താൾ:Bhashabharatham Vol1.pdf/713

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ചണ്ഡകൗശികനുണ്ടെന്നു പിന്നെക്കേട്ടീടിനാനവൻ.
യദൃച്ഛയാ വന്നു വൃക്ഷമുലേ വാണോ മുനീന്ദ്രനെ 24

പത്നീസഖനവൻ ഭൂരിരത്നത്താൽ പ്രീതനാക്കിനാൽ.
അവനോടോതിനാൻ സത്യവാദി സത്യസ്ഥിരൻ മുനി 25

“സന്തോഷമായി രാജേന്ദ്ര! വരം വാങ്ങുക സുവ്രത!”
പരം സഭാര്യൻ കുമ്പിട്ടു പറഞ്ഞിതു ബൃഹദ്രഥൻ 26

മക്കളില്ലാത്ത മാൽകൊണ്ടു ഗൽഗദക്ഷരമാംവിധം.

രാജാവു പറഞ്ഞു

ഭഗവാനേ, നാടു വിട്ടു പോകുന്നേൻ ഞൻ തപോവനം; 27
വരമെന്തിന്നഭാഗ്യന്നു നാടെന്തിന്നപ്രജന്നുമേ?

ശ്രീകൃഷ്ണൻ പറഞ്ഞു

ധ്യാനംപുണ്ടിതു കേട്ടപ്പോൾ ക്ഷുഭിതേന്ദ്രിയനാ മുനി 28

ആച്ചൂ തവൃക്ഷച്ചുവടേ നിഴലിൽത്താനിരുന്നുതേ.
അവ്വണ്ണമങ്ങമരുമാ മുനീന്ദ്രന്റെ മടക്കകം 29

ദിവ്യമാം തത്ത കൊത്തീട്ടു വീണുപോലൊരു മാമ്പഴം.
അതെടുത്തു മുനിശ്രേഷ്ഠൻ ഹൃദയത്താൽ ജപിച്ചുടൻ 30

രാജവിന്നുണ്ണിയുണ്ടാവാശിച്ചങ്ങേകിയുത്തമം.
ഉരചെയ്തു മഹാപ്രജ്ഞനരചൻതന്നൊടാ മുനി 31

“പൊയ്ക്കൊൾക, കൃതകൃത്യൻ നീ, തിരിക്കുക ധരാപതേ!”
ഇതു കേട്ടാ നൃപമണി മുനീന്ദ്രചരണങ്ങളിൽ 32

കുമ്പിട്ടു കൂപ്പിസ്സന്തുഷ്ടൻ സ്വഗൃഹത്തേക്കു പൂകിനാൻ.
സമയം പാർത്തു കണ്ടിട്ടാ നൃപസത്തമനപ്പൊഴേ 33

ഒരു മാമ്പഴമാ രണ്ടു പത്നികൾക്കായി നല്കിനാൻ.
അവരാ മാമ്പഴം രണ്ടാക്കീട്ടു ഭക്ഷിച്ചു സാദ്ധ്വികൾ 34

വരാനുള്ളതിനാലു നേരാം മുനിച്ചൊല്ലിനാചുമേ.
മാമ്പഴം തിന്നതിൽ ഗർഭമുണ്ടായ് വന്നിതവർക്കുടൻ 35

അവരെക്കണ്ടു നൃപതിയവനാനന്ദമാർന്നുതേ.
ഒട്ടുനാൾ ചെന്നു സമയമായപ്പോളവൻ സന്മതേ! 36

പെററുകൊണ്ടാരൊരേമട്ടിൽ ശരീരശകലങ്ങളെ.
ഒരു കൺ കൈ കാലു പാതി മുഖം സ്ഫിക്കുക്ഷിയങ്ങനെ 37

ശരീകാർദ്ധങ്ങളെക്കണ്ടു വിറച്ചിതവരേററവും.
പേടിച്ചത്തു വിചാരിച്ചീ ജ്യേഷ്ഠാനുജകൾ തന്വികൾ 38

ജീവനുള്ളർദ്ധദേഹങ്ങൾ കൈവെടിഞ്ഞിതു മാലൊടും.
മൂടിയഗ്ഗർഭവകൃതി രണ്ടു ധാത്രികപ്പൊഴേ 39

അന്തഃപുരപ്പടി കടന്നങ്ങു കൊണ്ടിട്ടു പോയിനാർ.
അതു രണ്ടും വഴിയിലിട്ടതുടൻ ജര രക്ഷസി 40

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/713&oldid=157048" എന്ന താളിൽനിന്ന് ശേഖരിച്ചത്