ഭാഷാഭാരതം/ആദിപർവ്വം/ഹരണാഹരണപർവ്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഭാഷാഭാരതം
രചന:കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
ഹരണാഹരണപൎവ്വം

[ 696 ] ===ഹരണാഹരണപർവ്വം===

229 യാദവസാന്ത്വനം[തിരുത്തുക]

ക്ഷോഭിക്കത്തക്കവിധം ഒന്നുമുണ്ടായിട്ടില്ലെന്നും അർജ്ജുനൻ എല്ലാവിധത്തിലും നമുക്കു ചേർന്ന ഒരു ബന്ധു തന്നെയാണെന്നും പറ‌ഞ്ഞും കൃഷ്ണൻ യാദവന്മാരെ സമാധാനിപ്പിക്കുന്നു.യാദവൻമാർ അർജ്ജുനനെ സൽക്കാരപൂർവം സ്യീകരിതക്കാനായി പടയോടുകൂടി പുറപ്പെടുന്നു. ഭേരീനാദംകേട്ടു യുദ്ധത്തിനുള്ള വരവാണെന്നു സംശയിച്ച് വേഗം തേരേടിച്ച് സുഭദ്രാൻജ്ജ നന്മാർ ഇന്ദ്രപ്രസ്ഥത്തിൽ എത്തിച്ചേരുന്നു.


വൈശമ്പായനൻ പറഞ്ഞു
ഭോജവൃഷ്ണ്യന്ധകവാർ വീരവാദങ്ങൾ ചൊല്ലവേ
ധർമ്മാർത്ഥയുക്തമാം വാക്യമരുൾചെയ്തിതു കേശവൻ.
കൃഷ്ണൻ പറഞ്ഞു
ഞാൻ മുൻപുചൊന്ന വാക്കേതും കേട്ടതില്ലന്നു യാദവർ
കഴിഞ്ഞതു കഴിഞ്ഞല്ലോ മാറ്റാവല്ലതൊരുത്തനും.
                       
യുക്തിയൊത്തുള്ളെന്റെ വാക്കു കേട്ടുകൊള്ളുവിനേവരും
ചെയ്തതില്ലീക്കുലത്തിന്നിന്നവമാനത്തെയർജ്ജനൻ.
അതിയായുള്ള സമ്മാനം ചെയ്തതാണിതു നിശ്ചയം
സാത്വതന്മാരർത്ഥലുബ്ധരെന്നോർക്കുന്നില്ല ഫൽഗുനൻ.
സ്വയംവരമനാധൃഷ്യമെന്നോർക്കുന്നുണ്ടു പാണ്ഡവൻ
പശ്ചപ്രായം സമ്മതിപ്പതാരു കന്യാപ്രതിഗ്രഹം?
അപത്യവിക്രഹം ചെയ്യും പുമാനാരിഹ ഭുമിയിൽ?*
ഈദ്ദോഷങ്ങളെയോർത്തനാപ്പാർത്ഥനെന്നിതിലെന്മതം;
അതാണവൻ ധർമ്മമായ ഹരണംചെയ്തർജ്ജുനൻ.
ചേർച്ചയാണീച്ചാർച്ച കേളി വാച്ച കന്യ സുഭദ്രതാൻ;
ഈമട്ടു വീരനാപ്പർത്ഥനതേമൂലം ഹരിക്കുവാൻ.
ഭരതാന്വയജൻ പിന്നെപ്പൌത്രൻ ശന്തനുവിന്നഹോ!
കന്തീപുത്രൻ പാർക്കിലാർക്കു വിസമ്മതനിഹാർജ്ജനൻ?
പാർത്ഥനെപ്പോരിൽ വെല്ലന്ന വീരനെകാണ്മാതില്ല ഞാൻ
ഇന്ദ്രരുദ്രാദി വിബുധാരാർന്ന ലോകത്തിലാരെയും.
അവനോ മാനി, യാത്തേരുമെറ്റെയശ്വങ്ങളും പരം.

[ 697 ]

എന്റെ ശസ്ത്രങ്ങളന്വെന്നുമൊടുങ്ങാത്താവനാഴികൾ,
          യോദ്ധാവു പാർത്ഥൻ ശീഘ്രാസ്ത്രനവനാരെതിരായ് വരും?
          ആദ്ധനഞ്ജയനെസ്സാന്ത്വപൂർവ്വമായ് പിൻതുടർന്നു നാം.
          നന്ദിച്ചു പിൻതിരിക്കേണമെന്നിതെന്നുടെയാശയം.
          നിങ്ങളെപ്പേരിൽ വെന്നത്മപുരം പാർത്ഥൻ ഗമിക്കുകിൽ
          നിങ്ങൾക്കു കീർത്തി കെട്ടീടും സാന്ത്വത്തിൽ തോലി വന്നിടാ;
          എന്റെയച്ഛൻപെങ്ങൾമകൻ ദ്വേഷ്യയനല്ലേതുമർജ്ജനൻ.
വൈശമ്പായനൻ പറഞ്ഞു
          വാസുദേവക്തി കേട്ടവം ചെയ് വാൻ സന്നദ്ധരായവർ
          പെരുൻമ്പറയടിച്ചുംകൊണ്ടൊരുമ്പെട്ടിതു യാദവൻ.
          ഭേരീനാദം കേട്ടനേരം വീരനായീടുമർജ്ജുനൻ
          കന്തീപുത്രൻ ത്വരയൊടും സഭദ്രയൊടു ചൊല്ലിനാൻ.
അർജ്ജുനൻ പറഞ്ഞു
        മിത്രബന്ധുഗണത്തോടുമെത്തുന്നുണ്ടിഹ വൃഷ്ണികൾ
          നിന്മുലമായ് പോരടിപപ്പാൻ വൻ മദാരക്തനേത്രരായ്
          പ്രമത്തരീ മുഢർ മദ്യമത്തരല്ലോ നരാധമർ
          മദം ഛർന്തിപ്പിപ്പനിന്നിങ്ങമ്പുകൊണ്ടിട്ടിവർക്കു ഞാൻ
          എന്നല്ലന്മത്തിരിവരെക്കൊന്നൊടുക്കുന്നതുണ്ടു ഞാൻ.
വൈശമ്പായനൻ പറഞ്ഞു
          പ്രിയയോടിത്തരം ചൊല്ലിത്തരിച്ചിതു മഹാബാലൻ
          തിരിക്കുമവനെക്കണ്ടു പേടിപുണ്ടു സുഭദ്രയും.
സുഭദ്ര പറഞ്ഞു
           ഏവം പറകൊലാ പാർത്ഥയെന്നോതിക്കാക്കൽ വീന്നുതാൻ
         "സുഭദ്ര കലിയായ് ത്തീർന്നു വ്യഷ്ണികൾക്കു നശിക്കുവാൻ
          എന്നുപൌരജനം ചൊല്ലു ജനവാദത്തിനാൽ പ്രഭോ!
          എനിക്കു മാലാമതിനാൽ പാപം ചിന്തിച്ചിടായ്തു നീ;
          ദുഷ്പേരു വിട്ടൊഴിക്കേണം ത്വൽപ്രസാദത്തിനാലെ ഞാൻ.
വൈശമ്പായനൻ പറഞ്ഞു
          ഏവം ചൊല്ലു പ്രിയപ്പെട്ട സുഭദ്രയുടെ വാക്കിനാൽ
          ഗമിക്കുവാൻ സമ്മതിച്ച പാർത്ഥൻ സത്യപരാക്രമൻ
          സ്മിതത്തോടും വിളിച്ചിട്ടാ പ്രിയയെത്തഴുകിത്തദാ
          എഴുനേല്പിച്ചുടൻ പാർത്ഥൻ പോക പോകെന്നുണർത്തിനാൻ.
          ഉടൻ സുഭദ്ര കുതിരക്കടിഞ്ഞാന്നു പിടിച്ചുതാൻ
          നടകൂടും വാജികളെയടിച്ചോടിച്ചു സത്വരം.
          അന്നേരത്തൊത്തുച്ചേർന്നിട്ടാ വൃഷ്ണിപും ഗവരേവരും
          പാർത്ഥനെക്കൊണ്ടുവരുവാനാത്തവേഗം ഹയങ്ങളാൽ
          രാജമാർഗ്ഗത്തിലെത്തീട്ടു പാർത്തു പാർത്ഥറ്റെ വിക്രമം.
          പ്രാസാദപക്തിസ്തംഭത്തിൽ തറയിൽ കൊടിയിങ്കലും.

