Jump to content

താൾ:Bhashabharatham Vol1.pdf/614

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നിനച്ചു പാർത്ഥനവളെ ഹ്രീ ശ്രീ സന്നതി സൽക്രിയാ.
അഹല്യതാനിന്ദ്രസേന ശചിയാദ്ദമയന്തിയും
രതി സീതാ രുക്മിണിയാക്കൃഷ്ണ ഭാമ തിലോത്തമ
മുഖ്യമാരിവരോടൊക്കുമിവളെന്നും നിനച്ചുതേ.
സ്വയം സുന്ദരനാം പാർത്ഥന്നവളൊത്തേന്തി കാന്തിയും
ശരൽക്കാലത്തിനോടൊത്ത രവിക്കെന്നകണക്കിനെ.
അവളാ മനുജവ്യാഘ്രൻതന്നിൽ പ്രിയമിന്നഹോ!
കന്യാപുരത്തിൽ പാർത്ഥങ്കലാദരം പൂണ്ടൂ മേവിനാൾ.


227.ദ്വാരകാനിർഗ്ഗമനം

സുഭദ്ര അനുഷ്ഠിച്ചിരുന്ന വ്രതം യഥാവിധി അവസാനിപ്പിച്ചതിനു ശേഷം അർജ്ജുനൻ സുഭദ്രയുമൊന്നിച്ചു തേരിൽ കയറി ദ്വാരകയിൽ നിന്നു പുറപ്പെടുന്നു.സുഭദ്ര തേർത്തെളിക്കുന്നു.ഈ യാത്ര കണ്ടു കാവൽക്കാർ തടുക്കുന്നു. അർജ്ജുനൻ ആർക്കും മുറിവേൽക്കാത്ത വിധം ശരവർഷം നടത്തി പതുക്കെ മുന്നോട്ടു നീങ്ങുന്നു.


വൈശമ്പായനൻ പറഞ്ഞു
വൃഷ്ണ്യന്ധകപുരം വിട്ടു യാത്ര ചെയ് വാൻ ധനഞ്ജയൻ
നിശ്ചയിച്ചീവിധം പാർത്ഥൻ സുഭദ്രയൊടു ചൊല്ലിനാൻ

അർജ്ജുനൻ പറഞ്ഞു
ഗുണമേറും ബ്രാഹ്മണർക്കു യഥായോഗ്യം കൊടുക്കെടോ
ഭക്ഷ്യ ഭോജന പേയാദിദാനം യാത്രയ്ക്കു മംഗലം
താൻ കഴിക്കും വ്രതം കാലം കൂടീടുന്നതിലേക്കു നീ.
സുഭദ്രേ,ചെല്ലു കുടനേ മഹാരാജന്റെ മന്ദിരേ
ഹയങ്ങളൊത്തുഗ്രസേനരഥമിങ്ങാനയിക്കുക.
സുഭഗേ, നിൻ വ്രതത്തിന്നെന്നോതിസ്സഖികളൊത്തു നീ
തേരു വേഗം കൊണ്ടുവരൂ വറ്റുള്ളായുധജാലവും.
കൊടിക്കാലും കൊടികളും തൂണി ചാപശരങ്ങളും
ഊക്കൻ ഗദകളും തേരിലെല്ലാമുണ്ടായിരിക്കണം.

വൈശമ്പായനൻ പറഞ്ഞു
എന്നർജ്ജുനൻ ചൊന്നശേഷം സുഭദ്ര മൃദുഭാഷിണി
തോഴിമാരൊത്തുടൻതന്നെ നൃപവേശ്മത്തിലെത്തിനാൾ.
വ്രതത്തിനെന്നായവിടെക്കാവൽക്കാരോടു ചൊല്ലിനാൾ.
“ഈത്തേരിനാൽ വ്രതം കാലംകൂടീടേണമെനിക്കിഹ.”
സുഭദ്രയേവം ചൊന്നപ്പോൾ കാവൽക്കാർ തൊഴുതോതിനാർ
തേരുകൂട്ടിശ്ശോഭനമാം വാക്യമായവളോടുടൻ.
വേണ്ടതെല്ലാം തേരിലേറ്റിസ്സഖിമാരൊത്തു ഭാമിനി!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/614&oldid=156938" എന്ന താളിൽനിന്ന് ശേഖരിച്ചത്