ഭാഷാഭാരതം/സഭാപർവ്വം/രാജസൂയസമാരംഭപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
രാജസൂയസമാരംഭപൎവ്വം

[ 775 ] ===രാജസൂയസമാരംഭപർവ്വം===

രാജസൂയസമാരംഭം[തിരുത്തുക]

രാജസുയം കഴിക്കാനുള്ള യധിഷ്ഠിരന്റെ ആലോചന. സഹോദര ന്മരുടേയും മന്ത്രിമാരുടേയും അഭിപ്രായമരിഞ്ഞശേഷം, അവസാനതീരൂ മാനത്തെപ്പറ്റി ഉപദേശം വാങ്ങാനായി ശ്രീകൃഷ്ണനെ വരുത്തുന്നതിനുവേ ണ്ടി ഒരു ദുതനെ ദ്വാരകയിലേക്കയ്ക്കുന്നു. കൃഷ്ണൻ ഇന്ദ്രപ്രസ്ഥത്തിലെ ത്തുന്നു. യുധിഷ്ഠിരൻ വിവരം കൃഷ്ണനോടു പറയുന്നു.


വൈശമ്പായനൻ പറഞ്ഞു

ആ മുനീന്ദ്രോക്തി കേട്ടിട്ടു നെടുവീർപ്പിട്ടു ധർമ്മജൻ
രാജസൂയേഷ്ടിയോർത്തോർത്തു ശർമ്മം വിട്ടിതു ഭാരത! 1

മഹാരാജർഷികളുടെ മഹിമാവങ്ങു കേട്ടവൻ
യജ്വാക്കൾ പുണ്യകർമ്മത്താലെത്തും ലോകവുമോർത്തഹോ! 2

വിശേഷിച്ചും മഖി ഹരിശ്ചന്ദ്രരാജർഷിവാഴ്ചയെ
ഓർത്തിട്ടാ രാജസുയത്തെച്ചെയ് വാനിച്ഛിച്ചിതായവൻ. 3

യുധിഷ്ഠിരൻ ചെയ്തു സർവ്വസഭാജനസഭാജനം
പ്രത്യർച്ചനയുമേറ്റേററമോർത്തിതാ യജ്ഞമൊന്നുതാൻ 4

കുരുഖ്യൻ നരപതേ, രാജസുയമഖത്തിനെ
ആഹരിപ്പാൻ മനം വെച്ചു വിചാരിച്ചിതു വീണ്ടുമേ. 5

ഭൂരിവീര്യൗജസ്വി വീണ്ടു ധർമ്മത്തെത്തന്നെയോർത്തവൻ
ഹിതം സർവ്വജനത്തിന്നുമെന്തെന്നായ് ചിന്ത തേടിനാൻ. 6

സർവ്വപ്രജാനുഗ്രഹവും ചെയ്തു ധർമ്മജ്ഞസത്തമൻ
സർവ്വർക്കുമേ ഭേദെന്ന്യേ ഹിതം ചെയ്തു യുധഷ്ഠിരൻ. 7

സർവ്വർക്കുമിഷ്ടം നല്ലീട്ടകോപഗർവ്വങ്ങൾവിട്ടവൻ
സാധുധർമ്മം ധർമ്മമെന്നതെന്ന്യേ കേൾക്കില്ല ചൊല്ലിനെ. 8

ഏവം വഴുമ്പൊഴവനിൽ മളോരച്ഛനിലാംവിധം
ആശ്വസിച്ചൂ താനജാതശത്രുവായ് ശത്രുവററവൻ 9

നരേന്ദ്രാനുഗ്രഹത്താലും ഭീമപാലനയാലുമേ
ബീഭത്സുവർജ്‍ജുനൻ തന്റെ ശത്രുദ്ധ്വംസത്തിനാലുമേ 10

ധീമാനാം സഹദേവന്റ ധർമ്മച്ചൊല്ലുകളാലുമേ
സ്വഭാവാൽ നകുലന്നുള്ള വിനയസ്ഥിതിയാലുമേ 11

[ 776 ]

പോരും പേടിയുമില്ലാതെ സ്വകർമ്മം ചെയ്തു നിത്യവും
വേണ്ടും വർഷത്തൊടും പുഷ്ടിയാണ്ടൂ രാഷ്ട്രങ്ങളൊക്കയും. 12

വാർദ്ധുഷീ യജ്ഞ സത്വങ്ങൾ ഗോരക്ഷ കൃഷി വാണിഭം
ഇതൊക്കത്തുല്യമായ് വാച്ചൂ വിശേഷാൽ രാജരക്ഷയാൽ. 13

നിഷ്ക്കർഷ മനുകർഷം ദുര‍വ്വയാധി പാവകബാധകൾ
യുധിഷ്ഠിരൻ ധർമ്മനിഷ്ഠയാണ്ടന്നില്ലിവയൊന്നുമേ. 14

ദസ്യുവഞ്ചകരാൽ പിന്നെത്തമ്മിൽ ന്നവരാലുമേ
രാജസേവകരലും കേടൊന്നുമുണ്ടായതില്ലിഹ. 15

പ്രിയം ചെയ‌്വാ,നുപാസിപ്പാൻ ബലികർമ്മം സ്വകർമ്മവും,
ഷൾഭാഗം നൃപരേല്ക്കാനു , നാട്ടാർ വർതതകരോടുമേ; 16

വാച്ചു രാജ്യം ധർമ്മനിഷ്ഠൻ യുധിഷ്ഠിരനിരിക്കവേ
ലോഭമെന്ന്യേ രാജസങ്ങളിഷ്ടം പോലേററു നാട്ടുകാർ. 17

സർവ്വഗൻ സർവ്വഗുണിയാസ്സർരാൾ സർവ്വസാഹനാം
പുകഴ്‍ന്നു വിലസുന്നോരാസ്സമ്രാട്ടിൻ കീഴിലുള്ളിടം 18

മാതാപിതാക്കളിലെഴുംപോലെയെങ്ങും മഹീപതേ!
അനുരഞ്ജിച്ചു നാട്ടാരും ദ്വിജൻ തൊട്ടിടയൻവരെ. 19

മന്ത്രിമാരൊത്തനുജരെ വരുത്തിച്ചൊല്ലിയന്നവൻ
രാജസൂയത്തിനെപ്പറ്റിച്ചോദ്യം ചെയ്തിതു വീണ്ടുമേ. 20

ഉത്തരം ചൊല്ലുവാൻ ചോദ്യം കിട്ടിയോരൊത്തു മന്ത്രികൾ
യജ്ഞാശി പണ്ഡിതയുധിഷ്ഠിരനോടേവമോതിനർ. 21

മന്ത്രികൾ പറഞ്ഞു

അഭിഷേകേന വരുണഗുണം നൃ‌പനണപ്പതായ്
ആ മഖം ചെയ്തു സാമ്രാജ്യഗുണം കാംക്ഷിപ്പു മന്നവൻ 22

കുരുനന്ദന, സാമ്രജ്യയോഗ്യനാകും ഭവാനിഹ
രാജസുയത്തിന്നു കാലമായെന്നോർപ്പൂ സുഹൃജ്ജനം. 23

ആ രാജസൂയത്തിൻ കാലം സ്വധീനം ക്ഷാത്രശക്തിയാൽ
അതിൽ സാമ്നാ ഷഡംഅഗ്നി ചയിപ്പു സംശിതവ്രതർ. 24

സർവദർവീഹോമമേറ്റു ചെയ്തിടുന്നു ക്രതുക്കളെ
ഒടുക്കമഭിഷേകത്തൽ സർവ്വജിത്തെന്നു പേരുമാം 25

പോരും ഭവാൻ മഹാബാഹോ, പാട്ടിൽ നില്പുണ്ടു ഞങ്ങളും

[ 777 ]

വൈകാതെ നീ മഹാരാജ, രാജസൂയം നടത്തുമേ. 26
നിശ്ശങ്കം രാജസൂയത്തെനിനച്ചാലും നരാധിപ!

വൈശമ്പായനൻ പറഞ്ഞു
എന്നു വെവ്വേറെയും പിന്നെച്ചേർന്നുംചൊല്ലീ സുഹൃജ്ജനം. 27

ധർമ്മ്യം ധൃഷ്ടം ശ്രേഷ്ഠമിഷ്ഠമവർ ചൊല്ലിയൊരാ മൊഴി
കേട്ടു കൈക്കൊണ്ടു ഹൃദയമകൊണ്ടു പാണ്ഡുസുതൻ മഹാൻ. 28

സുഹൃജ്ജനോക്തി കേട്ടിട്ടും സ്വയോഹ്യംതാനറിഞ്ഞുമേ
വീണ്ടും വീണ്ടും മനം വെച്ചു രാജസൂയത്തിനാ നൃപൻ. 29

സോദരന്മാരൊടും ധീമാനൃത്വിക്കുകളൊടും സമം
മന്ത്രിമാരോടുമൊന്നിച്ചു ധർമ്മരാജൻ യുധിഷ്ഠിരൻ 30

ധൗമ്യവ്യാസാദ്യരൊടുമായ് മന്ത്രിച്ചൂ മന്ത്രവിത്തമൻ.