[ 698 ]

അർജ്ജനാസ്ത്രങ്ങളെക്കണ്ടു വിസ്മയപ്പെട്ടിതേറ്റേവും.
          കേശവൻ ചൊന്നതേ സത്യമെന്നു ചിന്തിച്ചു യാദവർ
          പരം രൈവതകം പുക്കു വിപൃഥുച്ചൊല്ലു കേട്ടതിൽ
          അർജ്ജുനൻ ചെയ്തതുമറിഞ്ഞുടൻ പോകാൻ തുനിഞ്ഞുടൻ
          അകന്നു പോയ് പാർത്ഥനെന്നു കേൾക്കയാലേ തിരിച്ചുതേ.
          പുരോദ്യാനംകടന്നിട്ടു താൻ വിശാലമാം ഗിരിവ്രജം
          സാനുക്കളുജ്ജയനിയും കാടും പൂങ്കാവുമങ്ങനെ
          നല്ലൊരാനർത്തരാജ്യത്തു വാപിയും പൊയ്കയും പരം
          പിന്നെദ്ധേനുമതീതീർത്ഥമശ്വരോധസരസ്സിലായ്.
          കണ്ടദ്രികൾക്കിടയിലായിലായർബ്ബദാധിപപർവ്വതേ
          ആരാൽ ശൃംഗം പൂക്കു കാരവതീനദി കടന്നുടൻ
          സാല്വരാജ്യത്തിലുൾപ്പൂക്കു നിഷേധക്ഷോണിമാർഗ്ഗമേ
          ദേവാപൃഥുപുരം കണ്ടു കേവലം കലി താദരം.
          അതും കടന്നു കണ്ടാനാദ്ദേവാരണ്യപ്രദേശവും
          ചൊന്ന പാർത്ഥനെ മാനിച്ചു ദേവാരണ്യ മഹർഷികൾ
          കാടും വൻ പുഴയും കുന്നും മലഞ്ചോലകളും പരം
          സുഭദ്രാസാരഥി പരം കടന്നിട്ടുടൻ അർജ്ജുനൻ
          കൌരവന്മാർനാട്ടിലെത്തി വീരനേറ്റം വിശങ്കനായ്.
          സോദര്യരായ സിംഹങ്ങളിരിക്കും ഗുഹ പോലവേ
          ദൂരെ പൂങ്കാവുമായ് കണ്ടൂ പരമപ്രതിമം പൂരം


ഇന്ദ്രപ്രസ്ഥപ്രവേശം[തിരുത്തുക]

അർജ്ജുനൻ ഒരു ഗോപ സ്ത്രീയുടെ വേഷത്തിൽ സുഭദ്രയെ മുൻകൂട്ടി രാജധാനിയിലേക്ക് അയയ്ക്കുന്നു. ആ കൃഷ്ണ സഹോദരിയെ പഞ്ചാലിയുൾപ്പെടെയുള്ള എല്ലാവരും ബഹുമാനപൂർവ്വം സ്വീകരിച്ച സൽക്കരിച്ചു. പിറകേ സാവദാനത്തിൽഅർജ്ജുനൻ കടന്നുചെല്ലുന്നു. തീർത്ഥയാത്ര കഴിഞ്ഞുവന്ന അർജ്ജുനനെ എല്ലാവരും സ്നേഹപൂർവ്വം സ്വീകരിക്കുന്നു.

  
വൈശമ്പായനൻ പറഞ്ഞു
പുരത്തിന്നു വിളിപ്പാടു ദൂരത്തായ് ഗോഷുമുണ്ടതിൻ
യദു കന്യകയോടൊത്ത് ചെന്നിരുന്നിതു ഫൽഗുനൻ.
സുഭദ്രയെസ്സൽക്കരിച്ചു ചൊന്നാൻ മെല്ലെദ്ധന‌ഞ്ജയൻ

അർജ്ജുനൻ പറഞ്ഞു
ഗോപാല സ്ത്രീവേഷമാണ്ടു പുരത്തിങ്കൽ ഗമിക്ക നീ
പാഞ്ചാലിയിഷ്ടം ചൊല്ലട്ടേ നീ കേട്ടീടേണമെൻ മൊഴി.

