ഭാഷാഭാരതം/സഭാപർവ്വം/ജരാസന്ധവധപർവ്വം
←രാജസൂയസമാരംഭപൎവ്വം | ഭാഷാഭാരതം രചന: ജരാസന്ധവധപൎവ്വം |
ദിഗ്ജയപൎവ്വം→ |
[ 793 ] ===ജരാസന്ധവധപർവ്വം===
20.കൃഷ്ണപാണ്ഡവമാഗധയാത്ര
[തിരുത്തുക]യുധിഷ്ഠരന്റെ അനുമതി വാങ്ങി ബ്രാഹ്മണവേഷത്തിൽ പുറപ്പെട്ട കൃഷ്ണഭീമാർജ്ജനന്മാർ, പല ദേശങ്ങളും കടന്നു് മഗധരാജധാനി സ്ഥിതി ചെയ്യുന്ന ഗിരിവ്രജം എന്ന സ്ഥലത്തെത്തിച്ചേരുന്നു.
വാസുദേവൻ പറഞ്ഞു
പതിച്ചു ഹംസഡിംഭകർ കൂട്ടരോടോത്തു കംസനും
ജരാസന്ധവധത്തിന്നു കാലമിപ്പോളടുത്തുതേ. 1
പടവെട്ടിജ്ജയിക്കാവല്ലമരാസുരാരാലുമേ
മല്ലയുദ്ധത്തിൽ വെല്ലേണമവനേയെന്നു കാണ്മ ഞാൻ. 2
നീതിയെന്നിൽ; ബലം ഭീമൻതന്നിലാം, രക്ഷ പാർത്ഥനിൽ,
ത്രേതാഗ്നിയിഷ്ടിയേപ്പോലെ സാധിക്കാം മാഗധേന്ദ്രനെ. 3
വിജനത്തിങ്കലീ ഞങ്ങൾ മൂവർ ചെന്നേല്ക്കിലാ നൃപൻ
തർക്കമില്ലാ യുദ്ധമിതിലൊരാരാളോടേറ്റുകോണ്ടിടും. 4
അവമാനം ലോഭമൂക്കോന്നിവയാൽ തള്ളലുള്ളവൻ
ഭീമസേനനൊടായ് പോരിന്നെതിർത്തൂടുമസംശയം. 5
ആയവന്നീ മഹാബാഹു പോരും ഭീമൻ മഹാബാലൻ
ലോകമെല്ലാം മുടിച്ചീടാൻ കാലനെന്നെകണക്കിനെ. 6
എൻ ചിത്തമങ്ങറിഞ്ഞെന്നെ വിശ്വസിക്കുന്നതാകിലോ
ഭീമസേനാർജ്ജുനന്മാരെയെനിക്കേല്പിച്ചു നല്കുക. 7
വൈശമ്പായനൻ പറഞ്ഞു
ഭഗവാനേവമോതിക്കേട്ടുത്തരം ചൊല്ലി ധർമ്മൻ
സംഹൃഷ്ടമുഖരാം ഭീമപാർത്ഥരെപ്പാർത്തുകൊണ്ടുതാൻ. 8
യുധിഷ്ഠരൻ പറഞ്ഞു
അച്യുതാച്യത, ചൊല്ലീടായേകവം ശത്രുനിബർഹണ !
പാണ്ഡവർക്കു ഭവാൻ നാഥൻ ഞങ്ങൾക്കങ്ങാണൊരാശ്രയം. 9
ഗോവിന്ദ, നീ ചൊന്നവണ്ണംതന്നെയൊക്ക നടന്നിടും ;
ലക്ഷ്മി പിന്നാക്കമായോർക്കു നില്ക്കില്ലാ മുൻപിലായ് ഭവാൻ. 10
ചത്തുപോയീ ജരാസന്ധൻ, വിട്ടു പോന്നൂ നരേന്ദ്രരും ,
നടന്നൂ രാജസൂയം മേ, നിന്റെ ചൊല്പടി നില്ക്കവേ. 11
ഉടനേതന്നെയിക്കാര്യം നടത്തീടുംപ്രകാരമേ
കരുതീട്ടു ജഗന്നാഥ, ചെയ്താലും പുരുഷേത്തമ ! 12
നിങ്ങൾ മൂവരുമില്ലാതെ ജീവിക്കാൻ നോക്കുകില്ല ഞാൻ
ധർമ്മാർത്ഥകാമങ്ങൾ കെടും രോഗിയെപ്പോലെ മാലൊടും. 13
കൃഷ്ണണനില്ലാതർജ്ജുനനില്ലർജ്ജുനൻ വിട്ടു കൃഷ്ണനും
കൃഷ്ണാർജ്ജുനന്മാർക്കജയ്യമായിട്ടില്ലൊന്നുമൂഴിയിൽ. 14
ഇവനോ ബലവാന്മാരിൽ മുൻപൻ ശ്രീമാൻ വൃകോദരൻ
നിങ്ങളോടൊത്തുചേർന്നെന്നാലെന്തിന്നാവില്ല കീർത്തിമാൻ ? 15
വോണ്ടവണ്ണം നടത്തീടും ബലം കാര്യം ലഹിച്ചിടും
ജഡമന്ധം ബലംകോണ്ടു നടത്തേണം വിചക്ഷണർ. 16
താണേടമെങ്ങുണ്ടവിടെയ്ക്കായി വിട്ടീടണം ജലം
ഛിദ്രത്തിലേക്കും ജലമങ്ങൊഴുക്കുന്നുണ്ടു ധീവരർ. 17
അതിനാൽ നീതിമാനായിപ്പുകഴും പുരുഷേന്ദ്രനായ്
വിഴങ്ങും കൃഷ്ണനേ ഞങ്ങൾ കാര്യത്തിന്നാശ്രയിപ്പതാം. 18
ഏവം ബുദ്ധി നയം ശക്തി ക്രിയോപായങ്ങളുള്ളവൻ
കണ്ണൻ മുൻപിട്ടു നില്ക്കേണം കാര്യം നേടേണ്ടിടങ്ങളിൽ. 19
ഈവണ്ണമേ യദുശ്രേഷ്ഠ, കാര്യസിദ്ധിക്കു ഫൽഗുനൻ
കൃഷ്ണനെപ്പിൻതുടരണം ഭീമനർജ്ജുനയുമേ ; 20
നയം ജയം ബലമിവ വിക്രമത്തിൽ ഫലിച്ചിടും.
വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലീട്ടേവരുമാ ഭ്രാതാക്കൾ ബലളാലികൾ 21
കൃഷ്ണനും പാണ്ഡലന്മാരും മാഗധാർത്ഥമിറങ്ങിനാർ.
വർച്ചസ്സേറും സ്നാതകഭൂദേവന്മാരുടെ വേഷവും 22
കൈക്കൊണ്ടിഷ്ടജനത്തിന്റെ നന്ദികൈക്കൊണ്ടുകൊണ്ടുതാൻ.