യുധിഷ്ഠുരൻ പറഞ്ഞു

സാമ്രാജ്യക്രതുവായോരീ രാജസൂയം നടത്തുവാൻ 31
ശ്രദേധവെച്ചോതുമെന്നാശ കലാശിക്കുന്നതെങ്ങനെ?

വൈശമ്പായനൻ പറഞ്ഞു

ഏവം രാജാവു ചൊന്നപ്പോളേവരും ധരണീപതേ! 32
കാലേ ചൊന്നാർ ധർമ്മരാജയുധിഷ്ഠിരനൊടിങ്ങനെ:

“രാജസൂയമഹായാഗത്തിന്നങ്ങന്നേററമർഹനാം. “ 33

ഋത്വിങ് മുനിന്ദ്രരീവണ്ണം പൃത്ഥ്വീസനൊടു ചൊന്നതിൽ
അവന്റെ മന്ത്രി ഭ്രാതാക്കളാ വാക്കേററാദരിച്ചുതേ. 34

ആ മന്നവൻ മഹാപ്രാജ്ഞൻ തനിയേ വീണ്ടുമാത്മവാൻ
വിചാരിച്ചൂ ലോകഹിതമായ് വരാനാ പൃഥാസുതൻ. 35

ദേശകാലങ്ങളും പിന്നെയായവ്യയവുമോർത്തവൻ
ബുദ്ധികൊണ്ടോർത്തു ചെയ്യുന്ന ബുദ്ധിമാൻ മാഴ്കിടാതെയാം. 36

തനിച്ചു നിശ്ചയിച്ചാലീ യജ്ഞ ക്രിയ നടത്തുവാൻ
പാററില്ലെന്നു വിചാരിച്ചു കാര്യം യത്നാൽ വഹിപ്പവൻ. 37

കാര്യം തീർച്ചപ്പെടുത്താനാ കൃഷണനാകും ജനാർദ്ദനൻ
സർവ്വലോകത്തിലും മുഖ്യനെന്നുറച്ചു മനസ്സിനാൽ 38

അപ്രമേയൻ മഹാബാഹു കാമത്താൽ മർത്ത്യനായവൻ
ദേവസമ്മിതമർമ്മത്താൽ യോഗ്യനെന്നോർത്തു പാണ്ഡവൻ 39

അറിയാതില്ലവന്നൊന്നും വയ്യാതില്ലൊരുകർമ്മവും
അവൻ താങ്ങാത്തതൊന്നില്ലയെന്നും കണ്ടിതു കണ്ണനിൽ. 40

നിഷ്ഠയോടീബ്ബുദ്ധി കണ്ടു കുന്തീപുത്രൻ യുധിഷ്ഠിരൻ
ഗുരുവാം ലോകഗുരുവിന്നയച്ചാനൊരു ദൂതനെ 41

പായും തേരേറിയാ ദൂതൻ പോയി യാദവസന്നിധൗ
ദ്വരകാപുരിയിൽ കണ്ടൂ ദ്വരകേശൻ മുകുന്ദനെ 42

പാർത്ഥൻ കാണ്മാനാഗ്രഹിക്കെക്കാണ്മാനിച്ഛിക്കുമേച്യുതൻ

[ 778 ]

ഇന്ദ്രസേനനൊടും കുടീട്ടിന്ദ്രപ്രസ്ഥം ഗമിച്ചുതേ. 43

നാടനേകം കടന്നിട്ടങ്ങോടും തേരാൽ ജവത്തൊടും
ഇന്ദ്രപ്രസ്ഥംന പുക്കു പാണ്ഡുപുത്രനെക്കണ്ടു മാധവൻ. 44

പിതാവിനെപ്പോലെയണ്ണൻ ധർമ്മജൻ പൂജ ചെയ്യവേ
ഭീമസൽക്കാരമേററച്ഛൻ പെങ്ങളെക്കണ്ടു സാദരം. 45

പ്രീതനായി പ്രീതനാകും തേഴരർജ്ജുനനൊത്തുതാൻ
രമിച്ചു ഗുരുവെപ്പോലെ യമന്മാർ പൂജചെയ്യവേ. 46

വിശ്രമിച്ചങ്ങൊരു ശുഭസ്ഥാനേ കൃഷ്ണനിരിക്കവേ
ധർമ്മജൻ ചെന്നുണർത്തിച്ചൂ തന്മനോരഥമിങ്ങനെ. 47

യുധിഷ്ഠിരൻ പറഞ്ഞു

രാജസൂയത്തിന്നു മോഹിക്കുന്നു ഞാൻ വെറുമിച്ഛയാൽ
നടക്കില്ലതതും കൃഷ്ണ, ഭവാനറിയുമേ പരം. 48

എല്ലാമാർക്കു വശത്തുണ്ടാമെല്ലാർക്കു പൂജ്യ നേതവൻ
എല്ലാർക്കുമീശനാരുണ്ടോ നടത്തുമവനീ മഖം. 49

ആ രാജസൂയം ചെയ്യാമെന്നോതുന്നുണ്ടീസ്സുഹൃജ്ജനം
എനിക്കിതിൽ തീർച്ചയൊക്ക കൃഷ്ണ, നിന്നുടെ വാക്കുതാൻ 50

വേഴ്ചകൊണ്ടിട്ടു വൈഷമ്യം കാണില്ലെന്നും വരും ചിലർ
 വേറേ ചിലർ പറഞ്ഞേക്കും സ്വാർത്ഥം നേക്കി പ്രിയത്തിനെ. 51

ചിലരാത്മഹിതം നോക്കി പ്രിയത്തെത്തന്നെ കണ്ടിടും
ഇമ്മട്ടൊക്കക്കണ്ടിടുന്നു കാര്യത്തിൽ ജനഭാഷിതം. 52

അങീ ഹേതുക്കൾ കൈവിട്ടും കാമക്രോധങ്ങൾ വെന്നുമേ.
ലോകത്തില്‌ മുഖ്യമായ് തക്കതായതോർത്തരുൾ ചെയ്യണം. 53

14. കൃഷ്ണവ്ക്യം[തിരുത്തുക]

രാജസുയം തുടങ്ങുന്നതിനുമുൻപ് എല്ലാ രാജാക്കന്മാരേയും കീഴടക്കി കപ്പം വാങ്ങേണ്ടതുണ്ടെന്നും, മിക്കവരെസ്സംബന്ധിച്ചം പേടിക്കേണ്ടതി ല്ലെങ്കിലും ജരാസന്ധനെ കീഴടക്കുന്നതിനും അത്രഎളുപ്പം സാദ്ധ്യമല്ലെ ന്നു, അവനെ തോലപിച്ച് അവന്റെ കാരാഗ്രഹത്തിൽ കിടക്കുന്ന രാ ജാക്കന്മാരെ വിടുവിക്കാൻ ഏർപ്പാടുചെയ്തശേഷം രാജാസുയത്തെപ്പററി ആലോചിച്ചാൽ മതിയെന്നും കൃഷ്ണൻ ധർമ്മപുത്രരേടു പറയുന്നു.


ശ്രീകൃഷ്ണൻ പറഞ്ഞു

രാജസുയത്തിനർഹൻ നീ മഹാരാജ,ഗുണങ്ങളാൽ
പറയുന്നേനങ്ങറിഞ്ഞുള്ളതു തെല്ലൊന്നു ഭാരത! 1

ജാമദഗ്ന്യൻ കൊന്നശേഷം ശേഷിച്ചാ ക്ഷത്രിയർക്കീഹ
താവഴിക്കാർകളാണിന്നിക്ഷത്രിയപ്പേരിയന്നവർ. 2

ഇതത്രേ കുലസങ്കൽപ്പം ക്ഷത്രിയർക്കു ധാരാധിപ!
ആജ്ഞാധികാരം നിയമമറിവൂണ്ടു ഭാവനതും 3

[ 779 ]

ഐളനിക്ഷ്വാകുവിവരാം കുലകൂടസ്ഥരായർ
പരബരാബദ്ധരിതിൽ മറ്റു മന്നവരൊക്കയും. 4

ഐളന്റെ വംശക്കാരായുംമിക്ഷ്വാകുകുലരയുമേ
ഓരുനൂറു കുലം കാണും ധരിക്കൂ ഭരതഷർഭ! 5

യയാതിയല്ലോ ഭോജന്മാർ വർദ്ധിപ്പാനുള്ള കാരണം
നാലു ദിക്കിലുമാവംശം പരന്നാണിന്നു നില്പതും; 6

അവക്കെർവും ലക്ഷ്മിയെസ്സേവിപ്പു സർവ്വനരേന്ദ്രരും.
എന്നാലിപ്പോൾ നരപതേ, ജരാസന്ധമഹീപതി 7

ആക്കുലശ്രീയടക്കിക്കൊണ്ടഭിഷേകത്തിലാണ്ടവൻ,
എങ്ങും നരേന്ദ്രരുടയ തലയിൽക്കേറി നില്പവൻ, 8

മദ്ധ്യഭൂമി ഭരിച്ചിട്ടു തമ്മിൽ ഛിദ്രം നിനപ്പവൻ,
പ്രഭുത്വംമ മുത്ത രാജാവു ദിക്കൊക്കയുമടക്കിയോൻ 9