[ 699 ]

699
ഞാനൊന്നിച്ചങ്ങു നീ ചെന്നാൽ പരുഷം ചൊല്ലുമവൾ
അന്യ വേഷത്തിലായ ചെന്നാൽ പ്രിയം നിന്നോട് ചൊല്ലുമേ.
അവളാദ്യം ചൊന്ന വാക്കു പിന്നേ മാറുന്നതല്ലെടോ.
അതിനാൽ മാനവും ഗർവ്വും വിട്ടു നീ ചെന്നു കാണുക.

വൈശമ്പായനൻ പറഞ്ഞു
അവന്റെറയാ വാക്കു കേട്ടു ചൊന്നാളപ്പോൾ സുഭദ്രയും;
"ശരിയാണിതു ഞാൻ ചെയ്യാം പാത്ഥ, നീ ചൊന്നവണ്ണമേ.”
സുഭദ്രതൻ വാക്കു കേട്ട് നന്ദിച്ചീട്ടി പ്രിയനന്ദനൻ
ഗോപാലരെ വരുത്തീട്ടങ്ങുടനിങ്ങനെ ചൊല്ലിനാൻ;
"ഇങ്ങുള്ളൊരു ചെറുപ്പക്കാരായീടും വ്രജനാരികൾ
പോകും സുഭദ്രയ്ക്കു തുണക്കാരായ് കൂടെഗ്ഗമിക്കണം
ഇന്ദ്രപ്രസ്ഥപുരത്തേക്കു കൃഷ്ണയെച്ചെന്നു കാണുവാൻ".
 അതു കേട്ടുടനേ ഗോപർ കൂട്ടീ ഗോപീജനങ്ങളെ
 ചുറ്റും ഗോപസ്ത്രീകളുമായൊത്തുചേർന്നു സുഭദ്രയും.
 രക്തവസ്ത്രമുടുത്തോരു ഗോപസ്ത്രീവടിവിൽത്തദാ
 പറഞ്ഞയച്ചിതാപ്പാർത്ഥൻ പരമന്നു സുഭദ്രയെ
 ആ വേഷംകൊണ്ടുമൊട്ടേറെയഴകിൽ ഗോപിമാരുമായ്
 ശോഭയാർന്നാപ്പുകളെഴുന്നവൾ പുക്കാൾ പുരോദരം.
 ഖാണ്ഡവപ്രസ്ഥമെന്നുള്ളോരിന്ദ്രപ്രസ്ഥാനത്തിലായവള്
 അടുത്തുചെന്നിട്ടഴകിലകത്തു കയറീടിനാൾ.
 ശ്രേഷ്ഠമാകു ഗൃഹം പുക്കാ വീരപത്നി യശസ്വിനി
 പിത്രഷ്വസാവു പൃഥയെ വന്ദിച്ചാൾ പൃഥുലോചനം.
 പിന്നെപ്പുംണ്ണേന്ദുമുഖിയാൾ ചെന്നിട്ടാദരവോടുടൻ
 വന്ദിച്ചാളാ ദ്രൌപദിയെ ദാസി ഞാനെന്നുമോതിനാൾ.
 കൃഷ്ണസോദരിയേ നാന്ദ്യാ ക്രഷ്ണതാനെഴുന്നേറ്റുടൻ
 പുണന്നു നിസ്സപത്നൻ നിൻ പതിയാകെന്നുമോതിനാൾ.
 ഓജസ്സിനാൽ വശപ്പെട്ടിട്ടോതീയാശിസ്സുമേറ്റവും
 സുഭദ്ര നന്ദിച്ചവ്വണ്ണമെന്നായവളൊടോതിനാൾ.
 ഇന്ദുനേമുഖി വാർഷ്ണേയിയായിടുന്ന സുഭദ്രയെ
 അങ്കത്തിൽ ചേത്തു ലാളിച്ചാൾ കണ്ണനേയും സ്തുതിച്ചവൾ.
 ഉടനന്നേരമാഘോഷം നടന്നിതു പുരോദരേ
 ആനർത്തയോധർ* നഗരസ്ഥാനത്തെച്ചെന്നു കണ്ടതിൽ.
 ദേവപുത്രോപമരവർ കനകദ്ധ്വജമുള്ളവർ
 വാനോർ ദേവന്ദ്രനെപ്പോലെ പാർത്ഥനെപ്പിൻതുടർന്നുതേ.
 മൂരിയൊട്ടകമശ്വങ്ങളിവ കൂടിയതായ്ത്തദാ

[ 700 ]

700
 ദ്വാരകാജനവാഹങ്ങൾ പലതും കണ്ടു നാട്ടുകാർ.
 പരമന്നാപുരത്തിങ്കൽ പ്രഹർഷിച്ചു മഹാജനം
 സ്വബന്ധുവെപ്പോലെ പാർത്ഥൻ പ്രവാസംവിട്ടു വന്നതിൽ
 ദാശാർഹന്മാരൊത്തു പാർത്ഥൻ പുരത്തിങ്കൽ കടന്നുടൻ
 പരമാനന്ദമുൾക്കൊണ്ടു പൌരന്മാരാദരിക്കവേ.
 അന്ത:പുരദ്വാരനെത്തീച്ചിറങ്ങീട്ടു ധനഞ്ജയൻ
 ധൌമ്യനെക്കണ്ടു വന്ദിച്ചാനമ്മയേയുമതേവിധം.
 ധർമ്മരാജന്റെയും ഭീമന്റേയും കാല്ക്കു നമിച്ചവൻ
 മാദ്രീപുത്രാഭിവാദ്യം താൻകൊണ്ടു കൈക്കൊണ്ടു പുല്കിനാൻ.
 ഭ്രാതാക്കളായ് ചേർന്നു മുഖ്യവിപ്രരാമേവരേയുമേ
 യഥായോഗ്യം സൽക്കരിച്ചു പൌരജാനപദൌഘവും.
 അനുയായികളും പിന്നെഗ്ഗുരുവന്ദന ചെയ്തുടൻ
  കാന്തേയനാം ധർമ്മപുത്രൻ തന്നെപ്പൂജിച്ചിതേറ്റവും.
  മുന്നമേതന്നേ ധർമ്മിഷ്ടനാകുമാബ് ഭരതർഷിടൻ
  അവർക്കുപൂജ്യനാണല്ലോ വാസുദേവൻ കണക്കിനെ.
  പൂജ്യനാകും പാണ്ടവനും പൂജിച്ചാനവരെത്തദാ
  രാജനുവാദം കൈക്കൊണ്ടിട്ടിരുന്നാരവരേവരും.
  അദീനയായ് മാന്യയാമകൃഷണസഹോദരി ഭദ്രയെ
  സാക്ഷാല്ലക്ഷ്മീദേവിതന്നെയെന്നു ചിന്തിച്ചു പാണ്ഡവർ.

