താൾ:Bhashabharatham Vol1.pdf/714

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ജരാസന്ധോത്പത്തി

 

കടന്നെടുത്തു ഹേ വീര, കടുമാംസാസ്രഭോജന
കൊണ്ടുപോവാനെളുപ്പത്തിന്നവളാശ്ശകലങ്ങളെ 41

കൂട്ടിച്ചേർത്തൂ രാക്ഷസത്തി വിധിയോഗബലത്തിനാൽ.
കൊണ്ടുചേർത്തോരൂ ശകലം രണ്ടുമേ പുരുഷർഷഭ ! 42

ഒന്നായ് ചേർന്നുടനേ വീരകുമാരൻതന്നെയായിതെ.‍‍
വിസ്മയോൽഫുല്ലമിഴി കളൊത്താ രാക്ഷസിയപ്പൊഴേ 43

വജ്രസാരൻ ബാലകനെയെടുപ്പാനുമശക്തയായ്.
തുടുത്ത കൈ ചുരുട്ടീട്ടു വായിലാക്കിക്കിടാവുടൻ 44

ചൊടിച്ചുച്ചം കരഞ്ഞാങ്ങിടിവെട്ടംകണക്കിനെ.
അതു കേട്ടുകൾഭ്രമംപൂണ്ടിട്ടന്ത:പൂരനിവാസികൾ 45

പുറത്തെത്തീ നരവ്യാഘ്ര, നരനാഥനൊടൊത്തുതാൻ.
മുലയിൽ പാൽ നിറഞ്ഞുള്ളിൽ മാലൊടാ സ്ത്രീകളും തദാ 46

പുത്രരില്ലാഞ്ഞു ദു:ഖിച്ചിട്ടത്ര വന്നെത്തിനാർ സമം.
അവ്വണ്ണമുള്ളവരെയും സുതാർത്ഥി നൃപനേയുമേ 47

ബലമുള്ളാക്കുട്ടിയേയും പാർത്തു ചിന്തിച്ചു രാക്ഷസി:
'പുത്രാർത്ഥിയായ് ധാർമ്മികനായ് മഹാനാമീ നൃപന്നുടെ 48

രാജ്യത്തിൽ പാർത്തിടുബോഴീക്കുട്ടിയേക്കൊൽകവയ്യ മേ.'
വിളങ്ങും കുട്ടിയേ മേഘലേഖ പോലെയെടുത്തവൾ 49

മനുഷ്യസ്ത്രീരൂപമാർന്നു മനുജേന്ദ്രനൊടോതിനാൽ.

രാക്ഷസി പറഞ്ഞു

ബൃഹദ്രഥ, ഭവാനീ ഞാൻ തരും പുത്രനെ വാങ്ങുക; 50

ബഫ്മർഷിവാക്കാൽ നിൻപത്നിദ്വയത്തിൽ ജാതനാണിവൻ
ധാത്രീജനം കൈവെടിയേ ഞാനെടുത്തു ഭരിച്ചവൻ. 51

ശ്രീകൃഷ്ണൻ പറഞ്ഞു

ഉടനേ ഭരതശ്രേഷ്ഠ, കാശിരാജന്റെ പുത്രികൾ
ആപ്പുത്രനെയെടുത്തേകീ മുലപ്പാലഭിചനം. 52

ആ രാജാവതിസന്തുഷ്ഠനതൊക്കെയുമറിഞ്ഞുടൻ
അരാക്ഷസീരുപമാർന്നോരാ രാക്ഷസിയൊടോതിനാൻ 53

രാജാവു പറഞ്ഞു

നീയാരംബുജഗർഭാഭേ, മമ പുത്രനെ നല്ലിയോൾ?
പറഞ്ഞീടുക കല്യാണി , തോന്നുന്നൂ ദേവിയെന്നു മേ. 54

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/714&oldid=157049" എന്ന താളിൽനിന്ന് ശേഖരിച്ചത്