അവനത്രേ മഹാരാജ, സാമ്രാജ്യത്തിന്നു തക്കവൻ.
ആ രാജാവാജ്ജരാസന്ധൻതനമ്നെയും പാട്ടിൽ വെച്ചവൻ 10

സേനാപത്യം ഭരിക്കുന്നീ ശിശുപാലൻ പ്രതാപവാൻ.
അവനെത്താൻ ശിഷ്യനെപ്പോലുപാസിക്കുന്നിതെപ്പൊഴും 11

കാരൂഷനാം ദന്തവക്രൻ മായായോധി മഹാബലൻ.
അവ്വണ്ണമാശ്രയിപ്പോരാം മഹത്മബലമുള്ളവർ. 12

ഹംസനും ഡിംഭകൻതാനും ജരാസന്ധനരേന്ദ്രനെ.
കാരൂഷനാം ദന്തവക്രൻ കരഭൻ മേഘവീഹനൻ ! 13

അത്ഭുതാം മണിയെന്നുളള ദിവ്യരത്നമണിഞ്ഞവൻ,
മരന്നും നരകന്നുംതാൻ ശാസ്താവാം യവനാധിപൻ 14

പടിഞ്ഞാറൻദിക്കു കാപ്പോൻ ബലവാൻ വരുണോപമൻ,
ഭഗദത്തൻ മഹാരാജ, വൃദ്ധൻ നിൻ പിതൃമിത്രമാം; 15

അവനും വാകുക്രിയകളാലിവന്നു വശനായവൻ
സ്നേഹബദ്ധൻ മനസ്സാലേ നിനക്കു പിതൃസന്നിഭൻ. 16

പടിഞ്ഞാറാത്തെക്കുഭാഗം ഭൂമിക്കധപനായവൻ
പുരുജിത്തു ഭവാനുള്ളോരമ്മാമൻ കുന്തിവദ്ധർനൻ. 17

അവനങ്ങയ്ക്കു കിഴ് നില്ക്കും സ്നേഹത്താൽ ശത്രുസൂദനൻ
മുന്നേ ഞൻ കൊന്നിടാത്തോനജ്ജരാസന്ധന്നു ചേന്നർവൻ, 18

പുരുഷോത്തമനായ് നില്പോൻ ചേദിഭൂപതി ദുർമ്മതി
പുരുഷോത്തമനീ ലോകേ താനാണെന്നോർത്തിടുന്നവൻ, 19

മോഹത്താലെന്റെ ചിഹ്നങ്ങളെപ്പോഴുമണിയുന്നവൻ
വംഗപുണ്ഡ്രകിരാതന്മാർക്കധിപൻ ബലമുള്ളവൻ, 20

അപ്പൗണ്ഡ്രകൻ വാസുദേവനെന്നു പേരിൽ പുകഴ്ന്നവൻ
നാലിലൊന്നു ഭരിപ്പോനാബ് ഭോജനിന്ദ്രസഖൻബലീ, 21

വിദ്യാബലത്തിനാൽ പാണ്ഡ്യക്രഥകൈശികമർദ്ദനൻ

[ 780 ]

അവന്നാം കൃതിയാം തമ്പി ശുരൻ ഭാർഗ്ഗവസന്നിഭൻ, 22

മാഗധക്കുററിലവനും വിരൻ ഭീഷ്മകമന്നനും
പ്രിയം ചെയ്തു വണങ്ങീടുംചാർച്ചയുള്ളോരു നിങ്ങളെ. 23

ചേർന്നാലും ചേർന്നുംനില്ക്കാത്തോനപ്രിയം ചെയ്തു നില്പവൻ
കുലം നോക്കാ ബലം നോക്കാ കുറുമ്പേറുന്ന തന്മകൻ. 24

പേരുണ്ടാമെന്നു കണ്ടിട്ടാജ്ജരാസന്ധനു ചേർന്നവൻ
എട്ടു വംശം വടക്കുള്ള ഭോജന്മാർകളമങ്ങനെ 25

ജരാസന്ധഭയംകൊണ്ടു പടിഞ്ഞാട്ടേക്കു മറിനാർ
ബോധർ ഭദ്രകരർ ശുരസേന സാല്വർ പടച്ചരർ, 26

മുകുടർ സുസ്ഥലർ കളിന്ദന്മാർ കുന്തികളങ്ങനെ
സാല്വായനനൃപന്മാരും സോദര്യാനുചരാന്വിതം. 27

പിന്നെദ്ദക്ഷിണപാഞ്ചാലർ പൂർവ്വകുന്തികൾ കോസലർ
വടക്കൻദിക്കുതാൻ വിട്ടു ഭയപ്പെട്ടോടി വന്നവൻ, 28

മത്സ്യർ സന്യസ്തപാദന്മാർ തെക്കൻദിക്കാശ്രയിച്ചുതേ
ജരാസന്ധഭയത്താലാസ്സർവ്വപാഞ്ചാലരും പരം 29

സ്വരാജ്യമേ കൈവെടിഞ്ഞു മണ്ടിനാരങ്ങുമിങ്ങുമേ.
ഒട്ടുനാൾ ചെന്നതിൽ കംസൻ യാദവന്മാരെ വെന്നുടൻ 30

ബാർഹദ്രഥാത്മജകളെ വേട്ടാനാബ്ബുദ്ധികെട്ടവൻ
സഹദേവാനുജകളാമസ്തിപ്രാസ്തികളാമവൻ 31

ഇസ്സഹായത്തിനാൽ ജ്ഞാതിമഥന ചെയ്തു ദുർമ്മതി.
മികച്ച വന്നിതാക്കം സന്നതിയായുള്ള ദുർന്നയം 32

ഭോജാന്വയത്തിൽ വൃദ്ധന്മാദ്ദുഷ്ടൻ പീഡചെയ്കയാൽ
ജ്ഞാതിരക്ഷയ്ക്കുവേണ്ടീട്ടീയെന്നെ വന്നാശ്രയിച്ചുതേ. 33

ആഹുകൻതന്റെ മകളെയക്രൂരന്നു കൊടുത്തുമേ
സങ്കർഷണനൊടൊന്നിച്ചാ ജ്ഞാതികാര്യം നടത്തി ഞാൻ. 34

ഞാനും രാമനുമാക്കം സസുനാമഹതി ചെയ്തുതേ
ഭയമിങ്ങനെ തീർന്നപ്പോൾ ജരാസന്ധൻ മുതിർന്നതിൽ 35

പതിനേഴു കുലക്കാരുമൊത്തു മന്ത്രിച്ചിതിങ്ങനെ.
ഒന്നും നോക്കാതുഗ്രശസ്ത്രംകൊണ്ടു കൊന്നാലുമിങ്ങു നാം 36

മുന്നൂറു കൊല്ലംകൊണ്ടിട്ടുമവന്റെ പട തീർന്നിടാ
അവന്നമരസങ്കാശരൂക്കുകൊണ്ടുഗ്രരായവർ 37

അശസ്രൂവദ്ധ്യരാം ഹംസന്ധിംഭകന്മാർ സഹായികൾ.
ആ വീരരോടൊത്ത ജരാസന്ധനോ ബഹുവീര്യവാൻ 38

[ 781 ]

മുപ്പാരും കീഴടക്കാൻ കെല്പുള്ളോനെന്നു മന്മതം
ഞങ്ങൾക്കുമാത്രമെന്നല്ല മററുള്ളൂഴീശ്വരർക്കുമേ 39

ബുദ്ധി തോന്നുന്നതിമ്മട്ടാം ബുദ്ധിമാന്മാരിലുത്തമ !
ഹംസനെന്നു പുകഴ്ന്നോരാ രാജാവില്ലേ മഹാബലൻ 40

അവനേ വീഴ്ത്തിനാൻ രാമൻ പതിനേഴാമതാം രണേ.
ഹംസനെക്കൊന്നുവെന്നുള്ളതാരോ ചൊല്ലിട്ടു കേൾക്കയാൽ 41

യമുനാംഭസ്സിങ്കൽ മുങ്ങിച്ചത്തൂ ഡിംഭകനും നൃപ !
“ഹംസനില്ലാതെയീ നാട്ടിൽ ജീവിച്ചീടുന്നതല്ല ഞാൻ ” 42

എന്നി വണ്ണമുരച്ചിട്ടാ ഡിംഭകൻ ചത്തിതിങ്ങനെ.
അവ്വണ്ണം ഡിംഭകൻ ചത്തിതെന്നു കേട്ടിട്ടു ഹംസനും 43

ചാടീ യമുനയിൽത്തന്നെയവനും തീർന്നിതങ്ങനെ.
അവർ ചത്തെന്നു കേട്ടിട്ടാജ്ജരാസന്ധനരാധിപൻ 44

ബുദ്ധികെട്ടു മടങ്ങിപ്പോയ് പൂരിക്കു ഭരതർഷഭ !
പിന്നെയാ മന്നവർ പോയശേഷം ഞങ്ങളരിന്ദമ ! 45