  ശ്വശുരർക്കും ഗുരുക്കൾക്കും ദേവരന്മാർക്കുമങ്ങനെ
  സ്വവൃത്തത്താൽ പ്രിയപ്പെട്ട മട്ടിലായീ സുഭദ്രയും
  പിന്നെസ്സന്തോഷമുൾക്കൊണ്ടാർ പാണ്ഡവന്മാർ മഹാരഥർ
  യുധിഷ്ടിര പ്രഭൃതികളേവരും ജനമേജയ!
  കുന്തിയും കൃഷ്ണയും സന്തോഷിച്ചാരവളൊടൊത്തഹോ!

231 സ്തീധനപ്രധാനം[തിരുത്തുക]

രാമകൃഷ്ണന്മാരും യാദവന്മാരും കൂടി ഇന്ദ്രപ്രസ്ഥത്തിലേക്ക് പുറപ്പെടുന്നു. ബലദേവനും കൃഷണനും യാദവപ്രധാനികളിൽ ഓരോരുത്തരും സുഭദ്രയ്ക്കും അർജ്ജുനനും ധാരാളം വിവാഹ സമ്മാനങ്ങൾ നല്കുന്നു. കൃഷ്ണനൊഴികെ മറ്റു യാദവന്മാർ ദ്വാരകയിലേക്ക് മടങ്ങുന്നു. കൃഷ്ണൻ അർജ്ജുനനൊന്നിച്ച് മുപ്പത്തിനാലു ദിവസം ഇന്ദ്രപ്രസ്ഥത്തിൽ താമസിക്കുന്നു.

 
വൈശമ്പായനൻ പറഞ്ഞു
  വൃഷ്ണികൾക്കുള്ളത്സവമവ്വണ്ണം തീർന്നോരു ശേഷമേ
  സുഭദ്രാഹരണം പാർത്ഥൻ ചെയ്തതായ് കേട്ടു കേശവൻ.

[ 701 ]

701
  മുന്നമേതന്നേ പൌരർക്കു തോന്നിക്കൊണ്ടിതു കൌശലം
  വാസുദേവനറിഞ്ഞാണു വാഴിച്ചതിഹ പാർത്ഥെന.
  ലോകർക്കങ്ങറിയാനായീ മുന്നം വിപൃഥുമാർഗ്ഗമായ്
  സമാധാനാൽ സമ്മതിച്ചു ഭദ്രയായ് ചെന്ന പാർത്ഥനെ.
  ദീർഗ്ഘാക്ഷിയാം സോദരിയെ യോഗ്യനാം പാർത്ഥനേകുവാൻ
  കരുതിക്കൊണ്ടിരുന്നല്ലോ ഗരുഡദ്ധ്വജനാം ഹരി.
  ചതുരം ഗബലത്തോടുമഥ സൽക്കാരപൂർവ്വകം.
  ഭദ്രയോടൊത്തർജ്ജുനനെയിന്ദ്രപ്രസ്തമയച്ചുതേ.
  പാണ്ഡവശ്രേഷ്ടനിങ്ങനെയിന്ദ്രപ്രസ്ഥത്തിൽ ചെന്നിരുന്നർജ്ജുനൻ
  എന്നു കേട്ടറിവായിട്ടു പൂണ്ഡരീകാക്ഷനപ്പൊഴേ
  ഇന്ദ്രപ്രസ്ഥം പൂകുവാനായ് മന്ത്രിച്ചാൻ മധുസൂധനൻ.
  മുന്നം മാനിച്ചുവച്ചല്ലോ രാജാവാമൃഗസേനനെ
  അക്രൂരവിപൃഥുശ്രേഷ്ഠരേയുമേ ബലശങ്കയാൽ.
  അച്ഛനെയും സമ്മതിപ്പിച്ചവ്വണ്ണം പ്രീതി ചേർത്തഹോ!
  പ്രീതനാം വൃഷ്ണിരാജന്റെ സമ്മതത്താൽ ജനാർദ്ദനൻ
  പറഞ്ഞൊത്താജ്ഞയും വാങ്ങിക്കൂട്ടിക്കൊണ്ടാൻ പെരുപട.
  ഉടൻ വാഹനമേറുന്ന ദശാർഹപുരവാസികൾ
  ഹർഷത്തോടൊത്തുകൊണ്ടീടും ഘോഷമുണ്ടായിതപ്പൊഴേ.
  അശ്വങ്ങളെക്കൂട്ടിയുമാ വാഹനങ്ങളിലേറിയും
  തേരാനകളിലേറീട്ടും പരം നന്ദിച്ചു വൃഷ്ണികൾ.
  വൃഷ്ണ്യന്ധകമഹാഗാത്രരേവം വീരർ മഹാരഥർ
  ഭ്രാതാക്കൾ മക്കൾ മറ്റുള്ള യോധരെന്നിവരൊത്തുടൻ
  പെരുതാകം പടയുമായ് ചേർന്നു ഹരി പരന്തപൻ.
  അതിൽ ദാനപതി പ്രൌഢമതിയക്രുരവീരനും
  പുറപ്പെട്ടു വൃഷ്ണിവീരക്കൊക്കസ്സേനാധിനാഥനായ്.
  അനാധൃഷ്ടി മഹാവീരനുദ്ധവൻ ബഹുകീത്തിമാൻ
  സാക്ഷാൽ ബൃഹസ്പതിക്കൊത്ത ശിഷ്യനത്യന്തബുദ്ധിമാൻ
  സത്യകൻ സാത്യകി പരം കൃതവർമ്മാവു സത്വതൻ
  പ്രദ്യമ്നൻ സാംബനവ്വണ്ണം നിശഠൻ ശങ്കതാനുമേ
  ചാരുദേഷ്ണൻമഹാവീരൻ ഝില്ലീ വിപൃഥുതാനുമേ
  ചാരണാഖ്യൻ മഹാവീരൻ ഗദൻ വിദ്വജ്ജനോത്തമൻ
  ഇവരും മറ്റു പലരും വൃഷ്ണിഭോജാന്ധകോത്തമർ
  ഹരണദ്രവ്യവും കൊണ്ടിങ്ങിന്ദ്രപ്രസ്ഥം ഗമിച്ചുതേ.
  സ്വസ്വോപഹാരം വെവ്വേറെയെടുത്താ വൃഷ്ണിപുംഗവർ

