താൾ:Bhashabharatham Vol1.pdf/716

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

19.ജരാസന്ധപ്രശംസ

കാലാന്തരത്തിൽ മഗധര്ജ്യത്തിലെത്തിയ ചണ്ഡകൗശികമഹർഷി ജരാസന്ധന്റെ ഭാവിയെപ്പറ്റി പ്രവചിക്കുന്നു. ജരാസന്ധനെ രാജാവാക്കി ബൃഹദ്രഥൻ തപസ്സുചെയ്യാനായി കാട്ടിലേക്കു പോകുന്നു. ജരാസന്ധൻ തപസ്സുചെയ്തു ശിവനിൽനിന്നു പലവരങ്ങളും വാങ്ങുന്നു.


ശ്രീക്രഷ്ണൻ പറഞ്ഞു

ഒട്ടുകാലം കഴി‌ഞ്ഞിട്ടു പിന്നെയും താപസോത്തമൻ
മഗധക്ഷോണിയിൽച്ചെന്നു ഭഗവാൻ ചണ്ഡകൗശികൻ. 1

അദ്ദേഹം വന്നതിൽ പ്രീത്യാ മന്ത്രിഭൃത്യപുരസ്സരം
ഭാര്യാപുത്രാന്വിതൻ ഭൂപനെതിരേറ്റു ബൃഹദ്രഥൻ. 2

പാദ്യാർഗ്ഘ്യാചമനീയങ്ങൾകൊണ്ടർച്ചിച്ചിട്ടു ഭാരത !
അബ് ഭൂപൻ പുത്രനോടൊത്തു സമർപ്പിച്ചിതു രാജ്യവും. 3

പാർത്ഥിവൻ ചെയ്തൊരാപ്പൂജ കയ്യേറ്റു ഭഗവാന്മുനി
ചൊന്നാൻ മഗധനോടായി നന്ദിയുൾക്കൊണ്ടു ഭൂപതേ ! 4

ചണ്ഡകൗശികൻ പറഞ്ഞു

ഇതൊക്കെയും ദിവ്യചക്ഷുസ്സിനാൽ ഞാനറിവേൻ നൃപ !
ഇപ്പുത്രനെന്തുനിലയ് മതു കേട്ടു ധരിക്കുക 5

ഇവന്റ രൂപമാസ്സത്വം ബലമൂർജ്ജിതമെന്നിവ
ശ്രീ തികഞ്ഞു വിളങ്ങീടുമി നിൻ പുത്രനസംശയം. 6

എല്ലാം നേടുമിവൻ വീരൻ വിക്രമത്തികവാണ്ടവൻ
വീര്യവാനാമിവനുടെ വീര്യം പിൻതുടരാ നൃപർ. 7

പറക്കും ‌ഗരുഢൻവേഗം മറുപക്ഷികൾ പോലവെ
വിനാശത്തെയടഞ്ഞീടുമിവന്റെ പരിപസ്ഥികൾ. 8

ദേവന്മാർ വിട്ട ശാസ്ത്രങ്ങൾപോലുമേ ധരണീപതേ !
നദീവേഗം ഗിരിക്കെന്നപോലിവന്നാർത്തി നല്ലിടാ. 9

സർവ്വരാജാക്കളുടെയും തലയിൽ കേറുമീയിവൻ
ജ്യോതിസ്സുകൾക്കുപരിയായർക്കന്മട്ടിൽ പ്രഭാഹരൻ. 10

ബലവാഹനസബന്നൻമാരാം മന്നരെതിർത്തുടൻ
തീയിലിയ്യാമ്പാറ്റപോലെയീയിവകൽ ശമിച്ചിടും. 11

സർവ്വരാജാക്കളുടെയും ശ്രീയിവൻ സംഗ്രഹിച്ചിടും
വർഷത്തിലെത്തും പുഴകളെല്ലാമാഴികണക്കിനെ. 12

മഹാബലിനിവൻ ചാതുർവ്വർണ്ണ്യം നന്നായ് ഭരിച്ചിടും
ശുഭയായിസ്സർവ്വസസ്യധരയായ് വരും ധര. 13

ഇവന്റെ കല്പനക്കിഴിൽ നിൽക്കുമെല്ലാ നരേന്ദ്രരും
സർവ്വഭൂതഗനാം വായുക്കീഴിൽ ജീവികൾപോലവേ. 14

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/716&oldid=157051" എന്ന താളിൽനിന്ന് ശേഖരിച്ചത്