Jump to content

ഭാഷാഭാരതം/ആദിപർവ്വം/സുഭദ്രാഹരണപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
സുഭദ്രാഹരണപൎവ്വം

[ 677 ] ===സുഭദ്രാഹരണപർവ്വം===

223. യുധിഷ്ഠിരാജ്ഞ

[തിരുത്തുക]

ഒരു മഹോത്സവത്തിൽ പങ്കുകൊള്ളാനായ് വന്നുചേർന്ന സുഭദ്രയെ രൈവതകപർവ്വതത്തിൽ വച്ച് അർജ്ജുനൻ കാണുന്നു. സുഭദ്രയെ അപഹരിച്ചുകൊണ്ടുപോകാൻ കൃഷ്ണൻ അനുമതി നല്കുന്നു. അർജ്ജുനൻ ഇന്ദ്രപ്രസ്ഥത്തിലേക്കു ദൂതന്മാരെ അയച്ചു് സുഭദ്രയെ വിവാഹം കഴിക്കുന്ന വിഷയത്തിൽ ധർമ്മപുത്രാദികളുടെ അനുമതി നേടുന്നു.


വൈശമ്പായനൻ പറഞ്ഞു
പിന്നെച്ചെറ്റുദിനം ചെന്നിട്ടാ രൈവതകപർവ്വതേ
വൃഷ്ണ്യന്ധകന്മാർക്കുണ്ടായീ വലുതായുള്ളൊരുത്സവം. 1
ദാനംചെയ്തൂ വീരനൂഴിവാനവന്മാർക്കസംഖ്യമേ
വൃഷ്ണ്യന്ധകന്മാരാശ്ശൈലംതന്നിലുള്ള മഹോത്സവേ. 2
മുറ്റും രത്നവിചിത്രങ്ങൾ ചുറ്റും പ്രാസാദപങ്‌ക്തികൾ
ഉണ്ടാക്കിയവിടെപ്പാരം ദീപസ്തംഭങ്ങളും പ്രഭോ! 3
വാദ്യക്കാരവിടെക്കൂട്ടീ വാദ്യഘോഷങ്ങളേറ്റവും.
പൗരന്മാർ കാൽനടയ്ക്കായുമോരോ വാഹനമേറിയും 4
ദാരങ്ങളും ദാസരുമായ് പാരം വന്നാരസംഖ്യമേ.
ബലഭദ്രൻ മദോന്മത്തൻ രേവതീദേവിയൊത്തുടൻ 5
ഗായകന്മാർ പിൻതുടരെസ്സഞ്ചരിച്ചിതു ഭാരത!
അവ്വണ്ണം യദുഭൂപാലനുഗ്രസേനൻ പ്രതാപവാൻ 6
ഗായകന്മാരുമായേറെ സ്ത്രീകളൊത്തു ചരിച്ചുതേ.
പ്രദ്യുമ്നനും സാംബനും വന്മത്തരായരിദുർജ്ജനർ 7
ദിവ്യമാല്യങ്ങളും ചാർത്തി വിഹരിച്ചൂ സുരോപമർ.
അക്രൂരൻ സാരണൻ പിന്നെഗ്ഗദൻ ഭാനു വിഡൂരഥൻ 8
നിശഠൻ ചാരുദേഷ്ണൻ വിപൃഥുവും പൃഥുതാനുമേ,
സത്യകൻ സാത്യകിയുമാബ്ഭംഗകാരസഹായികൾ 9
ഹാർദ്ദിക്യൻ കൃതവര്ഡമാമാവു മറ്റുള്ള യദുവീരരും,
ഇവരെല്ലാം സ്ത്രീകളുമായ് ഗായകന്മാരുമൊത്തഹോ! 10
വന്നുചേർന്നൂ രൈവതകക്കുന്നിലുള്ള മഹോത്സവേ.
ഗുണം കൂടും സ്ത്രീകളുമൊത്തണഞ്ഞൂ തത്ര മാധവൻ 11
വിപ്രർക്കു ദാനവും ചെയ്തു കണ്ടു സന്യാസിയേയുമേ.

[ 678 ]

678
കൗതൂഹലം കൂടുമാറങ്ങുത്സവം കലരുംവിധൗ 12
തമ്മിൽ കണ്ടൊത്തിതവിടെപ്പാർത്ഥനും വാസുദേവനും.
സമമായ് സഞ്ചരിക്കുമ്പോൾ വസുദേവകുമാരിക 13
ചമഞ്ഞു തോഴിമാരൊത്താബ്ഭദ്ര നില്പതും കണ്ടുതേ.
അവളെക്കണ്ടവാറുണ്ടായർജ്ജുനനു മനോഭവൻ 14
അനേകാഗ്രമനസ്സായിട്ടവനെക്കണ്ടു കൃഷ്ണനും.
 പറഞ്ഞാൻ പുണ്ഡരീകാക്ഷൻ പുഞ്ചിരിതൂകിക്കൊണ്ടു ഭാരത! 15
"സന്യാസിയാം നിന്മനസ്സെന്തിളക്കുന്നിതു മന്മഥൻ!
ഇക്കന്യയാളെന്റെ ഭഗിനി സാരണന്റെ സഹോദരി 16
നിനക്കിവളിലുണ്ടാശയെന്നാലച്ഛനൊടോതുവൻ.”
സസ്മിതം കൃഷ്ണനോടോതിയതു കേട്ടിട്ടു ഫൽഗ്ഗുനൻ: 17
"വസുദേവർക്കുമകളീ വാസുദേവന്റെ സോദരി
സൗന്ദര്യത്തികവുള്ളോളിന്നാർക്കു മോഹം കൊടുത്തിടാ? 18
കല്യാണമെക്കെയും പൂർണ്ണമായീടും മമ നിശ്ചയം
നിന്റെ സോദരി വാർഷ്ണേയിയെന്റെ വല്ലഭയാവുകിൽ. 19
കിട്ടുവാനെന്തുപായം കേൾക്കട്ടെ ചൊല്ലു ജനാർദ്ദന!
മനുഷ്യയത്നാൽ സാധിപ്പതൊക്കെച്ചെയ്യുന്നതുണ്ടു ഞാൻ. ” 20

വാസുദേവൻ പറഞ്ഞു
സ്വയംവരം ക്ഷത്രിർക്കു വിവാഹം പുരുഷർഷഭർ
സംശയിപ്പൊന്നതാം പാർത്ഥ, ചിത്തം തീർച്ചപ്പടായ്കയാൽ. 21
ഹരണക്രയയും പാരം പ്രശസ്തം ക്ഷത്രിയർക്കഹോ!
കന്യമാരേ വിവാഹത്തിലെന്നു ധർമ്മജ്ഞർ ചൊൽവതാം. 22
ഹരിച്ചുകൊൾക കല്യാണിയാമെൻ ഭഗിനിയെബ്ഭവാൻ
സ്വയംവരത്തിലിവൾതൻ ചിത്തമാർക്കറിയാം സഖേ! 23

വൈശമ്പായനൻ പറഞ്ഞു
കൃഷ്ണാർജ്ജുനന്മാരീവണ്ണം കൃത്യം തീർച്ചകഴിച്ചുടൻ
വെക്കം പോയിടുമാൾക്കാരെയയച്ചിതു നടന്നുതാൻ. 24
ഇന്ദ്രപ്രസ്ഥത്തിൽ വാണീടും ധർമ്മജന്നറിയിക്കുവാൻ
കേട്ടവാറേ സമ്മതിച്ചൂ ധീമാനനുജരൊത്തവൻ. 25
ഭീമന്നായതു കേട്ടിട്ടു 'നമ്മളോ കൃതകൃത്യരായ്'
എന്നുതമ്പികളോടൊത്തു ചൊല്ലിസ്സന്തോഷമേന്തിനാൻ. 26

[ 679 ] 679

224ചതുർമ്മാസ്യസ്ഥാനനിർണ്ണയം

[തിരുത്തുക]

ഉത്സവം കഴിഞ്ഞു് എല്ലാവരും പിരിയുന്നു. സന്യാസിരൂപധാരിയായ അർജ്ജുനൻ സുഭദ്രയെത്തന്നെ ധ്യാനിച്ചിരിക്കുന്നു. ദിവ്യനായ സന്യാസിയെ കണ്ട് ബലരാമൻ സന്യാസിയുടെ ചതുർമ്മാസ്യവ്രതം ദ്വാരകയിൽത്തന്നെ ആകട്ടെ എന്നഭിപ്രായപ്പെടുന്നു. യുവാവും സുന്ദരനുമായ സന്യാസി കന്യാഗ്രഹത്തിനടുത്തു താമസിക്കുന്നതു തനിക്കുസമ്മതമല്ലെങ്കിലും ജ്യേഷ്ഠന്റെ കല്പനയെ താൻ നിഷേധിക്കയില്ലെന്നു കൃഷ്ണൻ പറയുന്നു.


