താൾ:Bhashabharatham Vol1.pdf/626

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

701
  മുന്നമേതന്നേ പൌരർക്കു തോന്നിക്കൊണ്ടിതു കൌശലം
  വാസുദേവനറിഞ്ഞാണു വാഴിച്ചതിഹ പാർത്ഥെന.
  ലോകർക്കങ്ങറിയാനായീ മുന്നം വിപൃഥുമാർഗ്ഗമായ്
  സമാധാനാൽ സമ്മതിച്ചു ഭദ്രയായ് ചെന്ന പാർത്ഥനെ.
  ദീർഗ്ഘാക്ഷിയാം സോദരിയെ യോഗ്യനാം പാർത്ഥനേകുവാൻ
  കരുതിക്കൊണ്ടിരുന്നല്ലോ ഗരുഡദ്ധ്വജനാം ഹരി.
  ചതുരം ഗബലത്തോടുമഥ സൽക്കാരപൂർവ്വകം.
  ഭദ്രയോടൊത്തർജ്ജുനനെയിന്ദ്രപ്രസ്തമയച്ചുതേ.
  പാണ്ഡവശ്രേഷ്ടനിങ്ങനെയിന്ദ്രപ്രസ്ഥത്തിൽ ചെന്നിരുന്നർജ്ജുനൻ
  എന്നു കേട്ടറിവായിട്ടു പൂണ്ഡരീകാക്ഷനപ്പൊഴേ
  ഇന്ദ്രപ്രസ്ഥം പൂകുവാനായ് മന്ത്രിച്ചാൻ മധുസൂധനൻ.
  മുന്നം മാനിച്ചുവച്ചല്ലോ രാജാവാമൃഗസേനനെ
  അക്രൂരവിപൃഥുശ്രേഷ്ഠരേയുമേ ബലശങ്കയാൽ.
  അച്ഛനെയും സമ്മതിപ്പിച്ചവ്വണ്ണം പ്രീതി ചേർത്തഹോ!
  പ്രീതനാം വൃഷ്ണിരാജന്റെ സമ്മതത്താൽ ജനാർദ്ദനൻ
  പറഞ്ഞൊത്താജ്ഞയും വാങ്ങിക്കൂട്ടിക്കൊണ്ടാൻ പെരുപട.
  ഉടൻ വാഹനമേറുന്ന ദശാർഹപുരവാസികൾ
  ഹർഷത്തോടൊത്തുകൊണ്ടീടും ഘോഷമുണ്ടായിതപ്പൊഴേ.
  അശ്വങ്ങളെക്കൂട്ടിയുമാ വാഹനങ്ങളിലേറിയും
  തേരാനകളിലേറീട്ടും പരം നന്ദിച്ചു വൃഷ്ണികൾ.
  വൃഷ്ണ്യന്ധകമഹാഗാത്രരേവം വീരർ മഹാരഥർ
  ഭ്രാതാക്കൾ മക്കൾ മറ്റുള്ള യോധരെന്നിവരൊത്തുടൻ
  പെരുതാകം പടയുമായ് ചേർന്നു ഹരി പരന്തപൻ.
  അതിൽ ദാനപതി പ്രൌഢമതിയക്രുരവീരനും
  പുറപ്പെട്ടു വൃഷ്ണിവീരക്കൊക്കസ്സേനാധിനാഥനായ്.
  അനാധൃഷ്ടി മഹാവീരനുദ്ധവൻ ബഹുകീത്തിമാൻ
  സാക്ഷാൽ ബൃഹസ്പതിക്കൊത്ത ശിഷ്യനത്യന്തബുദ്ധിമാൻ
  സത്യകൻ സാത്യകി പരം കൃതവർമ്മാവു സത്വതൻ
  പ്രദ്യമ്നൻ സാംബനവ്വണ്ണം നിശഠൻ ശങ്കതാനുമേ
  ചാരുദേഷ്ണൻമഹാവീരൻ ഝില്ലീ വിപൃഥുതാനുമേ
  ചാരണാഖ്യൻ മഹാവീരൻ ഗദൻ വിദ്വജ്ജനോത്തമൻ
  ഇവരും മറ്റു പലരും വൃഷ്ണിഭോജാന്ധകോത്തമർ
  ഹരണദ്രവ്യവും കൊണ്ടിങ്ങിന്ദ്രപ്രസ്ഥം ഗമിച്ചുതേ.
  സ്വസ്വോപഹാരം വെവ്വേറെയെടുത്താ വൃഷ്ണിപുംഗവർ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/626&oldid=156951" എന്ന താളിൽനിന്ന് ശേഖരിച്ചത്