താൾ:Bhashabharatham Vol1.pdf/712

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൊരുതായ്കെന്ന ധീമാന്മാർമതംതാനിങ്ങു ശോഭനം.
കുറവററാരുമറിയാതരിഗേഹമണഞ്ഞുടൻ 8

ശത്രുവെക്കണ്ടാക്രമിച്ചീ ഞങ്ങളിഷ്ടം നടത്തിടും.
ഒരുത്തൻ മാത്രമേ നിത്യം ഭരിപ്പു ലക്ഷ്മിയെപ്പുമാൻ 9

സർവ്വാന്തര്യാമിയെപ്പോലെ തൽക്ഷയം കാണ്മതില്ലഞാൻ.
അതല്ലവനെ ഹിംസിക്കേ മററുള്ളോർ വന്നു കൊല്ലുകിൽ 10

ജ്ഞതിത്രാണത്തിനായ് ഞങ്ങൾ വാനു കേറിയതെന്നുമാം.

യുധിഷ്‌ഠിരൻ പറഞ്ഞു

ആ കൃഷ്ണ, ജരാസന്ധൻ വീര്യമെന്തെന്തു വിക്രമം 11
തീയൊക്കും നിന്നൊടേററിട്ടും പാററപേലെരിയാത്തവൻ?

കൃഷ്ണൻ പറഞ്ഞു

കേൾക്ക ഭൂപ, ജരാസന്ധവീര്യവും വികൃമത്തെയും 12

എറെ ദ്രോഹിക്കിലും ഞങ്ങളവനെക്കൈവെടിഞ്ഞതും.
മൂന്നക്ഷൗഹിണിസൈന്യത്തോടൊത്തവൻ യുദ്ധദുർമ്മദൻ 13

ഉണ്ടായുരുന്നു മഗധരാജൻ ബലി ബൃഹദ്രഥൻ.
രൂപയൗവനസമ്പന്നൻ ശ്രീമാനതുലവിക്രമൻ 14

നിത്യവും ദീക്ഷിതൻ രണ്ടാം ശതക്രതു കണിക്കിനെ.
തേജസ്സിനാൽ സൂര്യതുല്യൻ ക്ഷമയാൽ ക്ഷമയൊത്തവൻ 15

യമാന്തകനിഭൻ കോപേ ശ്രീയാൽ വൈശ്രവണോപമൻ.
അവന്റെ നല്ലഭിജനമിണങ്ങുന്ന ഗുണങ്ങളാൽ 16

അർക്കരശ്മികശാൽപ്പോലെ വ്യപ്തമായിതു പാരിടം.
അവൻ വേട്ടീടിനാൻ കാശീരാജാവിനുടെ മക്കളെ 17

ഇരട്ടപെററ സൗന്ദര്യം പെരുകും പെണ്കിടാങ്ങളെ.
അവർക്കു സമയംചെയ്തു കൊടുത്തൂപുരുഷർഷഭൻ 18

അതിവർത്തിക്കയില്ലെന്നാപ്പത്നിമാരുടെസന്നിധൗ.
അപ്പത്നിമാരൊത്തു ശോഭിച്ചീടിനാനദ്ധരാധിപൻ 19

പ്രിയനുരൂപപ്പിടികളിണചേർന്നാന പോലവേ.
അവർക്കുനടുവിൽ ശോഭ തേടിനാനാ മഹീപതി 20

ഗംഗാ കാളിന്ദികൾനടുക്കംഗമാണ്ടാഴി പോലവേ.
അവന്നു വിഷയാസക്തിയോടേ തീർന്നിതു യൗവനം 21

ഉണ്ടയീലാ വംശവൃദ്ധിക്കാ നൃപന്നൊരു പുത്രനും.
മംഗലം പലതും ഹോമം പുത്രകാമേഷ്ടി മററുമേ 22

ചെയ്തിട്ടും കിട്ടിയില്ലെന്തോ കുലവർദ്ധനപുത്രനെ.
കാക്ഷീവനാം ഗൗതമന്റെ പുത്രനാം താപസോത്തമൻ 23

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/712&oldid=157047" എന്ന താളിൽനിന്ന് ശേഖരിച്ചത്