വൈശമ്പായനൻ പറഞ്ഞു
ചാരർമൂലം സമ്മതത്തെ സ്വൈരം വാങ്ങി ധവഞ്ജയൻ
വാസുദേവാനുവാദത്താൽ കൃത്യമെല്ലാമുറച്ചുടൻ 1
കൃഷ്ണന്റെ സമ്മതത്തോടും ഗമിച്ചൂ ഭരതർഷഭൻ
രൈവതോത്സവവും തീർന്നു പുരം പുക്കിതു പാണ്ഡവൻ. 2
സുഭദ്രയും രൈവതകപർവ്വതാർച്ചന ചെയ്തുടൻ
ദേവപൂജകഴിച്ചിട്ടു വിപ്രാർശീർവ്വാദമേറ്റഹോ! 3
പർവ്വതത്തെ വലംവെച്ചു ഗമിച്ചൂ ദ്വാരകയ്ക്കുതാൻ.
കന്യ രൈവതകം വിട്ടാ ദ്വാരകാപുരി പുക്കതിൽ 4
ആസ്സുഭദ്രയെയോർത്തുംകൊണ്ടിരുന്നൂ യോഗി പാറയിൽ.
രമ്യമാണാ വനതതലം നാനാ വൃക്ഷസമാകുലം 5
സാലം തമാലം നല്ലശ്വകർണ്ണം ബകുളമർജ്ജുനം
അശോകം ചമ്പകം പുന്ന പാച്ചോറ്റി നവകേതകം 6
കർണ്ണികാരം കുരവകമങ്കോലം പുന്നയിങ്ങനെ
പല വൃക്ഷശിലാജാലമുള്ളേടത്തു ശിലാതലേ, 7
ഭദ്രഭാഷിണിയായോരു ഭദ്രയെച്ചിന്തചെയ്യവേ,
യദൃച്ഛയാ വന്ന വൃഷ്ണിവരരെക്കണ്ടു ഫൽഗ്ഗുനൻ. 8
ബലൻ ഹാർദ്ദിക്യനാ സാംബൻ സാരണൻ രുക്മിണീസുതൻ
ഗദനേവം ചാരുദേഷ്ണൻ പിന്നെബ്ഭാനു വിഡൂരഥൻ 9
നിശഠൻ പൃഥുവേറ്റം വിപൃഥു മറ്റുളള വീരരും
ഇവരേവരെയും കണ്ടിട്ടുള്ളതിൽ ദുഃഖമകറ്റിനാൻ. 10
അവരോ യതിയെക്കണ്ടിട്ടേറ്റമുത്സുകരേവരും
വിനയത്താൽ വൃഷ്ണിവീരർ ചുറ്റും നിന്നാദരിച്ചുതേ. 11
അർജ്ജുനൻ പ്രീതികൈക്കൊണ്ടിട്ടോതി സ്വാഗതമങ്ങുടൻ
ഇരിപ്പിനേവരും നല്ല നിരപ്പുള്ളീ ശിലാതലേ. 12
എന്നാസ്സന്യാസി ചൊന്നപ്പോൾ നന്ദിച്ചാ യാദവർഷഭർ
അടുത്തിരുന്നേവരുമേ സുസ്വാഗതമുണർത്തിനാർ. 13
പല്ലവങ്ങളിലാ വൃഷ്ണിവല്ലഭന്മാരിരിക്കവേ
ആകാരഗുഹനംചെയ്തു കുശലം ചൊല്ലിയർജ്ജുനൻ. 14
എല്ലാം കുശലമെന്നോതിച്ചൊല്ലിനാൻ ബലനിങ്ങനെ.

[ 680 ]

680
ബലരാമൻ പറഞ്ഞു
പ്രസാദിക്കേണമേ വിപ്ര, വരവെങ്ങുന്നു ഹന്ത തേ? 15
അങ്ങു കണ്ടുള്ളൊരാപ്പുണ്യദേവതായനങ്ങളും
പർവ്വതം തീർത്ഥമിവയും കാടും വീടുമുരയ്ക്കണം. 16

വൈശമ്പായനൻ പറഞ്ഞു
തീർത്ഥങ്ങളും മലകളും കാടും പുഴയുമങ്ങനെ
ക്ഷേത്രങ്ങളും കണ്ടതെല്ലാമോതിനാൻ ബലനോടവൻ. 17
ഓരോ കഥകൾ ചൊല്ലീട്ടങ്ങൊടുക്കെ ജനമേജയ!
ധർമ്മം കൂടും സൽക്കഥയാ വൃഷ്ണിവീരനൊടോതിനാൻ. 18
പുണ്യസൽക്കഥ കേട്ടിട്ടു പൂജിച്ചു വൃഷ്ണിപുംഗവൻ
പിന്നെയാ യദുവീരന്മാർ മന്ത്രം ചെയ്തിതു ഭാരത! 19
"ശ്രീമാൻ ദേശാതിഥിയിവൻ യതിരൂപധരൻ ദ്വിജൻ
ഏതു ഗേഹത്തിലിവനേ വാഴിപ്പൂ നിരുപദ്രവം?” 20
എന്നേവം ചൊല്ലീടുന്നോരാ ബലഭദ്രാദി യാദവർ
കണ്ടു വന്നണയുന്നോരാക്കണ്ണനാം യദുമുഖ്യനെ; 21
"വരൂ കേശവ, വത്സാ”യെന്നരുളീ ബലഭദ്രനും.
"യതിലിംഗധരൻ വിദ്വാൻ ദേശാതിഥിയിവൻ ദ്വിജൻ 22
ചതുർമ്മാസ്യം കഴിപ്പാനായ് വന്നൂ നമ്മുടെ പത്തനേ
ഏതു ദിക്കിലിരുത്തേണ്ടു പറഞ്ഞാലും ജനാർദ്ദന!” 23

വാസുദേവനും പറഞ്ഞു
മഹാഭാഗ, ഭവാനിങ്ങുള്ളപ്പോൾ ഞാൻ പരതന്ത്രനാം
സ്വയം രമ്യസ്ഥലേ വാസം കല്പിക്കെന്നായി മാധവൻ. 24

വൈശമ്പായനൻ പറഞ്ഞു
ആ വാക്കു കേട്ടു നന്ദിച്ചു കൃഷ്ണനെത്തഴുകീട്ടുടൻ
താനേ ചിന്തിച്ചിപ്രകാരം ബലവാൻ ബലനോതിനാൻ. 25

ബലദേവൻ പറഞ്ഞു
ആരാമത്തിൽ വസിക്കട്ടേ ചതുർമ്മാസ്യത്തിനീ യതി
സുഭദ്രാകന്യാഗാരേ ഭക്ഷയേറ്റിഷ്ടമാം വിധം. 26
ലതാഗൃഹം ഗൃഹവുമാമിതാണെന്റെ മനോഗതം
താത, നീ സമ്മതിച്ചെന്നാൽ സമ്മതിക്കും ദ്വിജോത്തമൻ. 27

വാസുദേവൻ പറഞ്ഞു
ബലവാൻ സുഭഗൻ വാഗ്മി ശ്രീമാന്‌ നല്ലറിവുള്ളവൻ
കന്യാപുരസമീപത്തു നന്നല്ലെന്നാണു മന്മതം. 28
ഗുരു ശാസ്താവു നേതാവു ശാസ്ത്രജ്ഞൻ ധർമ്മവിത്തമൻ
നീ കല്പിച്ചാലെതിർക്കാ ഞാൻ ചെയ്വേൻ കല്പനപോലെ ഞാൻ; 29
ശുഭാശുഭങ്ങളറിവാനില്ല മറ്റാരുമൂഴിയിൽ.

ബലദേവൻ പറഞ്ഞു
ദേശാതിഥിയിവൻ ശ്രീമാൻ സർവ്വധർമ്മവിശാരദൻ 30

[ 681 ]

681
ധീരൻ വിനയവാൻ സത്യവാദിയേറ്റം ജിതേന്ദ്രിയൻ.
യതിരൂപനിവൻചിത്തമാരൂ കാണുനന്നു , കേവലം?
പാണ്ഢരീകാക്ഷ,നീ കന്യപുരത്തിവനെ സ്വയം
കൊണ്ടേല്പിക്ക സുഭദ്രയ്കെൻ കല്പനപ്പടി മാധവാ‌‌‌‌‌‌!
ഭക്ഷ്യഭോജ്യങ്ങളിഷ്ടം പോലേകിക്കൊള്ളട്ടെയായവൾ.

225ദ്വീപോത്സവം

[തിരുത്തുക]

അർജ്ജൂനൻ സന്യാസിവേഷത്തിൽ സുഭദ്രയുടെ ശ്രുശ്രുഷയിൽ ദ്വാര കയിൽകഴിഞ്ഞുകൂടുന്നു.ഇരുപത്തിനാലു ദിവസം നീണ്ടുനിൽക്കുന്ന ഒരുത്സച്ച് ദ്വാരകാവാസികളെല്ലാം കൃഷ്ണൻന്റെ ആജ്ഞയനുസരിച്ച് ഒരുദ്വീപിലേക്കു പോകുന്നു. സന്യാസിയെ സൽക്കരിക്കുന്ന ചുമതല സുഭദ്രയെത്തുന്നെ ഏല്പിക്കുന്നു. സുഭദൃവിവാഹത്തിനു പാറ്റിയ സമയം ഇതുതന്നെയാണെന്ന് അർജ്ജുനൻ നിശ്ചയിക്കുന്നു.

 
  വൈശമ്പായനൻ പറഞ്ഞു

അതപ്രകാരമേറ്റിട്ടു യതിയോടൊത്തു മാധവൻ
നിശ്ചയം ചെയ്തു സന്തുഷ്ടചിത്തനായ്ത്തീർന്നു കേവലം.
യഥേഷ്ടം പർവ്വതത്തിങ്കൾ ക്രീഡിച്ചാ കൃഷ്ണപാണ്ഡവർ
പുരി പുക്കാൻ പാണ്ഡവന്റെ കൈ പിടിച്ചു മുകുന്ദനും.
സർവഭോഗങ്ങളിലും ഗൃഹം വാഴിച്ചു പാർത്ഥനെ
അറിവേകീ രുക്മിണിക്കും സത്യഭാമയ്ക്കുമേ പരം.
ഹൃഷീകേശോക്തി കേട്ടിട്ടു പറഞ്ഞാരിരുപകമേ.
“മഹാമനോരാജ്വമിതു ഞങ്ങൾക്കുണ്ടിള്ളിലെപ്പോഴും
എന്നും കാണ്മൂ ഗൃഹത്തെത്തീട്ടിന്ദൃപുതൃനെയിങ്ങു നാം
എന്നു ചിന്തിച്ചിട്ടു ഞങ്ങൾക്കിന്നുമാൽ തീർത്തിതർജ്ജുനൻ.”
പൃയാതിഥിശ്രഷ്ഠനുനാമാ യതിയെക്കണ്ടു സാദരം
അജ്ഞാതമ്മുത്തമസൽക്കാരവും ചെയ്തിതേറ്റവും
കൃഷ്ണൻ സോദരിയാകുന്ന സുഭദൃയോടു ചൊല്ലിനാൻ.