മഥുരാപുരിയിൽ പാർത്തു മിളിതാനന്ദമേവരും.
അച്ഛനാകും ജരാസന്ധഗധേശന്റെ സന്നിധൗ. 46

മകളാകന്നൊരാക്കം സഭാര്യ ചെന്നുബുജാക്ഷിയാൾ
ഭർത്തൃനാശാർത്തിയൊടലട്ടുകയെന്നായി ഭൂപതേ ! 47

“എൻ കാന്തനെക്കൊന്നവനെക്കൊൽക നീയെന്നു വുണ്ടുമേ.”
മുന്നമേ ചെയ്തൊരാ മന്ത്രം പിന്നെ ഞങ്ങളിളാപതേ ! 48

ഓർത്തു ബുദ്ധിക്ഷയത്തോടും പാർത്ഥ, പിന്മാറി കേവലം.
മന്നും പൊന്നും വേറെ വേറേ സംഗ്രഹിച്ചുടനേവരും 49

ഓടേണം നാം മക്കൾ ബന്ധുക്കളുമൊത്തവനിൽ ഭയാൽ.
എന്നുറച്ചു പടിഞ്ഞാറൻ ദിക്കു പററിസ്സമസ്തരും 50

രൈവതത്താലഴകെഴും ദ്വാരകാപുരി തീർത്തതിൽ
പാർപ്പുറപ്പിച്ചുകൊണ്ടാണ്ടു ഞങ്ങളന്നവനീപതേ ! 51

ദുർഗ്ഗസംസ്കാരവും ചെയ്തു ദേവദുർ ഭേദ്യമാം വിധം.
സ്ത്രികളും പൊരുതും, വൃഷ്ണിവീരരോ പിന്നെയെന്തതിൽ ? 52

അതിൽ പാർക്കുന്നതി ഞങ്ങളെങ്ങുമേ ഭയമെന്നിയേ.
മാഗധൻ വന്മല കടന്നെന്നറിഞ്ഞോരു ശേഷമേ 53

മാധവന്മാർ കരുശ്രേഷ്ഠ, മോദം കൈക്കൊണ്ടിതേവരും.
ഞങ്ങളേവം ജരാസന്ധദ്രോഹം കൈക്കൊണ്ടു ചുററുമേ 54

സമർത്ഥ്യത്തൊടു സംബന്ധാൽ ഗോമന്തം ചേർന്നിരിപ്പതാം.
മൂന്നു യോജന നീണ്ടേഴു വീതി സ്കന്ധത്രയത്തൊടും 55

[ 782 ]

യോജനാന്തേ നൂറു വാതിലാം മതിൽ കാവലോടുമേ.
പതിനേഴു മഹാവീരക്ഷത്രിയോത്തമരക്ഷയിൽ 56

പതിനെണ്ണായിരം ഭ്രാതാക്കളൊക്കും ഞങ്ങൾ തൻ കുലേ.
ആഹുകന്നോ നൂറു മക്കളോരോരുത്തർ സുരോപമർ 57

ഭ്രാതാവൊത്തച്ചാരുദേഷ്ണൻ ശൈനേയൻ ചക്രദേവനും
ഞാനും പ്രദ്യമ്നനും പിന്നെസ്സാംബൻ ശൗരിസമൻ രണേ 58

മഹാരഥന്മാരേഴേവം കേൾക്ക മററുള്ളപേർകളെ.
കൃതവർമ്മാവനാധൃഷ്ടി സമീകൻ സമിതിഞ്ജയൻ 59

കങ്കൻ താൻ ശങ്കതാൻ കുന്തിയിവരേഴു മഹാരഥർ.
രണ്ടു ഭോജാന്ധകസുതർ വൃദ്ധൻ ഭൂപതി പത്തിവർ 60

വജ്രസംഹനനന്മാരാം വീരാററം മഹാരഥർ
മദ്ധ്യദേശം പാർത്തു വൃഷ്ണിമധ്യത്തിങ്കലിരിപ്പതാം. 61

അങ്ങോ സാമ്രാജ്യഗുണമൊത്തുള്ളോൻ ഭരതസത്തമ !
ആത്മാവിനെ ക്ഷത്രസമ്രാട്ടാക്കീടേണ്ടതു യുക്തമാം. 62

മഹാബലൻ ജരാസന്ധൻ ജീവിക്കുമ്പോളസാദ്ധ്യമാം
രാജസൂയം നടത്തീടാനെന്നെൻപക്ഷം മഹീപതേ! 63

അവൻ മന്നവരേ വെന്നു തടഞ്ഞിട്ടു ഗിരിവ്രജേ
സിംഹമാനകളേശ്ശൈലഗുഹയിൽ ചേർത്തവണ്ണമേ. 64

അജ്ജരാസന്ധരാജാവോ നരാധിപഗണത്തൊടും
മഹാത്മാവാം മഹാദേവ ഗൗരീശനെയരിന്ദമ ! 65

വൻതപസ്സാലെ സേവിച്ചു ജയിച്ചു പാർത്ഥിവേന്ദ്രരെ
പ്രതിജ്ഞയ്ക്കുളള കരയിലെത്തി പാർത്ഥിവസത്തമൻ. 66

സൈന്യമദ്ധ്യത്തിലമരും മന്നരേ വെന്നുവെന്നവൻ
പുരത്തിലാക്കിബ്ബന്ധിച്ചു ചമച്ചൂ പുരുഷവ്രജം. 67

ഈ ഞങ്ങളും മഹാരാജ, ജരാസന്ധഭയത്തിനാൽ
മധുരാപുരി കൈവിട്ടു ദ്വാരകാപുരി വാഴ്വതാം. 68

ഈ യജ്ഞത്തെ മഹാരാജ, നീ ചെയ് വാനാഗ്രഹിക്കിലോ
അവരേ വിടുവാൻ നോക്കൂ ജരാസന്ധവധത്തിനും. 69

അല്ലാതെകണ്ടീയാരംഭം നടക്കാ കുരുനന്ദന !
രാജസൂയം വേണ്ടവണ്ണമെല്ലാം ചെയ്വാൻ മഹാമതേ 70

ഇതെന്മതം മഹാരാജ, നിന്മതം ചൊല്ലുതെന്തുവാൻ?
ഈസ്ഥതിക്കൊന്നെന്തു വേണ്ടു യുക്ത്യാ ചിന്തിച്ചുചൊല്ലണം. 71

[ 783 ] ====15. കൃഷ്ണവാക്യം (തുടർച്ച)====

രാജസുയത്തെപ്പററിയുളള ആലേചന തുടരുന്നു. എടുത്തു ചാട്ടം നന്നാ യിരിക്കയിള്ളന്നു ധർമ്മപുത്രൻ പറയുന്നു. ഉത്സഹമില്ലാത്ത രാജാവും നശി ക്കയേയുള്ളുവെന്ന് ഭീമൻ അഭിപ്രായപ്പെടുന്നു. ശ്രികീഷ്ണനുംഭീമനും അർജ്ജൂ നനുംകൂടിച്ചെന്നു് ജരാസന്ധനെ കീഴടക്കാൻ ശ്രമിക്കണമെന്നു് ഒടുവിൽ തീരുമാനിക്കുന്നു


യുധിഷ്ഠിരൻ പറഞ്ഞു

അങ്ങു ചൊന്നതു മററന്യബുദ്ധിമാനോതുവാൻ പണി
സംശയം തീർക്കുവാനങ്ങേപ്പോലില്ലൊരുവനൂഴിയിൽ. 1

ഗൃഹംതോററും ഭൂപരാണ്ടാം സ്വരാജ്യപ്രീതി ചെയ്‌വവർ
അവർക്കൊത്തില്ല സാമ്രാജ്യം, സാമ്രാജ്യം നേടുവാൻ പണി 2

പരാനുഭവം കണ്ടുള്ളോനാത്മസ്തുതി കഥിക്കുമോ?
പരന്മാരൊത്തു വാഴ്ത്തീടുന്നവനേ പൂജ്യനായ്‌വരൂ. 3

പാരം രത്നങ്ങളള്ളോരീപ്പാരു പാരം പരപ്പിലാം
ദൂരം പോയാലറിഞ്ഞീടാം ചേരിം ശ്രേയസ്സു മാധവ ! 4

അടക്കമേ നല്ലു നമുക്കടക്കത്താൽ സുഖം വരു
ചാടിച്ചെന്നാൽ പാരയേഷ്ഠ്യം നേടാവല്ലെന്നുറച്ചു ഞാൻ. 5

കുലിനന്മാരറിഞ്ഞീടുമവരേററം മനസ്വികൾ
ഒരിക്കലിതിൽവെച്ചേകൻ ശ്രേഷ്ഠനാവാം ജനാർദ്ദന ! 6

നമ്മളന്നു ജരാസന്ധമന്നനിൽ പേടികാരണം
അവന്റെ ദുഷ്‌ടു കണ്ടിട്ടു ശങ്കിച്ചല്ലോ മഹാമതേ ! 7

ഞാനോ ദുർദ്ധർഷ, നിൻ വീര്യമാശ്രയിച്ചോൻ മഹാപ്രഭോ !
ഞാൻ ശക്തനെന്നോർപ്പതില്ലിന്നങ്ങും ശങ്കിച്ചിരിക്കവേ. 8

അങ്ങുന്നുമാ രാമനുമിബ്‌ഭീമനും പിന്നെ മാധവ !
ബീഭത്സുവും മഹാബാഹോ, കൊല്ലാനാളാകയില്ലയോ? 9

എന്നേവം പാർത്തു വാർഷ്ണേയ, വീണ്ടമോർക്കുന്നതുണ്ടു ഞാൻ
പ്രമാണമങ്ങാണിയ്യുള്ളോർക്കല്ലാററിന്നും ജനാർദ്ദന ! 10

അതു കേട്ടോതിനാൻ ഭീമൻ വാക്യജ്ഞൻ വാക്യമിങ്ങനെ.

