ഭാഷാഭാരതം/സഭാപർവ്വം/ദിഗ്ജയപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
ദിഗ്ജയപൎവ്വം

[ 808 ] ===ദിഗ്ജയപർവ്വം===

25.ദിഗ്വജയസംക്ഷേപകഥനം[തിരുത്തുക]

ഭീമാദികളുടെ ദിഗ്ജയയാത്ര അർജ്ജുനൻ വടക്കേ ദിക്കിലേക്കും ഭീമൻ കിഴക്കെ ദിക്കിലേക്കും സഹദേവൻ തെക്കേ ദിക്കിലേക്കും നകുലൻ പടിഞ്ഞാറെ ദിക്കിലേക്കും ദിഗ്ജയത്തിനായി പുറപ്പെടുന്നു.


വൈശബായൻ പറഞ്ഞു

ഗാണ്ഡീവമബൊടുങ്ങാതുള്ളാവനാഴി രഥം ധ്വജം
സഭയും നേടിയോൻ പാർത്ഥൻ യുധിഷ്ടിരനെടൊതിനാൽ 1

അർജ്ജുനൻ പറഞ്ഞു പറഞ്ഞു

വില്ലു വീര്യമെഴുന്നസ്ത്രം കൂട്ടാർ പേർ പാരിടം ബലം
ഇവ ഞാൻ നേടി നൃപതേ കിട്ടാൻ പാടാമഭിഷ്ടവം 2

ഇനി വേണ്ടതു കണ്ടേൻ ഞാൻ ഭണ്ഡാരത്തിന്റെ വർദ്ധനം
എല്ലാ ഭ്രപരെയും കപ്പം തരുമാറാക്കിവെയ്ക്കുവിൻ. 3

വിത്തനാഥനെഴും ദിക്കു പൂക്കു പോരിൽ ജയിക്കുവാൻ
മുഹൂർത്തവും നല്ല നാളും പക്കവും പാർത്തിറങ്ങുവാൻ. 4

വൈശബായൻ പറഞ്ഞു

ധനജ്ഞയൻ ചെല്ലു കേട്ടു ധർമ്മരാജൻ യുധിഷ്ടരൻ
സ്നിദ്ധഗം ഭീരനാദത്തേടവനോടോതിയുത്തരം 5

“വിപ്രരെ സ്വസ്തി ചൊല്ലിച്ചു പുറപ്പെടുക ഭാരത
ശത്രുപ്രധർക്ഷണത്തിന്നും മിത്രാപ്രഹാദത്തിനും 6

നിനക്കു ജയമാം പാർത്ഥ കാമമെല്ലാം ഘലിച്ചൂടും
എന്നു കേട്ടു പുറപ്പെട്ട പെരുബടയൊടാർജ്ജുനൻ 7

അഗ്നി നൽകിയെരശ്ചര്യദിവ്യത്തേരിലമർന്നവൻ.
അവ്വണ്ണം ഭീമനും മാദ്രീപുത്രനും പുരുഷഷർഭർ 8

ധർമ്മരാജാച്ചിതമ്മാരായ് സൈന്യത്തോടെത്തിറങ്ങിനാർ.
വിത്തേശപ്രിയമാം ദിക്കു വെന്നിതാപ്പാകശാസനീ 9

കിഴക്കൊക്കാബഭീമസേനൻ തെക്കേവം സഹദേവനും.
പടിഞ്ഞാറൻദിക്കു വേന്നിതാശാസ്ത്രജ്ഞർ നകുലൻ വിഭോ 10

ഖാണ്ഡവപ്രസ്ഥമിരുളും ധർമ്മരാജൻ യുധിഷ്ടരൻ
പരയാം ലക്ഷ്മി കൈകൊണ്ടു പരം മിത്രാന്വിതൻ വിഭു 11

[ 809 ] ====ഭഗദത്തജയം====

വടക്കേ ദിക്കിലേക്കു പുറപ്പെട്ട അർജ്ജുനൻ പല ദിക്കുകളിലും ചെന്ന് അവിടുത്തെ രാജക്കമ്മാരെയെല്ലാം കീഴടക്കി അവരിൽ നിന്നും കപ്പം വാങ്ങുന്നു .യുദ്ധത്തിനു വന്ന ഭഗദത്തനെ എതിർത്തു തോൽപ്പിച്ച് ആജ്ഞനുവാസിയാക്കുന്നു.


ജനമേജയൻ പറഞ്ഞു

ദിഗ്ജയം വിസ്തരിച്ചിന്നു പറഞ്ഞാലും ദ്വിജോത്തമാ
തൃപ്തിയാകുന്നില്ലെനിക്കു പൂർവ്വമ്മാർകഥ കേട്ടതിൻ. 1

വൈശബായൻ പറഞ്ഞു

ധനഞ്ജയന്റെ വിജയം പറയാമാദ്യമിന്നു ഞാൻ
പാർത്ഥമ്മാരെ കൂടിജ്ജയിച്ചു ഭ്രുമിയെക്കെയും. 2

മുന്നം കാളിന്ദരാജ്യത്തെ മന്നരെക്കീഴടക്കിനാർ
ധമഞ്ജയൻ മഹാബാഹു കടുംകയ്യൊന്നുമെന്നിയെ. 3

ആനർത്തകാളകൂടാഖ്യകുളിന്ദമ്മാരെ വെന്നവർ
സ്വയം പെരുംപടയൊടും സുമണ്ഡലനെ വെന്നുതെ. 4

ആയവൻതന്നോടൊന്നിച്ചാസ്സവ്യസാചി പരന്തവൻ
ജയച്ചു യാകലദ്വീപു തോൽപ്പിച്ചു പ്രതിവിന്ധ്യനെ. 5

ശകുലദ്വീപസ്ഥരോടും സപ്തദ്വീപസ്തരാം നൃപർ
അർജ്ജുനന്റെ പടക്കാരായ് പൊരുതീ ഘോരമാം വിധം. 6

അവനാ വില്ലരെയോക്കജ്ജയിച്ചു ഭരത്ഷർഭ
അക്കൂട്ടരോടുമെത്തേറ്റുചെന്ന പ്രാഗ്ജ്യോഷാർത്വമായ്. 7

അവിടം വാഴ്യതുണ്ടന്നു ഭഗദത്തൻ മഹീപതേ
പെരും പോരുനോടുണ്ടായാര്യ നാമർജ്ജ്യനന്നഹേ 8

കിരാതചീനരോടെത്തോനാണോ പ്രാഗ് ജ്യോതീഷേശ്വരൻ
പെരുകും സാഗരാനു പചരവീരഭടാന്വിതൻ. 9

ഉടനെട്ടുദിനം പാർത്ഥനോടു പോരിട്ടു നിന്നവൻ
ക്ഷീണമറ്റാപ്പാർത്ഥനോടു പറഞ്ഞൂ സസ്മിതം നൃപൻ. 10

ഭഗദത്തൻ പറഞ്ഞു

ചേരും വീര നിക്കേറ്റമിതു പാണ്ഡവനന്ദന
ശക്രന്റെ പത്രനായ് ഭൂരിവിക്രമം പൂൺവസ്ഥയിൽ. 11

ഇന്ദ്രന്നൊരിക്കൽ ഞാൻ പോരിലീന്ദ്രനിൻ താണിടാത്തവൻ
ഉണ്ണീ, നിന്നോടു പെരുതാനിന്നു പോരാത്ത മട്ടിലായ്. 12

നിന്നഭീഷ്ടം പാണ്ഡവേയ ചെൽക ചെയെണ്ടതെന്തു ഞാൻ?
മഹാബാഹെ ,നിന്റെ വാക്കു മകനെ , ചെയ്തുകെള്ളുവിൻ. 13

അർജ്ജുനൻ പറഞ്ഞു

കുരുഭ്രുവ്യഷഭൻ ഭ്രുപൻ ധർമ്മപുത്രൻ യുധിഷ്ടരൻ
ധർമ്മവിജ്ഞൻ സത്യസന്ധൻ യജ്വാവു ബഹുദക്ഷിണൻ 14

[ 810 ]

അവൻ പാർത്ഥിവനാകേണം ഭവാനും കപ്പമേകണം
അങ്ങെന്നെച്ചന്നിഷ്ടനെന്നിൽ, നന്ദിച്ചീടുന്നൻ 15
ആജ്ഞാപിക്കുന്നില്ലതിനാൽ, നന്ദിപൂർവ്വം കൊടുക്കുക.