കൃഷ്ണൻ പറഞ്ഞു
ദേശാതിഥിയിവൻ ഭദൃ,യതവാക്കു മുനി വ്രതിനി
കന്യാപുരം വാണു പൂജയൊക്കയുമേല്കണം.
ആര്യൻ കണ്ടരുളീട്ടുണ്ടീ യതിയെസ്സൽക്കരിക്കുവാൻ
ഭക്ഷ്യഭോജ്യങ്ങളെക്കൊണ്ടു വരിക്ക യതിവര്യനെ.
ഇദ്ദേഹം ചൊല്ലിടും കാര്യമെല്ലാം ചെയ്യുക സംശയം
സഖിമാരൊത്തു നീ ഭദ്ര, വശത്തിൽത്തന്നെ നിൽക്കണം.
പണ്ടും യതീന്രദൃൻ ഭിക്ഷയ്ക്കായെഴുന്നെള്ളുന്നതാകിലോ
ദാശാർഹന്മാർക്കെഴും കന്യാപുരത്തിൽത്തന്നെ പാർപ്പതാം.
അവർക്കു ഭക്ഷ്യഭോജ്വങ്ങൾ വേണ്ടപ്പോൾ മടിയെന്നിയേ

[ 682 ] ====സുഭദ്രാഹരണപർവം====


കന്യാവാപുരമെഴും കന്യാജനം നന്നായ് കൊടുപ്പതാം.

വൈശമ്പായനൻ പറഞ്ഞു
കൃഷ്ണനോടോറ്റു ചൊന്നാളായവൾ നിൻ ചൊല്പടിക്കു ഞാൻ
കർമ്മവൃത്തങ്ങളാൽ തൃപ്തിപ്പെടുത്താമീദ്വീജേന്ദൃനെ.
ഇത്ഫമീവേഷവും കൈക്കൊണ്ടൊട്ടുകാലം ധനഞ്ജയൻ
ഭക്ഷ്യഭോജ്യങ്ങളിൽ ഭദ്രാസിൽക്കാരം വാങ്ങി മേവിനാൽ.
ഗുണങ്ങൾ കൂടും ഗോവിന്ദാനുജയാമസ്സുഭദ്രയെ
കണ്ടുകൊണ്ടീടുമവനുൾക്കൊണ്ട് വീണ്ടും മനോഭവൻ.
ആകാശത്തെ മറച്ചും കൊണ്ടുവളെക്കണ്ടു പാണ്ഢവൻ
ചുടുന്ന നെടുവീർപ്പിട്ടു മദനന്റെ വശത്തിലായ്.
കൃഷ്ണസോദരിയെക്കണ്ടു കൃഷ്ണയെച്ചിന്തിയാതെയായ്
'ഇതിന്ദ്രസേനയോ സാക്ഷാൽ വരുണന്റെ കുമാരിയോ?'
കാലം കഴിഞ്ഞിതെന്നാലും സോദരന്മരെയർജ്ജുനൻ
സ്മരിച്ചീല ഭദ്രയിലാ മന്മഥൻ തോട്ടി വെയ്ക്കയാൽ.
മേളിച്ചു തോഴികളുമായ് കേളിയാടും സുഭദ്രയെ
കണ്ടർജ്ജുനൻ നന്ദിപുണ്ടു സ്വാഹയേ വാഹ്നിപോലവേ.
മുന്നം ഗദൻ കീർത്തിമാനാം പാണ്ഡുപുത്രനൊടോതിനാൽ
സുഭദ്രതന്നുത്ഭവവും പ്രഭാവങ്ങളുമൊക്കയും.
ക്രുദ്ധമത്തപ്രലാപത്തിൽ വൃഷ്ണിവീരരിടയ്ക്കിടെ
വീരവാദം ചൊല്ലുമർജ്ജുനന്നു താൻ തുല്വ്യനെന്നഹോ!
കലഹത്തിലുമന്വോന്വം വാതിലും വൃഷ്ണിപുംഗവർ
എൻ തുല്ല്വനല്ലർജ്ജുനൻ നീയെന്തെന്നുമുരയ്ക്കുമേ
ജനിച്ച മക്കളോടാശിസ്സോതുമങ്ങനെ വൃഷ്ണികൾ
“വീര്യത്തിലർജ്ജുനസമനായ വില്വാളിയാക നീ"
ഇതെല്ലാം കേട്ടു കാമിച്ചു പാർത്ഥനെത്താൻ സുഭദ്രയും
സത്യസന്ധന്റെ ചാതുര്വം രൂപമെന്നിവയൊക്കെയും
ചാരണന്മാരതിഥികൾ ഗദനും വിസ്തിക്കയാൽ
കാണാതെ കണ്ടു കാമിച്ചാൾ സുഭദ്ര ഹരിപുത്രനെ*.
കുരുജാംഗലവൃത്താന്തമറിവുള്ളായാരെയെങ്കിലും
കണ്ടാൽ സുഭദ്ര ചോദിച്ചു കേൾക്കുമർജ്ജുനവാർത്തകൾ.
വീണ്ടും ചോദിക്കകൊണ്ടിട്ടും വീണ്ടും കേൾക്കുകകൊണ്ടുമേ
പ്രത്വക്ഷമട്ടിലായ് ത്തീർന്നൂ സുഭദ്രയ്ക്കെന്നുമർജ്ജുനൻ.
ഞാൺതഴമ്പാണ്ടു നീണ്ടേറ്റം പാമ്പൊക്കും രണ്ടു കൈകളും
കണ്ടിതർജ്ജുനനെന്നോർത്തു നോക്കീതേറ്റം സുഭദ്രയും.
സുഭദ്ര പാർത്ഥരൂപത്തെയെവ്വണ്ണം കേട്ടിരിപ്പതോ
അവ്വണ്ണമീ യതിക്കൊത്തൂകണ്ടു സന്തോഷമാണ്ടുതേ.

[ 683 ]

ഒരിക്കൽ ചെന്നു ചോദിച്ചു കുരുനന്ദനനോടവൾ:
“ദേശമെങ്ങനെ ശൈലങ്ങളെങ്ങനേ രാജ്യമെങ്ങനെ?
സരിത്തുക്കൾ സരസ്സുക്കൾ കാടെന്നിവകളെങ്ങനെ?
ദിക്കേതെല്ലാം ഭവാൻ കണ്ടതെങ്ങനേ യതിസത്തമ!”
സുഭദ്രയേവം ചോദിക്കെയതൊക്കസ്സത്യമായവൻ
പരമപ്രീതനായിട്ടു പറഞ്ഞു വിവരത്തൊടും.
അവന്റെ ദേശസഞ്ചാരചരിതം കേട്ടനേരമേ
അവൾക്കുള്ളിലെഴും ഭാവം വെളിവായിച്ചമഞ്ഞുതേ.
ഭരതർഷനോടായിട്ടൊരിക്കൽ പർവ്വസന്ദിയിൽ
സുഭദ്രഗൂഢം വിജനേ ഹർഷത്തോടേവമോതിനാൾ

സുഭദ്ര പറഞ്ഞു
വ്രതീന്ദ്രൻ ദേശസഞ്ചരിയിന്ദ്രപ്രസ്ഥപുരേ ഭവാൻ
ഞങ്ങൾക്കച്ഛൻപെങ്ങളാമക്കുന്ദിയെ കണ്ടിരിപ്പതോ?
ഭ്രാതാക്കളൊത്തു നന്ദിപ്പതുണ്ടോ ജ്യേഷ്ഠൻ യുധിഷ്ഠിരൻ
ധർമ്മാത്മജൻ ചൊമന്നപടി ധർമ്മം ഭീമൻ നടപ്പതോ?
സമയം തെറ്റിയാത്തെറ്റിൽ പ്രായശ്ചിത്തം ധനജ്ഞയൻ
കാമഭോഗങ്ങളും കൈവിട്ടിരിപ്പോൻ സൽപ്രിയോദ്യതൻ
എങ്ങിപ്പോൾ സഞ്ചരിക്കുന്നൂ ക്ലേശമേറ്റേറ്റമർജ്ജുനൻ
സുഖോചിതൻ ദുഖിതനായ് ദീർഘബാഹുവരിന്ദമൻ?
കേട്ടിതോ കണ്ടിതോ വല്ലേടത്തുമർജ്ജുനനെബ്ഭവാൻ?

വൈശമ്പായനൻ പറഞ്ഞു
അവൾ ചൊല്ലും വാക്കു കേട്ടു സസ്മിതം പാർത്ഥനോതിനാൻ:
“പുത്രസ്നുഷാസഹിതയായാര്യ കുന്ദി സുഹിപ്പതാം
മക്കലെക്കണ്ടു നന്ദിപ്പൂ കുരുക്ഷേത്രത്തിലായവൾ
അമ്മയും സോദരന്മാരുമറിയാതെ ധനജ്ഞയൻ.
ദ്വാരകാപുരി വാഴുന്നൂകള്ളസ്സന്യാസിയർജ്ജുനൻ.
എപ്പൊഴും കാൺകിലും നീയിന്നറിയുന്നീല മാധവി!"
അവന്റെ വാക്കു കേട്ടിട്ടാ വാസുദേവന്റെ സോദരി
നെടുവീർപ്പിട്ടു നിന്നൂ കാൽകൊണ്ടു മണ്ണിൽ വരച്ചുതാൻ.
ഉടൻ പരമസന്തോഷത്തോടും സർവ്വാസ്രൂവിത്തമൻ
അർജ്ജുനൻ ഞാനെന്നു ചൊന്നാനവളോ‍‍ടു ധനഞ്ജയൻ.

