താൾ:Bhashabharatham Vol1.pdf/720

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിട്ടേകപർവ്വതത്തിങ്കലാറു കേറികടന്നുപോയ്.
സരയൂനദിയും കേറിക്കണ്ടുടൻ പൂർവ്വകോസലം 28

കടന്നുടൻ മിഥിലയും ചർമ്മണ്വതിയുമേറിനാൻ
ഗംഗയും ശോണവും കേറിക്കിഴക്കോട്ടവർ മൂവരും 29

കുശചീരധരന്മാരായ് മാഗധം പുക്കിതച്യുതർ.
അവർ ചുറ്റും ഗോധനവും വെള്ളവും നല്ല വൃക്ഷവും 30
കൂടം ഗിരിവൃജം കണ്ടു ഗോരഥക്കുന്നു കേറവേ

21.കൃഷ്ണജരാസന്ധസംവാദം

കൃഷ്ണൻ മഗധരാജധാനിയുടെ മേന്മ ഭീമാർജ്ജനന്മാരെ പറഞ്ഞു കേൾ പ്പിക്കുന്നു. ചൈതന്യം എന്ന പർവ്വതത്തിലെ ശിഖരത്തെ തകർത്തു രാജ ധാനിയിൽ സീക്ഷിച്ചിരുന്ന മൂന്നു പെരുമ്പറകൾ ഛിന്നഭിന്നമാക്കി മൂന്നു പേരും രാജഭവനത്തിൽ പ്രവേശിക്കുന്നു. കൃഷ്ണനും ജരാസന്ധനും തമ്മി ലുള്ള സംഭാഷണം.


വാസുദേവൻ പറഞ്ഞു
                                                                                     
പാർത്ഥ, കാണുന്നു ശോഭിച്ചു പശു വാരികൾ വാച്ചിതാ
നീ രോഗമായ് ദൃഢഗൃഹം കുടം മാഗധപത്തനം 1

വൈഹാരം വന്മലയിതാ വരാഹം വൃഷമങ്ങനെ
ഋഷിപർവ്വതമഞ്ചാമതുണ്ടു ചൈത്യകശൈലവും. 2

ഉച്ചശൃംഗങ്ങളെത്തഞ്ചു ശീതവൃക്ഷങ്ങളദ്രികൾ
ചുറ്റും ചുഴുന്നു നിന്നിട്ടു കാക്കുന്നുണ്ടീ ഗിരിവൃജം. 3

പൂത്തു നില്ക്കും കൊമ്പുമായി മണംപൂണ്ടതിഭംഗിയിൽ
തിങ്ങനില്ക്കുന്നു പാച്ചോറ്റിക്കാടു കാമിജനപ്രിയം. 4

ശൂദ്രയിൽ ഗൗതമനിഹ മഹാത്മാവു യതവ്രതൻ
കാക്ഷീവദാദിസുതരെയുശീനരയിൽ നേടിനാൻ. 5

ഗൗതമായതനത്തിങ്കൽനിന്നിട്ടാ നൃപമന്ദിരേ
മാഗധാന്വയമുണ്ടായീ മന്നവന്മാർക്കനുഗ്രഹം. 6

അംഗവംഗാദികൾ പരമൂക്കുള്ള നരനായകർ
ഗൗതമായതനം പുക്കു രമിപ്പൂ പണ്ടു ഫൽഗുന ! 7

ഭംഗിയേറീടുമരയാൽനിര കാണ്മീലയോ ഭവാൻ
പാച്ചോറ്റിക്കീട്ടവും പാർത്ഥ, ഗൗതമായതനാന്തികേ. 8

അർബ്ബുദൻതാൻ ശക്രവാപി ശത്രുതാപനപന്നഗർ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/720&oldid=157055" എന്ന താളിൽനിന്ന് ശേഖരിച്ചത്