താൾ:Bhashabharatham Vol1.pdf/619

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

694
അതു കേട്ടാസ്സഭാപാലൻ പരസ്യംചെയ്തുകൊള്ളുവാൻ
പെരുംപൊൻകെട്ടണിഞ്ഞുള്ള പെരുമ്പറയടിച്ചുതേ.
ക്ഷോഭത്തോടതു കോട്ടിട്ടാബ്ഭോജവൃഷ്ണ്യന്ധകോത്തമർ
ദ്വീപിൽനിന്നങ്ങുല്പതിച്ചാർ കോപിച്ചിട്ടൊപ്പമേവരും
അന്നപാനങ്ങളും വിട്ടൂ ചെന്നെത്തീ സഭയിൽ ദ്രുതം.
പിന്നെപ്പൊന്നു പതിച്ചോമന്മേൽവിരിപ്പും വിരിച്ചഹോ!
മണിവിദ്രുമരത്നങ്ങൾ പതിച്ചു വിലസുംവിധം
മിന്നും സിംഹാസനം തോറുമിതൂന്നു വൃഷ്ണിപുംഗവർ
പീഠങ്ങളിലുമവ്വണ്ണം കടുവഹ്നിപ്രകാശരായ്.
നീതിചിന്തയ്ക്കു സഭയിൽക്കൂടും വാനവർപോലവേ
ഇരിക്കവേ സഭാപാലനുണർത്തീ പാർത്ഥചേഷ്ടിതം.
അതു കേട്ടാ വൃഷ്ണിവീരർ മദത്താൽ കൺകലങ്ങിയോർ
പാർത്ഥന്റെമേലമർഷത്താലുയർന്നേറിയ‌തു ഗർവ്വൊടും.
ഉടൻ തേർ കൂട്ടുവിൽ മത്തഗജാശ്വങ്ങളുമങ്ങനെ
ചട്ടയും കൊണ്ടുവരുവിനുടൻ പ്രാസങ്ങളേകുവിൻ.
നല്ല വില്ലും ചട്ടയു മെന്നെല്ലാമാർത്തുതുടങ്ങിനാർ
തേർ കൂട്ടാൻ സൂതനോടോതീ ചിലർ താൻതന്നെയപ്പൊഴേ
ആനയിച്ചാർ മറ്റു ചിലർ പൊന്നണിഞ്ഞ ഹയങ്ങളെ.

തേരും കൊടികളും വർമ്മങ്ങളുമന്നാനയിക്കവേ
വീരന്മാരുടെ ഘോഷത്താൽ മുഴങ്ങീ സഭയേറ്റവും
വനമാലി മദോന്മത്തൻ കൈലാസാഭൻ ഹലായുധൻ
നീലാംബരൻ മദത്തോടുമപ്പൊഴിങ്ങനെ ചൊല്ലിനാൻ.

ബലദേവൻ പറഞ്ഞു
എന്തെന്തു മന്ദരേ, നിങ്ങൾ കണ്ണൻ മിണ്ടാതിരിക്കവേ
തന്മതം കണ്ടിടാതേവം വൃഥാ കോപത്തൊടാർപ്പതും?
ഇപ്പോഴിവനഭിപ്രായം പറയും ബഹുബുദ്ധിമാൻ
അപ്പോൾ ചെയ്യേണ്ടതെന്നിട്ടു ചെയ്തുകൊൾവിനതന്ദ്രിതം

വൈശമ്പായനൻ പറഞ്ഞു
ഈവണ്ണം ബലഭദ്രന്റെ വാക്കു കേട്ടവരേവരും
അടങ്ങിപ്പാർത്തു നന്ദിച്ചു നന്നുമോതിനാർ.
ബലഭദ്രന്റെ വാക്കാലീവണ്ണം നിശ്ശബ്ദമായിതിൽ
വീണ്ടും സഭയിലെല്ലാരുന്നിതു യഥാക്രമം ;
പിന്നെച്ചൊല്ലി കണ്ണനോടു കാമപാലൻ പരന്തപൻ.

ബലദേവൻ പറഞ്ഞു
ത്രൈലോക്യനാഥ ഹേ കൃഷ്ണ, ഭ്രതഭവ്യഭവൽപ്രഭോ!
എന്തേ മിണ്ടാതിരിക്കുന്നതീ ക്ഷോഭം കണ്ടുകൊണ്ടു നീ?
നിനക്കുവേണ്ടീട്ടീ ഞങ്ങൾ സൽക്കരിച്ചിതു പാർത്ഥനെ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/619&oldid=156943" എന്ന താളിൽനിന്ന് ശേഖരിച്ചത്