അർജ്ജുനൻ പഞ്ഞു
കേൾവികൊണ്ടെന്നിലുണ്ടെത്രമാത്രം ഭാവം നിനക്കെടോ.
അതിലും നൂറിരട്ടിച്ചുണ്ടെങ്കിലും നിന്നിലാഗ്രഹം.
പ്രശസ്തമാം ദിനത്തിങ്കലെന്നെ നീതാൻ വരിക്കുകിൽ
സാവിത്രിക്കാസ്സത്യവന്റെ മട്ടിവൻ പതിയാകുവൻ.

വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലീട്ടുടൻ പാർത്ഥനുൾപ്പുക്കിതൂ ലതാഗൃഹം

[ 684 ]

പരം സുഭദ്ര ലളിത ലജ്ജാഭാവമിയെന്നഹോ!
രമ്യമാം മെത്തിയിൽപോയിക്കിടന്നൂ കാമമോഹിത.
ദിവ്യചക്ഷുസ്സിനാൽ കന്യാപുരവൃത്തമറിഞ്ഞുടൻ
വിട്ടൂ രുക്മിണിയെക്കൃഷ്ണൻ പാർത്ഥഭിക്ഷ നടത്തുവാൻ.
അന്നുതൊ‍ട്ടാബ് ഭദ്രയെത്താൻ ചിന്തചെയ്തൂ ധനജ്ഞയൻ
കാശ്യപദ്വിജനൊന്നിച്ചു പാർത്ഥിരുദ്യാനഭൂമിയിൽ.
പാർത്ഥചിന്തന പൂണ്ടേറ്റമസ്വാസ്ഥ്യത്താൽ സുഭദ്രയും
മെലിഞ്ഞു വിളറിച്ചിന്താശോകമാണ്ടു നിരന്തരം
നെടുവീർപ്പിട്ടു വല്ലാത്ത മട്ടിലായി മനസ്വിനി.
കിടപ്പാനുമിരിപ്പാനുമുണ്ണാനും രുജികെട്ടഹോ!
ഉറക്കം രാപ്പകലൊഴി‍ഞ്ഞുന്മത്തനിലയായിതേ.
ഏവം ധ്യാനം പൂണ്ടഭദ്രയോടും ദേവകി ചൊല്ലിനാൾ:
“വ്യസനിക്കൊല്ല വാർഷ്ണേയി,ധൈര്യം കൈക്കൊണ്ടിരി
രാമനോടും കൃഷ്ണനോടും നിന്റെ പാടു പറഞ്ഞു ഞാൻ[ക്ക നീ.
പിന്നെ നൽഗ്ഗതി കണ്ടോളാം വ്യസനിക്കേണ്ട മാധവി!”
അമ്മയേവം പറഞ്ഞിട്ടു ഭദ്രയ്ക്കു ഹിതമോർപ്പവൾ
വസുദേവനോടീബ് ഭദ്രാവൃത്താനന്തത്തെയുണർത്തിനാൾ.
ഒറ്റയ്ക്കിരിക്കവേ ഭദ്ര ദീനയാണെന്നുമോതിനാൾ:
“ഉദ്യാനത്തിലിരിക്കുന്ന യതിയർജ്ജുനനാണുപോൽ!
അക്രൂരൻ കൃഷ്ണനവ്വണ്ണംതന്നെ സാത്യഗിയാഹുഗൻ
ഇവരോ‍ടോതുക ധുരിക്കേണം ബന്ധുക്കളെങ്കിലോ.”
വസുദേവൻ കേട്ടിതുനടന്നക്രൂരാഹുകരോടുമേ
പറഞ്ഞു കൃഷ്ണനോടൊത്തു മന്ത്രിച്ചു പലതും പരം
ഇതു കാര്യമിതാം കൃത്യമെന്നംല്ലാം നിശ്ചയിച്ചുടൻ
അക്രൂരൻ താനുഗ്രസേനൻ ഗദൻ സാത്യകിയങ്ങനെ
പൃഥുശ്രുവസ്സൊത്തു കൃഷ്ണനുറച്ചു ശിനിയൊത്തുതാൻ
ശ്രീരുക്മിണീ സത്യഭാമ ദേവകീ പിന്നെ രേവതി
വസുദേവരുമൊന്നിച്ചു പുരോഹിതമതത്തൊടും
പന്തിരണ്ടാം ദിനം വേളിയെന്നും ചിന്തിച്ചുറച്ചുടൻ
ബലഭദ്രോദ്ധവന്മാരങ്ങറിയാതെ സുഭദ്രയെ
വേളിക്രിയ കഴിപ്പാനൊരുമ്പെട്ടൂ ജനാർദ്ദനൻ.
മഹാദേവന്റെ പൂജയ്ക്കു വിധിച്ചിതു മഹോത്സവം
അഹസ്സിരുപതും നാലും സുഭദ്രാർത്തി ശമിക്കുവാൻ.
പുകഴ്ത്തീ നഗരത്തിലങ്കർജ്ജുനന്നു ഹിതത്തിനായ്:
“ഇന്നയ്ക്കു നാലാം ദിവസമാ ദ്വീപിൽ ചെന്നു കൂടണം
കളത്രപുത്രഭൃത്യാദി ബന്ധുവർഗ്ഗങ്ങളൊത്തഹോ!
സർവ്വ വർണ്ണങ്ങളും പോക സർവ്വ യാദവവീരരും.”

[ 685 ]

ഏവം ചൊന്ന വിധം തന്നേ ചെയ്താരായവരേവരും
അവ്വണ്ണം യാദവന്മാർക്കാ ദ്വീപിങ്കൽ ഭരതർഷഭ!
അഹസ്സിരുപതും നാലും നടന്നിതു മഹോത്സവം.
കൃഷ്ണരാമാഹു കാക്രൂരപ്രദ്യമ്നകനിസത്യകർ
സമുദ്രംപുക്കിതാ വീരർ കുകുരാന്ധകവൃഷ്ണികൾ.
യന്ത്രക്കൊടികളോടൊത്തിട്ടന്തണന്മാരുമൊത്തവർ
വഞ്ചികേറിസ്സമുദ്രത്തിൽപ്പുക്കാരാപ്പുരവാസികൾ.
ഉടൻ സുഭദ്ര ദാശാർഹപ്രൗഢൻ കൃഷ്ണന്റെ സാന്നിധൗ
അണഞ്ഞുണർത്തിനാളേവം യതിവര്യന്റെ ശാസനാൽ:
“പന്തിരണ്ടു ദിനത്തോളമാവിടെപ്പാർക്കുമാ യതി
അദ്ദേഹത്തിന്റെ ശശ്രൂഷാകൃത്യം ചെയ്യേണ്ടതാരിഹ?”
അവളോടോതിനാൻ കൃഷ്ണൻ"നീയല്ലാതിതിനാരുവാൻ?
ആ മുനീന്ദ്രന്റെ സേവയ്ക്കു മറ്റാരും മതിയായ് വരാ.
നീതാനാത്മഹിതത്തോടാ മുനിതൻ പാട്ടിൽനിന്നിനി
സർവ്വകാര്യങ്ങളും ചെയ്ക കീർത്തിധർമ്മങ്ങൾ കാത്തുതാൻ.
അതിഥിശ്രേഷ്ഠനവനും മറ്റു മാമുനികൾക്കുമേ
ശുശ്രൂഷാപരമായ് ഭദ്രേ പാട്ടിൽ നീ പാർത്തുകൊള്ളെടോ.”
ഏവം ഭദ്രയോടേൽപ്പിച്ചു രക്ഷ കൽപ്പിച്ചു മാധവൻ
ശംഖും പെരുമ്പറകളും മുഴക്കിയെഴുന്നള്ളിനാൻ.
ഉടനാ ദ്ദീപിലെത്തീട്ടു ദാനധർമ്മങ്ങൾ ചെയ്യഹോ!
വിഹരിച്ചാരുഗ്രസേനൻ മുതൽ പേരായ യാദവർ.
ഏഴു യോജന വിസ്താരം പത്തുയോജന നീളവും
കാടും മലകളും കൂടുന്നിടമാണാത്തുരുത്തഹോ!
അണയും പൊയ്കയും വാപീപല്വലോദ്യനജാലവും
മറ്റുമാർന്നാ സ്ഥലം യാദവർക്കു കേളീപ്രദേശമാം.
ആ ദ്വീപു കൃഷ്ണനോടൊത്ത കുകുരാന്ധകവീരരാൽ
ശോഭതേടീ ദേവകളാൽ സ്വർഗ്ഗമെന്ന കണക്കിനെ.
അഹസ്സിരുപതും നാലും ദാനധർമ്മങ്ങൾ ചെയ്തഹോ!
വിഹരിച്ചാരുഗ്രസേനൻ മുതൽപേർ കുകുരാന്ധകർ
ചിത്രമാല്യഭരണരായ് ചിത്രധൂപാനുലേപരായ്
പാനവും ചെയ്തു നന്ദിച്ചു വിഹരിച്ചിതു യാദവർ;
ആട്ടം പാട്ടം കൊട്ടുമായിട്ടേവരും കേളിയാടിനാർ.
ദാശാർഹമുഖ്യനാം കൃഷ്ണനങ്ങെഴുന്നെള്ളി വാഴവേ
സുഭദ്രോദ്വാഹമിക്കാലം യുക്തമെന്നോർത്തു പാർത്ഥനും.

[ 686 ] ====226.സുഭദ്രാവിവാഹം====

സുഭദ്രയുമായി വിവാഹഭേദങ്ങളെപ്പറ്റി സംസാരിച്ച അർജ്ജുനൻ പിതാവായ ഇന്ദ്രനെ സ്മരിക്കുന്നു.ഇന്ദ്രൻ ശചിയോടും ദേവർഷികളോടും കൂടി ദ്വാരകയിൽ സന്നിഹിതനാകുന്നു.ബാലരാമനൊഴികെയുള്ള യാദ വന്മാരോടുകൂടി കൃഷ്ണനും വന്നുചേരുന്നു.അർജ്ജുനനും സുഭദ്രയും തമ്മിലു ള്ള വിവാഹം വിധിപ്രകാരം നിർവ്വഹിക്കപ്പെടുന്നു.കൃഷ്ണനും യാദവന്മാരും തിരികെ ദ്വീപിലേക്കുതന്നെ പോകുന്നു.