അമർഷത്താൽ ദീപ്തരായി ജ്ഞാത്യർത്ഥം ബഹുശക്തരായ് 23
രവിസോമാഗ്നിസദൃശരവരേറ്റം ജ്വലിച്ചതേ
ഭീമൻ മൻപിട്ടേകകാര്യസക്തരായോരു കൃഷ്ണരെ 24
കണ്ടപ്പൊഴേ ജരാസന്ധൻ ഹതനെന്നോർത്തിതാളുകൾ.
സർവ്വകാര്യം നടത്താനുമീശന്മാർ യോഗ്യരാമവർ 25
ധർമ്മകാമാർത്ഥമെന്നല്ല ലോകമെല്ലാം നടത്തുവോർ.
കുരുരാജ്യം വിട്ടു കുരുജാംഗലാംവഴി പോന്നവർ 26
നല്ല പത്മസരസ്സെത്തിക്കാളകൂടം കടന്നുടൻ,
ആഗ്ഗണ്ഡകി മഹാശോണം സദാനീരയുമങ്ങനെ 27
വിട്ടേകപർവ്വതത്തിങ്കലാറു കേറികടന്നുപോയ്.
സരയൂനദിയും കേറിക്കണ്ടുടൻ പൂർവ്വകോസലം 28
കടന്നുടൻ മിഥിലയും ചർമ്മണ്വതിയുമേറിനാൻ
ഗംഗയും ശോണവും കേറിക്കിഴക്കോട്ടവർ മൂവരും 29
കുശചീരധരന്മാരായ് മാഗധം പുക്കിതച്യുതർ.
അവർ ചുറ്റും ഗോധനവും വെള്ളവും നല്ല വൃക്ഷവും 30
കൂടം ഗിരിവൃജം കണ്ടു ഗോരഥക്കുന്നു കേറവേ
21.കൃഷ്ണജരാസന്ധസംവാദം
[തിരുത്തുക]കൃഷ്ണൻ മഗധരാജധാനിയുടെ മേന്മ ഭീമാർജ്ജനന്മാരെ പറഞ്ഞു കേൾ പ്പിക്കുന്നു. ചൈതന്യം എന്ന പർവ്വതത്തിലെ ശിഖരത്തെ തകർത്തു രാജ ധാനിയിൽ സീക്ഷിച്ചിരുന്ന മൂന്നു പെരുമ്പറകൾ ഛിന്നഭിന്നമാക്കി മൂന്നു പേരും രാജഭവനത്തിൽ പ്രവേശിക്കുന്നു. കൃഷ്ണനും ജരാസന്ധനും തമ്മി ലുള്ള സംഭാഷണം.
വാസുദേവൻ പറഞ്ഞു
പാർത്ഥ, കാണുന്നു ശോഭിച്ചു പശു വാരികൾ വാച്ചിതാ
നീ രോഗമായ് ദൃഢഗൃഹം കുടം മാഗധപത്തനം 1
വൈഹാരം വന്മലയിതാ വരാഹം വൃഷമങ്ങനെ
ഋഷിപർവ്വതമഞ്ചാമതുണ്ടു ചൈത്യകശൈലവും. 2
ഉച്ചശൃംഗങ്ങളെത്തഞ്ചു ശീതവൃക്ഷങ്ങളദ്രികൾ
ചുറ്റും ചുഴുന്നു നിന്നിട്ടു കാക്കുന്നുണ്ടീ ഗിരിവൃജം. 3
പൂത്തു നില്ക്കും കൊമ്പുമായി മണംപൂണ്ടതിഭംഗിയിൽ
തിങ്ങനില്ക്കുന്നു പാച്ചോറ്റിക്കാടു കാമിജനപ്രിയം. 4
ശൂദ്രയിൽ ഗൗതമനിഹ മഹാത്മാവു യതവ്രതൻ
കാക്ഷീവദാദിസുതരെയുശീനരയിൽ നേടിനാൻ. 5
ഗൗതമായതനത്തിങ്കൽനിന്നിട്ടാ നൃപമന്ദിരേ
മാഗധാന്വയമുണ്ടായീ മന്നവന്മാർക്കനുഗ്രഹം. 6
അംഗവംഗാദികൾ പരമൂക്കുള്ള നരനായകർ
ഗൗതമായതനം പുക്കു രമിപ്പൂ പണ്ടു ഫൽഗുന ! 7
ഭംഗിയേറീടുമരയാൽനിര കാണ്മീലയോ ഭവാൻ
പാച്ചോറ്റിക്കീട്ടവും പാർത്ഥ, ഗൗതമായതനാന്തികേ. 8
അർബ്ബുദൻതാൻ ശക്രവാപി ശത്രുതാപനപന്നഗർ
സ്വസ്തികൻ മണിനാഗൻതാനിവർക്കുണ്ടിഹ മന്ദിരം. 9
മേഘങ്ങളൊഴിയാതാക്കീ മഗധക്ഷോണിയേ മനു
കൗശികൻ മണിമാൻതാനും ചെയ്തുകൊണ്ടാരനുഗ്രഹം. 10
ഏവം ചുറ്റും ദുരാധർഷമാകുമീ നല്ല പത്തനേ
അർത്ഥസിദ്ധി പൊരുത്തുണ്ടാമെന്നു കാണ്മൂ ജരാസുതൻ; 11
നമ്മൾ ചെന്നായവന്നുള്ള ഗർവ്വു തീരെക്കെടുക്കണം.
വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലീട്ടൂക്കുകൂടും ഭ്രാതാക്കളവരേവരും 12
വാർഷ്ണേയനും പാണ്ഡവരും മാഗധത്തിന്നിറങ്ങിനാർ.
ഹൃഷ്ടപുഷ്ടജനം തിങ്ങിച്ചാതുർവർണ്ണ്യം കലർന്നഹോ ! 13
ഉത്സവം വാച്ചനാധൃഷ്യമാഗ്ഗിരിവ്രജമെത്തിനാർ.
ഉടൻ പുരത്തിൻ വാതില്ക്കലുള്ളൂക്കൻഗിരി പൂക്കവർ 14
ബാർഹദ്രഥൻമാരുമേവം നാട്ടാരും പൂജചെയ്‍വതായ്
മാഗധന്മാർക്കുള്ള നല്ല ചൈത്യകാന്താരമേറിനാർ. 15
അങ്ങുവെച്ചേറ്റു മാംസാദവ്രഷത്തോടു ബൃഹദ്രഥൻ
അതിനെക്കൊന്നു തോൽകൊണ്ടു തീർത്തൂ മൂന്നു പെരുമ്പറ. 16
സ്വപുരത്തിങ്കൽവെച്ചാനത്തോലിട്ടവകൾ മന്നവൻ
മുഴങ്ങുന്നുണ്ടവിടെയപ്പൂവർച്ചിക്കന്ന ഭേരികൾ. 17
ആ ഭേരി മൂന്നം പൊട്ടിച്ചു ചൈത്യപ്രകാരമേറിനാർ
ദ്വാരാഭിമുഖരായ്ക്കേറിച്ചെന്നിതായുധപാണികൾ. 18
മാഗധന്മർക്കുള്ള നല്ല ചൈത്യകം കേറിനാരവർ
ജരാസന്ധന്റെ തലയിൽ ചവിട്ടും പടി ഘാതകർ. 19
പെരുതാകമുറപ്പുള്ള കൊമ്പും പാരം പുരാതനം
ഗന്ധമാല്യാർച്ചനയൊടും വെച്ചിരിക്കുന്നതുണ്ടതും. 20
തടിച്ചു നീണ്ട കൈകൊണ്ടു പിടിച്ചവരൊടിച്ചുതേ
ഉടനെ മാഗധപുരി കടന്നാരതിഹൃഷ്ടരായ്. 21
ഇതുനേരത്തു വേദജ്ഞർ മതിമാന്മാരിളാസുരൻ
ദുർനിമിത്തങ്ങളെക്കെണ്ടു ജരാസന്ധനു കാട്ടിനാർ; 22
പര്യഗ്നിചെയ്തു ഹസ്തിസ്ഥനൃപനെത്തൽപരോഹിതൻ.