ഭഗദത്തൻ പറഞ്ഞു

കൗന്തേയ, മമ നിന്നെപ്പേലല്ലേ മന്നൻ യുധിഷ്ടരൻ 16
ഇതെക്കെച്ചെയ്തുകൊണ്ടിടാം പിന്നെയെന്തോന്നു വേണ്ടു ഞാൻ?

27.നാനാദേശജയം[തിരുത്തുക]

അർജ്ജുനന്റെ ദിഗ്ജയം (തുടർച്ച). ബൃഹന്തൻ,സോനാബിന്ദു,കാശ്മീരരാജാവ്, പർവ്വതരജാക്കൻമ്മാർ മുതലായവ പലരെയും അർജ്ജുനൻ കീഴടക്കി ധർമ്മപുത്രന്റെ ആധിപത്യം അവരെക്കെണ്ട് അഗികരിക്കപ്പെടുന്നു.


വൈശബായൻ പറഞ്ഞു

ഇതു കേട്ടുത്തരം ചെല്ലി ഭഗദത്തനൊടർജ്ജുനൻ
അനുജ്ജഞയോടങ്ങു ചെയ്താലിതുകൊണ്ടോക്കായി മേ 1

അവനെ വിട്ടുടൻ വീരൻ കുന്തീപുത്രൻ ധനജ്ഞയൻ
അവിടുനു വടക്കോട്ടു പോയാൻ വിത്തേശദിക്കിനായ്. 2

അന്തഗ്ഗിരിയെയും പാർത്ഥൻ ബഹിർഗ്ഗിരിയെയും പരം
ജയിച്ചു വീര്യമൊടുപഗ്ഗിരിയെയും നരഷർഭൻ 3

ജയിച്ചെല്ലാഗ്ഗിരിയെയുമങ്ങഴും നൃപരെയുമേ
അവരെപ്പാട്ടിൽനിർത്തിത്താൻ ഭ്രുരിത്രവും ഗ്രഹിച്ചഹോ| 4

അവരോടും കൂടിയന്നാ നൃപരെതാനിമക്കിയും
ചെന്നെതിർത്താനുലുകസ്ഥബൃഹന്തനൃപനോടപൻ. 5

മൃദംഗനിനദംകൊണ്ടും പരം തേരൊലികൊണ്ടുമേ
ഹസ്തിജാലാരവം കൊണ്ടും പാരിടത്തെക്കുലുക്കിയോൽ 6

ബൃഹന്തൻ ത്വരയോടെത്തു ചതുരംഗാബലാന്വിതം
പുരിവിട്ടു പുറത്തെത്തിപ്പെരുതിച്ചിതു പാർത്ഥനെ. 7

ധനഞ്ജയബൃഹന്തമ്മാരേറ്റ പോർ ഘോരമായിതേ
ബൃഹന്തനു പൊറാതായിതഹോ പാണ്ഡവിക്രമം. 8
അവിഷഹ്യൻ പാർത്ഥനെന്നു പാർത്തിട്ടാപ്പർവ്വതേശ്വരൻ
കീഴടങ്ങി ദുരോധർഷൻ ചൂഴും ധനചയത്തൊടും. 9

അവനാ നാടുറപ്പിച്ചുപോയുലുകനൊടും സമം
സേനാബിന്ദുവിനെ രാജ്യഭ്രുഷ്ടനാക്കീടിനാനുടൻ. 10

മോദാപുരം വാമദേവം സുദാമാവു സുസക്കൂലം
ഉത്തരോലുകവും വെന്നു മന്നാർകളെ വരുത്തിനാൽ. 11

ധർമ്മരാജാജ്ഞയാൽ തത്ര പാർത്തു ദുതർമുഖാന്തരം
കിരീടി വെന്നിതാപ്പഞഗണദേശം ധരാപതേ. 12

[ 811 ]

ദേവപ്രസ്ഥത്തിലെത്തീട്ടു സേനാബിന്ദുപുരത്തിലായ്
ചതുരംഗബലത്തോടും കൂടാരംകെട്ടി മേവിനാർ. 13

അവരേവരെടും ചേർന്നും വിഷ്വഗര്വനരേന്ദ്രനെ
എതിർത്തേറ്റു മഹാവ്യീര്യൻ പരം പൗരവവീരനെ. 14

തേരാളിവീരരായിടും പാർവ്വതിയരെ വെന്നവർ
പൗരവൻ കാത്തൂപോരുന്നാപ്പുരവും വെന്നു സേനാനായകൻ. 15

പോരിൽ പൗരവനെ വെന്നദ്രിസ്ഥദസ്യുഗണത്തെയും
ഉത്സവാലംബലാമെഴു ഗണവും വെന്നു പാണ്ഡവൻ. 16

കാശ്മിരകക്ഷത്രിയരാം വൻപരെ ക്ഷർഭൻ
ജയിച്ചു ലോഹിതനെയും പത്തു മണ്ഡലമൊത്തഹോ. 17

പിന്നെ ത്രികർത്തരാദ്ദാർവ്വം കോകനാദദാഹ്വയർ
അനേകം ക്ഷത്രിയൻമ്മാർ കീഴടങ്ങികൊണ്ടു പാർത്ഥനിൽ. 18

കുരുപുത്രൻ വെന്നു പിന്നെ രമ്യയാഭാമിസാരിയെ
തോൽപ്പിതുത്തരാവാസി രോചമാനെയും രണേ. 19

ചിത്രായുധൻ കാത്തഴകോടത്ത സിംഹപുരത്തെയും
മഥിച്ചു പോരിലൂക്കിട്ടാശാസനാന്ദൻ. 20

കിരീടി പാണ്ഡവൻ സുഹ്മം സുമാലത്തെയുമങ്ങനെ
സർവ്വസൈന്യാനന്വിതം ചെന്നു മഥിച്ചു കുരുനന്ദനൻ. 21

പരം വിക്രമിയാവ്വാൽഹീകരെയും ശക്രനന്ദനൻ
ദുരാസദമ്മരെന്നാലും പെരുംപോരിലടക്കിനാൻ. 22

പടയും പണവും നേടിപ്പടുപാണ്ഡവനാർജ്ജൂനൻ
കാംബോജദരദ്മാരെത്താൻ മടക്കീ വലാരിജൻ. 23

ഇശാനകോണിൽ പാർക്കുന്ന ദസ്യവർഗ്ഗത്തിനേയുമേ
കാട്ടിൽ വാഴുന്നേരെയും താൻ പാട്ടിലാക്കിയശേഷമേ. 24