വൈശമ്പായനൻ പറഞ്ഞു
വൃഷ്ണ്യന്ധകപുരം വിട്ടുപോകാനോർത്തിട്ടു പാർത്ഥനും
നിശ്ചയം ചെയ്തുടൻ പാർത്ഥൻ സുഭദ്രയോടു ചൊല്ലിനാൻ.
അർജ്ജുനൻ പറഞ്ഞു
കേൾക്ക ഭദ്രേ, ശക്യയല്ലോ ഹൃദാർത്ഥമൃഷികല്പിതം
പലമട്ടു വിവാഹംതാൻ സവർണ്ണന്മാർക്കു ധർമ്മമാം
കന്യയ്ക്കച്ഛൻ സോദരനങ്ങമ്മയമ്മാമനെന്നവർ
ശിവന്റെയുത്സവം കാണും നിന്നച്ഛൻ ദ്വീപിലല്ലയോ
പുത്രപൗത്രാദിബന്ധുക്കളൊത്തു പാർക്കുന്നു സാമ്പ്രതം.
എനിക്കുമേ വിശാലാക്ഷി,വിദേശത്താണു ബാന്ധവർ
എന്നാൽ സുഭദ്രേ,ഗാന്ധർവ്വമഞ്ചാമത്തെ വിവാഹമേ.
കന്യോദ്വാഹേ ദ്വിജന്മാർക്കു കർമ്മം നാലുവിധത്തിലാം
ആസ്സജ്ജനത്തിൻ കർമ്മത്തെച്ചൊല്ലാം മാധവി,കോളെടോ.
അച്ഛനർത്ഥിച്ച വരനെ വിളിച്ചേകുന്നതാകിലോ
പത്നിയെന്നവളെച്ചൊൽവതവൾ വശ്യ പതിവ്രത
ഭൃത്ത്യരക്ഷയ്ക്കുമങ്ങാത്മപോഷണത്തിനുമങ്ങനെ
പത്നീനാശേ പിന്നെ വേട്ടവളാകുന്നിതു ഭാര്യപോൽ!
ധർമ്മത്താലേ വരിച്ചിട്ടു സ്വഗേഹത്താനയിച്ചു താൻ
മുറയ്ക്കച്ഛൻ ന്യായമായ് നല്കുകിൽ ദാരങ്ങളാണുപോൽ.
ഗാന്ധർവ്വമാം വിവാഹത്താൽ രാഗാൽ സന്തതികാരണാൽ
സ്വയം ഗൃഹീതയാം വശ്യനാരിയല്ലോ പ്രജാവതീ.
ഭർത്താവിനെ ജനിപ്പിച്ചപ്പോൾ ജായയെന്നുമുരപ്പതാം
ദാരങ്ങൾ പത്നിയാബ് ഭാര്യ ജായയിങ്ങനെ നാൽവിധം.
നാൽവരാണഗ്നിസാക്ഷ്യത്താൽ ധർമ്മക്രിയകളുള്ളവർ
ക്രിയയെന്ന്യേ നടത്തുന്നൂ ഗാന്ധർവ്വം രാഗമൂലമായ്
സകാമയായ് സകാമന്നു മന്ത്രമന്ന്യേ നിഗൂഢമായ്
ക്രിയയില്ലാതെ ഞാൻ ചൊന്ന വിവാഹം ചെയ്ത മാധവി!
അയനം മാസവും നാളും പക്ഷവും പക്കവും പരം
മുഹൂർത്തം കരണം ലഗ്നസമ്പത്തെന്നിവയൊക്കെയും

[ 687 ]

വേളിക്കിഹ വിശാലാക്ഷി, യോഗ്യമാണുത്തരായണം.
മാസം വൈശാഖമാണല്ലൊ പക്ഷവും ശുക്ലമല്ലയോ?
അത്തം നക്ഷത്രവും നിന്നു പക്കം നിന്നു തൃതീയയും.
ലഗ്നത്തിൽ മകരം മുഖ്യമാനക്കരണവും പരം
മൈത്രമല്ലോ മുഹൂർത്തം നാം തമ്മിൽ വേളിക്കു ശോഭനം.
എല്ലാം ചേർന്നൊത്തുകൂടുന്നൂ സുഭദ്രേ രാത്രിയിന്നെടോ
അസ്തമിക്കുന്നു ഭഗവാനാദിത്യൻ ദിനനാഥനും.
അറിയുന്നീല സർവ്വജ്ഞൻ വിശ്വകൃത്തായ മാധവൻ
ധർമ്മസങ്കടമായ്ത്തീർന്നിതെന്തു ചെയ്താൽ ശുഭം വരും?
കാമമോഹിതനായേറ്റം പ്രലഭിക്കുമെനിക്കു നീ
തക്കതായോരുത്തരത്തെച്ചൊല്ലിത്തരിക മാധവി!

വൈശമ്പായനൻ പറഞ്ഞു
അർജ്ജുനൻതൻ വാക്കു ജനാർദ്ദനനെയോർത്തവൾ‍
കണ്ണീർ വാർത്തുംകൊണ്ടു നിന്നതല്ലാതോതീലൊരുത്തരം.
രാഗം മൂലം മെല്ലെയോതും വിജയോദ്യതനർജ്ജുനൻ
ലതാഗൃഹത്തിലുൾപ്പൂക്കു ചിന്തിച്ചിതു പിതാവിനെ.
കൗന്തേയസ്മരണം കണ്ടു ശുചിയൊത്തു ശചീപതി
അപ്സരോഗണവും നാരദാദി മാമുനിനുഖ്യരും
അരുന്ധതീവസിഷ്ഠുമായ് ദ്വാരകയെത്തിനാർ.
സുഭദ്ര ചിന്തിച്ചീടുന്നതറിഞ്ഞിട്ടു ജനാർദ്ദനൻ
ബോധംകെട്ടിട്ടുറങ്ങുന്ന ബലഭദ്രനെ വിട്ടുതാൻ
അക്രൂരശിനിമാരോടും ഗദസത്യകരോടുമേ
വസുദേവരൊടും ദേവക്യാഹുകന്മാരോടും സമം
വന്നെത്തിനാൻ ദ്വാരകയിൽ സ്വജനങ്ങളുമൊത്തവൻ.
നാരദാദികളോടൊത്തു ശക്രനെസ്സൽക്കരിച്ചുടൻ
കുശലപ്രശ്നവും ചെയ്തിട്ടിന്ദ്രൻ പ്രാർത്ഥിച്ചവണ്ണമേ,
വേളിക്രിയ നടത്താനായ് സമ്മതിച്ചോതി മാധവൻ.
ആഹുകൻ വസുദേവൻതാനക്രൂരൻ സത്യകൻ പരം
പാകശാസനനെക്കുമ്പിട്ടിപ്രകാരമുണർത്തിനാർ:
“ദേവദേവ,നമസ്കാരം ലോകനാഥ,ജഗൽപതേ!
ബാന്ധവന്മാരൊത്തു ഞങ്ങൾ ധന്യരായ് മുന്നിലേറ്റവും;
വിശ്വജിത്താം ഭവാൻ ചൊന്നതേറ്റം ഞങ്ങൾക്കനുഗ്രഹം.
ഏവം ചൊല്ലി പ്രസാദിപ്പിച്ചിന്ദ്രനെസ്സൽക്കരിച്ചവർ
മഹേന്ദ്രശാസനത്താലേ മാമുനിശ്രേഷ്ഠരൊത്തുടൻ
ശക്രപുത്രവിവാഹത്തെശ്ശസ്രൂപ്പടി നടത്തിനർ.
അരുന്ധതി ശചീദേവി പരം രുക്മിണി രേവകി

[ 688 ]

ഇവർ ദേവസ്രീകളൊത്തു ചെയ്തൂ ഭദ്രാപ്രസാധനം.
കാശ്യപൻ മുനി ഹോതാവായ് നാരദാദ്യർ സദസ്യരായ്
പുണ്യാശസ്സുകൾ നല്കിക്കൊണ്ടാരങ്ങർജ്ജുനനേവരും.
അഭിഷേകം കഴിപ്പിച്ചിട്ടിന്ദ്രനിന്ദ്രകുമാരനെ
വനോർ വാഴ്ത്തു്ന്നവൻ നാനാ ലോകപാലരുമൊത്തുതാൻ
കിരീടമംഗദം ഹാരം കുണ്ഡലം വള മോതിരം
മറ്റും കോപ്പണിയിപ്പിച്ചു പുത്രനെത്തഴുകിത്തദാ
പരമാനന്ദമുൾക്കൊണ്ടു പരമന്നു പുരന്ദരൻ
അരുന്ധതിപ്രഭൃതികളൊത്താശ്ശചി സുഭദ്രയിൽ
വിവാഹമംഗളം ചെയ്തു യാദവസ്ത്രീകളോടുമേ.
അപ്സരസ്ത്രീകളോടും ചേർന്നണിയിച്ചതു ഭ്രഷണം
ശചിയെപ്പോലെയെന്നോർത്തു നാരീവർഗ്ഗം സുഭദ്രയെ.
ഗുണമെല്ലാമൊത്തു വേളിക്രിയ പിന്നെത്തുടങ്ങിതേ
ഭദ്രാപാണിഗ്രഹം ചെയ്തു മന്ത്രഹോമപുരസ്സരം
പണ്ടിന്ദ്രൻ ശചിയേ വേട്ടവണ്ണമന്നിന്ദ്രനന്ദനൻ;
സുഭദ്ര ജിഷ്ണുവായ് ചേർന്നിട്ടേറ്റം ശോഭിച്ചു സുന്ദരി.

ദേവകൾ പറഞ്ഞു
സുഭദ്രയർജ്ജുനനേറ്റം ചേരും രൂപവയോഗുണാൽ
സുഭദ്രയ്ക്കർജ്ജുനനുമേ ചേരും നാനാ ഗുണങ്ങളാൽ.

