താൾ:Bhashabharatham Vol1.pdf/715

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


18.ജരാസന്ധോത്പത്തി

ശരീരാർദ്ധഗങ്ങളെ യോജിപ്പിച്ച രാക്ഷസിയും ബൃഹദ്രഥനും തമ്മി ലുള്ള സംവാദം. രാജാവ് കുട്ടിക്കു 'ജരാസന്ധൻ' എന്നു പേരിടുന്നു.

 

രാക്ഷസി പറഞ്ഞു

ജരയെന്നാഖ്യയായ് വേഷംപൂണ്ട രാക്ഷസിയാണു ഞാൻ
നിൻ ഗൃഹത്തിൽ പൂജയേറ്റു വസിച്ചൻ ഭൂപതേ, സുഖം. 1

മനുഷ്യമന്ദിരംതോറും പാർക്കും രാക്ഷസി ഞാൻ പ്രഭോ !
ഗൃഹദേവി നാമമോടുമെന്നെസ്സൃഷ്ടിച്ചു പത്മജൻ; 2

സ്ഥാപിച്ചു ദിവ്യയാമെന്നെദ്ദാനവദ്ധ്വംസനത്തിനായ്.
പുത്രരോടും യൗവനമാർന്നെന്നെ ഭിത്തൗ കുറിക്കുകിൽ 3

അവൻ ഗൃഹേ വൃദ്ധി വരുമല്ലെകിൽ ക്ഷയമാപ്പെടും.
നിൻ ഗൃഹത്തിലിരിക്കും ഞാൻ പൂജയേല്ക്കുന്നു നിത്യവും 4

ചുമരിന്മേൽ കുറിച്ചിട്ടുണ്ടെന്നെ ഭൂരിസുതാന്വിതം.
ഗന്ധപ്രസൂനധൂപാഢ്യ ഭക്ഷ്യഭോജ്യർച്ചയേറ്റിടും 5

ആ ഞാൻ പ്രത്യുപകാരത്തെക്കാത്തിരുന്നു നിനക്കെടോ.
നിന്റയീപ്പുത്രശകലം രണ്ടും കണ്ടെത്തി ധാർമ്മിക ! 6

ഞാൻ കൂട്ടിച്ചേർത്തതിൽ ദൈവാൽ കുമാരൻതന്നെയായിതേ.
നിന്റ ഭാഗ്യം മഹാരാജ, കാരണം മാത്രമാണു ഞാൻ 7

മേരുപോലും തിന്നുവാൻ ഞാൻ പോരുമിക്കുട്ടിയെന്തഹോ !
ഗൃഹപൂജാപ്രസാദത്താൽ ഭവാനേകുന്നു പുത്രനെ. 8

ശ്രീകൃഷ്ണൻ പറഞ്ഞു

എന്നുരച്ചിട്ടവളുടനവിടെത്താൻ മറഞ്ഞുപോയ്
ആ നൃപൻ ബാലനേയുംകൊണ്ടാലയത്തിൽ കരേറിനാൻ. 9

ആബ്ബലനുള്ള കർമ്മങ്ങളെല്ലാം ചെയ്ത നൃപൻ തദാ
കല്പിച്ച മഗധത്തിങ്കലാശരീപരമോത്സവം. 10

പിതാവവന്നു പേരിട്ടു പിതാമഹസമൻ മഹാൻ
ജര സന്ധിപ്പാക്കകൊണ്ടു ജരാസന്ധാഖ്യനാമിവൻ. 11

മഹാപ്രഭൻവളർന്നാനാ മഗധാധിപനന്ദനൻ
പ്രമാണബലസബന്നൻ ഹോമിച്ചോരഗ്നിപോലവേ 12

മാതാപിതൃപ്രീതികരൻ ശൂക്ളപക്ഷേന്ദുമട്ടിലായ്.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/715&oldid=157050" എന്ന താളിൽനിന്ന് ശേഖരിച്ചത്