ലോഹം പരമാകാംബേജ്യമൃഷ്ടികം പുനരുത്തരം
ഈ നാട്ടുകാരെയും വെന്നിതന്ദ്രപുത്രൻ മഹീപതേ. 25
ഋക്ഷികത്തിഗ്ഗിൽവെച്ചുണ്ടാക്കിയതീഭീഷണമാം രണം
നേരിട്ടു ക്ഷിരപാർത്ഥക്കു താരകാമയംസന്നിഭം. 26

പടത്തലക്യലൃഷികപ്പട വെന്നിട്ടവൻ നൃപ
ശൂകോദരഭാമമെട്ടു ഹയം കൈവശമാക്കിനാൽ. 27

മയൂരച്ചായങ്ങൾ വേറെയുത്തരങ്ങളെ വേറെയും
ഉക്കും വേഗമുള്ളോറ്റക്കപ്പമായ് ക്കൈക്കിലാക്കിനാലാൽ. 28

കാടെക്കും ഹിമവാലെത്താൻ പടവേട്ടിപ്പിടിച്ചവൻ
ശ്വേതാദ്രിയിൻ ചെന്നുകേർത്തിപ്പാർത്തു പരുഷപുംഗവൻ. 29

[ 812 ] ====28.അർജ്ജുനോത്തരദിഗ്വിജയം====

അർജ്ജുന്റെ ദിഗ്വിജയം (തുടർച്ച).അർജ്ജുനൻ വടക്കൻദിക്കാക്രമിച്ചു മുന്നേറി ഗന്ധർവ്വൻമ്മാർ പാലിക്കുന്ന മാനസസരസ്സിലെത്തുന്നു കാവൽക്കാരനായ ഗന്ധർവ്വന്റെ വാക്കുകേട്ടു പിന്നീടു മുന്നോടു പോകാതെഗന്ധർവ്വമ്മാരുടെ പ്രീതിയും അനുഗ്രഹവും നേടി ഇന്ദ്രപ്രസ്ഥത്തിൽ തിരിചെത്തുന്നു.


വൈയബായൻ പരഞ്ഞു

ശ്വേതശൈലം കടന്നിട്ടാ വീരൻ വീര്യമിയന്നഹോ
ദ്രുമപുത്രൻ ഭരിപ്പോടു ദേശം കിംപുരുഷാലയം. 1

ക്ഷത്രിയൗഘം മുടിച്ചീടുമുദ്ധതപ്പോരുകെണ്ടതിൽ
ജയിച്ചു പാണ്ഡവൻ കപ്പം വാങ്ങിച്ചീതവനോടഹോ. 2

അവനെ വെന്നുടൻ ഗ്യഹ്യകാദ്ധ്യക്ഷം ഹാടകസ്ഥലം
പെരുബടയുമായ് ചെന്നു കയറീ വാസവാത്മജൻ. 3

സാന്ത്വത്താലവരെ വെന്നു മാനസാഖ്യസരസ്ഥലം
ഋഷികല്യകുലങ്ങളെല്ലാം കണ്ടൂ കരുകുലോദ്വഹൻ. 4

ഹാടകൻമ്മാർ ചൂഴെയുള്ള മാനസാഖ്യസരാസരം
പുക്കു ഗന്ധർവ്വമ്മാർ കാക്കുന്ന ദിക്കിതു വെന്നിതു പാണ്ഡവൻ. 5

അവിടെയെത്തിരിച്ചായമണ്ഡു കാഖ്യ ഹയങ്ങളെ
കപ്പമായ് വാങ്ങിനാൻ പാണ്ഡുപുത്രൻ ഗന്ധർവ്വപത്തനാൽ. 6

വടക്കൻഹരിവൃക്ഷത്തിൽ കടന്നാപാണ്ഡുനന്ദനൻ
ഇച്ചിച്ചാനാദ്ദിക്കു വെൽവാൻ പാകയാസനനന്ദൻ. 7

അവനോടു മഹാകായബലവീര്യങ്ങളുള്ളവൻ
ദ്വാരപാലമ്മാരെത്തു പാരം ഹർഷത്തെടുടോതിനാർ. 8

ദ്വാരപാലന് മ്മാർ പറഞ്ഞു

പാർത്ഥ നീയീപ്പരം വെൽവാൻ ശക്തനാവില്ലൊരിക്കിലും
ശൂഭശീല,തിരിച്ചാലുമിത്രയുംപോരുമച്യാത. 9

ഇപ്പുരത്തിൽ കടന്നാലെപ്പോൾ തീർന്നീടുമാനരൻ
സന്തോഷിച്ചു ഞങ്ങൾ നിന്നിലെന്നായി ജയം തവ. 10

ജയിക്കാവുന്നതായൊന്നുമിങ്ങു കാണ്മീല ഘൽഗുന
ഒക്കില്ലിങ്ങുത്തരകുളുമായ് രണേ. 11

കടന്നാൽതന്നെ കൗന്തേയ കാണില്ലിന്നുങ്ങുമേ ഭവാൻ
മനുഷ്യദേഹമുള്ളോനു കാണുവാൻ പര്റുകയില്ലടൊ. 12

എന്നാലിങ്ങെന്തു വേറിടെന്നുച്ചീച്ചീടുന്നു വീര,നീ
അതു ചൊല്ലു നടത്താടാം നിന്റെ ചൊൽപ്പടി ഭാരത. 13

വൈയബായൻ പറഞ്ഞു

മന്ദഹാസത്തൊടുത്തോതിയന്നാക്കൂട്ടരെടന്നാജ്ജുനൻ
'ദീമനാം ധർമ്മപുത്രന്നു ചക്രവർത്തിത്വമേകണം.
നരക്കർഗമ്യമെന്നാലീദ്ദേശം കേറുന്നതില്ല ഞാൻ. 14

[ 813 ]

എന്തെക്കിലും ധർമ്മപുത്രനായിക്കപ്പമടയ്കുവിൻ
ഉടനേ ദിവ്യവസ്ത്രങ്ങൾ ദിവ്യാഭരണജാലവും. 15

ദിവ്യപ്പട്ടുകളും തോലും കപ്പമായവരേകിനാർ
​​​എവപ്പുരുക്ഷവ്യാഘ്രൻ വടക്കൻദിക്കു വെന്നുതേ. 16

ക്ഷത്രിയമ്മാരോടും ദസ്യക്കളോടും പോരടിച്ചഹോ
ആ രാജാക്കളെ വെന്നിട്ടു കപ്പം വെപ്പിച്ചുകെണ്ടുടൻ 17

എവരോടും ധനം വാങ്ങി നാനാ രത്നചയത്തെടും .18

തിത്തിരിപ്പുൾനിറം തത്തനിറം നന്മയിലിൽ നിറം
ഇദം വായുജവം വെല്ലുമയ്യങളെ ഹരച്ചവൻ, 19

പരേപ്പോറ്റുന്ന നാലംഗപ്പെരുബടയുമൊത്തവൻ
തിരിയേ വാസവപ്രസ്ഥപൂരിയെത്തീടിയാനവൻ. 20

ആദ്വാവനം വാഹനമിവ ധർമ്മപുത്രന്നു ഗൽഗുനൻ
കാഴ്ചവെച്ചാജ്ഞയും വാങ്ങീ സ്വന്തം ഭവാനമേറിനാൻ. 21

29.ഭീമദ്വിജയം[തിരുത്തുക]

കിഴക്കൻദിക്കിലേക്കു പുറപ്പെട്ട ഭീമസേനൻ പാജാലൻമ്മാർ വിദേഹൻമ്മാർ ദയാർണ്ണമ്മാർ ചേദിരാജാവ് മുതലായവ ജയിച്ചു കപ്പം വാങ്ങുന്നു.