വൈശമ്പായനൻ പറഞ്ഞു
എന്നു ചൊല്ലിപ്പുകഴ്ന്നാരാ വാനോർക്കോനാദി വാനവർ;
ഏവം വേൾപ്പിച്ചു ഗന്ധർവ്വാപ്സരോ വാനവരേവരും
യാദവന്മാരൊടും യാത്രചൊല്ലിപ്പോന്നാർ യഥാഗതം.
യാദവന്മാർ പാർത്ഥനോടു യാത്ര ചൊല്ലീട്ടുമങ്ങനെ
ദ്വീപു പുക്കാർ വാസുദേവനുടൻ പാർത്ഥനൊടോതിനാൻ.

കൃഷ്ണൻ പറഞ്ഞു
അഹസ്സിരുപരും നാലുമിഹ പാർത്തിട്ടു ഭാരത!
ശൈബ്യസുഗ്രീതയുഗമാമെൻ തേരിൽത്തന്നെയേറി നീ
സുഭദ്രയോടുമൊന്നിച്ചിട്ടിന്ദ്രപ്രസ്ഥം ഗമിക്കെടോ.
പിന്നാലെ യാദവന്മാരും ചേർന്നു ഞാൻ വന്നു കൊള്ളുവൻ
രുക്മിണീ രക്ഷയിൽ സന്യാസി വേഷത്തിലിരിക്കുക.

വൈശമ്പായനൻ പറഞ്ഞു
എന്നു ചൊല്ലി ദ്വീപിലേക്കങ്ങെഴുന്നള്ളീ ജനാർദ്ദനൻ
വിവാഹം ചെയ്തൊരാപാർത്ഥൻ കൃതകൃത്യനുമായിതേ.
പേർത്തുമുണ്ടായിതവളിൽ പാർത്ഥന്നു മദനോദയം
ആ വീരൻ ഭദ്രയോടൊത്തു മോതിച്ചൂ ഭരതർഷഭ!
ശ്രീരാമൻ സീതയോടൊത്തുചേർന്നു യോജിച്ചവണ്ണമേ

[ 689 ]

നിനച്ചു പാർത്ഥനവളെ ഹ്രീ ശ്രീ സന്നതി സൽക്രിയാ.
അഹല്യതാനിന്ദ്രസേന ശചിയാദ്ദമയന്തിയും
രതി സീതാ രുക്മിണിയാക്കൃഷ്ണ ഭാമ തിലോത്തമ
മുഖ്യമാരിവരോടൊക്കുമിവളെന്നും നിനച്ചുതേ.
സ്വയം സുന്ദരനാം പാർത്ഥന്നവളൊത്തേന്തി കാന്തിയും
ശരൽക്കാലത്തിനോടൊത്ത രവിക്കെന്നകണക്കിനെ.
അവളാ മനുജവ്യാഘ്രൻതന്നിൽ പ്രിയമിന്നഹോ!
കന്യാപുരത്തിൽ പാർത്ഥങ്കലാദരം പൂണ്ടൂ മേവിനാൾ.


227.ദ്വാരകാനിർഗ്ഗമനം

[തിരുത്തുക]

സുഭദ്ര അനുഷ്ഠിച്ചിരുന്ന വ്രതം യഥാവിധി അവസാനിപ്പിച്ചതിനു ശേഷം അർജ്ജുനൻ സുഭദ്രയുമൊന്നിച്ചു തേരിൽ കയറി ദ്വാരകയിൽ നിന്നു പുറപ്പെടുന്നു.സുഭദ്ര തേർത്തെളിക്കുന്നു.ഈ യാത്ര കണ്ടു കാവൽക്കാർ തടുക്കുന്നു. അർജ്ജുനൻ ആർക്കും മുറിവേൽക്കാത്ത വിധം ശരവർഷം നടത്തി പതുക്കെ മുന്നോട്ടു നീങ്ങുന്നു.


വൈശമ്പായനൻ പറഞ്ഞു
വൃഷ്ണ്യന്ധകപുരം വിട്ടു യാത്ര ചെയ് വാൻ ധനഞ്ജയൻ
നിശ്ചയിച്ചീവിധം പാർത്ഥൻ സുഭദ്രയൊടു ചൊല്ലിനാൻ

അർജ്ജുനൻ പറഞ്ഞു
ഗുണമേറും ബ്രാഹ്മണർക്കു യഥായോഗ്യം കൊടുക്കെടോ
ഭക്ഷ്യ ഭോജന പേയാദിദാനം യാത്രയ്ക്കു മംഗലം
താൻ കഴിക്കും വ്രതം കാലം കൂടീടുന്നതിലേക്കു നീ.
സുഭദ്രേ,ചെല്ലു കുടനേ മഹാരാജന്റെ മന്ദിരേ
ഹയങ്ങളൊത്തുഗ്രസേനരഥമിങ്ങാനയിക്കുക.
സുഭഗേ, നിൻ വ്രതത്തിന്നെന്നോതിസ്സഖികളൊത്തു നീ
തേരു വേഗം കൊണ്ടുവരൂ വറ്റുള്ളായുധജാലവും.
കൊടിക്കാലും കൊടികളും തൂണി ചാപശരങ്ങളും
ഊക്കൻ ഗദകളും തേരിലെല്ലാമുണ്ടായിരിക്കണം.

വൈശമ്പായനൻ പറഞ്ഞു
എന്നർജ്ജുനൻ ചൊന്നശേഷം സുഭദ്ര മൃദുഭാഷിണി
തോഴിമാരൊത്തുടൻതന്നെ നൃപവേശ്മത്തിലെത്തിനാൾ.
വ്രതത്തിനെന്നായവിടെക്കാവൽക്കാരോടു ചൊല്ലിനാൾ.
“ഈത്തേരിനാൽ വ്രതം കാലംകൂടീടേണമെനിക്കിഹ.”
സുഭദ്രയേവം ചൊന്നപ്പോൾ കാവൽക്കാർ തൊഴുതോതിനാർ
തേരുകൂട്ടിശ്ശോഭനമാം വാക്യമായവളോടുടൻ.
വേണ്ടതെല്ലാം തേരിലേറ്റിസ്സഖിമാരൊത്തു ഭാമിനി!

[ 690 ]

കൊണ്ടുവന്നിട്ടാസ്സുഭദ്രതാനർജ്ജുനനൊടോതിനാൾ.

സുഭദ്ര പറഞ്ഞു
തേരാളിവീര,കണ്ടാലും തേരിതാ കൊണ്ടുവന്നു ഞാൻ
നന്നായ് വരും കുരുപുരം പോകാം കൗരവനന്ദന!

വൈശമ്പായനൻ പറഞ്ഞു
ഭർത്താവിനാത്തേരു നല്കിസ്സുഭദ്ര ശുഭമൊത്തവൾ
ഹൃഷ്ടയായ് ബ്രാഹ്മർക്കേകീ പലമാതിരി വിത്തവും.
ഘൃതത്തോടൊത്ത ഭോജ്യങ്ങൾ ദാനം ചെയ്തൂ യഥേഷ്ടമായ്
ഇച്ഛയും ശ്രദ്ധയും പാർത്തു മെച്ചത്തിൽ പല വസ്രൂവും.
മൃഷ്ടാനമുണ്ടു ദാനങ്ങളിഷ്ടംപോലേറ്റു ഭ്രസുരൻ
ആശീർവ്വാദം കൊടുത്തിട്ടങ്ങാശു പുക്കാർ നിജാലയം.
സുഭദ്ര മുന്നമേ ചൊല്ലീട്ടുണ്ടർജ്ജുനനൊടാദരാൽ
സാരഥ്യകർമ്മം ചെയ് വാനെൻ ശരിക്കില്ലാരുമിന്നഹോ!
തേരിലേറിക്കണിഞ്ഞാണു പിടിച്ചിട്ടധ മാധവി
വാസുദേവാനുജ ശുഭം ചെയ്തോടിച്ചു ഹയങ്ങളെ.
സന്യാസിവേഷംവിട്ടൂക്കൻ വില്ലുമേന്തിദ്ധനഞ്ജയൻ
മഹേന്ദ്രൻ നല്കിയ മഹാകിരീടാഭരണങ്ങളും
ധരിച്ചുകൊണ്ടു കൗന്തേയൻ യാത്രയ്ക്കായിട്ടൊരുങ്ങിനാൻ
ശുക്ലവസ്രുവായിട്ടു തേരിൽക്കയറിയർജ്ജുനൻ.
ഉടൻ കന്യാപുരത്തിങ്കൽ പടുഘോഷം മുഴങ്ങിതേ
വില്ലുമമ്പും വാളുമായി മുമ്പിൽ പാർത്ഥന്റെ ദർശനാൽ.
കടിഞ്ഞാണും പിടിച്ചിട്ടു തേരിൽക്കണ്ടളവങ്ങുടൻ
കന്യാപുരമെഴും കന്യാജനം ഭദ്രയൊടോതിനാർ.

കന്യകമാർ പറഞ്ഞു
കാമമെല്ലാം നിനക്കൊത്തൂ സുഭദ്രേ, ഭദ്രഭാഷിണി!
വാസുദേവപ്രിയൻ വീരനർജ്ജുനൻ പതിയായിതേ.
സീമന്തിനീജനത്തിങ്കൽ നീ മുന്തീ കൃഷ്ണസോദരി!
സർവ്വമർത്ത്യരിലും മുഖ്യനർജ്ജുനൻ പതിയാകയാൽ.
നിനക്കു ചേരുമീ നാഥൻ സർവ്വലോകമഹാരഥൻ
സ്വസ്തി ഭദ്രേ , ഗൃഹം പുക്കു സുഹൃൽസംഗമമേൽക്ക നീ.

