താൾ:Bhashabharatham Vol1.pdf/612

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വേളിക്കിഹ വിശാലാക്ഷി, യോഗ്യമാണുത്തരായണം.
മാസം വൈശാഖമാണല്ലൊ പക്ഷവും ശുക്ലമല്ലയോ?
അത്തം നക്ഷത്രവും നിന്നു പക്കം നിന്നു തൃതീയയും.
ലഗ്നത്തിൽ മകരം മുഖ്യമാനക്കരണവും പരം
മൈത്രമല്ലോ മുഹൂർത്തം നാം തമ്മിൽ വേളിക്കു ശോഭനം.
എല്ലാം ചേർന്നൊത്തുകൂടുന്നൂ സുഭദ്രേ രാത്രിയിന്നെടോ
അസ്തമിക്കുന്നു ഭഗവാനാദിത്യൻ ദിനനാഥനും.
അറിയുന്നീല സർവ്വജ്ഞൻ വിശ്വകൃത്തായ മാധവൻ
ധർമ്മസങ്കടമായ്ത്തീർന്നിതെന്തു ചെയ്താൽ ശുഭം വരും?
കാമമോഹിതനായേറ്റം പ്രലഭിക്കുമെനിക്കു നീ
തക്കതായോരുത്തരത്തെച്ചൊല്ലിത്തരിക മാധവി!

വൈശമ്പായനൻ പറഞ്ഞു
അർജ്ജുനൻതൻ വാക്കു ജനാർദ്ദനനെയോർത്തവൾ‍
കണ്ണീർ വാർത്തുംകൊണ്ടു നിന്നതല്ലാതോതീലൊരുത്തരം.
രാഗം മൂലം മെല്ലെയോതും വിജയോദ്യതനർജ്ജുനൻ
ലതാഗൃഹത്തിലുൾപ്പൂക്കു ചിന്തിച്ചിതു പിതാവിനെ.
കൗന്തേയസ്മരണം കണ്ടു ശുചിയൊത്തു ശചീപതി
അപ്സരോഗണവും നാരദാദി മാമുനിനുഖ്യരും
അരുന്ധതീവസിഷ്ഠുമായ് ദ്വാരകയെത്തിനാർ.
സുഭദ്ര ചിന്തിച്ചീടുന്നതറിഞ്ഞിട്ടു ജനാർദ്ദനൻ
ബോധംകെട്ടിട്ടുറങ്ങുന്ന ബലഭദ്രനെ വിട്ടുതാൻ
അക്രൂരശിനിമാരോടും ഗദസത്യകരോടുമേ
വസുദേവരൊടും ദേവക്യാഹുകന്മാരോടും സമം
വന്നെത്തിനാൻ ദ്വാരകയിൽ സ്വജനങ്ങളുമൊത്തവൻ.
നാരദാദികളോടൊത്തു ശക്രനെസ്സൽക്കരിച്ചുടൻ
കുശലപ്രശ്നവും ചെയ്തിട്ടിന്ദ്രൻ പ്രാർത്ഥിച്ചവണ്ണമേ,
വേളിക്രിയ നടത്താനായ് സമ്മതിച്ചോതി മാധവൻ.
ആഹുകൻ വസുദേവൻതാനക്രൂരൻ സത്യകൻ പരം
പാകശാസനനെക്കുമ്പിട്ടിപ്രകാരമുണർത്തിനാർ:
“ദേവദേവ,നമസ്കാരം ലോകനാഥ,ജഗൽപതേ!
ബാന്ധവന്മാരൊത്തു ഞങ്ങൾ ധന്യരായ് മുന്നിലേറ്റവും;
വിശ്വജിത്താം ഭവാൻ ചൊന്നതേറ്റം ഞങ്ങൾക്കനുഗ്രഹം.
ഏവം ചൊല്ലി പ്രസാദിപ്പിച്ചിന്ദ്രനെസ്സൽക്കരിച്ചവർ
മഹേന്ദ്രശാസനത്താലേ മാമുനിശ്രേഷ്ഠരൊത്തുടൻ
ശക്രപുത്രവിവാഹത്തെശ്ശസ്രൂപ്പടി നടത്തിനർ.
അരുന്ധതി ശചീദേവി പരം രുക്മിണി രേവകി

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/612&oldid=156936" എന്ന താളിൽനിന്ന് ശേഖരിച്ചത്