകം വളർത്തപൊ-
ന്നുണ്ണിതന്നുടലു കണ്ടു തൽക്ഷണം
രാമനെന്നു ഭുവനൈകഭവ്യമാം
നാമധേയമുരചെയ്തു ദേശികൻ36
പെറ്റുപോൽ ഭരതനെന്ന പുത്രനെ-
ത്തൊട്ടടുത്ത ദിനമങ്ങു കൈകയീ
ലക്ഷ്മിയെപ്പരിയ നീതിയെന്നപോ-
ലമ്മയെപ്പരമലങ്കരിച്ചവൻ.37

വിദ്യ താനറിവുമുറ്റ താഴ്മയും
പെറ്റിടുന്ന വിധമ സ്സുമിത്രയും
ലക്ഷ്മണൻ പുനരരിഘ്നനെന്നുര-
ണ്ടാത്മജാതരെയിരട്ട പെറ്റുപോൽ.38

ഭൂവിൽ വന്നു ഭഗവാൻ പിറക്കയാൽ
ദ്യോവുമിങ്ങവതരിച്ചു വന്നപോൽ
മങ്ങലും വ്യഥകളും വെടിഞ്ഞു സൻ-
മങ്ഗളം ധരണിയിൽ പ്പരന്നുതേ.39

രാവണൻ കണവരെക്കുമയ്ക്കയാ-
ലാവലാതിയൊടിരുന്ന ദിക്കുകൾ
നാലു ദേഹമൊടജൻ പിറന്നപോ-
താശ്വസിച്ചവിധമൂതി മാരുതൻ.40

രാവണന്റെ മകുതട്ടിൽ നിന്നുടൻ
ചാരു മുത്തുമണിയെന്ന കൈതവാൽ
യാതുധാനകുലലക്ഷ്മിതന്നുടേ
ബാഷ്പവിന്ദു നിപതിച്ചു ഭൂമിയിൽ.41

പാർഥിവന്നു സുതജന്മസൂചകം
തൂര്യഘോഷമതു ചെയ്വതിന്നഹോ!
നാന്ദുഭിയായിഹ നഭസ്സിൽ മുന്നമേ
ദുന്ദുഭിധ്വനി മുഴക്കി വാനവർ.42

ജാതകർമമുഖമായ കർമമ-
ങ്ങാദരത്തൊടു നടത്തിനാൻ നൃപൻ
ധാത്രിമാർ മുല കുടിച്ചു ബാലർ നൽ
പുഷ്ടിയാർന്നു ജനകന്റെ മുത്തൊടും.43

വാരിജോത്ഭവസുതൻ വസിഷ്ഠനാ-
രാജപുത്രരെ വിധിക്കു തക്കപോൽ
ആദ്യമായുപനയിച്ചു പിൻപുതാൻ
വേദ്യവിദ്യകളശേഷമേകിനാൻ44

ബാലകർക്കു തനിയേ ഭവിച്ച സൗ-
ശീല്യസൗഷ്ഠവമൊരല്പശിക്ഷയാൽ
ഓന്നിനൊന്നധികമായ്; ഹവിസ്സിനാൽ
വഹ്നിയിൽ സഹജമായ ദീപ്തിപോൽ.45

അക്കുമാരർ മുഷിയാതെ തങ്ങളിൽ
സ്വച്ഛമായ രാഘുവിൻ കുലത്തിനെ
നല്ലരീതിയിൽ നിറുത്തീ; നന്ദനേ
വന്നു കൂടിയൊരൃതുക്കളുന്നപോൽ.46

ഐകമത്യമൊരുപോലെയാകിലും
പ്രേമമേറിയതിനാലെ ലക്ഷ്മണൻ
രാമനോടു പിരിയാതെ നിന്നപോൽ
സാഹചര്യമിളയോർക്കു മാപ്തമായ്.47

രണ്ടുവീതമിട ചേർന്ന ബാലക-
ർക്കിണ്ടലില്ല മമതയ്ക്കൊരിക്കലും
വായുവഹ്നകളിണങ്ങിയോണയും
ചന്ദനുംകടലുമെന്ന പോലെയും.48

കാന്തിയും വിനയസമ്പ്രദായവും
മുന്തിനിൽപ്പൊരു നരേന്ദ്രബാലകർ
നാട്ടുകാരുടെ മനം കവർന്നുതേ
വേനലിൻ ജനംപംക്തിയെന്ന പോൽ49

നാലുവർഗമുടലോടുമൂഴൽ
തുല്യകാലമതിൽ വന്നുളായപ്പോൾ
ഭൂപനാം ദശരഥന്റെയുണ്ണിമാർ
ശോഭപൂണ്ടനുദിനം മുതിർന്നിതേ.50

കൈവെടിഞ്ഞവരുറക്കമേഴര-
യ്ക്കിശ്വരസ്മരണയോടെണ്ണീറ്റുടൻ
ആത്മശുദ്ധി വഴിപോലെ ചെയ്തുകൊ-
ണ്ടാത്മകൃതമഖിലം കഴിച്ചിടും.51

പ്രാഹ്നവേള കഴിയുമ്പൊഴുണ്ടുകൊ-
ണ്ടന്യബന്ധുജനതാസമേതരായ്
കാവ്യനാടകവിനോദനങ്ങളെ-
ക്കൊണ്ടഹസ്സുകൾ കഴിച്ചു മിക്കതും.52

ഗുസ്തിയും തടകളും കവാത്തുമാ-
യുദ്ധകൗശലമിതൊക്കെയും
അഭ്യസിച്ചുസവയസ്കരോടുചേ-
ർന്നിക്കണക്കനുദിനം നടന്നിടും53

രാജമൗലിനടനുനായകത്തിന-
പ്രശ്രയം പെരികെയുള്ള ബാലകർ
അഴിപോലെ സുഗുണാനുരൂപമാം
മുത്തുചേർതതിരാം കൃതാർഥരായ്.54

ഇത്ഥം, പലാശനിരയായ സമിത്തശേഷം
യുദ്ധാദ്ധ്വരത്തിൽ വഴിപോലെ ദഹിപ്പതിന്നായ്
അഗ്നിത്രയത്തൊടുളവായ ചിദഗ്നിയേവം
വർധിച്ചു കോസലമഹാരണിയിങ്കൽ മോദാൽ.55

നിശചരപ്രകരമനോരഥാഗ്നി മങ്ങീ
ദിശാമുഖം മുഴുവനുമൊന്നുപോൽ വിളങ്ങീ
കുശാസനം നരപതി വേണ്ടപോൽ തുടങ്ങീ
കുശാസനേ മുനികൾ തപസ്സിനായൊരുങ്ങീ56

തണ്ടേറും ദനുജാന്വയത്തിനെയമത്തീർടുന്ന ദന്തങ്ങളെ-
ക്കൊണ്ടൈരാവതദന്തിയും ചതുരുപായച്ചേർച്ചയാൽ നീതിയും
രണ്ടാൽ രണ്ടുഗണിച്ച പാണികളൊടസ്സാക്ഷാൽസരോജാക്ഷനും
കൊണ്ടാടുംപടി നാലു വിഷ്ണുകലയാൽനന്ദിച്ചിതബ്ഭൂമിപൻ.


രണ്ടാം സർഗ്ഗം സമാപ്തം