[ 702 ]

702
  സുഭദ്രാലോകനത്തിന്നായാർത്തു നന്ദിച്ചിറങ്ങിനാർ.
  വഴിക്കു താമസിക്താതെ കൃഷ്ണനോടൊത്തു യാദവർ
  പാർത്ഥർ പാർക്കും പുരംപുക്കു പേർത്തും സംപ്രീതി നേടിനാർ.
  ഉടൻ യുധിഷ്ഠിരന്രപൻ കൃഷ്ണൻ വന്നതു കേൾക്കയാൽ
  എതിരേല്പാൻ യമന്മാരേയയച്ചാനതുനേരമേ.
  അവർ ചെന്നതിരേറ്റോരാ മുഖ്യമാം വൃഷ്ണിമണ്ഡലം
  ഖാണ്ഡവപ്രസ്ഥമുൾപ്പുള്ള പതാകാദ്ധ്വജശോഭിതം;
  തളിച്ചു വഴി നന്നാക്കി പുരുവിയഴകോടഹോ!
 സുഗന്ധി ചന്ദനച്ചാറു തളിച്ചേറ്റം മനോഹരം,
 പുകയ്ക്കുമകിലിൻ നല്ലപുകയേറ്റങ്ങുമിങ്ങുമേ
 വൃത്തിപുണ്ട ജനത്തോടും വാർത്തകന്മാരുമൊത്തഹോ!
 രമ്യമാമാപ്പുരം പൂക്കാൻ രാമനൊടൊത്തു കേശവൻ
 വൃഷ്ണിന്ധകമഹാഭോജസഹിതൻ പുരുഷോത്തമൻ.
 പൌമരും ബ്രാപ്മണരുമങ്ങോറെപ്പൂജിച്ചുകൊണ്ടുതാൻ
 ഇന്ദ്രഗേഹോപമം ധർമ്മരാജമന്ദിരമെത്തിനാൻ.
 യുധിഷ്ഠിരൻ രാമനോട്ടു കൂടിച്ചേർന്നു യഥാവിധി
 മുർദ്ധാവിങ്കൽ കേശവനെ ഘ്രാണിച്ചു തഴുകീടിനാൻ.
കൃഷ്ണനും പ്രീതി കൈക്കൊണ്ടു മാനിച്ചു വിനത്തോടും.
വീരനാം ഭീമനേയും താൻ മാനിച്ചു വിധിയാംവിധം.
വൃഷ്ണ്യന്ധകന്മാരെയെല്ലാം ധർമ്മരാജൻ യുധിഷ്ഠിരൻ
സ്വീകരിച്ചും സൽക്കരിച്ചു യഥാവിധി യഥോചിതം.
ചിലരെത്തൊഴുരു വേറേ ചിലർ വന്ദിപ്പതേറ്റുതാൻ.
പൃഥയും പാർത്ഥരും പിന്നെയതുമാതിരി കൃഷ്ണയും
പുണ്ഡരീകാക്ഷനായ് ചേർന്നു പൂർണ്ണാനന്ദത്തെ നേടിനാർ.
നന്ദിച്ചു രാമകൃഷ്ണന്മാർ വന്നതായ് കണ്ടു കന്തിയും
ബന്ധുമാനായ് ധർമ്മപുത്രനെന്നു ചിന്തിച്ചിതപ്പോഴേ.
പിന്നെസ്സങ്കർഷണാക്രൂരന്മാരസംഖ്യം ധനോച്ചയം
ഭദ്രയാകം സുഭദ്രയ്ക്കു സമ്മാനപ്പടി നല്ലിനാർ.
പവിഴം വൈരമെന്നല്ല പല ഭുഷണജാലവും
ചവുക്കാളൻ മേൽവിരിപ്പും പുതപ്പും വ്യാഘ്രചർമ്മവും
പല രത്നൌഘവും ചേർന്നു ജ്വലിച്ചിതതുനേരമേ
ശയനാസനയാനങ്ങളൊത്ത പാർത്ഥന്റെ മന്ദിരം.
യുവാക്കൾക്കു രസം കുട്ടം വൈവാഹികമഹോത്സവം
ഭദ്രയാകം സുഭദ്രയ്ക്കു നടന്നു പിന്നെയേഴുനാൾ.
പിന്നെക്കൊടുത്തു ഗോവിന്ദൻ ബന്ധുതയ്ക്കുത്തമം ധനം
ജ്ഞാതി നല്ലേണ്ടതായിട്ടു സുഭദ്രയ്ക്ക്പഹാമരായ്.

[ 703 ]

