താൾ:Bhashabharatham Vol1.pdf/710

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


16. അർജ്ജുനവാക്യം

ചക്രവർത്തിപദം മോഹിച്ച് കൃഷ്ണഭീമാർജ്ജുനന്മാരെ ആപത്തിൽ ചാടി ക്കാൻ താൻതയ്യറില്ലെന്നു ധർമ്മപുത്രൻ പറയുന്നു. അത്രയൊന്നും സംശയി ക്കേണ്ടതില്ലെന്നും തങ്ങൾ മുന്നുപേരും ചേർന്നാൽ ജരാസന്ധനെ തേല്ലി ക്കാൻ കഴിയുമെന്നതു തീർച്ചയാണെന്നും അർജ്ജുനൻ അഭിപ്രായപ്പെടുന്നു


യുധിഷ്‌ഠിരൻ പറഞ്ഞു

സമ്രാട് പദവി മോഹിച്ചു നിങ്ങളെ സ്വാർത്ഥലുബ്ധനയ്
വെറും സാഹസമായിട്ടു ഞാനെങ്ങനെയയച്ചിടും? 1

ഭീമാർജ്ജുനന്മാരെൻ കണ്കൾ കരളല്ലോ ജനാർദ്ദനൻ
കരളും കണകളും പോയാൽ പിന്നെ ജിവിപ്പതെങ്ങനെ? 2

ജരാസന്ധന്രെ വൻപേറുമന്തമററുളളസേനയെ
ജയിക്കാവല്ല യമനും നിങ്ങൾ ചെന്നെന്തു കാട്ടിടും? 3

ഇക്കാര്യത്തിങ്കലേർപ്പെട്ടാലനർത്ഥം വന്നുകൂടുമേ
അതിനാൽ സമ്മതിക്കാൻ വയ്യിതിനെന്നാണു മന്മതം. 4

കേട്ടാലുമെന്നഭിപ്രായം ഞാൻ താനിച്ചോർത്തു കണ്ടതിൽ
ഇക്കാര്യത്തെയുപേക്ഷിക്കതന്നെ നല്ലൂ ജനാർദ്ദന! 5

ഇടിയുന്നുണ്ടെൻ മനസൂ; രാജസൂയമസാദ്ധ്യമാം.

വൈശമ്പായനൻ പറഞ്ഞു

ഗാണ്ഡീവമമ്പൊടുങ്ങാതുള്ളാവനാഴി രഥം ധ്വജം 6
സഭയും നേടിയോൻ പാർത്ഥൻ ധർമ്മപുത്രനൊടോതിനാൻ.

അർജ്ജുനൻ പറഞ്ഞു

വില്ലസ്രൂമമ്പുകളുശിർ കൂട്ടാർ പേർ പാരിടം ബലം 7

ഇവ ഞാൻ നേടി നൃപതേ, കിട്ടാൻ പാടാമഭീഷ്ടവും.
കുലജന്മം പുകഴ്ത്തന്നൂ നില കണ്ടുള്ള പണ്ഡിതർ 8

ബലത്തിന്നൊപ്പമില്ലൊന്നും വില വീര്യത്തിനേറുമേ.
നിർവ്വീര്യൻ കൃതവീര്യന്റെ വംശ്യനെന്തു നടത്തിടും? 9

നിർവ്വീര്യവംശജൻ വീര്യമുള്ളോനോ മെച്ചമാണ്ടിടും.
എല്ലാററിലും വൃദ്ധി തട്ടിച്ചുളളവൻ ക്ഷത്രിയൻ പ്രഭോ! 10

ഗുണമില്ലെങ്കിലും വീര്യമുളളോൻ വെല്ലും രിപുക്കളെ.
മറെറല്ലാഗ്ഗുണമൊത്താലും നിർവ്വീര്യൻ ചെയ്‌വതെന്തുവാൻ? 11

ഗുണമെല്ലാമപ്രധാനം വിക്രമം നോക്കിടുമ്പൊഴേ.
ജയത്തിൻ ഹേതുലാഭങ്ങൾ കർമ്മദൈവാശ്രയങ്ങളാം 12


ബലമുള്ളവനും തെററാലുപയോഗപ്പെടാതെയാം.
ആ വഴിക്കിടിയും ശത്രുക്കളിൽനിന്നൂക്കെഴും പരൻ 13

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/710&oldid=157045" എന്ന താളിൽനിന്ന് ശേഖരിച്ചത്