വൈശമ്പായനൻ പറഞ്ഞു
സഖിമാരീവിധം ചൊന്ന സുഭദ്രയതിഹൃഷ്ടയായ്
ഭദ്രഗമിയന്നീടുമശ്വങ്ങളെ നടത്തിനാൾ;
പാർശ്വത്തിൽ വെൺചാമരവും വീശി നിന്നിതു തോഴിയും.
ഉടൻ കന്യാപുരത്തിങ്കൽപ്പെടും ഘോഷം ശ്രവിച്ചഹോ!
ജനങ്ങൾ കണ്ടു കാർപോലെ മുഴങ്ങും തേരുമങ്ങനെ.
സുഭദ്രതാൻ നടത്തീടും തേരിന്റെ ഘനനിസ്വനം

[ 691 ]

മേഘസ്വനംപോലെ പൗരന്മാർക്കു കേൾക്കായിതപ്പൊഴേ.
സുഭദ്രയോടിച്ചീടുന്ന തേരിൽക്തയറിയർജ്ജുനൻ
ശോഭിച്ചു ഗംഗയോടൊത്ത കൈലാസാദ്രികണക്കിനെ.
സുഭദ്രയോടൊത്തു പാർത്ഥൻ ശോഭിച്ചിതു മഹാരഥൻ
ശചിയൊത്തച്ഛനായീടും ശക്രനെന്ന കണക്കിനെ.
സുഭദ്രയെദ്ധർമ്മ്യമായി ഹരിക്കുന്നതു കണ്ടുടൻ
ജനങ്ങൾ പലരും കൂടിക്കൂട്ടീ കിലുകിലാരവം.
“യാദവന്മാർകുലശ്രീയാം സുഭദ്ര ശുഭഭാഷിണി
സകാമയായ് പോയിടുന്നൂ കാമിയർജ്ജുനനൊത്തിതാ.”
ഉടൻ ചിലർ ചൊടിച്ചിട്ടു പിടിക്കൂ കെട്ടുകെന്നുമായ്
തർജ്ജനം ചെയ്തു ശസ്രൂങ്ങളർജ്ജുനങ്കൽ ചൊരിഞ്ഞരതേ.
ജനഘോഷാർദ്ദനയിലാ വീരനാന കണക്കിനെ
ശരജാലങ്ങൾ വർഷിച്ചൂ ചൊടിപ്പിക്കാതൊരാളെയും.
ജ്വലിക്കും തീക്ഷ്ണബാണങ്ങൾ ചൊരിഞ്ഞിതു നിരന്തരം
പ്രാസാദജാലം ഹർമ്മ്യങ്ങൾ ഭവനങ്ങളിവറ്റിലും.
പ്രാസാദത്തൂണുകളിലും തറയിൽ കൊടിയിങ്കലും
ശരജാലങ്ങളങ്ങെയ്തു ചൊടിപ്പിച്ചില്ലൊരാളെയും.
ഗരുഡൻ കടലാമ്മട്ടാപുരം ക്ഷോഭപ്പെടുത്തവൻ
നേരെ രൈവതകദ്വാരകത്തേക്കു പോയ് ഭരതർഷഭൻ.

228.ബലദേവക്രോധം

[തിരുത്തുക]

ബലഭദ്രാദികൾ ദ്വീപിലേക്കു പോകുമ്പോൾ നഗരരക്ഷയ്ക്കു നിയമിക്കപ്പെട്ട വിപൃഥം ശ്രവസ്സ് അർജ്ജുനനെ തടുക്കുന്നു എങ്കിലും ഒടുവിൽ ശ്രീകൃഷ്ണൻ കൽപ്പിച്ചിട്ടുണ്ടന്നു പറഞ്ഞു് തേരും കുതിരകളും സമ്മാനിച്ച് അർജ്ജുനനെ യാത്രയാക്കുന്നു.സുഭദ്രാഹണവൃത്താന്തമറിഞ്ഞ് യാദവന്മാരും രാമകൃഷ്ണന്മാരും ദ്വാരകയിലെത്തുന്നു. എല്ലാവരും ബഹളം കൂട്ടുന്നതു കണ്ടു് ബാലരാമൻ അവരെ സമാധാനിപ്പിച്ച് ഇക്കാര്യത്തിൽ എന്തു നടപടിയാണെടുക്കേണ്ടതെന്നു കൃഷ്ണനോടു ചോദിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
പുരുഷേന്ദ്രാജ്ഞയാൽ ഭൂരിബലത്തോടും മഹാബലൻ
കാവൽ നില്പുണ്ടു വിപൃഥുശ്രവസ്സാ രൈവതാദ്രിയിൽ.
വാസുദേവൻ പോയിരിക്കെബ്ബലഭദ്രാഭനാമവൻ
പുരവർദ്ധകനാ വീരൻ പുരം പാലിച്ചു നിൽപതാം.
പാർത്ഥന്റെ വരവും പാർത്തങ്ങൊരുങ്ങീ വിപൃഥുശ്രവൻ
പുരത്തിലുള്ള ഘോഷം കേട്ടൊരുക്കീ തന്റെ സേനയെ.
അവനാ വഴി നേരിട്ടു കണ്ടിതാപ്പുരുഷേന്ദ്രനെ
ദ്വാരകാപുരിവിട്ടഭ്രംവിട്ടർക്കൻപോലുയർന്നഹോ!

[ 692 ]

മിന്നലൊക്കും കാറുപോലെ വില്ലെടുത്തൊരു പാർത്ഥനെ
കണ്ടുകൊണേടിട്ടാർത്ത യോധർക്കുണ്ടായീ ബഹു വിസ്മയം.
ഉയരും രഥനാഗാശ്വമയമാപ്പട കണ്ടുടൻ
പരമപ്രീതയായ് ചൊന്നാൾ വരനോടാസുഭദ്രയും.

സുഭദ്ര പറഞ്ഞു
യുദ്ധം ചെയ്യും ഭവാൻതന്റെ തേർ നടത്താനൊരാഗ്രഹം.
ഒട്ടേറെ നാളായെന്നുള്ളിൽ പെട്ടിരിപ്പൂ നരർഷഭ!
ഓജസ്തേജ്യോദ്യുതിബലമെഴും പാർത്ഥന്റെ തേരു നീ
നടത്തീടേണമെന്നെന്നെപ്പഠിപ്പിച്ചിതു മാധവൻ.

വൈശമ്പായനൻ പറഞ്ഞു
എന്നു കേട്ടാ പ്രിയനൊടായ് പ്രീതനായോതിയർജ്ജുനൻ:
“തടവെന്യേ തേർ നടത്തൂ കടത്തൂ യദുസേനയിൽ.
പലരോടും പൊരുതിനിന്നാൾക്കാരെക്കൊനന്നിടാതിഹ
അമ്പെയ്യുമെന്റെ സാമർത്ഥ്യം സുഭദ്രേ ,കണ്ടുകൊൾക നീ.”
എന്നർജ്ജുനൻ ചൊന്നനേരം സുഭദ്ര ഭരതർഷഭ!
ഓടിച്ചശ്വങ്ങളെക്കൊണ്ടു ചാടിച്ചൂ യദുസേനയിൽ.
പെരുമ്പറയടിച്ചുഗ്രം പെരും കൊടിയുയർത്തുടൻ
വിപൃഥുപ്പട പാഞ്ഞേറ്റൂ ഹർഷത്താൽ പാർത്ഥനോടഹോ!
പല തേരും കുതിരയുമാനയും ചേർന്നുകൊണ്ടവർ
ശരവർഷങ്ങളും തുകീ വളഞ്ഞൂ ഹന്ത!പാർത്ഥനെ.
ദിവ്യസ്രൂജ്ഞനവർക്കുള്ള സർവ്വാസ്രൂങ്ങൾ തടുത്തുടൻ
ആകാശമമ്പിനാൽ മൂടീ പാകശാസനനന്ദനൻ.
അവരെയ്യുന്നമ്പുകളും കിരീടകടകാതിയും
അറുത്ത തീക്ഷ്ണ ബാണത്താൽ പരം വില്ലും ശരങ്ങളും
നുകങ്ങളും തട്ടുകളും പലമാതിരിയന്ത്രവും
പരന്മാർ മുറിയേൽക്കാതെ പരം ഖണ്ഡിച്ചിതർജ്ജുനൻ.
തേരും വില്ലും ചട്ടകളുമറുത്താ വീരരെപ്പരം
ആർത്തരാക്കീ പ്രിയയൊടാപ്പാർത്ഥൻ കാൺകെന്നു ചൊല്ലിനാൻ.
സുഭദ്രയീയൊരാശ്ചര്യം കണ്ടർജ്ജുനനോടോതിനാൾ.
“എനിക്കഭീഷ്ടം സാധിച്ചു പോക നാഥാ,യധാ സുഖം.”
പരം വിപൃതുവാസ്സൈന്യം പാർത്ഥനോടേറ്റു പാർത്തുടൻ
പരിഭ്രമത്തൊടും ചെന്നു പരം നിൽക്കെന്നു ചൊല്ലിനാൻ.
സേനാപതി കൊടുത്താജ്ഞ തെറ്റിച്ചീലന്നു യാദവർ
കടൽത്തിരകൾ കാറ്റേറ്റും തടത്തേയെന്നപോലവേ.
പരം തേർവിട്ടിറങ്ങിച്ചെന്നർമാ നരപുംഗവൻ
നരവ്യാഘ്രനെ നന്ദിച്ചു പരിചിൽ തഴുകീടിനാൻ.
അവൻ ചൊല്ലീ പാർത്ഥനോടു"തെല്ലു നാളായ് സഖേ, ഭവാൻ

[ 693 ]