വൈയബായൻ പറഞ്ഞു

അക്കാലത്തിൽത്തന്നെ വീര്യമേറിടും ഭീമസേനനും
ധർമ്മരാജാഞ്ജ കൈകെണ്ടു കിഴക്കൻദിക്കൻദിക്കു കേറിനാൻ. 1

ആന തേർ കുതിരക്കൂട്ടമെത്തൂ സാന്ധമാംവിധം
പരരാഷ്ട്രം മുടിച്ചീടും പെരുംപടയൊടത്തവൻ. 2
പ്രതാപി ഭാരതശ്രേഷ്ടൻ ശത്രുശോകവിവന്ധനൻ
ആ വീരൻ നരശാർദ്ദും ലൻ പാബ്ജാലപുരി പൂക്കുടൻ. 3

സാന്ത്വനം ചെയ്തു പാബ്ജാലമ്മാരെപ്പാണ്ഡവപുംഗൻ
പിന്നെഗ്ഗണ്ഡകരെയും താൻ വിദേഹമ്മാരെയും പ്രഭൂ. 4

ജയിച്ചൽപ്പദിനംകെണ്ടു കീഴടക്കീ ദശാർണ്ണരെ.
ദശാർണ്ണരാജന വിടെസുധർമ്മൻ രോമഹർഷണം. 5

നിരായുധം ഭീമനോടു പെരുതീ പരമഭുതം.
മഹാത്മവാമൻ ചെയ്താക്കർമ്മം കണ്ടൂ വൃകേന്ദരൻ. 6

അധിസേനാപതിസ്ഥാനമാസ്സുധർമ്മാവിനേകിനാൻ
പിന്നെക്കിഴക്കോട്ടു കേറീ ഭീമൻ ഭീമപരാക്രമൻ. 7

പെരും പ്പടയുമായ് പാരം പാരിടം തൂള്ളീടും പാടി.
അശ്വമേധോശനാം രോചമാനനെ ക്കൂട്ടമെത്തുടൻ
ബലത്താലെ ബലി പരം ജയിച്ചു പോരടിച്ചുതാൻ. 8

[ 814 ]

അത്യുഗ്രകർമ്മംകൂടാതെയവനെ വെന്നു പാണ്ഡവൻ
കിഴക്കൻദിക്കുഗ്രവീരൻ ജയിച്ചൂ കരുനന്ദനൻ. 9
പിന്നെതെക്കോട്ടു പോയ്ക്കറീ പുളിന്ദപുരമുത്തമം
സുകുമാരെനെയും വെന്നു സുമിത്രനൃപനെയുമേ 10

അതിൽപ്പിന്നെദ്ധർമ്മപുത്രയാസനാൽ ഭരതഷർഭൻ 11

ജനമേജയ, ചെന്നേറ്റു വീരനാം ശിശൂപാലനായ്.
പാണ്ഡവന്റെ പുറപ്പാടിതറിഞ്ഞാച്ചോദിനായകൻ 12

പുരത്തിൽന്നിറങ്ങിട്ടങ്ങെതിരേറ്റു പരന്തപൻ.
കുരുചേദിനൃപനെയുമേ രാമവരേറ്റു മഹീപതേ 13

രണ്ടുവംശത്തിനും തമ്മിൽ കുശലപ്രശ്നമോതിനാൻ.
ഈ രാജ്യമെല്ലാമങ്ങേക്കുന്നോതീച്ചൈദ്യൻ ചിരിച്ചുടൻ 14

ഇതെന്തൊരു പുറപ്പാടാണെന്നോർ ഭീമനോടനായവൻ.
അവനോടബ്ഭീമനോതി ധരാജചികീഷിതം 15

അപ്രകാരം ചെയ്തിതു സമ്മതിച്ചാ നരാധിപൻ
രണ്ടുമൂന്നുദിനം പാർത്തൂ ഭീമനാച്ചേദിപത്തനേ 16
ശിശുപാലന്റെ സൽക്കാമേറ്റു പോയി സനൈന്യനായ്

30.ഭീമദിഗ്വിജയം (തുടർച്ച)[തിരുത്തുക]

ഭീമദ്വിജയം (തുടർച്ച). ഭല്ലാടം സുപാർശ്വം വത്സം മുതലായവ ദിക്കുകളിലെ രാജാക്കമ്മാരെയും പൗണ്ഡ്രകവാസുദേവാദികളെയും ജയിച്ച ഭീമൻ ഇന്ദ്രപ്രസ്ഥത്തിലെത്തുന്നു.


വൈശബായൻ പറഞ്ഞു
പിന്നെക്കുമാരരാജ്യത്തെ മണിമാനെജ്ജയിച്ചവൻ
തോൽപ്പിച്ചാനാക്കോസലേന്ദ്രബൃഹൽലനെ വീര്യവാൻ. 1

ധർമ്മഞ്ജനായ് ദീർഗ്ഘയജ്ഞ നമാ വീരനെ മാരുതി
അത്യുഗ്രകർമ്മംകൂടാതെ ജയിച്ചാനങ്ങയോദ്ധ്യയ്ൽ. 2

പിന്നെഗ്ഗോപാലകനെയുമേയ്മുത്തരാകോസലൗഘവും
മല്ലാദിപനെയും വെന്നു പ്രഭു പാർത്ഥിവനെയുമേ 3

പിന്നീടു ഹിമവൽപാർയ്വം പൂകീട്ടങ്ങു ജലോത്ഭവം
ദേശമെല്ലാമെട്ടുനാളിൽ കീഴടക്കി മഹാബലൻ. 4

പിന്നെപ്പലതരം ദേശം ജയിച്ചു ഭരതഷർദൻ
ഭല്ലാടത്തിൽ ചെന്നു വെന്നു ശുക്തിമാൻ പർവ്വതത്തെയും. 5

പാണ്ഡവൻ സുമഹാവിര്യൻ ബലത്താൽ ബലവത്തരൻ
പോരിക്കൽ പിൻവലികികാത്ത കാശിരാജാസുബാഹുവെ 6

പാട്ടിലാക്കി മഹാബാഹു ഭീമൻ ഭീമപരാക്രമൻ.
സുപാർശ്വത്തിക്കാല രാജാപതിയാം ക്രഥനേയുമേ 7

[ 815 ]

യുദ്ധമദ്ധ്യത്തിലത്യഗ്രൻ ജയ്ച്ചു പാണ്ഡവഷർഭൻ
പിന്നെ മത്സ്യരെയും വീരനൂക്കൻ മലദരെയുമേ 8

അനഘാഭയരെയും താൻ പശൂഭൂമിയസേഷവും
തിരിച്ചുപോന്നിട്ടാ വീരൻ മദധാരാദ്രി പൂക്കുടൻ 9

സോമദേയരെ വെന്നിട്ടു വടക്കോട്ടു തിരിച്ചതേ
വത്സരാജ്യം കീഴടക്കി കൗന്തേയൻ ബലവാൻ വലാൽ 10

ഭർഗ്ഗമ്മാർക്കുശ്ശിനോയും നിഷാദിധിപനെയുമേ
ജയച്ചൂ മണിമാൻതോട്ടു ഭ്രൂരിഭ്രുപാരലെരുമേ 11

പിന്നെദക്ഷിണമല്ലമ്മാരെയും ഗോമന്തശൈലവും
അത്യഗ്രകർമ്മം കൂടാതെ വേഗം ചെന്നു വൃകോദരൻ 12