അതിന്റെ ശന്തിക്കു നൃപൻ ജരാസന്ധൻ പ്രതാപവൻ 23
ദീക്ഷിച്ചു നിയമംപൂണ്ടിട്ടുപവാസത്തിൽ മേവിനാൻ.
ആ സ്നാതകവ്രതികളോ ബാഹുശസ്രുരനായുധർ 24
ജരാസന്ധരണോത്സാഹാലകം പുക്കിതു ഭാരത !
ഭക്ഷ്യമാല്യാപണത്തിന്റെ ഭംഗികണ്ടിതനുത്തമം 25
സ്ഫീതയായിഗ്ഗുണത്തോടും സർവ്വകാമം പെടുംപടി.
വീഥിതോറും കണ്ടു നരവീന്മാരാസ്സമൃദ്ധിയെ 26
രാജമാർഗ്ഗേ നടന്നീടും ഭീമകൃഷ്ണധനഞ്ജയർ
മാലാകാരന്മാരിൽനിന്നു പൂക്കൾ തട്ടിപ്പറിച്ചുതേ. 27
വിരാഗവസനന്മാരായ് മാലാകുണ്ഡലമണ്ഡിതർ
ജരാസന്ധനിരിക്കുന്ന മന്ദിരത്തേക്കു കേറിനാർ 28
പശുത്തൊഴുത്തു നോക്കീടും ഹിമവൽസിംഹസന്നിഭർ.
അകിൽ ചന്ദനവും പൂശിസ്സാലസ്തംഭംകണക്കിനെ 29
ആ യുദ്ധശാലികൾക്കുള്ള കൈകൾ ശോഭിച്ചു ഭൂപതേ !
സാലംപോലെ വളർന്നോരാ ദ്വിരദോപമരാമവർ 30
വ്യൂഢോരാസ്കന്മാർ വളർത്തീ മാഗധന്മാർക്കു വിസ്മയം.
ജനങ്ങൾ നിറയും കാവൽപ്പടി മൂന്നും കടന്നവർ 31
അഹങ്കരത്തൊടും കൂസലെന്ന്യേ കണ്ടു നരേന്ദ്രനെ.
ഗോപാദ്യമധുപർക്കാദിസൽക്കൃതിക്കൊത്ത യോഗ്യരെ 32
എതിരേറ്റു ജരാസന്ധനുപാസിച്ചൂ യഥാവിധി.
ആ രാജാവവരോടായി സ്വാഗതം ച്ചൊല്ലിനാൻ പ്രഭു 33
മൗനമാണപ്പൊഴാ ഭീമാർജ്ജുനർക്കു ജനമേജയ !
അതിൽവെച്ചു മഹാബുദ്ധി കൃഷ്ണനിങ്ങനെ ച്ചെല്ലിനാൻ: 34
“നിയമത്താലിവർക്കൊന്നും പറയാൻ വയ്യ ഭൂപതേ !
അർദ്ധരാത്രിക്കു മുൻപായിട്ടതിൽപ്പിന്നെപ്പറഞ്ഞിടും" 35
യജ്ഞശാലയിലാക്കീട്ടു രാജാവു ഗൃഹമേറിനാൻ
അർദ്ധരാത്രിക്കു ചെന്നാന ദ്വിജന്മാരമരുന്നിടും. 36
അവനുണ്ടീ വ്രതം ഭൂപ. പാരിലൊക്കെ പ്രസിദ്ധമായ്
സ്നാതകദ്വിജർ വന്നെന്നു കേട്ടാലാസ്സമിതിഞ്ജയൻ 37
അർദ്ധരാത്രിക്കുമേ ചെന്നിട്ടെതിരേല്ക്കുന്നു ഭാരത !
അപൂർവ്വവേഷം കൈക്കൊണ്ടുള്ളവരെക്കണ്ടു മന്നവൻ 38
ഉപസ്ഥാനംചെയ്തു ജരാസന്ധൻ വിസ്മയമാർന്നുതേ.
ജരാസന്ധക്ഷിതിപനെക്കണ്ടപ്പോളാ നരർഷഭർ 39
ഇപ്രകാരം ച്ചൊല്ലി ശത്രുവീരന്മാരൊത്തു ഭാരത !
'സ്വസ്ത്യസ്തു രാജൻ, കുശല'മെന്നുടൻ നില പൂണ്ടവർ 40
ആ നൃപൻതന്നൊടോതീട്ടു കണ്ണിട്ടിതു പരസ്പരം.
ചൊല്ലീ ജരാസന്ധനാപാണ്ഡവയാദവരോടുടൻ 41
കള്ളബ്രാഹ്മണരോടായിട്ടിരിക്കാമെന്നു ഭൂപതേ !
അടുത്തിരുന്നിതന്നേരമാ മൂന്നു പുരുഷേന്ദ്രരും 42
അദ്ധ്വരത്തിന്നു ചുഴലേ മൂന്നഗ്നികൾകണക്കിനെ.
സത്യസന്ധൻ ജരാസന്ധൻ ചൊന്നാനവരൊടൂഴിപൻ 42
ജരാസന്ധൻ പറഞ്ഞു
സ്നാതകവ്രതരാം വിപ്രരേവം മാല്യാനുലേപനം 44
കൈക്കൊള്ളാറില്ല ലോകത്തിലെങ്ങുമെന്നറിവുണ്ടു മേ.
പൂ ചൂടും നിങ്ങളാരാണു കയ്യിൽ ഞാൺകലയുള്ളവർ 45
ക്ഷാത്രതേജസ്സുമുടയോർ വിപ്രരെന്നോതിടുന്നവർ?
ഏവം നിർമ്മലമാം വസ്രുപുഷ്പാലേപനമുള്ളവർ 46
സത്യം ചൊൽവിൻ നിങ്ങളൊരു സത്യംളോഭിപ്പു മന്നരിൽ.