693
ഇങ്ങുവാഴ്വതറിഞ്ഞേൻഞാൻ ശാർങ്ഗപാണി കഥിക്കയാൽ
അറിയാതില്ലഞാനൊന്നും ചരിതം തവ പാണ്ഡവ!
സുഭദ്രാസമ്പ്രയോഗത്തിൽ സന്തുഷ്ടൻ നിങ്കൽ മാധവൻ
സന്യാസരൂപനാം നിങ്കൽ ചേർന്നിണങ്ങി ജ്ജനാർദ്ദനൻ
സർവ്വ വൃഷ്ണീശ്വരൻ തന്നൂചൊവ്വിൽ തന്നനുജത്തിയെ
ദാശാർഹിയാകുമിവളെശ്ശചിയെശ്ശക്രനാംവിധം
ഗുണമേറും ഭാര്യടാക്കിസ്സൽക്കരിക്കേണമേ ഭവാൻ.
ബന്ധുവാക സുഭദ്രയാക്കു ഗതിയാക ധനഞ്ജയ!
ബന്ധുമാനായ് രാമകൃഷ്ണന്മാരെക്കൊണ്ടങ്ങുമർജ്ജുന!
എന്നെത്താൻ മന്ത്രിയാക്കീട്ടു കൽപിച്ചൂ മധുസൂധനൻ
സുഭദ്രയേയുമങ്ങേയും സംബന്ധിച്ചിങ്ങുവേണ്ടതിൽ.
ഈദ്ദിവ്യമാം രഥം സർവ്വശാസ്ത്രസമ്പത്തുമൊത്തിതാ
അങ്ങയ്ക്കുപിൻതുടർച്ചക്കാരാമിവരൊത്തേകി കേശവൻ.
ദ്വീപിലേക്കു ഗമിക്കുമ്പോൾ ദേവൻ വൃഷ്ണിസുഖപ്രദൻ
ഏറെക്കാലം വേർപിരിഞ്ഞു ഭാര്യയൊത്തെത്തുമങ്ങയെ
ഭ്രാതാക്കൾ വജ്രിയെ വാനോർപോലെ കണ്ടു രസിക്കണം
ദാശാർഹശ്രേഷ്ഠനാായീടും കൃഷ്ണനിങ്ങെഴുന്നെള്ളിയാൽ
ഭദ്രയെപ്പിൻതുടർന്നെത്തും ഭൂരിരത്നധനോച്ചയം.
വഴിക്കു ദു:ഖംകൂടാതെ ഗമിക്കുക ധനഞ്ജയ!
മാലറ്റ ബന്ധുക്കളുമായ് മാലെന്യേ ചേർന്നുകൊൾക നീ.”
പരംവിപൃഥുവേ യാത്രചൊല്ലി വന്ദിച്ചു ഫൽഗുനൻ
കണ്ണന്റെ മതവും കണ്ടാക്കണ്ണൻതൻ തേരിലേറിനാൻ;
അതങ്ങർജ്ജുനനായ് കൃഷ്ണൻ മുന്നേകൂട്ടിയണച്ചതാം.
സർവ്വരത്നങ്ങൾ നിറയെസ്സർവ്വഭോഗ്യങ്ങളൊത്തഹോ!
വിധിയാമ്മാറു കല്പിച്ച പൊന്മണിത്തേരിലപ്പൊഴേ,
ശൈബ്യസുഗ്രീവയുത*മായ് പൊൻകിങ്ങിണികിലുങ്ങവേ
സർവ്വശസ്ത്രങ്ങൾ നിറയെക്കാർമുകിൽപ്പാടിരമ്പവേ
കത്തും തീപോലെ വിലസിശ്ശത്രുപ്രീതി കെടുക്കവേ
അർജ്ജുനൻ ചട്ടയും വാളും കൈത്തോലും പോട്ടു സജ്ജനായ്,
പിൻതുണക്കാരുമായ് തേരിൽ ഭദ്രയേക്കേറ്റിയങ്ങനെ,
വിമാനമൊത്ത തേരാലേ സ്വപുരത്തേക്കു പോയിതേ.
സുഭദ്രയെ ഹരിച്ചീടുന്നതു കണ്ടു പടജ്ജനം
ഉടൻ കൂ ക്കിവിളിച്ചിട്ടാ ദ്വാരകയ്ക്കങ്ങു പാഞ്ഞുതേ.
അവരെല്ലാവരും ചെന്നാസ്സുധർമ്മാസഭ പുക്കുടൻ
സഭാപാലകനെക്കേൾപ്പിച്ചിതു പാർത്ഥന്റെ വിക്രമം.

[ 694 ]

694
അതു കേട്ടാസ്സഭാപാലൻ പരസ്യംചെയ്തുകൊള്ളുവാൻ
പെരുംപൊൻകെട്ടണിഞ്ഞുള്ള പെരുമ്പറയടിച്ചുതേ.
ക്ഷോഭത്തോടതു കോട്ടിട്ടാബ്ഭോജവൃഷ്ണ്യന്ധകോത്തമർ
ദ്വീപിൽനിന്നങ്ങുല്പതിച്ചാർ കോപിച്ചിട്ടൊപ്പമേവരും
അന്നപാനങ്ങളും വിട്ടൂ ചെന്നെത്തീ സഭയിൽ ദ്രുതം.
പിന്നെപ്പൊന്നു പതിച്ചോമന്മേൽവിരിപ്പും വിരിച്ചഹോ!
മണിവിദ്രുമരത്നങ്ങൾ പതിച്ചു വിലസുംവിധം
മിന്നും സിംഹാസനം തോറുമിതൂന്നു വൃഷ്ണിപുംഗവർ
പീഠങ്ങളിലുമവ്വണ്ണം കടുവഹ്നിപ്രകാശരായ്.
നീതിചിന്തയ്ക്കു സഭയിൽക്കൂടും വാനവർപോലവേ
ഇരിക്കവേ സഭാപാലനുണർത്തീ പാർത്ഥചേഷ്ടിതം.
അതു കേട്ടാ വൃഷ്ണിവീരർ മദത്താൽ കൺകലങ്ങിയോർ
പാർത്ഥന്റെമേലമർഷത്താലുയർന്നേറിയ‌തു ഗർവ്വൊടും.
ഉടൻ തേർ കൂട്ടുവിൽ മത്തഗജാശ്വങ്ങളുമങ്ങനെ
ചട്ടയും കൊണ്ടുവരുവിനുടൻ പ്രാസങ്ങളേകുവിൻ.
നല്ല വില്ലും ചട്ടയു മെന്നെല്ലാമാർത്തുതുടങ്ങിനാർ
തേർ കൂട്ടാൻ സൂതനോടോതീ ചിലർ താൻതന്നെയപ്പൊഴേ
ആനയിച്ചാർ മറ്റു ചിലർ പൊന്നണിഞ്ഞ ഹയങ്ങളെ.

തേരും കൊടികളും വർമ്മങ്ങളുമന്നാനയിക്കവേ
വീരന്മാരുടെ ഘോഷത്താൽ മുഴങ്ങീ സഭയേറ്റവും
വനമാലി മദോന്മത്തൻ കൈലാസാഭൻ ഹലായുധൻ
നീലാംബരൻ മദത്തോടുമപ്പൊഴിങ്ങനെ ചൊല്ലിനാൻ.

ബലദേവൻ പറഞ്ഞു
എന്തെന്തു മന്ദരേ, നിങ്ങൾ കണ്ണൻ മിണ്ടാതിരിക്കവേ
തന്മതം കണ്ടിടാതേവം വൃഥാ കോപത്തൊടാർപ്പതും?
ഇപ്പോഴിവനഭിപ്രായം പറയും ബഹുബുദ്ധിമാൻ
അപ്പോൾ ചെയ്യേണ്ടതെന്നിട്ടു ചെയ്തുകൊൾവിനതന്ദ്രിതം

വൈശമ്പായനൻ പറഞ്ഞു
ഈവണ്ണം ബലഭദ്രന്റെ വാക്കു കേട്ടവരേവരും
അടങ്ങിപ്പാർത്തു നന്ദിച്ചു നന്നുമോതിനാർ.
ബലഭദ്രന്റെ വാക്കാലീവണ്ണം നിശ്ശബ്ദമായിതിൽ
വീണ്ടും സഭയിലെല്ലാരുന്നിതു യഥാക്രമം ;
പിന്നെച്ചൊല്ലി കണ്ണനോടു കാമപാലൻ പരന്തപൻ.

ബലദേവൻ പറഞ്ഞു
ത്രൈലോക്യനാഥ ഹേ കൃഷ്ണ, ഭ്രതഭവ്യഭവൽപ്രഭോ!
എന്തേ മിണ്ടാതിരിക്കുന്നതീ ക്ഷോഭം കണ്ടുകൊണ്ടു നീ?
നിനക്കുവേണ്ടീട്ടീ ഞങ്ങൾ സൽക്കരിച്ചിതു പാർത്ഥനെ

[ 695 ]

ആപ്പുജയൊക്കില്ലവനോ ദുർബ്ബുദ്ധി കലപാംസനൻ*.
ഉണ്ടേടംതന്നെവെച്ചാരാണുണ്ടപാത്രമുടപ്പവൻ
കലജാതൻതാനതെന്ന നിലകണ്ടുള്ള പുരുഷൻ?
നടപ്പുള്ളോരു സംബന്ധം നടത്താനാശയുള്ളവൻ
ജീവനിൽ കൊതിയുള്ളോനോരേവം ചെയ്യുന്നു സാഹസം?
നമ്മെയെല്ലാം ധിക്കരിച്ചിക്കണ്ണനേ നിരസിച്ചവൻ
സുഭദ്രയെ ഹരിച്ചും തൻമൃത്യവെത്തന്നെ നിർണ്ണയം.
            
എന്തെന്റെ തലയിൽത്തന്നെയവൻ കാൽ വെച്ചു കേശവ!
പാദസ്പർശം പാമ്പുപോലെ ഞാനിതിന്നു സഹിക്കുമോ?
പാരിൽ ക രവരില്ലാതെയാക്കം
സഹിക്കാവുന്നതല്ലിങ്ങീയർജ്ജുനൻ ചെയ്തൊരക്രമം
വൈശമ്പായൻ പറഞ്ഞു
മേഘദുന്ദഭിനാദത്താൽ ബലൻ ഗർജ്ജിച്ചിടുന്വൊഴേ
അവനെപ്പിൻതുർന്നാരാബഭോജവൃഷ്ണ്യന്ധകോത്തമർ.