ശർമ്മേകവർമ്മകമ്മാരെജ്ജയിച്ചു സാന്ത്വാപൂർവ്വകം
വൈദേഹരാജാവായിടും ജനകഷിതിപാലനെ 13

അത്യഗ്രകർമ്മം കൂടാതെ ജയിച്ചു പരുക്ഷർഭൻ
ശകബർബ്ബരരെയുംതാൻ ജയിച്ചു ഛത്മപൂർവ്വകം 14

വൈദേഹത്തിൽ പാർത്തുകെണ്ടാപ്പാത്ഥനിന്ദ്രാദ്രിസന്നിധൗ
കിരാതാധിപരാമേഴുപേരെത്തോൽപ്പിച്ചു പാണ്ഡവൻ 15

പിന്നെസ്സുഹ്മപ്രസുഹ്മമ്മാർ സ്വപക്ഷം ചേർന്നു നിൽക്കിലും
പോരിൽ ജയിച്ചു കൗന്തേയൻ മാഗധംപൂക്കു ശക്തിമാൻ. 16

ദണ്ഡനെയും ദണ്ഡനാഥനെയും വെന്നിവീന്ദ്രരെ
അവരോടെക്കയും വെന്നണഞ്ഞിതു ഗിരിവജ്രം 17
ആശ്വസിപ്പിച്ചു വാങ്ങീതാൻ ജരാസന്ധിയെടുക്കും കരം
അവരോടെക്കയും ചേർന്നു കർണ്ണനോടറ്റ വീര്യവാൻ 18

ചതുരംഗബലത്താലാക്ഷിതിയൊക്കെക്കുലുങ്ങവെ
യുദ്ധം ചെയ്തു പാണ്ഡുപുത്രൻ വീരനാം കർണ്ണനോടവേ 19

പോരിൽ കർണ്ണനെ വെന്നിട്ടു പാട്ടിലാക്കിട്ടു ഭാരത
പിന്നെജ്ജയിച്ചു ബലവാൻ പർവ്വതസ്ഥാനേന്ദ്രരെ 20

പിന്നെ മോദാഗിരിയെഴും ബലവാനാം നരേന്ദ്രരെ
പാണ്ഡവൻ ബഹൂവീര്യത്താൽ കെന്നൂ പെരിയ സംദരേ 21

പിന്നെപ്പൗണ്ഡ്രകനാം വാസുദേവനൂക്കുള്ള വീര്യവാൻ
കൗശീകീകച്ഛമമരും മഹൗജസ്സെന്നു മന്നവൻ 22‌

ഇരുപേരും ബലാണ്ഡ്യൻമ്മാർ വീരരുഗ്രപരാക്രമർ
ആ രണ്ടുപേരയും തോൽപ്പിച്ചേറ്റു വംഗേശനോടൻ 23

സമുദ്രസേനനെ വെന്നു ചന്ദ്രസേനനെയും പരം
താമ്രാലിപ്താത്പനെയും കർവ്വടാധിപനെയുമേ 24

സുഹ്മാധിപനെയുമേ മറ്റുള്ളബ്ബീതിരനൃപൗഘവും

[ 816 ]

എല്ലാ മേച്ഛപ്പരീക്ഷയും ജയിച്ചു ഭരതഷർഭ 25

ഏവം നാനാ പ്രദേശങ്ങൾ ജയിച്ചു പാവനാത്മജൻ
അവർക്കെഴും സ്വത്തു നേടി ലൗഹിത്വം പൂക്കു ശക്തിമാൻ. 26

സാഗരാനൂപമമരും സർവ്വമേച്ഛനൃപൗഘവും
കപ്പം തരും വണ്ണമാക്കിദ്ധനൾ പല രത്നവും 27

ചന്ദനാഗരുവസ്ത്രങ്ങൾ മണി മുത്തുകൾ കംബളം
സുവർണ്ണം വെള്ളി പവിഴം വിലകൂടും ധനേച്ചയം 28

ഇവയെല്ലാം കോടികോടിയവർ കൗന്തേയനായ് തദാ
കൊണ്ടേച്ചെരിഞ്ഞിതു ധനവർഷം പാണ്ഡവനായഹോ 29

ഇന്ദ്രപ്രസ്ഥത്തിലെത്തീട്ടു ഭീമൻ ഭീമപരാക്രമൻ
ആദ്ധനം സകലം ധർമ്മപുത്രനായ് കാഴ്ചവെച്ചതേ. 30

31.സഹദേവദക്ഷിണദിഗ്വിജയം[തിരുത്തുക]

ദക്ഷിണദിക്കിലേക്കു പുറപ്പെട്ട സഹദേവൻ മത്സ്യരാജൻ ദന്തവക്രൻ ,വിന്ദാനുവിന്ദൻമ്മാർ, പാണ്ഡ്യ ദ്രവിഡ ചോളു കേരളാധിപതികൾ മുതലായവ ദാക്ഷിണാത്യരാജാക്കമ്മാരെക്കൊണ്ടു ധർമമപുത്രന്റെ ആധ്പത്യം അംഗികരിപ്പിച്ച കപ്പം വാങ്ങി ഇന്ദ്രപ്രസ്ഥത്തിലെത്തുന്നു.


വൈശബായൻ പറഞ്ഞു

സഹദേവനുമവ്വണ്ണം ധർമ്മരാജാദരത്തൊടും
പെരും പടയുമായ് തെക്കൻ ദിക്കിലേകേകായിറിങ്ങനാൽ 1

അവൻ മുന്നേ വെന്നു ശൂരസേനമ്മാരെയശേഷവും
മത്സ്യരാദനെയും പാട്ടിലാക്കിക്കൊണ്ടാൻ മഹാബലൻ. 2

അതിരാജാധിപതിയായ് ബലിയാം ദന്തവക്രനെ
ജയിച്ചു കപ്പം തരുമാറാക്കി രാജ്യത്തിരുത്തിനാൻ 3

സുകുമാരനെയും വെന്നു സുമിത്രനൃപനെയുമേ
പടച്ചാരാഢ്യരപരമത്സ്യരെയും മടക്കിനാൻ 4

നിഷാദഭ്രുമിയും ഗോശൂംഗാഖ്യമാം വരശൈലവും
വെക്കം ജയിച്ചിതാദ്ധീമാൻ ശൂണീമാൻ നൃപനെയുമേ. 5

നവരാഷ്ട്രം ജയിച്ചിട്ടു കുന്തിഭോജം കരേറിനാൽ
അവന്റെയാജ്ഞ കൈകൊണ്ടു നന്ദിയുൾക്കെണ്ടുകെണ്ടിവൻ 6

പിന്നെച്ചർമ്മണ്വിതീതീരേ ജംഭകാത്മജരാജനെ
കണ്ടൂ പണ്ടരി ഗോവിന്ദൻ ശേഷിപ്പിച്ചവനാണിൻ 7

സഹദേവൻ പെരുതിനാനവനോടന്നു ഭാരത
എന്നിട്ടവനെയും വെന്നു തെക്കോട്ടെക്കു കരേറിനാൻ. 8

ആസ്സേകാപരസേകമ്മാരേയും വെന്നു മഹാബലൻ
അവരോടും വാങ്ങി കപ്പം നാനാരത്നധനവ്രജം. 9

[ 817 ] ====സഹദേവദക്ഷിണദിഗ്വിജയം====


പിന്നീടവരൊടൊന്നിച്ചു നർമ്മദയ്ക്കായ് ക്കടന്നുതേ;
വിന്ദാനുവിന്ദരാവന്ത്യരവരെപ്പടയോടുമേ 10

