താൾ:Bhashabharatham Vol1.pdf/608

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരിക്കൽ ചെന്നു ചോദിച്ചു കുരുനന്ദനനോടവൾ:
“ദേശമെങ്ങനെ ശൈലങ്ങളെങ്ങനേ രാജ്യമെങ്ങനെ?
സരിത്തുക്കൾ സരസ്സുക്കൾ കാടെന്നിവകളെങ്ങനെ?
ദിക്കേതെല്ലാം ഭവാൻ കണ്ടതെങ്ങനേ യതിസത്തമ!”
സുഭദ്രയേവം ചോദിക്കെയതൊക്കസ്സത്യമായവൻ
പരമപ്രീതനായിട്ടു പറഞ്ഞു വിവരത്തൊടും.
അവന്റെ ദേശസഞ്ചാരചരിതം കേട്ടനേരമേ
അവൾക്കുള്ളിലെഴും ഭാവം വെളിവായിച്ചമഞ്ഞുതേ.
ഭരതർഷനോടായിട്ടൊരിക്കൽ പർവ്വസന്ദിയിൽ
സുഭദ്രഗൂഢം വിജനേ ഹർഷത്തോടേവമോതിനാൾ

സുഭദ്ര പറഞ്ഞു
വ്രതീന്ദ്രൻ ദേശസഞ്ചരിയിന്ദ്രപ്രസ്ഥപുരേ ഭവാൻ
ഞങ്ങൾക്കച്ഛൻപെങ്ങളാമക്കുന്ദിയെ കണ്ടിരിപ്പതോ?
ഭ്രാതാക്കളൊത്തു നന്ദിപ്പതുണ്ടോ ജ്യേഷ്ഠൻ യുധിഷ്ഠിരൻ
ധർമ്മാത്മജൻ ചൊമന്നപടി ധർമ്മം ഭീമൻ നടപ്പതോ?
സമയം തെറ്റിയാത്തെറ്റിൽ പ്രായശ്ചിത്തം ധനജ്ഞയൻ
കാമഭോഗങ്ങളും കൈവിട്ടിരിപ്പോൻ സൽപ്രിയോദ്യതൻ
എങ്ങിപ്പോൾ സഞ്ചരിക്കുന്നൂ ക്ലേശമേറ്റേറ്റമർജ്ജുനൻ
സുഖോചിതൻ ദുഖിതനായ് ദീർഘബാഹുവരിന്ദമൻ?
കേട്ടിതോ കണ്ടിതോ വല്ലേടത്തുമർജ്ജുനനെബ്ഭവാൻ?

വൈശമ്പായനൻ പറഞ്ഞു
അവൾ ചൊല്ലും വാക്കു കേട്ടു സസ്മിതം പാർത്ഥനോതിനാൻ:
“പുത്രസ്നുഷാസഹിതയായാര്യ കുന്ദി സുഹിപ്പതാം
മക്കലെക്കണ്ടു നന്ദിപ്പൂ കുരുക്ഷേത്രത്തിലായവൾ
അമ്മയും സോദരന്മാരുമറിയാതെ ധനജ്ഞയൻ.
ദ്വാരകാപുരി വാഴുന്നൂകള്ളസ്സന്യാസിയർജ്ജുനൻ.
എപ്പൊഴും കാൺകിലും നീയിന്നറിയുന്നീല മാധവി!"
അവന്റെ വാക്കു കേട്ടിട്ടാ വാസുദേവന്റെ സോദരി
നെടുവീർപ്പിട്ടു നിന്നൂ കാൽകൊണ്ടു മണ്ണിൽ വരച്ചുതാൻ.
ഉടൻ പരമസന്തോഷത്തോടും സർവ്വാസ്രൂവിത്തമൻ
അർജ്ജുനൻ ഞാനെന്നു ചൊന്നാനവളോ‍‍ടു ധനഞ്ജയൻ.

അർജ്ജുനൻ പഞ്ഞു
കേൾവികൊണ്ടെന്നിലുണ്ടെത്രമാത്രം ഭാവം നിനക്കെടോ.
അതിലും നൂറിരട്ടിച്ചുണ്ടെങ്കിലും നിന്നിലാഗ്രഹം.
പ്രശസ്തമാം ദിനത്തിങ്കലെന്നെ നീതാൻ വരിക്കുകിൽ
സാവിത്രിക്കാസ്സത്യവന്റെ മട്ടിവൻ പതിയാകുവൻ.

വൈശമ്പായനൻ പറഞ്ഞു
ഏവം ചൊല്ലീട്ടുടൻ പാർത്ഥനുൾപ്പുക്കിതൂ ലതാഗൃഹം

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/608&oldid=156931" എന്ന താളിൽനിന്ന് ശേഖരിച്ചത്