ഭീമസേനൻ പറഞ്ഞു

ഉത്സാഹം കെട്ട രാജാവു പുററുപോലെയലിഞ്ഞുപോം 11

ശക്തനിൽ താനുപായങ്ങൾ നോക്കാത്തോനാണു ദുർബ്ബലൻ.
മടി വിട്ടാൽ ദുർബ്ബലനുമൂക്കെഴും വൈരിയേയുമേ 12

നല്ല നീതിപ്രയോഗത്താൽ വെല്ലും തന്നോടെ തിർക്കിലും.
നീതി കണ്ണനി, ലൂക്കെന്നിൽ ജയം പാർത്ഥനിൽ, മൂവർ നാം 13

ത്രേതാഗ്നിയിഷ്ടിപോലൊപ്പിച്ചീടാമാ മാഗധേശനെ.

[ 784 ]

ശ്രീകൃഷ്ണൻ പറഞ്ഞു

കാര്യത്തിലേർപ്പടും മുഗ്ദ്ധനനുബന്ധങ്ങൾ നോക്കിടാ 14

അതിനാലാ സ്വാർത്ഥി മുഗ്ദ്ധവൈരിയെപ്പാർത്തടങ്ങിടാ.
കരത്യാഗാൽ യൗവനാശ്വി പാലനത്താൽ ഭഗീരഥൻ 15

തപോവീര്യാൽ കാർത്തവീര്യൻ ബലത്താൽ ഭരതൻ വിഭു
ഋദ്ധിയാലേ മരുത്തൻ സമ്രാട്ടായോരിവരൈവർപോൽ 16

സാമ്രാജ്യം നേടുമങ്ങയ്ക്കോ സർവ്വംകൊണ്ടും യുധിഷ്ഠിര !
വശ്യതന്ത്രങ്ങൾ നോക്കീടിലേവം സദ്യുഗധർമ്മമായ് 17

നിഗ്രാഹ്യന്റെ നിലയ്ക്കെത്തീ ധർമ്മാർത്ഥ നയലക്ഷണാൽ
ബാർഹദ്രഥൻജരാസന്ധൻ ധരിക്ക ഭരതർഷഭ ! 18

ഇണങ്ങിനില്പില്ലവനിൽ നൂറു വംശത്തിലൂഴിപർ
അതിനാൽ ബലമായ് ചെയ്യുന്നിതു സാമ്രജ്യമായവൻ; 19

രത്നം കൊടുത്തുപാസിപ്പൂ ജരാസന്ധനെയാ നൃപർ
എന്നിട്ടും തെളിയുന്നില്ലാ മൗഢ്യാൽ ദുർന്നയമാർന്നവൻ. 20

മൂർദ്ധാഭിഷിക്തനൃപനെ പ്രധാനി ബലമുള്ളവൻ
കീഴടക്കുന്നിതവനു ഭാഗമില്ലാതെയില്ലിഹ ! 21

ഏവം സർവ്വരെയും വെന്നു ജരാസന്ധൻ പ്രതാപവാൻ
അവനെദ്ദുർബ്ബലതരൻ കൗന്തേയൻ വെൽവതെങ്ങനെ. 22

പശുപാലഗൃഹേ പൈക്കൾമട്ടിത്തെളിക്കാകിൽ
ജീവിതപ്രീതിയുണ്ടാമോ നൃപർക്കു ഭരതർഷഭ ! 23

ക്ഷത്രിയൻ ശസ്ത്രമരണനല്ലോ സൽകൃതനായവൻ
അതിനാലൊത്തു നമ്മൾക്കു ബാധിക്കാം മഗധേന്ദ്രനെ. 24

എണ്പത്താറും ജരാസന്ധൻ പതിന്നാലും നരേന്ദ്രരെ
പിടിച്ചിട്ടിട്ടുണ്ടുടനേ ക്രൂരകൃത്യം നടത്തുമേ. 25

അതിൽ തടസ്സം ചെയ്യുന്നോനതിയാം കീർത്തി നേടിടും
ജരാസന്ധജയം ചെയ്തോൻ സമ്രാട്ടായും വരും ദൃഢം. 26

[ 785 ] ====16. അർജ്ജുനവാക്യം====

ചക്രവർത്തിപദം മോഹിച്ച് കൃഷ്ണഭീമാർജ്ജുനന്മാരെ ആപത്തിൽ ചാടി ക്കാൻ താൻതയ്യറില്ലെന്നു ധർമ്മപുത്രൻ പറയുന്നു. അത്രയൊന്നും സംശയി ക്കേണ്ടതില്ലെന്നും തങ്ങൾ മുന്നുപേരും ചേർന്നാൽ ജരാസന്ധനെ തേല്ലി ക്കാൻ കഴിയുമെന്നതു തീർച്ചയാണെന്നും അർജ്ജുനൻ അഭിപ്രായപ്പെടുന്നു


യുധിഷ്‌ഠിരൻ പറഞ്ഞു

സമ്രാട് പദവി മോഹിച്ചു നിങ്ങളെ സ്വാർത്ഥലുബ്ധനയ്
വെറും സാഹസമായിട്ടു ഞാനെങ്ങനെയയച്ചിടും? 1

ഭീമാർജ്ജുനന്മാരെൻ കണ്കൾ കരളല്ലോ ജനാർദ്ദനൻ
കരളും കണകളും പോയാൽ പിന്നെ ജിവിപ്പതെങ്ങനെ? 2

ജരാസന്ധന്രെ വൻപേറുമന്തമററുളളസേനയെ
ജയിക്കാവല്ല യമനും നിങ്ങൾ ചെന്നെന്തു കാട്ടിടും? 3

ഇക്കാര്യത്തിങ്കലേർപ്പെട്ടാലനർത്ഥം വന്നുകൂടുമേ
അതിനാൽ സമ്മതിക്കാൻ വയ്യിതിനെന്നാണു മന്മതം. 4

കേട്ടാലുമെന്നഭിപ്രായം ഞാൻ താനിച്ചോർത്തു കണ്ടതിൽ
ഇക്കാര്യത്തെയുപേക്ഷിക്കതന്നെ നല്ലൂ ജനാർദ്ദന! 5

ഇടിയുന്നുണ്ടെൻ മനസൂ; രാജസൂയമസാദ്ധ്യമാം.

വൈശമ്പായനൻ പറഞ്ഞു

ഗാണ്ഡീവമമ്പൊടുങ്ങാതുള്ളാവനാഴി രഥം ധ്വജം 6
സഭയും നേടിയോൻ പാർത്ഥൻ ധർമ്മപുത്രനൊടോതിനാൻ.

അർജ്ജുനൻ പറഞ്ഞു

വില്ലസ്രൂമമ്പുകളുശിർ കൂട്ടാർ പേർ പാരിടം ബലം 7

ഇവ ഞാൻ നേടി നൃപതേ, കിട്ടാൻ പാടാമഭീഷ്ടവും.
കുലജന്മം പുകഴ്ത്തന്നൂ നില കണ്ടുള്ള പണ്ഡിതർ 8

ബലത്തിന്നൊപ്പമില്ലൊന്നും വില വീര്യത്തിനേറുമേ.
നിർവ്വീര്യൻ കൃതവീര്യന്റെ വംശ്യനെന്തു നടത്തിടും? 9

നിർവ്വീര്യവംശജൻ വീര്യമുള്ളോനോ മെച്ചമാണ്ടിടും.
എല്ലാററിലും വൃദ്ധി തട്ടിച്ചുളളവൻ ക്ഷത്രിയൻ പ്രഭോ! 10

ഗുണമില്ലെങ്കിലും വീര്യമുളളോൻ വെല്ലും രിപുക്കളെ.
മറെറല്ലാഗ്ഗുണമൊത്താലും നിർവ്വീര്യൻ ചെയ്‌വതെന്തുവാൻ? 11

ഗുണമെല്ലാമപ്രധാനം വിക്രമം നോക്കിടുമ്പൊഴേ.
ജയത്തിൻ ഹേതുലാഭങ്ങൾ കർമ്മദൈവാശ്രയങ്ങളാം 12


ബലമുള്ളവനും തെററാലുപയോഗപ്പെടാതെയാം.
ആ വഴിക്കിടിയും ശത്രുക്കളിൽനിന്നൂക്കെഴും പരൻ 13

[ 786 ]

അനുത്സാഹം ദുർബ്ബലനവ്വണ്ണം തെററു ബലിഷ്ഠനും;
രണ്ടും വിനാശഹേതുക്കൾ ജയേച്ഛു വിടണം നൃപൻ 14