ചൈത്യകാദ്രിയിലെശ ശൃംഗം പൊട്ടപ്പാനെന്തു കൈതവാൽ? 47
രാജ്യദ്രോഹഭയം വിട്ടുമദ്വാര വന്നതെന്തുവാൻ?
ചൊൽവിനെന്തുണ്ടഹോ! വീര്യം ബ്രാഹ്മണ്യത്തിൽവിശേഷ- 48
ദ്വിലിംഗകർമ്മമെന്തെന്നാൽ നിങ്ങളെന്തു ന്നപ്പതും?[മായ്?
ഏവമെൻ മുൻപിൽ വന്നിടും കേവലം വിവിധാർച്ചനം 49
കൈക്കൊണ്ടീടാഞ്ഞതെന്താണു വന്നതെന്തെന്റെ സന്നിധൗ?
വൈശമ്പായനൻ പറഞ്ഞു
ഇത്ഥം ചൊന്നപ്പൊളാക്കൃഷ്ണനുത്തരം ചൊല്ലീ ധീരനായ് 50
സ്നിഗ്ദ്ധഗംഭീരമായീടും വാക്യത്താൽ വാക്യകോവിദൻ.
ശ്രീകൃഷ്ണൻ പറഞ്ഞു
സ്നാതകദ്വിജരെന്നോർക്ക ഞങ്ങളെദ്ധരണീപതേ! 51
സ്നാതകവ്രതരായ് ബ്രഹ്മക്ഷത്രവിട്ടുകളുണ്ടെടോ.
വിശേഷനിയമക്കാരും സാമാന്യക്കാരുമാമവർ 52
വിശേഷമെപ്പോഴും ചേരും ക്ഷത്രിയൻ ലക്ഷ്മിയാർന്നിടും.
പുഷ്പ്ത്തിൽ ശ്രീ നില്ക്കുമതു പാർത്തു പുഷ്പം ധരിപ്പു നാം 53
ക്ഷത്രയൻ ബാഹുവീര്യൻതാൻ വാഗ്വീര്യമവനില്ലിഹ;
അപ്രഗത്ഭപ്പടിക്കല്ലോ ബാർഹുദ്രഥനൃപന്മൊഴി. 54
സുവീര്യം ക്ഷത്രയന്മാർക്കു കൈക്കല്ലോ വിധികല്പിതം;
അതു കാണ്മാൻ മോഹമെഹങ്കിൽ കാണുമാന്നങ്ങസംശയം. 55
അദ്വാരത്താൽ രിപുഗൃഹേല ദ്വാരത്താൽ മിത്രമന്ദിരേ
കടന്നീടുന്നു ധീരന്മാർ ധർമ്മമാർഗ്ഗങ്ങളാണിവ. 56
കാര്യാർത്ഥം ശത്രുഗേഹത്തിൽ വന്നോരീ ഞങ്ങളർച്ചനം
ഏല്ക്കത്തതാണറിഞ്ഞാലും ഞങ്ങൾക്കിതു ദൃഢവ്രതം. 57
22.ജരാസന്ധയുദ്ധോദ്യോഗം
[തിരുത്തുക]നിരപരാധിയായ തന്റെ നേരേ ശത്രുത്വം വെച്ചുപുലർത്തുന്നതെന്തു കൊണ്ടാണന്നു് ജരാസന്ധൻ ചോദിക്കുന്നു. അനേകം രാജാക്കന്മാരെ തട വിൽ പാർപ്പിച്ചിരിക്കുന്ന കാര്യം കൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നു. യുദ്ധം കൂടിയേതീരു എന്നു കണ്ട ജരാസന്ധൻ പുത്രനായ സഹദേവനെ രാജാവാ യി വാഴിക്കുന്നു.
ജരാസന്ധൻ പറഞ്ഞു
നിങ്ങളോടിഹ ഞാൻ വൈരം ചെയ്തതായോർമ്മയില്ല മേ
ഒർത്തിട്ടും കണ്ടിടുന്നില്ല നിങ്ങളിൽ ചെയ്ത തെറ്റു ഞാൻ. 1
പിഴ ചെയ്യാത്തെന്നെ നിങ്ങൾ പിഴച്ചോനെന്നു പാർക്കയോ?
വിപ്രന്മാരേ, വൈരിയെന്നോതുന്നല്ലോ ധർമ്മമിങ്ങിതാം. 2
അർത്ഥധർമ്മോപഘാതത്താലുൾത്താപപ്പെട്ടിടും ദൃഢം
കുറ്റം ചെയ്യാതുള്ളവനോടേറ്റെതിർക്കുന്ന പാർത്ഥിവൻ. 3
അതു തെറ്റി നടക്കുന്നോൻ ധർമ്മം കണ്ട മഹാരഥൻ
ആപത്തിലാപ്പെടും മുറ്റും ശ്രേയസ്സും കെട്ടുപോയിടും. 4
ത്രൈലോക്യത്തിൽ ക്ഷത്രധർമ്മം ശ്രേഷ്ഠം തദ്ധർമ്മനിഷ്ഠയിൽ
ധർമ്മജ്ഞർ വാഴ്ത്തിടാ മറ്റു ധർമ്മമൊന്നുമിതേവിധം. 5
സ്വകർമ്മത്തിൽ സ്ഥിരതയാൽ സ്ഥിതിചെയ്യുന്നു ഞാനിഹ
കുറ്റം പ്രജയ്ക്കു ചെയ്യാത്തോൻ തെറ്റിച്ചൊല്ലുന്നു നിങ്ങളോ. 6
ശ്രീകൃഷ്ണൻ പറഞ്ഞു
കുലകാര്യം മഹാബാഹോ, കുലവർദ്ധനനാമൊരാൾ
വഹിക്കുന്നു,ണ്ടവൻ കല്പിച്ചിഹ നിന്നോടെതിർപ്പു നാം. 7
നാടു വാഴും ക്ഷത്രിയരെപ്പാടേ ബന്ധിച്ചു മന്ന, നീ
ആക്കുറ്റം ചെയ്കിലും കുറ്റമറ്റോനെന്നോ കഥിപ്പതും? 8
രാജാവു സാധുരാജാക്കന്മാരെ ഹിംസിക്കുമോ നൃപ!