ജയിച്ചൂ പോരിലാ വീരനാശ്വിനേയൻ പ്രതാപവാൻ.
പിന്നേ രത്നങ്ങളും വാങ്ങിപ്പുക്കാൻ ഭോജകടം പുരം 11

നടന്നൂ രണ്ടു ദിവസമവിടെപ്പെരുതാം രണം
അസഹ്യനാം ഭീഷ്മകമനെ വെന്നു മാദ്രീകുമാരകൻ 12

വേണാതടത്തിൽ വാണീടും കോസലാധിപനേയുമേ.
കാന്താരകരരേയും പ്രാക്കോസലാധീശരേയുമേ 13

നാടകേയരേയും വെന്നൂ ഹേരംബകരെയും രണേ;
മാരുധൻതന്നെയും വെന്നു മൂഞ്ജഗ്രാമം ജയിച്ചുതേ. 14

നാചീനന്മാരർബ്ബുകന്മാരെന്ന മന്നരെയും ബലി
അതാതു കാടന്മാരേയും ജയിച്ചൂ പാണ്ഡുനന്ദനൻ. 15

പുളിന്ദരെപ്പോരിൽ വെന്നു തെക്കോട്ടേക്കു കടന്നുടൻ
ഒരുനാൾ മുഴുവൻ പാണ്ഡ്യനോടേറ്റു നകുലാനുജൻ. 16

അവനേയും വെന്നു വീരൻ ദക്ഷിണാപാഥമെത്തിനാൻ
പാരിൽ പുകഴ്ന്ന കിഷ്കിന്ധാഗുഹയിൽ ചെന്നിതായവൻ. 17

മൈന്ദൻ ദ്വിവിദനെന്നുള്ള വാനരേന്ദ്രരുമായിഹ
ഏഴുനാൾ യുദ്ധമുണ്ടായി തളർന്നീലവരേതുമേ. 18

സന്തുഷ്ടരായിട്ടാക്കിശവീരർ മാദ്രേയനോടുടൻ
നന്ദിയോടും പ്രീതിപൂർവ്വം ചൊന്നാരന്നിപ്രകാരമേ: 19

“രത്നങ്ങളൊക്കെയും കൊണ്ടുപൊയ്ക്കൊള്ളു പാണ്ഡുനന്ദന!
ധീമാനാം ധർമ്മപുത്രന്റെ കാര്യം നിർവ്വിഘ്നമായിവരും.” 20

പിന്നെ രത്നങ്ങളും വാങ്ങിപ്പുക്കാൻ മാഹിഷ്മതീപുരം
തത്ര യുദ്ധചെയ്തുനീലപൃത്ഥ്വീനായകനോടുടൻ 21

പാണ്ഡവൻ ശത്രുഹരനായ് സഹദേവൻ പ്രതാപവാൻ.
ഭീരുഭീഷണമായീടും പേരുണ്ടായിതവന്നഹോ! 22

പടയെല്ലാം മുടിഞ്ഞീടുംപടി പ്രാണഭയാവഹം;
അവന്നു തുണയായ് നിന്നു ഭഗവാൻ ഹവ്യവാഹനൻ. 23

ഉടൻ തേരാന കുതിര കാലാൾ കവചമെന്നിവ
കത്തിക്കാണായിതു സഹദേവൻതന്നുടെ സേനയിൽ. 24

അന്നേരമുൾഭ്രമം പൂണ്ടു നിന്നുപോയ് കരുനന്ദനൻ

ഉത്തരം പറവാൻപോലുമോക്കാതെ ജനമേജയ! 25

ജനമേജയൻ പറഞ്ഞു
എന്തിന്നു ഭഗവാൻ വഹ്നി ചെന്നെതിർത്തൂ രണാങ്കണേ
യജ്ഞാർത്ഥം മുതിരുന്നോരു സഹദേവനുമായ് ദ്വിജ! 26

വൈശാമ്പായനൻ പറഞ്ഞു
അങ്ങു മാഹിഷ്മതീവാസി ഭഗവാൻ ഹവ്യവാഹനൻ

[ 818 ]

പാട്ടിലായ്പോയിപോൽ മുന്നം പാരദാരികമട്ടിലായ്. 27

നീലഭ്രപരന്നൊരു മകളുണ്ടു സർവ്വാംഗസുന്ദരി
അഗ്നിഹോത്രം പൂക്കിതവളച്ഛനോടൊന്നു ചൊല്ലുവാൻ. 28

വ്യജനം കൊണ്ടു വീശിടുമഗ്നി കാളാതെയായ് തദാ
അഴകേറും ചുണ്ടുമായിവളൊന്നൂതിടുംവരെ. 29

വഹ്നി കാമിച്ചിതുസുദർശനയാം നീലപുത്രിയെ
നീലരാജനുമാൾക്കാരുമറിയാതേ നടപ്പുമായ്. 30

പിന്നെ ബ്രാഹ്മണരൂപത്താൽ ചുറ്റിക്കൂടിടുമായവൻ
ആ വരാരോഹയാമുല്പലാക്ഷിയിൽ കാമിയായിതേ. 31

ശാസ്ത്രപ്രകാരമവനെശ്ശാസിച്ചു ധാർമ്മികൻ നൃപൻ
ജ്വലിച്ചു ഭഗവാനപ്പോൾ കോപത്താൽ ഹവ്യവാഹനൻ; 32

അതു കണ്ടത്ഭുതപ്പെട്ടിട്ടടി കുമ്പിട്ടു മന്നവൻ.
പിന്നെക്കാലം നോക്കി വേണ്ടുംവണ്ണമക്കന്യയേ നൃപൻ 33

വിപ്രരൂപി ഹുതാശന്നു നൽകിക്കുമ്പിട്ടു കൂപ്പിനാൻ.
സുഭ്രുവാമാ നീലരാജപുത്രിയേ,വേട്ടു പാവകൻ 34

പ്രസാദംപൂണ്ടു ഭഗവാനാ രാജാവിൽ വിഭാവസു.
വരം തരുവനെന്നാനാ നൃപന്നായ് സ്വിഷ്‌ടകൃത്തമൻ 35

അഭയം വാങ്ങി നിജമാം സൈന്യത്തിന്നാ മഹീപതി.
അന്നേമുതല്ക്കജ്ഞതയാലാപ്പുരം മറ്റു മന്നവർ 36

ബലാൽ ജയിക്കാൻ ചെന്നെങ്കിലഗ്നി ചുട്ടു പൊരിച്ചിടും
അന്നവ്വണ്ണമിരിക്കുന്നമാഹീഷ്മതിയിൽ മന്നവ! 37

അധികം കീഴടങ്ങാതെ സ്വാതന്ത്ര്യം നാരികൾ.
ഏവം വഹ്നി വരം നല്കീ സ്ത്രീകൾക്കപ്രതിവാരണം 38

സ്വൈരിണീനിലയിൽ സ്ത്രീകൾ സഞ്ചരിക്കും യഥേഷ്ടമേ.
വർജ്ജിക്കുന്നൂ നൃപന്മാരുമാപ്പുരം ഭരതർഷഭ 39

അന്നേമുതല്ക്കഗ്നിഭയം കാരണം ധരണീപതേ!
സഹദേവൻ ധർമ്മനിഷ്ഠൻ സൈന്യം പേടിപെടുപടി 40

തീയിൽപ്പെട്ടതു കണ്ടിട്ടും കുലുങ്ങീലദ്രിപോലവേ;
ആചമിച്ചിട്ടു ശുചിയായ് ചൊല്ലീ വഹ്നിയൊടിങ്ങനെ. 41

സഹദേവൻ പറഞ്ഞു
ത്വദർത്ഥമീ ശ്രമം, കൃഷ്ണവർത്മാവേ, കൈതൊഴുന്നു ഞാൻ
നീ വാനവന്മാർക്കു മുഖം നീയേ പാവക, യജ്ഞവും. 42

പാവനത്താൽ പാവകൻ നീ ഹവനാൽ ഹവ്യവാഹനൻ
ജാതം നിനക്കായ്താൻ വേദം ജാതവേതനുമാം ഭവാൻ. 43

ചിത്രഭാനു സുരേശൻ നീയനലൻതാൻ വിഭാവസോ!