703
പൊന്നണിഞ്ഞും കിങ്കിണികൾ കിലുങ്ങീടുന്ന തേരുകൾ
നാലശ്വങ്ങളുമായ് നല്ല സുതന്മാർ നിർത്തിടുംവിധം
ആയിരം നല്കിനാൻ കൃഷ്ണനവ്വണ്ണ, നല്ല വെള്ളയായ്
കൂട്ടിയൊത്തു കറക്കുന്ന നിയുതം പൈക്കളേയുമേ.
മൂന്നുപാടും മദം ചാടും മത്തഹസ്തികളങ്ങനെ
സമരത്തിൽ പിൻതിരിക്കാത്തവ വൻമലയൊത്തവ
പൊന്നും ചങ്ങലയും പൊന്നും തോട്ടിയും മറ്റുമുള്ളവ.
നല്ലാനക്കാരൊത്തു നല്കീ സഹസ്രം സാഹസപ്രിയൻ.
വസു ദേവാജ്ഞയാൽ പിന്നെ വസുദേവൻ കൊടുത്തിതേ
വെളുത്ത ചന്ദ്രനൊക്കും പെൺകുതിരപ്പടയങ്ങനെ
ജഗനാഥൻ പൊന്നണിഞ്ഞവയായിരം.
 നന്ദ്യാ കാംബോജബാൽഹീകസൈന്ധവാശ്വങ്ങളേയുമേ
 സ്വയം കൊടുത്തു ഗോവിന്ദൻ പ്രിയം കൈക്കൊണ്ടു ഭാരത!
 പൊന്മണിക്കോപ്പണിഞ്ഞിട്ടു പൊൻകിങ്ങിണി കിലുങ്ങവെ
 സർവ്വശസ്ത്രങ്ങളോടൊത്തിട്ടൻപോടൻപതിനായിരം.
 അവ്വണ്ണം കോവർകഴുതയഞ്ഞൂറഞ്ഞൂറു പിന്നെയും
 ജവമേറുന്നവ വെറും വെള്ളയായ് നൽകി കേശവൻ.
 സ്നാനാലേപനസാമർത്ഥ്യമൊത്തു നല്ല ചെറുപ്പമായ്
 നല്ല വേഷത്തൊടും നല്ല ദാസിമാർകളായിരം
 പൊൻപതക്കങ്ങളും ചാർത്തിയഴകിൽദ്ദീനമെന്നിയേ
 പരിചാരപ്രവൃത്തിക്കു കൊടുത്തു പുഷ്കരേക്ഷണൻ.
 ക്രിത്രിമാ ക്രിത്രിമം നല്ല മാറ്റുകുടവും സുവർണ്ണവും
 മനുഷ്യഭാരപ്രയുതമേകീ ദാശാർഹപുംഗവൻ;
 മുഖ്യഭ്രഷകളും നൂറുഭാരം വിത്തവുമേകിനാൻ.
 വെളുത്തനന്മുത്തുമാല നൂറെണ്ണം നല്കി കേശവൻ
 ആയിരം പവിഴം മറ്റുമായിട്ടെൻപോടു ഭാരത!
 സുവർണ്ണപാതപീഠങ്ങളോടും നല്ല വിരിപ്പൊടും
 സ്വർണ്ണാസനങ്ങളും നല്കീ പാണ്ഡവന്നു ഹലായുധൻ
 നന്ദി കൈക്കൊണ്ടു സംബന്ധം മാനിച്ചു ബലഭദ്രനും.
 ആ മഹാധനരത്നൌഘം വസ്ത്രകംബളഫേനിലം
 രഥഹസ്തിഗ്രാഹമോടുമശ്വശൈവാലമൊത്തുമേ
 പാണ്ഡവക്കടലിൽച്ചെന്നു കുടിയേറ്റം മഹാധനം
 സമ്പൂർണ്ണമാക്കിശ്ശത്രുക്കൾക്കേറ്റം ദുഖം കൊടുത്തുതേ.
 ആദ്ധനൌഘത്തെയൊക്കേയുമേറ്റുവാങ്ങി യുധിഷ്ഠിരൻ
 പൂജിക്കയും ചെയ്തതു താനാവൃഷ്ണ്യന്ധകവരിഷ്ഠരെ.
 കൂടിച്ചേർന്നാമഹായോഗ്യവൃഷ്ണ്യന്ധകവരിഷ്ഠരും
 സ്വർഗ്ഗലോകത്തു സുകൃതിവർഗ്ഗം പോലെ രമിച്ചുതേ.

[ 704 ]

704
അങ്ങുമിങ്ങും പാനവും സ്വദേറുന്നാസവങ്ങളും
മൈരേയവും കൂടിച്ചേറ്റമവർ കൈകൊട്ടിയാർത്തതേ;
കൂട്ടുചേർന്നും പ്രീതിയാർന്നും കൂത്താടീ കുരുവൃഷ്ണികൾ.
ഏവം നാനാഭോഗമോടുമേറെനാൾ വിഹരിച്ചവർ
മാനിച്ചു കുന്തീകൌന്തേയസുഭദ്രകളെ യാദവർ
കേശവാനുജ്ഞ കൈക്കൊണ്ടു പുരം പൂകാനൊരുങ്ങിനാർ;
കുരുപൂജകൾ കൈയേറ്റാ ദ്വാരകാപുരി പൂകിനാർ.
കുരുമുഖ്യർ കൊടുത്തോരു പുരുവിത്തവുമൊത്തവൾ
ബലഭദ്രാദികൾ പരം യാത്ര ചെയ്തു യദൂത്തമർ.
ബലരാമൻ സോദരിയാം ഭദ്രയെത്തഴുകീത്തദാ
ഏല്പിച്ചിനിവളേയെന്നു കൃഷ്ണയ്ക്കേകീ മഹാബലൻ!
അച്ഛൻ പെങ്ങളെയും കുമ്പിട്ടിച്ഛപോലെഴുന്നള്ളിനാൻ
പൌരരും പാർത്ഥരും പൂജിച്ചരുളും വൃഷ്ണിപുംഗവൻ
വാസുദേവൻ പാർത്ഥനൊത്തു പാർത്തിതായവിടത്തതം
മുപ്പത്തിനാലു ദിവസമുൾപ്രിയത്താൽ മഹാബലൻ.
ഇന്ദ്രപ്രസ്ഥപുരത്തിങ്കൽ വാണുനന്ദിച്ചു മാധവൻ
കാളിന്ദീനദിക്കരയിൽ കൂടീ പാർത്ഥനൊന്നിച്ചു ഭാരത!

പാണ്ഡവപുത്രോൽപത്തി[തിരുത്തുക]

അർജ്ജുനനു സുഭദ്രതയിൽ അഭിമന്യു എന്ന പുത്രനും ധർമ്മപുത്രാദികൾക്കു പാഞ്ചാലിയിൽ പ്രതിവിന്ധ്യൻ മുതലായ അഞ്ചു മക്കളും ജനിക്കുന്നു. എല്ലാവരും അർജ്ജുനന്റെ അടുക്കൽ അസ്ത്രവിദ്യ പഠിക്കുന്നു. കൂട്ടത്തിൻ അഭിമന്യു പിതാവിനെപ്പോലെ പരാക്രമശാലിയായ്ത്തീരുന്നു.


വൈശമ്പായനൻ പറഞ്ഞു
പിന്നെ സുഭദ്ര പെറ്റാളാക്കണ്ണൻതൻ പ്രിയസോദരി
സൌഭദ്രനെശ്ശിചി ജയന്തനെയെന്നകണക്കിനെ.
ദീർഗ്ഘബാഹു മഹാസത്വനൃഷഭാക്ഷനരിന്ദമൻ
സുഭദ്രാനന്ദനൻ വീരനഭിമന്യു നരർഷഭൻ.
അഭിയായ് മന്യുവുള്ളോരാണരിമർദ്ദനനെന്നഹോ!
അഭിമന്യുവതെന്നിട്ടൂ പേരാക്കാർഷ്ണിക്കു ഭ്രസുരർ.
ധനജ്ഞയനിൽനിന്നുണ്ടായസ്സാത്വതിയിലായവൻ
യജ്ഞത്തിങ്കൽ കടഞ്ഞീടും ശമിയിൽ തൂകണക്കിനെ.
അവനുണ്ടായ ദിവസം കുന്തീപുത്രൻ യുധിഷ്ഠിരൻ
വിപ്രർക്കേകീ സ്വർണ്ണമൊത്തു പൈക്കളേപ്പതിനായിരം.