രുദ്രോപഹാരം നൃപരാൽ ചെയ്വാനോർപ്പീലയോ ഭവാൻ? 9
ബാർഹദ്രഥ, ഭവാൻ ചെയ്ത കുറ്റം ഞങ്ങൾക്കുമേല്ക്കുമേ
ധർമ്മചാരികളാം ഞങ്ങൾ ധർമ്മരക്ഷയ്ക്കു ശക്തരാം. 10
കാണ്മതില്ലാ നരബലി വിധിച്ചിട്ടൊരുദിക്കിലും
എന്നാൽ നീ നരരെക്കൊന്നു ചെയ്വതെന്തീശ്വരാദ്ധ്വാരം? 11
സവർണ്ണനെസ്സവർണ്ണന്റെ പശുവാക്കീട്ടറുക്കുമോ
മറ്റൊരുത്തൻ ജരാസന്ധ, നിന്നെപ്പോലെ ജളാശയൻ? 12
ഏതേതവസ്ഥയിൽ കർമ്മമേതേതോ ചെയ്വതിങ്ങൊരാൾ
അതാതവസ്ഥയ്ക്കു ഫലമവൻ നേടീടുമേ ദൃഢം. 13
ജ്ഞാതിവിദ്ധ്വംസിയാം നിന്നെയാർത്തരെക്കാക്കുമിജ്ജനം
ജ്ഞാതിവൃദ്ധിക്കു വേണ്ടീട്ടു കൊല്ലുവാൻ വന്നണഞ്ഞതാം. 14
നാട്ടിൽ ക്ഷത്രിയരെന്നൊപ്പമാരുമില്ലെങ്ങുമെന്നു നീ
നിനച്ചീടുന്നതും ഭൂപ, വലുതാം ബുദ്ധിമോഹമാം. 15
ആഭിജാത്യമറിഞ്ഞോരു ധീരക്ഷത്രിയനേതവൻ
പടവെട്ടി സ്ഥിരസ്വർഗ്ഗമടയാൻ പിടിയാത്തവൻ? 16
സ്വർഗ്ഗത്തെപ്പാർത്തു തൻ യുദ്ധയജ്ഞത്തിൽ ദീക്ഷയാണ്ടവർ
ക്ഷത്രിയന്മാർ ജയിക്കുന്നു ലോകങ്ങൾ മനുജർഷഭ! 17
സ്വർഗ്ഗമൂലം പരം വേദം സ്വർഗ്ഗമൂലം യശസ്സുമേ
സ്വർഗ്ഗമൂലം തപം പോരിൽ ചാക്കോ തെറ്റാത്തതാണിഹ. 18
ഇതാണൈന്ദ്രം വൈജയന്തം നിതാന്തഗുണസാധനം
മൂപ്പാർ കാപ്പൂ ദാനവരേ വെന്നിതൊന്നാൽ പുരന്ദരൻ. 19
നിന്നോടെന്നവിധം യുദ്ധമാരോടാം സ്വർഗ്ഗസാധനം?
പെരുകും മാഗധബലദോർബ്ബലോന്മത്തനാം ഭവാൻ. 20
നിന്ദിച്ചീടൊല്ല പരരെ വീര്യമുണ്ടു നരർക്കെടോ
നിനക്കു തുല്യനായിട്ടോ മെച്ചമായോ നരേശ്വര! 21
ഈ തത്ത്വമറിയാറാകും വരയ്ക്കേ നിന്റെ തെറ്റുകൾ
പൊറിക്കൂ ഞങ്ങളിതു ഞാൻ പറഞ്ഞേക്കാം ധരാപതേ! 22
കിടക്കാരോടു നീ ഭള്ളും തള്ളലും വിടു മാഗധ!
സസുതാമാത്യബലനായ് കാലനൂർക്കു ഗമിക്കൊലാ. 23
ദംഭോത്ഭവൻ കാർത്തവീര്യനുത്തരൻതാൻ ബൃഹദ്രഥൻ
കൂട്ടരൊത്തീ നൃപർ മുടിഞ്ഞില്ലേ ശ്രേയോവിനിന്ദയാൽ? 24
അങ്ങയായ് പൊരുതാൻ വന്ന ഞങ്ങൾ ഭൂസുരരല്ലെടോ
ഹൃഷീകേശൻ ശൗരിയീ ഞാൻ വീരരാമിവർ പീണ്ഡവർ. 25
നിന്നെപ്പോർക്കു വിളിക്കുന്നു സ്ഥിരം പൊരുതു മാഗധ!
വിടൂ നൃപരെയല്ലെങ്കിൽ നടക്കൂ കാലനൂർക്കുതാൻ. 26
വൈശമ്പായനൻ പറഞ്ഞു
ഇതു കേട്ടാ നരപതി മാഗധൻ മഹിതദ്യുതി
വരിച്ചിതു ജരാസന്ധവിഭു ഭീമനൊടേല്ക്കുവാൻ. 3
ഗോരോടനം പുഷ്പമെന്നീ മംഗളങ്ങളെടുത്തുടൻ
ആർത്തി മാറ്റിബ്ബോധമേറ്റും മരുന്നുകളുമായഹോ! 4
പോർക്കൊരുങ്ങും ജരാസന്ധപാർശ്വമെത്തീ പുരോഹിതൻ.
യശസ്വിയാ ബ്രാഹ്മണൻ സ്വസ്ത്യയനംചെയ്ത മന്നവൻ 5
സന്നദ്ധനായ് ജരാസന്ധൻ മന്നോർമുറ നിനപ്പവൻ.
കിരീടം കീഴിൽ വെച്ചിട്ടു മുടികെട്ടി മുറുക്കിയോൻ 6
എഴുന്നേറ്റു ജരാസന്ധൻ കരയേന്തും കടൽപ്പടി;
ഭീമനോടാ നൃപൻ ധീമാൻ ഭീമവിക്രമനോതിതാൻ; 7
“ഭീമ, നിന്നോടെതിർപ്പേൻ ഞാൻ കേമൻ തോല്പിക്കിലും
ഭീമനോടേവമോതീട്ടു ജരാസന്ധനരിന്ദമൻ [വരം.” 8
എതിർത്തിതു മഹാവീര്യൻ വലൻ ശക്രനൊടാംപടി.
കൃഷ്ണനോടൊത്തു മന്തിച്ചു കൃതസ്വസ്ത്യയനൻ ബലി 9
ഭീമസേനൻ ജരാസന്ധനോടും നേരിട്ടു പോരിനായ്.
ഉടനാ നരശാർദ്ദൂലർ ബാഹുശാസ്ത്രുരടുത്തുതേ 10
വീരന്മാർ പരമോത്സാഹലന്യോന്യജയകംക്ഷികൾ.
മുന്നമേ കൈ പടിച്ചിട്ടു പിന്നെകകാല്ക്ക നമിച്ചവർ 11
കക്ഷങ്ങളാൽ കക്ഷ കമ്പിപ്പിച്ചുടൻ കൊട്ടയാർത്തുതേ.
ചുമലിൽ കൈകളാൽ തട്ടി വീണ്ടും വീണ്ടുമടിച്ചവർ 12
അംഗങ്ങൾ തമ്മിൽ പിണങ്ങയേയങ്ങുടൻ വീണ്ടുമാർത്തുതേ.
കൈ പൊക്കിയും നീട്ടിയുംതാൻ താഴ്ത്തിയും മറ്റുമങ്ങനെ 13
ഗണ്ഡങ്ങൾ തമ്മിൽ മുട്ടി തീയിടിത്തീപോലെ തൂകിനാൽ.
കൈകൊണ്ടു ചുററിയും കാലുകൊണ്ടങ്ങാഞ്ഞു ചവിട്ടിയും 14
പുർണ്ണകുംഭം പ്രയോഗിച്ചുനെഞ്ഞുകൈകൊണ്ടു തള്ളിനാർ.
