താൾ:Bhashabharatham Vol1.pdf/615

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊണ്ടുവന്നിട്ടാസ്സുഭദ്രതാനർജ്ജുനനൊടോതിനാൾ.

സുഭദ്ര പറഞ്ഞു
തേരാളിവീര,കണ്ടാലും തേരിതാ കൊണ്ടുവന്നു ഞാൻ
നന്നായ് വരും കുരുപുരം പോകാം കൗരവനന്ദന!

വൈശമ്പായനൻ പറഞ്ഞു
ഭർത്താവിനാത്തേരു നല്കിസ്സുഭദ്ര ശുഭമൊത്തവൾ
ഹൃഷ്ടയായ് ബ്രാഹ്മർക്കേകീ പലമാതിരി വിത്തവും.
ഘൃതത്തോടൊത്ത ഭോജ്യങ്ങൾ ദാനം ചെയ്തൂ യഥേഷ്ടമായ്
ഇച്ഛയും ശ്രദ്ധയും പാർത്തു മെച്ചത്തിൽ പല വസ്രൂവും.
മൃഷ്ടാനമുണ്ടു ദാനങ്ങളിഷ്ടംപോലേറ്റു ഭ്രസുരൻ
ആശീർവ്വാദം കൊടുത്തിട്ടങ്ങാശു പുക്കാർ നിജാലയം.
സുഭദ്ര മുന്നമേ ചൊല്ലീട്ടുണ്ടർജ്ജുനനൊടാദരാൽ
സാരഥ്യകർമ്മം ചെയ് വാനെൻ ശരിക്കില്ലാരുമിന്നഹോ!
തേരിലേറിക്കണിഞ്ഞാണു പിടിച്ചിട്ടധ മാധവി
വാസുദേവാനുജ ശുഭം ചെയ്തോടിച്ചു ഹയങ്ങളെ.
സന്യാസിവേഷംവിട്ടൂക്കൻ വില്ലുമേന്തിദ്ധനഞ്ജയൻ
മഹേന്ദ്രൻ നല്കിയ മഹാകിരീടാഭരണങ്ങളും
ധരിച്ചുകൊണ്ടു കൗന്തേയൻ യാത്രയ്ക്കായിട്ടൊരുങ്ങിനാൻ
ശുക്ലവസ്രുവായിട്ടു തേരിൽക്കയറിയർജ്ജുനൻ.
ഉടൻ കന്യാപുരത്തിങ്കൽ പടുഘോഷം മുഴങ്ങിതേ
വില്ലുമമ്പും വാളുമായി മുമ്പിൽ പാർത്ഥന്റെ ദർശനാൽ.
കടിഞ്ഞാണും പിടിച്ചിട്ടു തേരിൽക്കണ്ടളവങ്ങുടൻ
കന്യാപുരമെഴും കന്യാജനം ഭദ്രയൊടോതിനാർ.

കന്യകമാർ പറഞ്ഞു
കാമമെല്ലാം നിനക്കൊത്തൂ സുഭദ്രേ, ഭദ്രഭാഷിണി!
വാസുദേവപ്രിയൻ വീരനർജ്ജുനൻ പതിയായിതേ.
സീമന്തിനീജനത്തിങ്കൽ നീ മുന്തീ കൃഷ്ണസോദരി!
സർവ്വമർത്ത്യരിലും മുഖ്യനർജ്ജുനൻ പതിയാകയാൽ.
നിനക്കു ചേരുമീ നാഥൻ സർവ്വലോകമഹാരഥൻ
സ്വസ്തി ഭദ്രേ , ഗൃഹം പുക്കു സുഹൃൽസംഗമമേൽക്ക നീ.

വൈശമ്പായനൻ പറഞ്ഞു
സഖിമാരീവിധം ചൊന്ന സുഭദ്രയതിഹൃഷ്ടയായ്
ഭദ്രഗമിയന്നീടുമശ്വങ്ങളെ നടത്തിനാൾ;
പാർശ്വത്തിൽ വെൺചാമരവും വീശി നിന്നിതു തോഴിയും.
ഉടൻ കന്യാപുരത്തിങ്കൽപ്പെടും ഘോഷം ശ്രവിച്ചഹോ!
ജനങ്ങൾ കണ്ടു കാർപോലെ മുഴങ്ങും തേരുമങ്ങനെ.
സുഭദ്രതാൻ നടത്തീടും തേരിന്റെ ഘനനിസ്വനം

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/615&oldid=156939" എന്ന താളിൽനിന്ന് ശേഖരിച്ചത്