താൾ:Bhashabharatham Vol1.pdf/724

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്വാരത്താൽ രിപുഗൃഹേല ദ്വാരത്താൽ മിത്രമന്ദിരേ
കടന്നീടുന്നു ധീരന്മാർ ധർമ്മമാർഗ്ഗങ്ങളാണിവ. 56

കാര്യാർത്ഥം ശത്രുഗേഹത്തിൽ വന്നോരീ ഞങ്ങളർച്ചനം
ഏല്ക്കത്തതാണറിഞ്ഞാലും ഞങ്ങൾക്കിതു ദൃഢവ്രതം. 57

22.ജരാസന്ധയുദ്ധോദ്യോഗം

നിരപരാധിയായ തന്റെ നേരേ ശത്രുത്വം വെച്ചുപുലർത്തുന്നതെന്തു കൊണ്ടാണന്നു് ജരാസന്ധൻ ചോദിക്കുന്നു. അനേകം രാജാക്കന്മാരെ തട വിൽ പാർപ്പിച്ചിരിക്കുന്ന കാര്യം കൃഷ്ണൻ ചൂണ്ടിക്കാണിക്കുന്നു. യുദ്ധം കൂടിയേതീരു എന്നു കണ്ട ജരാസന്ധൻ പുത്രനായ സഹദേവനെ രാജാവാ യി വാഴിക്കുന്നു.


ജരാസന്ധൻ പറഞ്ഞു

നിങ്ങളോടിഹ ഞാൻ വൈരം ചെയ്തതായോർമ്മയില്ല മേ
ഒർത്തിട്ടും കണ്ടിടുന്നില്ല നിങ്ങളിൽ ചെയ്ത തെറ്റു ഞാൻ. 1

പിഴ ചെയ്യാത്തെന്നെ നിങ്ങൾ പിഴച്ചോനെന്നു പാർക്കയോ?
വിപ്രന്മാരേ, വൈരിയെന്നോതുന്നല്ലോ ധർമ്മമിങ്ങിതാം. 2

അർത്ഥധർമ്മോപഘാതത്താലുൾത്താപപ്പെട്ടിടും ദൃഢം
കുറ്റം ചെയ്യാതുള്ളവനോടേറ്റെതിർക്കുന്ന പാർത്ഥിവൻ. 3

അതു തെറ്റി നടക്കുന്നോൻ ധർമ്മം കണ്ട മഹാരഥൻ
ആപത്തിലാപ്പെടും മുറ്റും ശ്രേയസ്സും കെട്ടുപോയിടും. 4

ത്രൈലോക്യത്തിൽ ക്ഷത്രധർമ്മം ശ്രേഷ്ഠം തദ്ധർമ്മനിഷ്ഠയിൽ
ധർമ്മജ്ഞർ വാഴ്ത്തിടാ മറ്റു ധർമ്മമൊന്നുമിതേവിധം. 5

സ്വകർമ്മത്തിൽ സ്ഥിരതയാൽ സ്ഥിതിചെയ്യുന്നു ഞാനിഹ
കുറ്റം പ്രജയ്ക്കു ചെയ്യാത്തോൻ തെറ്റിച്ചൊല്ലുന്നു നിങ്ങളോ. 6

ശ്രീകൃഷ്ണൻ പറഞ്ഞു

കുലകാര്യം മഹാബാഹോ, കുലവർദ്ധനനാമൊരാൾ
വഹിക്കുന്നു,ണ്ടവൻ കല്പിച്ചിഹ നിന്നോടെതിർപ്പു നാം. 7

നാടു വാഴും ക്ഷത്രിയരെപ്പാടേ ബന്ധിച്ചു മന്ന, നീ
ആക്കുറ്റം ചെയ്കിലും കുറ്റമറ്റോനെന്നോ കഥിപ്പതും? 8

രാജാവു സാധുരാജാക്കന്മാരെ ഹിംസിക്കുമോ നൃപ!
രുദ്രോപഹാരം നൃപരാൽ ചെയ്വാനോർപ്പീലയോ ഭവാൻ? 9

ബാർഹദ്രഥ, ഭവാൻ ചെയ്ത കുറ്റം ഞങ്ങൾക്കുമേല്ക്കുമേ
ധർമ്മചാരികളാം ഞങ്ങൾ ധർമ്മരക്ഷയ്ക്കു ശക്തരാം. 10

കാണ്മതില്ലാ നരബലി വിധിച്ചിട്ടൊരുദിക്കിലും

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/724&oldid=157059" എന്ന താളിൽനിന്ന് ശേഖരിച്ചത്