[ 819 ]

സ്വർഗ്ഗദ്വാരം തൊടുന്നോൻ നീ ഹുതാശൻ ജ്വലനൻ ശിഖി. 44

വൈശ്വാനരൻ നീ പിംഗേശൻ പ്ലവംഗൻ ഭൂരിതേജസൻ
കുമാരസൂ നീ ഭഗവാൻ രുദ്രഗർഭൻ ഹിരണ്യകൃൽ. 45

അഗ്നി തേജസ്സു നൽകട്ടേ വായു പ്രാണൻ തരട്ടെ മേ
ബലത്തെബ് ഭൂമിയേകട്ടേ ശിവം ചേർക്കട്ടെയപ്പുകൾ. 46

അംബുഗർഭ, മഹാസത്വ, ജാതവേത,സുരേശ്വര!
വാനോർക്കു മുഖമാമാഗ്നേ, സത്യത്താൽ ശുദ്ധി നല്ക മേ. 47

ഋഷിബ്രാഹ്മണരും ദേവദൈത്യരും പതിവിൻപടി
യജ്ഞേ ഹോമിച്ചുകൊള്ളും നീ സത്യത്താ ശുദ്ധി നല്ക മേ. 48

ശിഖിയാം നീ ധൂമകേതു പാപഹാവനിലോത്ഭവൻ
സർവ്വജീവിയിലും വാഴ്വോൻ സത്യത്താൽ ശുദ്ധി നല്ക മേ. 49

ഏവം സ്തുതിച്ചേൻ ഭഗവാൻ, പ്രീതനായ് ശുചിയായ ഞാൻ
തൃഷ്ടിപുഷ്ടിശ്രുതി പ്രീതിദാനമേ ചെയ്ക പാവക! 50

വൈശമ്പായനൻ പറഞ്ഞു
എന്നീയാഗ്നേയമന്ത്രത്തെച്ചൊല്ലി ഹോമിച്ചിടുന്നവൻ
ഋദ്ധിയോടും ദമം തേടും പാപമൊക്കയൊഴിച്ചിടും. 51

“ഇമ്മട്ടു യജ്ഞവിഘ്നം നീ ചെയ്യൊല്ലേ ഹവ്യവാഹന!”
എന്നു ചൊല്ലിദ്ദർഭ വിരിച്ചൂഴിമേൽ മാദ്രിനന്ദനൻ 52

വിധിയാൽ പുരുഷവ്യാഘ്രനുപാവേശിച്ചു വഹ്നിയെ.
പേടിച്ചരണ്ട സൈന്യത്തിൻ മുൻപിലായിട്ടു ഭാരത! 53

കടന്നില്ലവനെ വഹ്നി കടൽപോലവേ
മെല്ലെച്ചൊന്നാൻ വഹ്നി ചെന്നാക്കുരുമന്നവമുഖ്യനായ് 54
നൃദേവനായ സഹദേവനോടായ് സാന്ത്വമിങ്ങനെ.

അഗ്നി പറഞ്ഞു
എഴുന്നേല്ക്കുക കൗരവ്യ, ഞാൻ പരീക്ഷിച്ചു നോക്കിനേൻ 55

അറിവേൻ ധർ‌മ്മജന്റേയും നിന്റേയും മറ്റുമാശയം.
എന്നാലോ ഞാൻ കാത്തിടേണമിപ്പുരം ഭരതോത്തമ! 56

നീലനാകും മന്നവന്റെ കുലമുള്ളപ്പൊളൊക്കയും.
നിന്മനസ്സിങ്കലുള്ളിഷ്ടം നടത്തുന്നുണ്ടു പാണ്ടവ! 57

വൈശമ്പായനൻ പറഞ്ഞു
നന്ദിച്ചെഴുന്നേറ്റു കൂപ്പിത്തല കുമ്പിട്ടുകൊണ്ടുടൻ
മാദ്രേയനാപ്പാവകനെപ്പൂജിച്ചൂ ഭരതർഷഭ! 58
പാവകൻ പിൻതിരിച്ചപ്പോ വന്നെത്തീ നീലമന്നവൻ
പാവകാജ്ഞാബലാൽ പൂജചെയ്താനുടനെയാ നൃപൻ 59

സൽക്കാരപൂർവ്വം പോരാളിവീരനാം സഹദേവനെ.
പൂജയൊക്കെ സ്വീകരിച്ചു കപ്പം വാങ്ങിച്ചുകൊണ്ടവൻ 60

രണ്ടാം മാദ്രീസുതൻ പോയിക്കൊണ്ടാൻ ദക്ഷിണദിക്കിനായ്.
ത്രൈപുരം കീഴടക്കിക്കൊണ്ടമിതൗജോനരേന്ദ്രനെ 61

[ 820 ]

നിഗ്രഹിച്ചു മഹാബാഹു പൗരവേശ്വരനെ ദ്രുതം
കൗശികാചാര്യാകൃതിയെ പ്രയാസപ്പെട്ടുകൊണ്ടവൻ 62

പാട്ടിലാക്കി മഹാബാഹു സുരാഷ്ട്രാവനിനാഥനെ.
സുരാഷ്ട്രത്തിൽ പാർത്തുകൊണ്ടു ചൊല്ലിവിട്ടിതു ദൂതനെ 63

മഹാമാത്രൻ ഭോജകടം വാഴും രുക്മിക്കു ധാർമ്മികൻ.
സാക്ഷാൽ ദേവേന്ദ്രസഖിയാം ഭീഷ്മകന്നുമതേവിധം 64

സ്വീകരിച്ചൂ പുത്രനോടൊത്തവനാപ്പാർത്ഥശാസനം.
വാസുദേവനെയോർത്തിട്ടു നന്ദിപൂർവ്വം മഹീപതേ 65

ഉടൻ രത്നങ്ങളും വാങ്ങി നടന്നു യോധനായകൻ.
പിന്നെശ്ശുർപ്പാരകത്തേയും താലാടത്തേയുമങ്ങനെ 66

പാട്ടിലാക്കി മഹാവീര്യൻ ദണ്ഡകങ്ങളെയും ബലിം
സാഗരദ്വീപിലമരും മ്ലേച്ഛരാം നൃപരേയുമേ 67

നിഷാദപുരുഷദാഢ്യ കർണപ്രാവരണൗഘവും
നരരാക്ഷസജന്മാരാമാക്കാലമുഖരേയുമേ 68

കോലശൈലം മുഴുവനും സുരഭീപട്ടണത്തേയും,
താമ്രദ്വീപത്തെയും പിന്നെ രാമകക്ഷ്മാധരത്തേയും 69

തിലിംഗനൃപരേയുംതാൻ കീഴടക്കി മഹാദ്യുതി.
ഏകപാൽപുരുഷരെയും കാടർ കേരളേയരുമേ 70

സംജയന്തിനഗരിയും പാഷണ്ഡം കരഹാടകം
ദൂതൻമാരാൽ പാട്ടിലാക്കിക്കപ്പം വാങ്ങിച്ചു പാണ്ഡവൻ. 71

