താൾ:Bhashabharatham Vol1.pdf/616

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മേഘസ്വനംപോലെ പൗരന്മാർക്കു കേൾക്കായിതപ്പൊഴേ.
സുഭദ്രയോടിച്ചീടുന്ന തേരിൽക്തയറിയർജ്ജുനൻ
ശോഭിച്ചു ഗംഗയോടൊത്ത കൈലാസാദ്രികണക്കിനെ.
സുഭദ്രയോടൊത്തു പാർത്ഥൻ ശോഭിച്ചിതു മഹാരഥൻ
ശചിയൊത്തച്ഛനായീടും ശക്രനെന്ന കണക്കിനെ.
സുഭദ്രയെദ്ധർമ്മ്യമായി ഹരിക്കുന്നതു കണ്ടുടൻ
ജനങ്ങൾ പലരും കൂടിക്കൂട്ടീ കിലുകിലാരവം.
“യാദവന്മാർകുലശ്രീയാം സുഭദ്ര ശുഭഭാഷിണി
സകാമയായ് പോയിടുന്നൂ കാമിയർജ്ജുനനൊത്തിതാ.”
ഉടൻ ചിലർ ചൊടിച്ചിട്ടു പിടിക്കൂ കെട്ടുകെന്നുമായ്
തർജ്ജനം ചെയ്തു ശസ്രൂങ്ങളർജ്ജുനങ്കൽ ചൊരിഞ്ഞരതേ.
ജനഘോഷാർദ്ദനയിലാ വീരനാന കണക്കിനെ
ശരജാലങ്ങൾ വർഷിച്ചൂ ചൊടിപ്പിക്കാതൊരാളെയും.
ജ്വലിക്കും തീക്ഷ്ണബാണങ്ങൾ ചൊരിഞ്ഞിതു നിരന്തരം
പ്രാസാദജാലം ഹർമ്മ്യങ്ങൾ ഭവനങ്ങളിവറ്റിലും.
പ്രാസാദത്തൂണുകളിലും തറയിൽ കൊടിയിങ്കലും
ശരജാലങ്ങളങ്ങെയ്തു ചൊടിപ്പിച്ചില്ലൊരാളെയും.
ഗരുഡൻ കടലാമ്മട്ടാപുരം ക്ഷോഭപ്പെടുത്തവൻ
നേരെ രൈവതകദ്വാരകത്തേക്കു പോയ് ഭരതർഷഭൻ.

228.ബലദേവക്രോധം

ബലഭദ്രാദികൾ ദ്വീപിലേക്കു പോകുമ്പോൾ നഗരരക്ഷയ്ക്കു നിയമിക്കപ്പെട്ട വിപൃഥം ശ്രവസ്സ് അർജ്ജുനനെ തടുക്കുന്നു എങ്കിലും ഒടുവിൽ ശ്രീകൃഷ്ണൻ കൽപ്പിച്ചിട്ടുണ്ടന്നു പറഞ്ഞു് തേരും കുതിരകളും സമ്മാനിച്ച് അർജ്ജുനനെ യാത്രയാക്കുന്നു.സുഭദ്രാഹണവൃത്താന്തമറിഞ്ഞ് യാദവന്മാരും രാമകൃഷ്ണന്മാരും ദ്വാരകയിലെത്തുന്നു. എല്ലാവരും ബഹളം കൂട്ടുന്നതു കണ്ടു് ബാലരാമൻ അവരെ സമാധാനിപ്പിച്ച് ഇക്കാര്യത്തിൽ എന്തു നടപടിയാണെടുക്കേണ്ടതെന്നു കൃഷ്ണനോടു ചോദിക്കുന്നു.


വൈശമ്പായനൻ പറഞ്ഞു
പുരുഷേന്ദ്രാജ്ഞയാൽ ഭൂരിബലത്തോടും മഹാബലൻ
കാവൽ നില്പുണ്ടു വിപൃഥുശ്രവസ്സാ രൈവതാദ്രിയിൽ.
വാസുദേവൻ പോയിരിക്കെബ്ബലഭദ്രാഭനാമവൻ
പുരവർദ്ധകനാ വീരൻ പുരം പാലിച്ചു നിൽപതാം.
പാർത്ഥന്റെ വരവും പാർത്തങ്ങൊരുങ്ങീ വിപൃഥുശ്രവൻ
പുരത്തിലുള്ള ഘോഷം കേട്ടൊരുക്കീ തന്റെ സേനയെ.
അവനാ വഴി നേരിട്ടു കണ്ടിതാപ്പുരുഷേന്ദ്രനെ
ദ്വാരകാപുരിവിട്ടഭ്രംവിട്ടർക്കൻപോലുയർന്നഹോ!

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/616&oldid=156940" എന്ന താളിൽനിന്ന് ശേഖരിച്ചത്