ജരാലന്ധദ്ധ്വംസനവും രാജാക്കളുടെ രക്ഷയും
യജ്ഞർത്ഥമായ് നമ്മൾ ചെയ്താലതിലും മേലെയെന്തഹോ? 15

യത്നിക്കാഞ്ഞാൽ ഗുണം കിട്ടിലെന്നതോ നല്ല തീർച്ചയാം
വരാവുന്ന ഗുണത്തെക്കാൾ നൈർഗ്ഗുണ്യം മെച്ചമോ നൃപ! 16

കിട്ടും ശാന്തമുനിക്കൊക്കും കാവിവസ്രൂങ്ങൾ പിന്നെയും;
സാമ്രാജ്യവും സിദ്ധമാമേ പരരായ് ഞങ്ങൾ പോരിടാം 17

17 ജരാസന്ധോത്പത്തി[തിരുത്തുക]

ജരാസന്ധന്റെ ഉത്പത്തിയെപ്പററി കൃഷ്ണൻ വിവരിക്കുന്നു; മഗധ വംശജനായ ബൃഹദ്രഥനു് രണ് ടു ഭാര്യമാരുണ്ടായിരുന്നിട്ടും അദ്ദേഹം അന പത്യനായിത്തന്നെ കഴിഞ്ഞുകുടുന്നു. ചണ്ഡകൗശികനെന്ന മഹർഷി രാജാ വിനു് ഒരു മാമ്പഴം കൊടുക്കുന്നു. രാജാവു അതു രണ്ടു ഭാര്യമാർക്കുമയി സമ്മാനിക്കുന്നു. രണ്ടുപേരും രണ്ടു് അർദ്ധശരീരങ്ങളെ പ്രസവിക്കുന്നു. രാജ വീഥിയിൽ അതുപേക്ഷിക്കപ്പെടുന്നു. ഒരു രാക്ഷസി അവ രണ്ടും യോജി പ്പിക്കുന്നു. അതു ഒരു പുർണ്ണശരീരമായിത്തീരുന്നു. രാജപത്നികൾ കുട്ടിയെ എടുത്തു വളർത്തുന്നു.


വാസുദേവൻ പറഞ്ഞു

ഭരതന്മാർ കുലത്തിങ്കൽ പിറന്നാൻ കുന്തി പെററവൻ
കാണിക്കേണ്ടുന്ന മതിയെക്കാണിച്ചാനിപ്പൊഴർജ്ജുനൻ. 1

കാണുന്നില്ലാ മൃത്യവിനെ രവും പകലുമിജ്ജനം
യുദ്ധ ചെയ്യായ്കയാൽ ചാകാത്തോനായ് കേൾപ്പീലെരാളെയും 2

പുരുഷന്നിക്കാര്യമല്ലോ പരം ഹൃദയതോഷണം
തരം കണ്ടു നയം നോക്കിപ്പരന്മാരോടെതിർക്കതാൻ. 3

അപായം വിട്ട സുനയപ്രയോഗം മുഖ്യമാർഗ്ഗമാം
സാമ്യം സംഗതിയാലുണ്ടാം സാമ്യമൊത്തില്ലയെന്നുമാം. 4

നയോപായങ്ങളറ്റോനു സംഗരത്തിൽ ക്ഷയം വരും;
സാമ്യമായാൽ സംശയമാമൊക്കാ രണ്ടാൾക്കുമേല ജയം. 5

ഞങ്ങളെന്നാൽ നയത്തോടും ശത്രുപാർശ്വമണഞ്ഞടൻ
ഒഴുക്കു വൃക്ഷത്തെപ്പോലെ വീഴിക്കാതെയിരിക്കുമോ? 6

പരരന്ധ്രം കണ്ടു കേറി സ്വരന്ധ്രം മുടിയേല്ക്കുകിൽ.
വ്യഹം കെട്ടിയുറച്ചേല്ക്കുമുക്കേറും ശത്രുവീരരായ് 7

[ 787 ]

പൊരുതായ്കെന്ന ധീമാന്മാർമതംതാനിങ്ങു ശോഭനം.
കുറവററാരുമറിയാതരിഗേഹമണഞ്ഞുടൻ 8

ശത്രുവെക്കണ്ടാക്രമിച്ചീ ഞങ്ങളിഷ്ടം നടത്തിടും.
ഒരുത്തൻ മാത്രമേ നിത്യം ഭരിപ്പു ലക്ഷ്മിയെപ്പുമാൻ 9

സർവ്വാന്തര്യാമിയെപ്പോലെ തൽക്ഷയം കാണ്മതില്ലഞാൻ.
അതല്ലവനെ ഹിംസിക്കേ മററുള്ളോർ വന്നു കൊല്ലുകിൽ 10

ജ്ഞതിത്രാണത്തിനായ് ഞങ്ങൾ വാനു കേറിയതെന്നുമാം.

യുധിഷ്‌ഠിരൻ പറഞ്ഞു

ആ കൃഷ്ണ, ജരാസന്ധൻ വീര്യമെന്തെന്തു വിക്രമം 11
തീയൊക്കും നിന്നൊടേററിട്ടും പാററപേലെരിയാത്തവൻ?

കൃഷ്ണൻ പറഞ്ഞു

കേൾക്ക ഭൂപ, ജരാസന്ധവീര്യവും വികൃമത്തെയും 12

എറെ ദ്രോഹിക്കിലും ഞങ്ങളവനെക്കൈവെടിഞ്ഞതും.
മൂന്നക്ഷൗഹിണിസൈന്യത്തോടൊത്തവൻ യുദ്ധദുർമ്മദൻ 13

ഉണ്ടായുരുന്നു മഗധരാജൻ ബലി ബൃഹദ്രഥൻ.
രൂപയൗവനസമ്പന്നൻ ശ്രീമാനതുലവിക്രമൻ 14

നിത്യവും ദീക്ഷിതൻ രണ്ടാം ശതക്രതു കണിക്കിനെ.
തേജസ്സിനാൽ സൂര്യതുല്യൻ ക്ഷമയാൽ ക്ഷമയൊത്തവൻ 15

യമാന്തകനിഭൻ കോപേ ശ്രീയാൽ വൈശ്രവണോപമൻ.
അവന്റെ നല്ലഭിജനമിണങ്ങുന്ന ഗുണങ്ങളാൽ 16

അർക്കരശ്മികശാൽപ്പോലെ വ്യപ്തമായിതു പാരിടം.
അവൻ വേട്ടീടിനാൻ കാശീരാജാവിനുടെ മക്കളെ 17

ഇരട്ടപെററ സൗന്ദര്യം പെരുകും പെണ്കിടാങ്ങളെ.
അവർക്കു സമയംചെയ്തു കൊടുത്തൂപുരുഷർഷഭൻ 18

അതിവർത്തിക്കയില്ലെന്നാപ്പത്നിമാരുടെസന്നിധൗ.
അപ്പത്നിമാരൊത്തു ശോഭിച്ചീടിനാനദ്ധരാധിപൻ 19

പ്രിയനുരൂപപ്പിടികളിണചേർന്നാന പോലവേ.
അവർക്കുനടുവിൽ ശോഭ തേടിനാനാ മഹീപതി 20

ഗംഗാ കാളിന്ദികൾനടുക്കംഗമാണ്ടാഴി പോലവേ.
അവന്നു വിഷയാസക്തിയോടേ തീർന്നിതു യൗവനം 21

ഉണ്ടയീലാ വംശവൃദ്ധിക്കാ നൃപന്നൊരു പുത്രനും.
മംഗലം പലതും ഹോമം പുത്രകാമേഷ്ടി മററുമേ 22

ചെയ്തിട്ടും കിട്ടിയില്ലെന്തോ കുലവർദ്ധനപുത്രനെ.
കാക്ഷീവനാം ഗൗതമന്റെ പുത്രനാം താപസോത്തമൻ 23

[ 788 ]

ചണ്ഡകൗശികനുണ്ടെന്നു പിന്നെക്കേട്ടീടിനാനവൻ.
യദൃച്ഛയാ വന്നു വൃക്ഷമുലേ വാണോ മുനീന്ദ്രനെ 24

പത്നീസഖനവൻ ഭൂരിരത്നത്താൽ പ്രീതനാക്കിനാൽ.
അവനോടോതിനാൻ സത്യവാദി സത്യസ്ഥിരൻ മുനി 25

“സന്തോഷമായി രാജേന്ദ്ര! വരം വാങ്ങുക സുവ്രത!”
പരം സഭാര്യൻ കുമ്പിട്ടു പറഞ്ഞിതു ബൃഹദ്രഥൻ 26

മക്കളില്ലാത്ത മാൽകൊണ്ടു ഗൽഗദക്ഷരമാംവിധം.

രാജാവു പറഞ്ഞു

ഭഗവാനേ, നാടു വിട്ടു പോകുന്നേൻ ഞൻ തപോവനം; 27
വരമെന്തിന്നഭാഗ്യന്നു നാടെന്തിന്നപ്രജന്നുമേ?