കൈ ഞെക്കിയും മത്തഹസ്തികളെപ്പോലാർത്തുമങ്ങനെ 15
മേഘങ്ങൾ പോലലറിയും ബാഹുശസ്ത്രത്തിനാലവർ,
ഊക്കോടടിച്ചുമന്യോന്യം ലാക്കുനോക്കി നടന്നുമേ 16
വലിച്ചിഴച്ചു പോരാടി ക്രുദ്ധസിംഹങ്ങൾപോലവേ.
മെയ് കൊണ്ടു മെയ്യമർത്തീട്ടു കൈകൊണ്ടും രണ്ടുപേരുമേ 17
പിന്നോട്ടു വാങ്ങിക്കൈയോങ്ങീട്ടോതിരം തച്ചിതായവർ
അടിക്കഴുത്തു വയരെന്നിവ നോക്കീട്ടു തള്ളിനാർ 18
അതിൽ വിട്ടുഗ്രമായ്ക്കണ്ടെല്ലൊടിച്ചാരപ്രകാരമേ.
മോഹിക്കമ്മാറു കൈകൊണ്ടു പൂർണ്ണകുംഭം നടത്തിനാർ 19
ജരാസന്ധക്ലാന്തി
തൃണപീഡം ചെയ്തു പിന്നെ മുക്ഷടികം പൃർണ്ണയോഗവും 20
ഇരുപേരും കടീപാർശൃങ്ങളിലും തച്ചു ശിക്ഷയിൽ
ഇപ്പടിക്കുള്ളടവുകൾ നടത്തീ തമ്മിലായവർ 21
അമ്മട്ടവർക്കെഴും പോരു കാൺമാനായ് പുരവസികൾ
വിപ്രക്ഷത്രിയവെശ്യമ്മാരപ്പോഴെത്തിയസംഖൃമേ. 22
ശുദ്രരും നരശാർദ്ദുല സത്രികളും പല വ്യദരും
ആൾക്കുട്ടം വന്നു തീങ്ങീട്ടങ്ങിടയില്ലാതെയായിതെ. 23
അവർക്കുള്ളടിയും പിന്നെത്തട്ടും തടവുമായഹോ
വജ്യവും പർവ്യതവുമാം പോലെ ഭീക്ഷണമായ് രണം. 24
ഇരുപേരും ബലംകൊണ്ടു സംഹ്യഷ്ടമ്മാർ മഹാബലർ
തമ്മിൽ പഴുതു നോക്കീട്ടു ജയിക്കാൻ മുതിരുന്നവർ. 25
ആൾക്കുട്ടത്തെയകത്തീട്ടു നടന്നു തുക്കിലാ രണം
വൃതൃവാസവരോടെകുമൃക്കൻമ്മാരുടെയാ രണേ 26
പ്രകഷണാകഷ്ണങ്ങളനുകഷം വികർഷണം
ആകർഷിച്ചാരിവകളാലിടച്ചാർ മുട്ടുകൊണ്ടുമേ. 27
മഹാഘോഷത്തോടും കുടിത്തമ്മിൽ ഭർത്സിച്ചുകൊണ്ടവർ
കട്ടിക്കൽകൊണ്ടിടിച്ചിടുംമ്മട്ടിൽ തച്ചിതു ഘോരമായ്. 28
മാർ വിരിഞോർ കെകൾ നീണ്ടോർ പോർവിധ്ദയുള്ളവർ
ഇരിബുലക്കകൾക്കൊക്കും പെരുങ്കെ പെരുമാറിനാർ. 29
അന്നക്കാർത്തികമാസത്തിന്നൊന്നാം തീയതിതൊട്ടഹോ
അഷടിക്കുമിളവില്ലാതെ പോർ നടന്നതു രാപ്പകൽ.
ത്രയോദശിവരെയ്ക്കേവമെപ്പം പെരുതിനാരവർ 30
പതിനാലാം ദിനം രാത്രി പിൻവാങ്ങീ മാഗധൻ കമാൽ
ആ രാജാവാവിധം കക്ഷീണംപുണ്ടതായ് ക്കണ്ടു മാധവൻ. 31
ഭീമവീര്യൻ ഭീമനോർമ്മകൊടുക്കുംപടി ചൊല്ലിനാൽ
കൃഷ്ണൻ പറഞു
കാന്തനാം ശത്രു കൗന്തേയ പീഡ്യനല്ലേതുമേ രണേ 32
ഏറ്റം പീഡിപ്പിച്ചിതെന്നാൽ പ്രാണൻ വെടിയുമെന്നുമാം.
അതുകെണ്ടിട്ടു കൗന്തേയ പീഡ്യനല്ലിജ്ജനാധിപൻ 33
സമമായോപരുതു കയ്യുകൊണ്ടു നീ ഭരതഷർഭ
വെശബായനൻ പറഞു.
എന്നു കൃഷ്ണൻ പറഞപ്പോൾ പാണ്ഡവൻ പരതാപനൻ 34
ജരാസധന്റെ തത്ത്യത്തെപ്പാർത്തു കൊല്ലാനെകരുങിനാൽ.
അജയ്യനാം ജരാസദധൻതന്നെ വെൽവാൻ വ്രകോദരൻ 35
ബലിഷ്ടൻ വാശിയുൾക്കൊണ്ടു നിന്നിതാക്കുരുനന്ദനൻ.
ജരാസദ്ധൻ ഭീമന്റെ പ്രഹരമേറ്റു വീഴുന്നു ആ ക്രുരൻ തടവിൽ പാർപ്പിച്ചിരുന്ന രാജാക്കൻമ്മാരെ മുഴുവൻ കൃഷ്ണൻ വിടുവിക്കുന്നു.അവരുംജരാസദ്ധപുത്രനുൾപ്പെട്ട മറ്റു പലരും നൽകിയ സമ്മാനങ്ങളുംകൊണ്ട് കൃഷ്ണഭീമാർജ്ജുനമ്മാർ ഇന്രപ്രസ്തത്തീലെത്തുന്നു കൃഷ്ണൻ ദ്രാരകയിലേക്ക് മടങ്ങുന്നു
വെശ്യബായൻ പറഞു.
യദുനനധനാം കൃഷ്ണനോടു ചൊന്നാൽ വൃകോദരൻ 1
ജരാസദ്ധവധത്തിന്നായ് പാരമുക്കു വളർന്നവൻ
ഭീമൻ പറഞു.
കച്ചകെട്ടിയെതിർത്തുള്ളീദ്ദുഷ്ടൻ യാദവപുംഗവ. 2
എനിക്കിളച്ചുവിടുവാൻ താക്കാനല്ല ജനാർദ്ദന
വെശ്യബായനൻ പറഞു.
ഇതു കേട്ടപ്പോഴെ കൃഷ്ണൻ വൃകോദരനോടെതിനാൻ
ജരാസന്ധവധത്തിന്നായ് തിടുക്കിപ്പുരുഷോത്തമൻ 3
കൃഷ്ണൻ പറഞു.
