താൾ:Bhashabharatham Vol1.pdf/632

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

707

ഖാണ്ഡവദാഹപർവ്വം

233. ഖാണ്ഡവദർശനം

ഒരിക്കൽ കൃഷ്ണാർജ്ജുനന്മാർ ജലക്രീഡയ്ക്കായി പരിവാരസമയതം യമുനാതീരത്തേക്കു ചെല്ലുന്നു. ആ നദിയുടെ തീരത്തിനടുത്തായി കൃഷ്ണൻ മനോഹരമായ ഒരു കാടു കാണുന്നു ഖാണ്ഡവവനം.


വൈശമ്പായനൻ പറഞ്ഞു

ഇന്ദ്രപ്രസ്ഥത്തിൽ വാണന്യമന്നരേ വെന്നു പാണ്ഡവർ
ദൃദരാഷ്ട്രന്റേയും ഭീഷ്മന്റേയുമാജ്ഞപ്പടിക്കുതാൻ 1

ധർമ്മപുത്രന്നടങ്ങീട്ടു സുഖിച്ചു സർവ്വലോകരും
പുണ്യം ചെയ്യുന്ന ദേഹത്തിനൊത്തു ദേഹികൾപോലവേ 2

ധർമ്മകാമാർത്ഥങ്ങൾ തുല്യമവൻ സേവിച്ചു ഭാരത !
നീതി വിട്ടു* തനിക്കൊത്ത മൂന്നു ബന്ധുക്കൾപോലവേ. 3

മന്നിൽ സമം ഭാഗമൊത്ത ദേഹികൾക്കെന്നപോലവേ
ധർമ്മാർത്ഥകാമങ്ങൾക്കും താൻ നൃപൻ നാലാമതായിനാൻ. 4

വേദം പഠിച്ചു യജ്ഞത്തിൽ പ്രയോഗിക്കുന്ന മന്നവൻ
ശുഭലോകം കാത്തിടുന്നോൻ നാഥനനായ് നാട്ടുകാർക്കഹോ! 5

ലക്ഷ്മിക്കധിഷ്ഠാനമൊത്തൂ മതിക്കുണ്ടായിതാശ്രയം
ധർമ്മമെല്ലാം വാച്ചു വന്നൂ മന്നോർക്കീദ്ധർമ്മപുത്രനാൽ. 6

നാലു സോദരരൊത്താബ്‌ഭൂപാലൻ ശോഭിച്ചിതേറ്റവും
നാലു വേദപ്രയോഗങ്ങൾ കോലും യജ്ഞം കണക്കിനെ. 7

ധൗമ്യാധി വിപ്രരവനെച്ചെമ്മേ സേവിച്ചു നിന്നുതേ
പ്രജാപതിയെയാ വ്യാഴംതൊട്ട വാനോർകണക്കിനെ. 8

തെളിഞ്ഞ ചന്ദ്രനിൽപ്പോലെ വെളിവിൽ ധർമ്മപുത്രനിൽ
തിണ്ണം തെളിഞ്ഞു നാട്ടാർക്കു കണ്ണും കരളുമൊപ്പമേ. 9

കേവലം ദൈവയോഗത്താലല്ലാ ലോകം രമിച്ചതും
മനസ്സിന്നിഷ്ടമെന്തുണ്ടോ കർമ്മത്താൽ ചെയ്തിതായവൻ 10

അയുക്തംതാനസത്യംതാനസഹ്യം പുനരപ്രിയം
ഇവയൊന്നും ബുദ്ധിമാനാം ധർമ്മജൻ പറയാ ദൃഢം. 11‍‍‌‌‌

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/632&oldid=156958" എന്ന താളിൽനിന്ന് ശേഖരിച്ചത്