താൾ:Bhashabharatham Vol1.pdf/633

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവൻ സർവ്വജനത്തിന്നും തനിക്കും ഹിതമാംവിധം
ചെയ്തുകൊണ്ടു മഹാശക്തൻ രമിച്ചും ഭരതർഷഭ! 12

ഏവം ശേഷം പാണ്ഡവരും നന്ദ്യാ സങ്കടമെന്നിയേ
സ്വതേജസ്സാൽ പ്രാർത്ഥിവരെസ്സന്തപിപ്പിച്ചു മേവിനാർ. 13

ഒട്ടുനാളീവിധം വാഴ്കേ കൃഷ്ണനോടോതിയർജ്ജുനൻ:
“ഉഷ്ണം വർദ്ധിക്കുന്നു പോയീടുക നാം യമുനയ്ക്കിനി. 14

സുഹൃജ്ജനത്തോടൊത്തങ്ങു വിഹരിച്ചിട്ടു കേശവ!
സന്ധ്യയ്ക്കു പോരാം നമ്മൾക്കു ബോദ്ധ്യമെങ്കിൽ ജനാർദ്ദന!” 15

വാസുദേവൻ പറഞ്ഞു
കൗന്തേയ, സമ്മതം നമ്മൾ വെള്ളത്തിൽ ക്രീഡചെയ്യണം
സുഹൃജ്ജനത്തിനോടൊത്തു കുളിക്കേണം യഥാസുഖം. 16

അവർ ധർമ്മജനോടോതി സമ്മതപ്പടി ഭാരത!
കൃഷ്ണാർജ്ജുനന്മാർ പൊയ്ക്കൊണ്ടാർ സുഹൃജ്ജനസമന്വിതം. 17

ഖാണ്ഡവപ്രസ്ഥദേശത്തു കാട്ടിൽ ക്രീഡിച്ചു മാധവൻ
പൂങ്കാവുകരയിൽ പൂത്ത യമുനാനദി കണ്ടുതേ. 18

സർവ്വഭൂതങ്ങളമരും ഖാണ്ഡവാരണ്യഭാഗവും
ഖഡ്‌ഗചർമ്മധരൻ കണ്ടാൽ പാർത്ഥനോടൊത്തു മാധവൻ 19

ഋക്ഷഗോമായു* ശബ്ദിച്ചും ഹംസസാരസമാർത്തുമേ
കുരങ്ങന്മാർ ചാടിയും നല്ലരക്കന്മാർ വസിച്ചുമേ, 20

പുലി ചെന്നായ കരടിയാന സിംഹം തരുക്കളും
മറ്റും മൃഗങ്ങളും പക്ഷിക്കൂട്ടവും കുടികൊണ്ടുമേ, 21

ദേവദൈത്യാശരന്മാരുംമാനിക്കും പന്നഗോത്തമൻ
മഹാത്മാവായിടും സാക്ഷാൽ തക്ഷകൻ കുടികൊണ്ടുമേ, 22

എരുക്കു കൂവളം പുളയോടയെന്നിവ വാച്ചുമേ
ചൂരൽ തേക്കും പതിമുകം പനയും ചന്ദനങ്ങളും 23

നാനാ ശാഖകളോടൊത്തു മൂത്തുനിന്നു പരന്നുമേ,
അതിരില്ലാത്ത മട്ടായി പരന്നു പരമാനകൾ 24

പാർക്കും ഗുല്മങ്ങളും മുള്ളും പാമ്പുമെല്ലാം കലർന്നുമേ,
വിഹാരത്തിന്നു തക്കൊന്നായി ലതാവൃക്ഷങ്ങൾ ചേർന്നുമേ 25

കള്ളി ചൂരൽ കലിംഗങ്ങൾ താന്നി ഹിന്താലമൊത്തുമേ,
വ്യാളദംഷ്ട്രിഗണം പാർത്തും മർത്ത്യവർഗമൊഴിച്ചുമേ 26

രാക്ഷസന്മാർ പന്നഗങ്ങൾ ഖഗങ്ങളിവ ചേർന്നുമേ,
നാനാഭൂതങ്ങൾ വാണീടുമതു ലോകജ്ഞനാം ഹരി
പീതാംബരധരൻ കണ്ടു സഞ്ചരിച്ചു പലേടവും. 27

നാഗയക്ഷപ്രേതപക്ഷിഗണം വാഴുന്ന കാനനം
ഖാണ്ഡവം മുടിയാനുള്ള കാലം കണ്ടിതു മാധവൻ. 28

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/633&oldid=156959" എന്ന താളിൽനിന്ന് ശേഖരിച്ചത്