[ 705 ]

705
പ്രിയനായീ കണ്ണനും തൻ പിതാക്കൾക്കും ജനത്തിനും
ജനനാൽത്തന്നെയാ വീരൻ ലോകർക്കിന്ദ്രൻകണക്കിനെ.
ജന്മം മുതല്ക്കവൻതന്റെ കർമ്മം കൃഷ്ണൻ നടത്തിനാൻ
ശുക്പക്ഷത്തിങ്കൾപോലെ വളർന്നാനാക്കുമാരൻ.
നാലുപാദം പത്തു വഴിക്കാം ധനുർവേദമായവൻ
ദിവ്യമാനുഷമൊക്കേയുമർജ്ജുനാൻ നേടിനാനവൻ.
അസ്രജ്ഞാനത്തിലും സൌഷ്ഠവത്തിലും ബലവാനവൻ
സർവ്വക്രിയയിലും മെച്ചമായിടും ശിക്ഷ നേടിനാൻ
ആഗമത്തിൽ പ്രയോഗത്തിങ്കലും തൻ തുല്യനായിടും
സൌഭദ്രനാം തന്മകനെപ്പാർത്തു നന്ദിച്ചിതർജ്ജനൻ.
സർവ്വസംഹനനം ചേർന്നോൻ സർവ്വലക്ഷണമൊത്തവൻ
ദുർദ്ധർഷന്രഷഭസ്കന്ധൻ വാ പിളർന്നഹിസന്നിഭൻ
സിംഹദർപ്പൻ മഹേഷ്വാസൻ മത്തമാതംഗവിക്രമൻ
മേഘദുന്ദുഭിനിർഗ്ഘോഷൻ പൂർണ്ണചന്ദ്രനിഭാനനൻ
ശൌര്യരുപാകൃതികളിലവൻ കൃഷ്ണസമൻ പരം;
ആപ്പുത്രനെപ്പാർത്തു പാർത്ഥനിന്ദ്രൻതന്നെക്കണക്കിനെ.
പ്രതിവിന്ധ്യൻ ധർമ്മജനാൽ, ഭീതാനീകനുമങ്ങനെ
നകുലാൽ, സഹദേവലവ്വണ്ണമേ ശത്രു സേനനും,
കൃഷ്ണയ്ക്കുണ്ടായിതദിതിക്കാദിത്യന്മാർ കണക്കിനെ.
യുധിഷ്ഠിരാത്മജന്നേകീ പ്രതിവിന്ധ്യാഖ്യ ഭ്രസുരർ
ശത്രു പ്രഹരണജ്ഞാനേ പ്രതിവിന്ധ്യനിവൻ ദൃഢം.
സോമസാഹസ്രസവനാൽ സോമാർക്കസദൃശപ്രഭൻ
സുതസോമൻ ജാതനായീ ഭീമസേനങ്കൽ നിന്നഹോ!
ശ്രുതമാകും മഹാ കർമ്മം ചെയ്തതിൽപ്പന്നെയർജ്ജുനാൽ
ജനിച്ച പുത്രനതിനാൽ ശ്രുതകർമ്മാവുമായവൻ.
കൌരവ്യനായ രാജർഷി ശതാനീകന്റെ പേരിനാൽ
കീർത്തിയേറും തന്മകന്നു നകുലൻ നാമമേകിനാൻ.
പിന്നെക്കാർത്തികനക്ഷത്രം തന്നിൽ പാഞ്ചാലി പെറ്റുതേ
സഹദേവങ്കൽനിന്നേവം ശത്രുസേനനുമായവൻ.

[ 706 ]

706
ഓരോ വർഷങ്ങളിടവിട്ടവൻ പാർഷതപുത്രിയിൽ
പിറന്നുണ്ടായി രാജേന്ദ്ര, പരസ്പരതിഹൈഷികൾ.
ജാതകർമ്മം ക്രമം പോലെ ചൌളോനയനാതിയും
മുറയ്ക്കവർക്കു ചെയ്താനാദ്ധൌമ്യൻ ഭാരതസത്തമ!
വേദാദ്ധ്യയനവും ചെയ്തു ചരിത്രവ്രതരാമവർ
പഠിച്ചാരർജ്ജുനനിൽനിന്നിഷ്വസ്രം ദൈവമാനുഷം.
ദിവ്യഗർഭാഭരായ് വ്യൂഢോരസ്കരാ മക്കളൊത്തഹോ!
നരനായക, നന്ദിച്ചാർ പരമാപ്പാണ്ഡുനന്ദനർ

[ 707 ] 707

ഖാണ്ഡവദാഹപർവ്വം[തിരുത്തുക]

233. ഖാണ്ഡവദർശനം[തിരുത്തുക]

ഒരിക്കൽ കൃഷ്ണാർജ്ജുനന്മാർ ജലക്രീഡയ്ക്കായി പരിവാരസമയതം യമുനാതീരത്തേക്കു ചെല്ലുന്നു. ആ നദിയുടെ തീരത്തിനടുത്തായി കൃഷ്ണൻ മനോഹരമായ ഒരു കാടു കാണുന്നു ഖാണ്ഡവവനം.


വൈശമ്പായനൻ പറഞ്ഞു

ഇന്ദ്രപ്രസ്ഥത്തിൽ വാണന്യമന്നരേ വെന്നു പാണ്ഡവർ
ദൃദരാഷ്ട്രന്റേയും ഭീഷ്മന്റേയുമാജ്ഞപ്പടിക്കുതാൻ 1

ധർമ്മപുത്രന്നടങ്ങീട്ടു സുഖിച്ചു സർവ്വലോകരും
പുണ്യം ചെയ്യുന്ന ദേഹത്തിനൊത്തു ദേഹികൾപോലവേ 2

ധർമ്മകാമാർത്ഥങ്ങൾ തുല്യമവൻ സേവിച്ചു ഭാരത !
നീതി വിട്ടു* തനിക്കൊത്ത മൂന്നു ബന്ധുക്കൾപോലവേ. 3