നിൻ ദിവ്യമാം സത്യവും നീ നിന്റെ വായുബലത്തെയും 4
കാണച്ചുകൊൾക്കെടൊ ഭീമ, ജരാസദ്ധനിലങ്ങുടെൻ
വെശ്യബായനൻ പറഞു.
കൃഷ്ണനേവം ചൊന്ന ഭീമൻ ജരാസദ്ധനോടെറ്റുടെൻ 5
എടുത്തുപ്പൊക്കിചുറ്റച്ചു ബലനാനെ മഹാബലൻ
നുറുവട്ടം ചുഴറ്റീടു മുട്ടാലേ ഭരതഷർഭ 6
കുത്തിത്തണ്ടെല്ലൊടിച്ചിട്ടു ഞെരിച്ചൊന്നലറീടിനാൻ
കൈകൊണ്ടു കാൽ പിടിച്ചിട്ടു രണ്ടായി ചീന്തി മഹാബലൻ.
ഞെരിയുന്നഅയവന്റെയുമലറും പാണ്ഡവന്റെയും 7
ഉണ്ടായ തുമുലാഘോഷം സർവ്വഭീഷണമായിതേ, 8
തൃസിച്ചുപ്പോയ് മാഗതമ്മാർ സ്തികൾക്കലസിയ ഗർഭവും
ഭീമസേനജരാസന്ധഭീമാരാവങ്ങൾ കേൾക്കയാൽ. 9
ഹിമവാൻ പൊട്ടിയെന്നുണ്ടോ പിളരുന്നെന്നിതോ മഹീ
എന്നു മാഗധർചിന്തിച്ചിതന്നു ഭീമന്റെ നിസ്വനാൽ , 10
പിന്നെ രാജഗൃഹദ്വാരംതന്നിൽ സുപ്തൻകണക്കിനെ
ചത്ത മന്നവനേ വിട്ടു രാത്രി പോന്നാരരീന്ദമർ, 11
കൊടി നാട്ടു ജരാസന്ധനെടുംതേർ പുട്ടീ മാധവൻ
ഭ്രാതക്കമ്മാരെയും കേറ്റിബ്ബന്ധുക്കൾക്കേകി മോചനം, 12
രത്നാഹരമാ നൃപരോ കണ്ണനായ് രത്നസഞ്ചയം
മഹാഭയം വേർപെടുത്ത നന്ദിയാൽ കാഴ്ചവെച്ചുതെ. 13
അക്ഷതൻ ശാസ്തുസമ്പന്നൻ വിക്ഷതാരിനൃപാന്വിതൻ
ആ ദിവ്യരഥമേറീട്ടു പുറപ്പെട്ടു ഗിരിവൃജാൽ
അണ്ണൻതമ്പികൾ കേറുന്ന കണ്ണനോടിക്കുമാ രഥം. 14
വിരുതെല്ലാം പോക്കുമാറായരചർക്കു സുദുർജ്ജയം
ഭീമാർജ്ജുനമഹായോധരെറിക്കൃഷ്ണൻ നടത്തവേ. 15
ഒരു വില്ലനുമേ വെൽവാനരുതാതെ വിളങ്ങിതേ
ശക്രനും വിഷ്ണവും പണ്ടു താരകമായസംഗരേ 16
കേറിപ്പോരിട്ടൊരാത്തേരിലേറിപ്പോന്നു മുരാന്തകൻ. 17
തങ്കപ്രകാശം തങ്കീട്ടു കിങ്കിണിത്തൊങ്കലൊത്തഹോ
കാറൊത്തിരബുമാ വൈരിവീഹാരിരഥസ്ഥനായ്. 18
പണ്ടണ്ടർകോൻ കെന്നീതൊന്നായെണ്ണു റ്റെന്നസുരേന്ദ്രരെ
ആത്തേരു നേടിസ്സന്തോഷമാർന്നീതാപ്പുരുഷർഷഭർ. ` 19
പിന്നെബ് ഭ്രാതാക്കളോടെത്തുചേർന്ന് വീരമുകുന്ദനെ
ആത്തേരിൽ കണ്ടൊരാശ്വര്യമാണ്ടു മാഗധമാട്ടുകാർ. 20
ദിവ്യാശ്വങ്ങളെയും പുട്ടിക്കാറ്റുപോലൊടുമോ രഥം
കണ്ണൻ കേറിയ നേരത്തങ്ങേറ്റം ശോഭിച്ചു ഭാരത. 21
ദേവനിർമേമിതമായെങ്ങും തടയാതുയരും ധ്വജം
ഇന്ദ്രായുധാഭമായ് ക്കാണായൊരു യോജനാ ദുരവേ. 22
കൃഷ്ണൻ ഗരുഡനെച്ചിന്തിച്ചിതു വന്നു ഖജേന്ദ്രനും
ചൈത്യവൃക്ഷംപോലെയുയർന്ന് കൊടിയിൽകുടികെണ്ടുതേ.
വാ തുറന്നാലും ഭൃതങ്ങളുമെത്തദ്ധ്വജാഞ്ചലേ 23
ആത്തേരിലരുളിക്കെണ്ടാൻ ഗരുഡൻ പന്നഗാശനൻ.
ആർക്കും നോക്കാവതല്ലാത്തോരുഗ്രതേജസ്സിയന്നഹോ. 24
അത്യുഗ്രരശ്മി ചിതറും മദ്ധ്യാഹ്നാക്കർ കണക്കിനെ
വൃക്ഷത്തിൽ തടയാ ശാസ്ത്രമേറ്റാലും മുറിയാ ദൃഡം. 25
ദിവ്യമാമാ ധ്വജം രാജൻ കാണാം മർത്ത്യർക്കുമങ്ങനെ
മേഘനാദമിയന്നോരാ ദിവ്യതേരിലണഞുടൻ 26
പുറപ്പെട്ടു പാണ്ഡവരെത്തച്യുതൻ പുരുഷോത്തമൻ 27
ഈ രഥം വസുവിന്നിന്ദ്രൻ ബൃഹദ്രഥനുതാൻ വസു
ബൃഹദ്രഥൻ നൽകി ബാർഹദ്രഥന്നിങ്ങനെ സിദ്ധമാം.
ആ രഥം കയറിപ്പോന്നു സാരസേക്ഷണനപ്പെഴെ 28
ഗിരിവ്രജത്തിൽ വെളിയിൽ നിന്നു മൈതാനഭുമിയിൽ.
നാട്ടുകാരന്നവിടെവെച്ചവനെസ്സൽക്കരിച്ചുതേ 29
വിധിയാംവണ്ണമേ രാജൻ വിരവിൽ ബ്രാഹ്മണാദികൾ.