ശ്രീകൃഷ്ണൻ പറഞ്ഞു

ധ്യാനംപുണ്ടിതു കേട്ടപ്പോൾ ക്ഷുഭിതേന്ദ്രിയനാ മുനി 28

ആച്ചൂ തവൃക്ഷച്ചുവടേ നിഴലിൽത്താനിരുന്നുതേ.
അവ്വണ്ണമങ്ങമരുമാ മുനീന്ദ്രന്റെ മടക്കകം 29

ദിവ്യമാം തത്ത കൊത്തീട്ടു വീണുപോലൊരു മാമ്പഴം.
അതെടുത്തു മുനിശ്രേഷ്ഠൻ ഹൃദയത്താൽ ജപിച്ചുടൻ 30

രാജവിന്നുണ്ണിയുണ്ടാവാശിച്ചങ്ങേകിയുത്തമം.
ഉരചെയ്തു മഹാപ്രജ്ഞനരചൻതന്നൊടാ മുനി 31

“പൊയ്ക്കൊൾക, കൃതകൃത്യൻ നീ, തിരിക്കുക ധരാപതേ!”
ഇതു കേട്ടാ നൃപമണി മുനീന്ദ്രചരണങ്ങളിൽ 32

കുമ്പിട്ടു കൂപ്പിസ്സന്തുഷ്ടൻ സ്വഗൃഹത്തേക്കു പൂകിനാൻ.
സമയം പാർത്തു കണ്ടിട്ടാ നൃപസത്തമനപ്പൊഴേ 33

ഒരു മാമ്പഴമാ രണ്ടു പത്നികൾക്കായി നല്കിനാൻ.
അവരാ മാമ്പഴം രണ്ടാക്കീട്ടു ഭക്ഷിച്ചു സാദ്ധ്വികൾ 34

വരാനുള്ളതിനാലു നേരാം മുനിച്ചൊല്ലിനാചുമേ.
മാമ്പഴം തിന്നതിൽ ഗർഭമുണ്ടായ് വന്നിതവർക്കുടൻ 35

അവരെക്കണ്ടു നൃപതിയവനാനന്ദമാർന്നുതേ.
ഒട്ടുനാൾ ചെന്നു സമയമായപ്പോളവൻ സന്മതേ! 36

പെററുകൊണ്ടാരൊരേമട്ടിൽ ശരീരശകലങ്ങളെ.
ഒരു കൺ കൈ കാലു പാതി മുഖം സ്ഫിക്കുക്ഷിയങ്ങനെ 37

ശരീകാർദ്ധങ്ങളെക്കണ്ടു വിറച്ചിതവരേററവും.
പേടിച്ചത്തു വിചാരിച്ചീ ജ്യേഷ്ഠാനുജകൾ തന്വികൾ 38

ജീവനുള്ളർദ്ധദേഹങ്ങൾ കൈവെടിഞ്ഞിതു മാലൊടും.
മൂടിയഗ്ഗർഭവകൃതി രണ്ടു ധാത്രികപ്പൊഴേ 39

അന്തഃപുരപ്പടി കടന്നങ്ങു കൊണ്ടിട്ടു പോയിനാർ.
അതു രണ്ടും വഴിയിലിട്ടതുടൻ ജര രക്ഷസി 40

[ 789 ] ====ജരാസന്ധോത്പത്തി====

 

കടന്നെടുത്തു ഹേ വീര, കടുമാംസാസ്രഭോജന
കൊണ്ടുപോവാനെളുപ്പത്തിന്നവളാശ്ശകലങ്ങളെ 41

കൂട്ടിച്ചേർത്തൂ രാക്ഷസത്തി വിധിയോഗബലത്തിനാൽ.
കൊണ്ടുചേർത്തോരൂ ശകലം രണ്ടുമേ പുരുഷർഷഭ ! 42

ഒന്നായ് ചേർന്നുടനേ വീരകുമാരൻതന്നെയായിതെ.‍‍
വിസ്മയോൽഫുല്ലമിഴി കളൊത്താ രാക്ഷസിയപ്പൊഴേ 43

വജ്രസാരൻ ബാലകനെയെടുപ്പാനുമശക്തയായ്.
തുടുത്ത കൈ ചുരുട്ടീട്ടു വായിലാക്കിക്കിടാവുടൻ 44

ചൊടിച്ചുച്ചം കരഞ്ഞാങ്ങിടിവെട്ടംകണക്കിനെ.
അതു കേട്ടുകൾഭ്രമംപൂണ്ടിട്ടന്ത:പൂരനിവാസികൾ 45

പുറത്തെത്തീ നരവ്യാഘ്ര, നരനാഥനൊടൊത്തുതാൻ.
മുലയിൽ പാൽ നിറഞ്ഞുള്ളിൽ മാലൊടാ സ്ത്രീകളും തദാ 46

പുത്രരില്ലാഞ്ഞു ദു:ഖിച്ചിട്ടത്ര വന്നെത്തിനാർ സമം.
അവ്വണ്ണമുള്ളവരെയും സുതാർത്ഥി നൃപനേയുമേ 47

ബലമുള്ളാക്കുട്ടിയേയും പാർത്തു ചിന്തിച്ചു രാക്ഷസി:
'പുത്രാർത്ഥിയായ് ധാർമ്മികനായ് മഹാനാമീ നൃപന്നുടെ 48

രാജ്യത്തിൽ പാർത്തിടുബോഴീക്കുട്ടിയേക്കൊൽകവയ്യ മേ.'
വിളങ്ങും കുട്ടിയേ മേഘലേഖ പോലെയെടുത്തവൾ 49

മനുഷ്യസ്ത്രീരൂപമാർന്നു മനുജേന്ദ്രനൊടോതിനാൽ.

രാക്ഷസി പറഞ്ഞു

ബൃഹദ്രഥ, ഭവാനീ ഞാൻ തരും പുത്രനെ വാങ്ങുക; 50

ബഫ്മർഷിവാക്കാൽ നിൻപത്നിദ്വയത്തിൽ ജാതനാണിവൻ
ധാത്രീജനം കൈവെടിയേ ഞാനെടുത്തു ഭരിച്ചവൻ. 51

ശ്രീകൃഷ്ണൻ പറഞ്ഞു

ഉടനേ ഭരതശ്രേഷ്ഠ, കാശിരാജന്റെ പുത്രികൾ
ആപ്പുത്രനെയെടുത്തേകീ മുലപ്പാലഭിചനം. 52

ആ രാജാവതിസന്തുഷ്ഠനതൊക്കെയുമറിഞ്ഞുടൻ
അരാക്ഷസീരുപമാർന്നോരാ രാക്ഷസിയൊടോതിനാൻ 53

രാജാവു പറഞ്ഞു

നീയാരംബുജഗർഭാഭേ, മമ പുത്രനെ നല്ലിയോൾ?
പറഞ്ഞീടുക കല്യാണി , തോന്നുന്നൂ ദേവിയെന്നു മേ. 54

[ 790 ] ====18.ജരാസന്ധോത്പത്തി====

ശരീരാർദ്ധഗങ്ങളെ യോജിപ്പിച്ച രാക്ഷസിയും ബൃഹദ്രഥനും തമ്മി ലുള്ള സംവാദം. രാജാവ് കുട്ടിക്കു 'ജരാസന്ധൻ' എന്നു പേരിടുന്നു.

 

രാക്ഷസി പറഞ്ഞു

ജരയെന്നാഖ്യയായ് വേഷംപൂണ്ട രാക്ഷസിയാണു ഞാൻ
നിൻ ഗൃഹത്തിൽ പൂജയേറ്റു വസിച്ചൻ ഭൂപതേ, സുഖം. 1

മനുഷ്യമന്ദിരംതോറും പാർക്കും രാക്ഷസി ഞാൻ പ്രഭോ !
ഗൃഹദേവി നാമമോടുമെന്നെസ്സൃഷ്ടിച്ചു പത്മജൻ; 2

സ്ഥാപിച്ചു ദിവ്യയാമെന്നെദ്ദാനവദ്ധ്വംസനത്തിനായ്.
പുത്രരോടും യൗവനമാർന്നെന്നെ ഭിത്തൗ കുറിക്കുകിൽ 3

അവൻ ഗൃഹേ വൃദ്ധി വരുമല്ലെകിൽ ക്ഷയമാപ്പെടും.
നിൻ ഗൃഹത്തിലിരിക്കും ഞാൻ പൂജയേല്ക്കുന്നു നിത്യവും 4

ചുമരിന്മേൽ കുറിച്ചിട്ടുണ്ടെന്നെ ഭൂരിസുതാന്വിതം.
ഗന്ധപ്രസൂനധൂപാഢ്യ ഭക്ഷ്യഭോജ്യർച്ചയേറ്റിടും 5

ആ ഞാൻ പ്രത്യുപകാരത്തെക്കാത്തിരുന്നു നിനക്കെടോ.
നിന്റയീപ്പുത്രശകലം രണ്ടും കണ്ടെത്തി ധാർമ്മിക ! 6

ഞാൻ കൂട്ടിച്ചേർത്തതിൽ ദൈവാൽ കുമാരൻതന്നെയായിതേ.
നിന്റ ഭാഗ്യം മഹാരാജ, കാരണം മാത്രമാണു ഞാൻ 7

മേരുപോലും തിന്നുവാൻ ഞാൻ പോരുമിക്കുട്ടിയെന്തഹോ !
ഗൃഹപൂജാപ്രസാദത്താൽ ഭവാനേകുന്നു പുത്രനെ. 8

ശ്രീകൃഷ്ണൻ പറഞ്ഞു

എന്നുരച്ചിട്ടവളുടനവിടെത്താൻ മറഞ്ഞുപോയ്
ആ നൃപൻ ബാലനേയുംകൊണ്ടാലയത്തിൽ കരേറിനാൻ. 9

ആബ്ബലനുള്ള കർമ്മങ്ങളെല്ലാം ചെയ്ത നൃപൻ തദാ
കല്പിച്ച മഗധത്തിങ്കലാശരീപരമോത്സവം. 10

പിതാവവന്നു പേരിട്ടു പിതാമഹസമൻ മഹാൻ
ജര സന്ധിപ്പാക്കകൊണ്ടു ജരാസന്ധാഖ്യനാമിവൻ. 11

മഹാപ്രഭൻവളർന്നാനാ മഗധാധിപനന്ദനൻ
പ്രമാണബലസബന്നൻ ഹോമിച്ചോരഗ്നിപോലവേ 12

മാതാപിതൃപ്രീതികരൻ ശൂക്ളപക്ഷേന്ദുമട്ടിലായ്.

