താൾ:Bhashabharatham Vol1.pdf/617

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മിന്നലൊക്കും കാറുപോലെ വില്ലെടുത്തൊരു പാർത്ഥനെ
കണ്ടുകൊണേടിട്ടാർത്ത യോധർക്കുണ്ടായീ ബഹു വിസ്മയം.
ഉയരും രഥനാഗാശ്വമയമാപ്പട കണ്ടുടൻ
പരമപ്രീതയായ് ചൊന്നാൾ വരനോടാസുഭദ്രയും.

സുഭദ്ര പറഞ്ഞു
യുദ്ധം ചെയ്യും ഭവാൻതന്റെ തേർ നടത്താനൊരാഗ്രഹം.
ഒട്ടേറെ നാളായെന്നുള്ളിൽ പെട്ടിരിപ്പൂ നരർഷഭ!
ഓജസ്തേജ്യോദ്യുതിബലമെഴും പാർത്ഥന്റെ തേരു നീ
നടത്തീടേണമെന്നെന്നെപ്പഠിപ്പിച്ചിതു മാധവൻ.

വൈശമ്പായനൻ പറഞ്ഞു
എന്നു കേട്ടാ പ്രിയനൊടായ് പ്രീതനായോതിയർജ്ജുനൻ:
“തടവെന്യേ തേർ നടത്തൂ കടത്തൂ യദുസേനയിൽ.
പലരോടും പൊരുതിനിന്നാൾക്കാരെക്കൊനന്നിടാതിഹ
അമ്പെയ്യുമെന്റെ സാമർത്ഥ്യം സുഭദ്രേ ,കണ്ടുകൊൾക നീ.”
എന്നർജ്ജുനൻ ചൊന്നനേരം സുഭദ്ര ഭരതർഷഭ!
ഓടിച്ചശ്വങ്ങളെക്കൊണ്ടു ചാടിച്ചൂ യദുസേനയിൽ.
പെരുമ്പറയടിച്ചുഗ്രം പെരും കൊടിയുയർത്തുടൻ
വിപൃഥുപ്പട പാഞ്ഞേറ്റൂ ഹർഷത്താൽ പാർത്ഥനോടഹോ!
പല തേരും കുതിരയുമാനയും ചേർന്നുകൊണ്ടവർ
ശരവർഷങ്ങളും തുകീ വളഞ്ഞൂ ഹന്ത!പാർത്ഥനെ.
ദിവ്യസ്രൂജ്ഞനവർക്കുള്ള സർവ്വാസ്രൂങ്ങൾ തടുത്തുടൻ
ആകാശമമ്പിനാൽ മൂടീ പാകശാസനനന്ദനൻ.
അവരെയ്യുന്നമ്പുകളും കിരീടകടകാതിയും
അറുത്ത തീക്ഷ്ണ ബാണത്താൽ പരം വില്ലും ശരങ്ങളും
നുകങ്ങളും തട്ടുകളും പലമാതിരിയന്ത്രവും
പരന്മാർ മുറിയേൽക്കാതെ പരം ഖണ്ഡിച്ചിതർജ്ജുനൻ.
തേരും വില്ലും ചട്ടകളുമറുത്താ വീരരെപ്പരം
ആർത്തരാക്കീ പ്രിയയൊടാപ്പാർത്ഥൻ കാൺകെന്നു ചൊല്ലിനാൻ.
സുഭദ്രയീയൊരാശ്ചര്യം കണ്ടർജ്ജുനനോടോതിനാൾ.
“എനിക്കഭീഷ്ടം സാധിച്ചു പോക നാഥാ,യധാ സുഖം.”
പരം വിപൃതുവാസ്സൈന്യം പാർത്ഥനോടേറ്റു പാർത്തുടൻ
പരിഭ്രമത്തൊടും ചെന്നു പരം നിൽക്കെന്നു ചൊല്ലിനാൻ.
സേനാപതി കൊടുത്താജ്ഞ തെറ്റിച്ചീലന്നു യാദവർ
കടൽത്തിരകൾ കാറ്റേറ്റും തടത്തേയെന്നപോലവേ.
പരം തേർവിട്ടിറങ്ങിച്ചെന്നർമാ നരപുംഗവൻ
നരവ്യാഘ്രനെ നന്ദിച്ചു പരിചിൽ തഴുകീടിനാൻ.
അവൻ ചൊല്ലീ പാർത്ഥനോടു"തെല്ലു നാളായ് സഖേ, ഭവാൻ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/617&oldid=156941" എന്ന താളിൽനിന്ന് ശേഖരിച്ചത്