മന്നിൽ സമം ഭാഗമൊത്ത ദേഹികൾക്കെന്നപോലവേ
ധർമ്മാർത്ഥകാമങ്ങൾക്കും താൻ നൃപൻ നാലാമതായിനാൻ. 4

വേദം പഠിച്ചു യജ്ഞത്തിൽ പ്രയോഗിക്കുന്ന മന്നവൻ
ശുഭലോകം കാത്തിടുന്നോൻ നാഥനനായ് നാട്ടുകാർക്കഹോ! 5

ലക്ഷ്മിക്കധിഷ്ഠാനമൊത്തൂ മതിക്കുണ്ടായിതാശ്രയം
ധർമ്മമെല്ലാം വാച്ചു വന്നൂ മന്നോർക്കീദ്ധർമ്മപുത്രനാൽ. 6

നാലു സോദരരൊത്താബ്‌ഭൂപാലൻ ശോഭിച്ചിതേറ്റവും
നാലു വേദപ്രയോഗങ്ങൾ കോലും യജ്ഞം കണക്കിനെ. 7

ധൗമ്യാധി വിപ്രരവനെച്ചെമ്മേ സേവിച്ചു നിന്നുതേ
പ്രജാപതിയെയാ വ്യാഴംതൊട്ട വാനോർകണക്കിനെ. 8

തെളിഞ്ഞ ചന്ദ്രനിൽപ്പോലെ വെളിവിൽ ധർമ്മപുത്രനിൽ
തിണ്ണം തെളിഞ്ഞു നാട്ടാർക്കു കണ്ണും കരളുമൊപ്പമേ. 9

കേവലം ദൈവയോഗത്താലല്ലാ ലോകം രമിച്ചതും
മനസ്സിന്നിഷ്ടമെന്തുണ്ടോ കർമ്മത്താൽ ചെയ്തിതായവൻ 10

അയുക്തംതാനസത്യംതാനസഹ്യം പുനരപ്രിയം
ഇവയൊന്നും ബുദ്ധിമാനാം ധർമ്മജൻ പറയാ ദൃഢം. 11‍‍‌‌‌

[ 708 ]

അവൻ സർവ്വജനത്തിന്നും തനിക്കും ഹിതമാംവിധം
ചെയ്തുകൊണ്ടു മഹാശക്തൻ രമിച്ചും ഭരതർഷഭ! 12

ഏവം ശേഷം പാണ്ഡവരും നന്ദ്യാ സങ്കടമെന്നിയേ
സ്വതേജസ്സാൽ പ്രാർത്ഥിവരെസ്സന്തപിപ്പിച്ചു മേവിനാർ. 13

ഒട്ടുനാളീവിധം വാഴ്കേ കൃഷ്ണനോടോതിയർജ്ജുനൻ:
“ഉഷ്ണം വർദ്ധിക്കുന്നു പോയീടുക നാം യമുനയ്ക്കിനി. 14

സുഹൃജ്ജനത്തോടൊത്തങ്ങു വിഹരിച്ചിട്ടു കേശവ!
സന്ധ്യയ്ക്കു പോരാം നമ്മൾക്കു ബോദ്ധ്യമെങ്കിൽ ജനാർദ്ദന!” 15

വാസുദേവൻ പറഞ്ഞു
കൗന്തേയ, സമ്മതം നമ്മൾ വെള്ളത്തിൽ ക്രീഡചെയ്യണം
സുഹൃജ്ജനത്തിനോടൊത്തു കുളിക്കേണം യഥാസുഖം. 16

അവർ ധർമ്മജനോടോതി സമ്മതപ്പടി ഭാരത!
കൃഷ്ണാർജ്ജുനന്മാർ പൊയ്ക്കൊണ്ടാർ സുഹൃജ്ജനസമന്വിതം. 17

ഖാണ്ഡവപ്രസ്ഥദേശത്തു കാട്ടിൽ ക്രീഡിച്ചു മാധവൻ
പൂങ്കാവുകരയിൽ പൂത്ത യമുനാനദി കണ്ടുതേ. 18

സർവ്വഭൂതങ്ങളമരും ഖാണ്ഡവാരണ്യഭാഗവും
ഖഡ്‌ഗചർമ്മധരൻ കണ്ടാൽ പാർത്ഥനോടൊത്തു മാധവൻ 19

ഋക്ഷഗോമായു* ശബ്ദിച്ചും ഹംസസാരസമാർത്തുമേ
കുരങ്ങന്മാർ ചാടിയും നല്ലരക്കന്മാർ വസിച്ചുമേ, 20

പുലി ചെന്നായ കരടിയാന സിംഹം തരുക്കളും
മറ്റും മൃഗങ്ങളും പക്ഷിക്കൂട്ടവും കുടികൊണ്ടുമേ, 21

ദേവദൈത്യാശരന്മാരുംമാനിക്കും പന്നഗോത്തമൻ
മഹാത്മാവായിടും സാക്ഷാൽ തക്ഷകൻ കുടികൊണ്ടുമേ, 22

എരുക്കു കൂവളം പുളയോടയെന്നിവ വാച്ചുമേ
ചൂരൽ തേക്കും പതിമുകം പനയും ചന്ദനങ്ങളും 23

നാനാ ശാഖകളോടൊത്തു മൂത്തുനിന്നു പരന്നുമേ,
അതിരില്ലാത്ത മട്ടായി പരന്നു പരമാനകൾ 24

പാർക്കും ഗുല്മങ്ങളും മുള്ളും പാമ്പുമെല്ലാം കലർന്നുമേ,
വിഹാരത്തിന്നു തക്കൊന്നായി ലതാവൃക്ഷങ്ങൾ ചേർന്നുമേ 25

കള്ളി ചൂരൽ കലിംഗങ്ങൾ താന്നി ഹിന്താലമൊത്തുമേ,
വ്യാളദംഷ്ട്രിഗണം പാർത്തും മർത്ത്യവർഗമൊഴിച്ചുമേ 26

രാക്ഷസന്മാർ പന്നഗങ്ങൾ ഖഗങ്ങളിവ ചേർന്നുമേ,
നാനാഭൂതങ്ങൾ വാണീടുമതു ലോകജ്ഞനാം ഹരി
പീതാംബരധരൻ കണ്ടു സഞ്ചരിച്ചു പലേടവും. 27

നാഗയക്ഷപ്രേതപക്ഷിഗണം വാഴുന്ന കാനനം
ഖാണ്ഡവം മുടിയാനുള്ള കാലം കണ്ടിതു മാധവൻ. 28