താൾ:Bhashabharatham Vol1.pdf/604

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

679

224ചതുർമ്മാസ്യസ്ഥാനനിർണ്ണയം

ഉത്സവം കഴിഞ്ഞു് എല്ലാവരും പിരിയുന്നു. സന്യാസിരൂപധാരിയായ അർജ്ജുനൻ സുഭദ്രയെത്തന്നെ ധ്യാനിച്ചിരിക്കുന്നു. ദിവ്യനായ സന്യാസിയെ കണ്ട് ബലരാമൻ സന്യാസിയുടെ ചതുർമ്മാസ്യവ്രതം ദ്വാരകയിൽത്തന്നെ ആകട്ടെ എന്നഭിപ്രായപ്പെടുന്നു. യുവാവും സുന്ദരനുമായ സന്യാസി കന്യാഗ്രഹത്തിനടുത്തു താമസിക്കുന്നതു തനിക്കുസമ്മതമല്ലെങ്കിലും ജ്യേഷ്ഠന്റെ കല്പനയെ താൻ നിഷേധിക്കയില്ലെന്നു കൃഷ്ണൻ പറയുന്നു.


വൈശമ്പായനൻ പറഞ്ഞു
ചാരർമൂലം സമ്മതത്തെ സ്വൈരം വാങ്ങി ധവഞ്ജയൻ
വാസുദേവാനുവാദത്താൽ കൃത്യമെല്ലാമുറച്ചുടൻ 1
കൃഷ്ണന്റെ സമ്മതത്തോടും ഗമിച്ചൂ ഭരതർഷഭൻ
രൈവതോത്സവവും തീർന്നു പുരം പുക്കിതു പാണ്ഡവൻ. 2
സുഭദ്രയും രൈവതകപർവ്വതാർച്ചന ചെയ്തുടൻ
ദേവപൂജകഴിച്ചിട്ടു വിപ്രാർശീർവ്വാദമേറ്റഹോ! 3
പർവ്വതത്തെ വലംവെച്ചു ഗമിച്ചൂ ദ്വാരകയ്ക്കുതാൻ.
കന്യ രൈവതകം വിട്ടാ ദ്വാരകാപുരി പുക്കതിൽ 4
ആസ്സുഭദ്രയെയോർത്തുംകൊണ്ടിരുന്നൂ യോഗി പാറയിൽ.
രമ്യമാണാ വനതതലം നാനാ വൃക്ഷസമാകുലം 5
സാലം തമാലം നല്ലശ്വകർണ്ണം ബകുളമർജ്ജുനം
അശോകം ചമ്പകം പുന്ന പാച്ചോറ്റി നവകേതകം 6
കർണ്ണികാരം കുരവകമങ്കോലം പുന്നയിങ്ങനെ
പല വൃക്ഷശിലാജാലമുള്ളേടത്തു ശിലാതലേ, 7
ഭദ്രഭാഷിണിയായോരു ഭദ്രയെച്ചിന്തചെയ്യവേ,
യദൃച്ഛയാ വന്ന വൃഷ്ണിവരരെക്കണ്ടു ഫൽഗ്ഗുനൻ. 8
ബലൻ ഹാർദ്ദിക്യനാ സാംബൻ സാരണൻ രുക്മിണീസുതൻ
ഗദനേവം ചാരുദേഷ്ണൻ പിന്നെബ്ഭാനു വിഡൂരഥൻ 9
നിശഠൻ പൃഥുവേറ്റം വിപൃഥു മറ്റുളള വീരരും
ഇവരേവരെയും കണ്ടിട്ടുള്ളതിൽ ദുഃഖമകറ്റിനാൻ. 10
അവരോ യതിയെക്കണ്ടിട്ടേറ്റമുത്സുകരേവരും
വിനയത്താൽ വൃഷ്ണിവീരർ ചുറ്റും നിന്നാദരിച്ചുതേ. 11
അർജ്ജുനൻ പ്രീതികൈക്കൊണ്ടിട്ടോതി സ്വാഗതമങ്ങുടൻ
ഇരിപ്പിനേവരും നല്ല നിരപ്പുള്ളീ ശിലാതലേ. 12
എന്നാസ്സന്യാസി ചൊന്നപ്പോൾ നന്ദിച്ചാ യാദവർഷഭർ
അടുത്തിരുന്നേവരുമേ സുസ്വാഗതമുണർത്തിനാർ. 13
പല്ലവങ്ങളിലാ വൃഷ്ണിവല്ലഭന്മാരിരിക്കവേ
ആകാരഗുഹനംചെയ്തു കുശലം ചൊല്ലിയർജ്ജുനൻ. 14
എല്ലാം കുശലമെന്നോതിച്ചൊല്ലിനാൻ ബലനിങ്ങനെ.

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/604&oldid=156927" എന്ന താളിൽനിന്ന് ശേഖരിച്ചത്