[ 791 ] ====19.ജരാസന്ധപ്രശംസ====

കാലാന്തരത്തിൽ മഗധര്ജ്യത്തിലെത്തിയ ചണ്ഡകൗശികമഹർഷി ജരാസന്ധന്റെ ഭാവിയെപ്പറ്റി പ്രവചിക്കുന്നു. ജരാസന്ധനെ രാജാവാക്കി ബൃഹദ്രഥൻ തപസ്സുചെയ്യാനായി കാട്ടിലേക്കു പോകുന്നു. ജരാസന്ധൻ തപസ്സുചെയ്തു ശിവനിൽനിന്നു പലവരങ്ങളും വാങ്ങുന്നു.


ശ്രീക്രഷ്ണൻ പറഞ്ഞു

ഒട്ടുകാലം കഴി‌ഞ്ഞിട്ടു പിന്നെയും താപസോത്തമൻ
മഗധക്ഷോണിയിൽച്ചെന്നു ഭഗവാൻ ചണ്ഡകൗശികൻ. 1

അദ്ദേഹം വന്നതിൽ പ്രീത്യാ മന്ത്രിഭൃത്യപുരസ്സരം
ഭാര്യാപുത്രാന്വിതൻ ഭൂപനെതിരേറ്റു ബൃഹദ്രഥൻ. 2

പാദ്യാർഗ്ഘ്യാചമനീയങ്ങൾകൊണ്ടർച്ചിച്ചിട്ടു ഭാരത !
അബ് ഭൂപൻ പുത്രനോടൊത്തു സമർപ്പിച്ചിതു രാജ്യവും. 3

പാർത്ഥിവൻ ചെയ്തൊരാപ്പൂജ കയ്യേറ്റു ഭഗവാന്മുനി
ചൊന്നാൻ മഗധനോടായി നന്ദിയുൾക്കൊണ്ടു ഭൂപതേ ! 4

ചണ്ഡകൗശികൻ പറഞ്ഞു

ഇതൊക്കെയും ദിവ്യചക്ഷുസ്സിനാൽ ഞാനറിവേൻ നൃപ !
ഇപ്പുത്രനെന്തുനിലയ് മതു കേട്ടു ധരിക്കുക 5

ഇവന്റ രൂപമാസ്സത്വം ബലമൂർജ്ജിതമെന്നിവ
ശ്രീ തികഞ്ഞു വിളങ്ങീടുമി നിൻ പുത്രനസംശയം. 6

എല്ലാം നേടുമിവൻ വീരൻ വിക്രമത്തികവാണ്ടവൻ
വീര്യവാനാമിവനുടെ വീര്യം പിൻതുടരാ നൃപർ. 7

പറക്കും ‌ഗരുഢൻവേഗം മറുപക്ഷികൾ പോലവെ
വിനാശത്തെയടഞ്ഞീടുമിവന്റെ പരിപസ്ഥികൾ. 8

ദേവന്മാർ വിട്ട ശാസ്ത്രങ്ങൾപോലുമേ ധരണീപതേ !
നദീവേഗം ഗിരിക്കെന്നപോലിവന്നാർത്തി നല്ലിടാ. 9

സർവ്വരാജാക്കളുടെയും തലയിൽ കേറുമീയിവൻ
ജ്യോതിസ്സുകൾക്കുപരിയായർക്കന്മട്ടിൽ പ്രഭാഹരൻ. 10

ബലവാഹനസബന്നൻമാരാം മന്നരെതിർത്തുടൻ
തീയിലിയ്യാമ്പാറ്റപോലെയീയിവകൽ ശമിച്ചിടും. 11

സർവ്വരാജാക്കളുടെയും ശ്രീയിവൻ സംഗ്രഹിച്ചിടും
വർഷത്തിലെത്തും പുഴകളെല്ലാമാഴികണക്കിനെ. 12

മഹാബലിനിവൻ ചാതുർവ്വർണ്ണ്യം നന്നായ് ഭരിച്ചിടും
ശുഭയായിസ്സർവ്വസസ്യധരയായ് വരും ധര. 13

ഇവന്റെ കല്പനക്കിഴിൽ നിൽക്കുമെല്ലാ നരേന്ദ്രരും
സർവ്വഭൂതഗനാം വായുക്കീഴിൽ ജീവികൾപോലവേ. 14

[ 792 ]

ഇവൻ സാക്ഷാൽ മഹാദേവത്രിപുരാന്തകരുദ്രനെ
മാഗധൻ സർവ്വലോകാഢ്യൻ പ്രത്യക്ഷപ്പടി കണ്ടിട്ടും. 15

ശ്രീകൃഷ്ണൻ പറഞ്ഞു

ഏവം ചൊല്ലിക്കൊണ്ടു തന്റെ കാര്യംപോലോർപ്പവൻ മുനി
വിട്ടയച്ചൂ നൃപതിയാം ബൃഹദ്രഥനെ മന്നവ ! 16

പുരി പുക്കാ നൃപതിയോ ജ്ഞാതിസംബന്ധിയുക്തനായ്
അഭഷേകംചെയ്തു ജരാസന്ധനേ മഗധാധിപൻ 17

ബൃഹദ്രഥൻ നരപതി പരമാം തൃപ്തി നേടിനാൻ.
ജരാസന്ധാഭിഷേകത്തെചെയ്തു ഭൂപൻ ബൃഹദ്രഥൻ 18

തപസ്സിന്നായ് പത്നിമാരൊത്തുടനേ കാടു കേറിനാൻ.
അച്ഛനും തന്നമ്മമാരും കട്ടിൽ വാഴുന്ന കാലമേ 19

സ്വവീര്യത്താൽ ജരാസന്ധൻ പാട്ടിലാക്കി നരേന്ദ്രരെ.

വൈശമ്പായനൻ പറഞ്ഞു

ഒട്ടുകാലം കഴിഞ്ഞപ്പോൾ തപോവനചരൻ നൃപൻ 20

സഭാര്യനായ് തപംകൊണ്ടു വാനു കേറീ ബൃഹദ്രഥൻ.
ജരാസന്ധക്ഷിതിപനോ കൗഴികൻ ചൊന്നവണ്ണമേ 21

വരമങ്ങൊക്കയും വാങ്ങി രാജ്യം രക്ഷിച്ചു മേവനാൻ.
കംസക്ഷിതിപനെ വാസുദേവൻ കൊന്നോരുശഷനേ 22

ദൃഢവൈരം കൃഷ്ണനോടായന്നുവണ്ടായിവന്നുതേ.
നൂറു ചുറ്റിച്ചവൻ ഘോരതരയാം ഗദ ഭരത ! 23

ഗിരിവ്രജത്തിൽനിന്നിട്ടു വിട്ടാനൂക്കുള്ള മാഗധൻ
മഥുരാപുരി വാഴുന്ന വാസുദേവന്റെ നേർക്കഹോ ! 24

ഏകോനയോജനശതം ദൂരെയഗ്ഗദ വിണുതേ.
പൗരരഗ്ഗദ കണ്ടെത്തിയറിയിച്ചിതു കൃഷ്ണനെ 25

ഗദാവസാനമെന്നാണാ മഥുരാപാർശ്വനാമവും.
അശസ്ത്രഹതരായ് ഹംസഡിംഭകന്മാർ മഹാബലർ 26

അങ്ങു പുക്കാർ ബുദ്ധിമാന്മാർ നീതിശാസ്ത്രവിശാരദർ.
അങ്ങയോടവരെപ്പറ്റി മുൻപേ ഞാൻ ചൊല്ലിയില്ലയോ 27
ഈ മൂവരൊത്താൽ മുപ്പാരുമടക്കാൻ പോരുമേ ദൃഢം.
ഏവമാണന്നവൻ വൃഷ്ണികുകുരാന്ധകവീരരാൽ 28
ഉപേക്ഷിക്കപ്പെട്ടതുമേ നീതിക്കായ് ധരണീപതേ !