ബന്ധനം വിട്ടെഴിച്ചെരു മന്നരും മധുമാഥിയെ 30
പുജിച്ചിട്ടു പുകഴ്ത്തിക്കെണ്ടുരച്ചാരിപ്രകാരമേ
രാജാക്കൻമ്മാർ പറഞ്ഞു
ദേവകീപുത്ര ഗോവന്ദ ഭവാനത്ഭുതമല്ലിതും 31
ഭീമാർജ്ജുനൻമ്മാർ തുണയായീമട്ടിൽ നൃപരക്ഷണം. 32
ജരാസന്ധക്കയത്തിങ്കലല്ലൽച്ചെളിലാഴവേ
അരചമ്മാരെയാങ്ങുന്നു കയറ്റിക്കെണ്ടതില്ലയോ? 33
ഘോരമാം ഗീരിദുർഗ്ഗത്തിൽ കുടുങ്ങിക്കൊണ്ട ഞങ്ങളെ
മോചിപ്പിച്ചു ഭവാൻ കീർത്തിനേടി യാദവനന്ദന. 34
ഞങ്ങൾ ചെയ്യേണ്ടതെന്താജ്ഞാപീക്കുകി ദാസരോടഹാ
നൃപർക്കസാന്ധ്യമായാലും സിദ്ധമക്കാര്യമോർക്കണം
വൈശബായനൻ പറഞ്ഞു
ആശ്വസിപ്പിച്ചു ചൊന്നാനന്നവരോടു മുരാന്തകൻ. 35
ഇച്ചിപ്പിക്കുന്നു രാജസ്തയം ചെയ്യാനായി യുധിഷ്ടരൻ
ധർമ്മം ചെയ്തീടായിടുമമവനു പാർത്ഥിവത്വം നടത്തുവാൻ
നിങ്ങളെല്ലാരുമെത്തോർത്തു സഹായം ചെയ്തുകെള്ളുവാൻ.
ഉചനാനന്ദമുൾക്കെണ്ടാ നൃപസത്തമ 36
ആ വാക്കിനെ സ്വീകരിച്ചിട്ടാവെമന്നേറ്റിതേവരും. 37
ദാശഹർന്നായി രത്നങ്ങൾ കാഴ്ചവെച്ചു മഹീശ്വരൻ
ഞ്ഞെരുങ്ങി വാങ്ങി ഗോവിന്ദനവരിൽ കൃപകാരണം. 38
ജരാസന്ധന്റെ മകനാം സഹദേവൻ മഹാമതി
സാമാത്യഭ്യത്യനായ് പുരോഹിതപുരസ്സരം. 39
നാന രത്നങ്ങളർപ്പിച്ചു താണുകുബിട്ടുനിന്നവർ
സഹദേവൻ മർത്ത്യദേവ വാസുദേവന്റെ ദാസനായ്. 40
ഭയാർത്തനാമവന്നപ്പോളഭയം നൽകീ മാധവൻ
അവന്റെ കാഴ്ചദ്രവ്യങ്ങൾ കൈകെണ്ടു പരുഷോത്തമൻ.
അഭിഷേകംചെയ്തിതങ്ങുവെച്ചാ മാഗധപുത്രനെ 42
കണ്ണനും പാണ്ഡവപുത്രനും ചേർന്നേവം സൽക്കരിച്ചവൻ.
ശ്രീമാന മന്നവർ പുക്കാൻ ബാർഹദ്രഥപുരം നൃപ 43
പരമാപ്പുജ്യർ വാഴിച്ച ജരാസന്ധകുമാരൻമ്മാർ
കണ്ണനും പാണ്ഡവന്മാരോത്തതിശ്രീസമന്വിതൻ 44
രത്നജാലങ്ങൾ കൈക്കൊണ്ടു പോന്നൂ പുരുസോത്തമൻ
ഇപ്രസ്ഥത്തിലാപ്പാണ്ഡുപുത്രരോത്തെത്തിയച്യതൻ. 45
ധർമ്മനന്ദനെകണ്ടു നന്ദിയോടെവമോതിനാൽ
ഭാഗ്യ,മൂക്കേറിന ജരാസന്ധനെകൊന്നു മാരുതി. 46
തടഹഞ്ഞിട്ടാ നൃപരെയും വിട്ടയച്ചു നൃപോത്തമ!
ഭാഗ്യം കുശലമോടെത്തീ ഭീമസേനധനജ്ഞയൻ 47
വീണ്ടും സ്വന്തം പുരിക്കെത്തി കേടന്ന്യ ഭരത്ഷർഭ!
യുധിഷ്ടരൻ മാധവനെ യഥാർഹം സൽക്കരിച്ചുടൻ 48
ഭീമസേനാർജ്ജുനരെയും സന്തോഷത്താൽ തഴുകീടിനാൽ.
ജരാസന്ധൻ വീണശേഷം സോദരമ്മാർക്കളാൽ ജയം 49
അജാതശത്രു സമ്പാദിച്ചാനന്ദിച്ചും സഹാനുജൻ.
ഭ്രതാക്കളെത്തു കൗന്തേയൻ വയസ്സിന്റെ മുറയ്കുതാൻ 50
സൽക്കാരം ചെയ്തു മാനിച്ചു വുട്ടയച്ചു നരേന്ദ്രരെ.
യുധിഷ്ടിരാനുവാദത്താൽ ക്ഷിതിപമ്മാർ മഹാരസം 51
സ്വദേശം പുക്കിതുടനേ നാനാ വാഹനമൊത്തഹോ!
ഏവം പുരുഷശാർദ്ദുലൻ മഹാബുദ്ധി ജനാർദ്ദനൻ 52
കെല്തിച്ച പാർത്ഥരെകെണ്ടു വൈരിയാം മാഗധേന്ദ്രനെ.
ബുദ്ധിപുർവ്വം ജരാസന്ധൻതന്നെക്കെല്ലിച്ചരിന്ദമൻ 53
ധർമ്മഭ്രുവിനെയും കുന്തിയെയും പാഞ്ചാലിയേയുമേ
സുഭദ്രയേയുമബ് ഭീമാർജ്ജുനമാദ്രേയരേയരുമേ 54
സമ്മതിപ്പിച്ച ധൗമ്യാനുവാദാൽ ദ്വാരക പൂകീനാൽ.
മനേവേഗമിയന്നോരാ മനോഹരാമഹരഥ 55
യുധിഷ്ടിരൻ നൽകിയതിലോറിദ്ദിക്കുമുഴക്കവേ
നന്ദ്യാ ധർമ്മാജാദ്യമ്മാർ പാണ്ഡവമ്മാർ നരോത്തമാ 56
വലംവെച്ചു മാന്യകർമ്മകാരിയാം നരകാരിയെ.
ദേവകീസുതനാം വാസുദേവൻ പോയെരുശേഷമേ 57
മഹാജയം പൂണ്ട മന്നോർക്കഭയം നൽകിയാ നൃപൻ.
അക്കർമ്മാകെണ്ടധികമായ് കൈകെണ്ടു പുകൾ ഭാരത 58
ദ്രൗപദിക്കാപ്പാണ്ഡവമ്മാർ പരമാനന്ദമേകിനാർ.
അക്കാലത്തിന്നൊത്തതെന്തേ ധർമ്മകാമാത്ഥയുക്തമായ് 59
അതു ചെയ്ത നൃപൻധർമ്മാൽ പ്രജാൽപാലനകീർത്തനം.