പാണ്ഡ്യദ്രവിഡരേയുംതാൻ ചോളകേരളരേയുമേ
ആന്ധ്രതാലവനൻമാരേയുഷ്ട്രകർണ്ണികലിംഗരെ 72
അടവീപുരിയും പിന്നെ യവനന്മാർപുരത്തേയും
ദൂതൻമാരാൽ പാട്ടിലാക്കിക്കപ്പം വാങ്ങിച്ചു പാണ്ഡവൻ. 73

പിന്നെക്കച്ഛത്തിലെത്തീട്ടു ധീമാൻ മാദ്രവതീസുതൻ
ദൂതരെ വിട്ടു പൗലസ്ത്യവിഭീഷണനു ധാർമ്മികൻ. 74

പൂജ്യനെന്നോർത്ത മതിമാൻ പ്രീതിപൂർവ്വമരിന്ദമൻ
നന്ദിപൂർവ്വം സ്വീകരിച്ചിതവൻ പാർത്ഥന്റ ശാസനം. 75

അതു കാലകൃതംതാനെന്നോർത്താനാ മതിമാൻ പ്രഭു
ഉടൻ കൊടുത്തയച്ചൂ താൻ പലമാതിരി രത്നവും, 76

അകിൽ ചന്ദനവും പിന്നെ ദ്രവ്യാഭരണജാലവും
നല്ല വസ്ത്രങ്ങളും പാരം വിലയാം മണിജാലവും; 77

ഉടൻ തിരിച്ചു ധീമാനാം സഹദേവൻ പ്രതാപവാൻ.
ഇത്ഥം സാന്ത്വത്തീനാലുംതാൻ യുദ്ധത്താലും ജയിച്ചുടൻ 78

മന്നോർ കപ്പം തരുംവണ്ണമാക്കീട്ടെത്തിയരിന്ദമൻ.
ധർമ്മരാജന്നതൊക്കേയും കാഴ്ചവചച്ചൂ കരൂദ്വഹൻ 79

കൃതകൃത്യൻ പാർത്തകൊണ്ടു സുഖമായ് ജനമേജയ!

[ 821 ] ====32.നകുലപ്രതീചീവിജയം====

പശ്ചിമദിക്കിലേക്കു പുറപ്പെട്ട നകുലൻ ശൈരീഷകം,ത്രിഗർത്തം,പുഷ്കരാരണ്യം,സരസ്വതീതീരം മുതലായ ദിക്കുകളിലെ നാടുവാഴികളെ മുഴുവൻ കീഴടക്കുന്നു.


വൈശമ്പായനൻ പറഞ്ഞു

നകുലൻതന്റെയും ചൊല്ലാം കർമ്മവും വിജയത്തേയും
കണ്ണൻ ജയിച്ചോരു ദിക്കാ പ്രഭുവെന്നമുറയ്കു ഞാൻ. 1

ഇന്ദ്രപ്രസ്ഥത്തിൽനിന്നിട്ടു പടിഞ്ഞാറു ജയിക്കുവാൻ
ഉദ്ദേശിച്ചു പുറപ്പെട്ടൂ ധീമാൻ വൻപടയോടവൻ. 2

യോധസിംഹാരവംകൊണ്ടും ഗർജ്ജിതംകൊണ്ടുമങ്ങനെ
രഥനേമിസ്വനംകൊണ്ടും ഭൂമിയൊക്കക്കുലുക്കുവോൻ. 3

ഉടൻ പെരുത്തു ധനവും ഗോക്കളും ധനധാന്യവും
എഴുമാക്കാർത്തികേയേഷ്ടലൗഹീതകമണഞ്ഞുതേ; 4

നടന്നൂ യുദ്ധമവിടെയമ്പാൽ മത്തമയൂരരായ്.
മരുഭൂമയുമിയുവ്വണ്ണം ബഹുധാന്യകവും പരം 5

ശൈരീഷകം പാട്ടിലാക്കീ മഹാദ്യുതി മഹേത്ഥവും
ആക്രോശരാജർഷിയെയുമാ യുദ്ധം ബഹുഘോരമായ്. 6

ആദ്ദശർണ്ണരെ വെന്നിട്ടു പുറപ്പെട്ടിതു പാണ്ഡവൻ
ശിബിത്രിഗർത്തംബഷ്ഠർ പഞ്ചകർപ്പർ മാളവർ 7

ഇവരേയും മദ്ധ്യമകവാടധാനദ്വിജാളിയും.
പിന്നെത്തിരിച്ചുടൻ പുഷ്കരാരണ്യം വാഴുവോരെയും 8

ഉത്സവപ്രിയരാം കൂട്ടക്കാരെയും വെന്നു വീര്യവാൻ.
സിന്ധുതീരത്തെഴും ഗ്രാമണീയരാം കൂറ്റരേയുമേ 9

സരസ്വതീതടത്തുള്ള ശൂദ്രാഭീരഗണത്തേയും
മത്സ്യം തിന്നുന്നവരവർ മലപ്പാട്ടിലിരിപ്പവർ. 10

മുഴുക്കേപ്പഞ്ചനദവുമമ്മട്ടമരശൈലവും
ഉത്തരജ്യോതിഷം ദിവ്യകടമെന്ന പുരത്തേയും, 11

ദ്വാരപാലനെയും കീഴിലാക്കിനാനാ മഹാദ്യുതി.
രാമഠന്മാർ ഹാരഹൂണർ പാശ്ചാത്യനരനായകർ 12

ഈവകക്കാരെയും വെന്നു ശാസനംകൊണ്ടു പാണ്ഡവൻ.
അവിടെപ്പാർത്താളെ വിട്ടു വാസുദേവന്നു ഭാരത! 13

ഏറ്റൂ യാദവരോടൊത്താദ്ദേവൻ പാണ്ഡവശാസനം.
ചെന്നു പിന്നെശ്ശാകലമാം മദ്രന്മാരുടെ പട്ടണേ 14

അമ്മാമനാം ശല്യരെത്താൻ പ്രീതിയാൽ കീഴടക്കിനാൻ.
സൽക്കാരർഹൻ ശല്യരുടെ സൽക്കാരം സ്വീകരിച്ചവൻ 15

[ 822 ]

ഭൂരിരത്നങ്ങളുംകൊണ്ടു പോന്നാൻ പോരാളിനായകൻ.
സ്വൈരം കടല്ക്കുള്ളിൽ വാഴും ഘോരമ്ലേച്ഛരെ വെന്നുമേ 16

കിരാത പഹ്ലവ ശകർ യവനൻ ബർബ്ബരാഖ്യരെ.
അവരോടും കരം വാങ്ങിക്കീഴടക്കി നരേന്ദ്രരെ 17

നകുലൻ ചിത്രമാർഗ്ഗജ്ഞൻ തിരിച്ചൂ കരുപുംഗവൻ
അവൻ നേടിയ വൻപിച്ച ഭണ്ഡാരം സുമഹാധനം 18
പത്തായിരം കഴുതകൾ പണിപ്പെട്ടു ചുമന്നുതേ.
ഇന്ദ്രപ്രസ്ഥമെഴും ധർമ്മപുത്രനെച്ചെന്നു കണ്ടവൻ 19

മാദ്രീകുമാരൻ മതിമാൻ കാഴ്ചവെച്ചു ധനോച്ചയം.
ഏവം നകുലനാപ്പാശി മേവും പശ്ചിമദിക്കുടൻ 20

ജയിച്ചൂ വാസുദേവൻതാൻ ജയിച്ചുള്ളോന്നു ഭാരത!