കൗടില്യന്റെ അർത്ഥശാസ്ത്രം/പതിനാലാമധികരണം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൗടില്യന്റെ അർത്ഥശാസ്ത്രം
ഔപനിഷദികം - പതിനാലാമധികരണം

[ 725 ] താൾ:Koudilyande Arthasasthram 1935.pdf/736 [ 726 ] താൾ:Koudilyande Arthasasthram 1935.pdf/737 [ 727 ] താൾ:Koudilyande Arthasasthram 1935.pdf/738 [ 728 ] ഔപനിഷദകം പതിന്നാലാമധികരണം പലാശം എന്നിവയുടെ പൊടിയോ കൂട്ടി പുകച്ച പുക എവിടെ വ്യാപിക്കുന്നുവോ അവിടെയുള്ളവരെ ഹനിക്കും.

        കാളി, കുഷ്ഠം, നഡപ്പുല്ല്, ശതാവരി എന്നിവയുടെ വേരോ സർപ്പം, പ്രചലാകം(മയിൽപ്പീലി), എന്നിവയുടെ പൊടിയോ മേൽച്ചൊന്ന കല്പമനുസരിച്ചോ അരച്ചുണക്കിപ്പൊടിച്ചോ, യുദ്ധത്തിന്നിറങ്ങി ആക്രമിക്കുന്ന ബഹളത്തിൽ തങ്ങളുടെ കണ്ണുകൾക്കു തേജനോകദത്താൽ രക്ഷ ചെയ്തിട്ടു ധൂമമായി പ്രയോഗിച്ചാൽ സർവ്വപ്രാണികളുടേയും നേത്രങ്ങളെ ഹനിക്കുന്നതാകുന്നു.
  ശാരിക, കപോതം, ബകം,(കൊറ്റി), വലാക(വെള്ളിൽപ്പക്ഷി) എന്നിവയുടെ പുരീഷം, അർക്കക്ഷീരം(എരുക്കിന്റെ പാല്) [ 729 ]                  ൭൨൯ [ 730 ] താൾ:Koudilyande Arthasasthram 1935.pdf/741 [ 731 ] താൾ:Koudilyande Arthasasthram 1935.pdf/742 [ 732 ] താൾ:Koudilyande Arthasasthram 1935.pdf/743 [ 733 ] താൾ:Koudilyande Arthasasthram 1935.pdf/744 [ 734 ] താൾ:Koudilyande Arthasasthram 1935.pdf/745 [ 735 ] താൾ:Koudilyande Arthasasthram 1935.pdf/746 [ 736 ] താൾ:Koudilyande Arthasasthram 1935.pdf/747 [ 737 ] 

ഒരുനൂറ്റമ്പത്തെട്ടാം പ്രകരണം രണ്ടാമദ്ധ്യായം


ഷവേണുകൊണ്ടു കടഞ്ഞുണ്ടാക്കിയ അഗ്നികൊണ്ടോ സ്ത്രീയുടേയൊപുരുഷന്റെയോ അസ്ഥികളിൽ മനുഷ്യന്റെ പർശുകാസ്ഥി കൊണ്ടു കടഞ്ഞുണ്ടാക്കിയ അഗ്നികൊണ്ടോ എവിടെ മൂന്നുപ്രാവശ്യം അപ്രദക്ഷിണമായി ഉഴിയുന്നുവോ അവിടെ മറ്റൊരഗ്നി ജ്വലിക്കുകയില്ല.

                     ചുചുന്ദരീ, ഖഞ്ജരീടം,
                     ഖാരകീടമിവറ്റിനെ
                     അശ്വമൂത്രം ചേർത്തരച്ചു
                    തേച്ചാൽ ചങ്ങലയറ്റിടും.
           അയസ്കാന്തം, പാഷാഷം എന്നിവയിൽ കലിന്ദം, ദർദുരം(തവള), ഖാരകീടം എന്നിവയുടെ വസ തേച്ച് അതുകൊണ്ടു തൊട്ടാലും ചങ്ങല അറ്റു പോകും.
                  കങ്കം, ഭാസം എന്നിവയുടെ പാർശ്വവും(വാരി) ഉൽപലവും(ഒരുതരം മത്സ്യം) വെള്ളവും കൂട്ടിയരച്ചു ദാരഗർഭം(പന്നിയുടെ ഗർഭം) ചതുഷ്പദങ്ങളുടേയും ദ്വിപദങ്ങളുടേയും പാദങ്ങളിൽ തേക്കുകയോ, ഒട്ടകത്തിന്റെ തോൽ കൊണ്ടുള്ള ചെരുപ്പുകളിൽ കൂമന്റെയും കഴുകന്റെയും വസകൾ പുരട്ടി പേരാലിലകൊണ്ടു പൊതിഞ്ഞ് അവ കാലിലിടുകയോ ചെയ്താൽ അയ്മ്പതു യോജനദൂരം തളർച്ചകൂടാതെ നടക്കാം. ശ്യേനം, കങ്കം,കാക്ക, കഴുകൻ, ഹംലം, ക്രൗഞ്ചം, വീചിരല്ലം എന്നീ പക്ഷികളുടെ മജ്ജയോ രേതസ്സോ മേൽപ്രകാരം പുരട്ടിയാൽ നൂറുയോജന നടക്കാം. സിംഹം,വ്യാഘ്രം, ദ്വീപി,കാക്ക,കൂമൻ എന്നിവയുടെ മജ്ജയും രേതസ്സുമോ

സർവ്വവർണ്ണങ്ങളിലുമുള്ള സ്ത്രീകളുടെ ഗർഭപതനങ്ങളെ (ചാവുകുട്ടികൾ) ഉഷ്ട്രികയിൽ (ഒരുതരം മൺപാത്രം) അഭിഷവനം ചെയ്തോ മരിച്ചുപോയ ശിശുക്കളെ ശ്മശാനത്തിൽ അഭിഷവനം ചെയ്തോ എടുത്തതായ മേദസ്സോ മേൽപ്രകാരം ഉപയോഗിച്ചാൽ നൂറുയോജനദൂരം തളർച്ചകൂടാതെ നടക്കാം. 93* [ 738 ] താൾ:Koudilyande Arthasasthram 1935.pdf/749 [ 739 ] താൾ:Koudilyande Arthasasthram 1935.pdf/750 [ 740 ] താൾ:Koudilyande Arthasasthram 1935.pdf/751 [ 741 ] താൾ:Koudilyande Arthasasthram 1935.pdf/752 [ 742 ] താൾ:Koudilyande Arthasasthram 1935.pdf/753 [ 743 ] താൾ:Koudilyande Arthasasthram 1935.pdf/754 [ 744 ] താൾ:Koudilyande Arthasasthram 1935.pdf/755 [ 745 ] ൭൪൫ ഒരുനൂറ്റെഴുപത്തെട്ടാം പ്രകരണം മൂന്നാമധ്യായം ല്ല വടക്കോട്ടു പടർന്ന പുനർന്നവം, നിംബം, കാകമധു, സ്വയംഗുപ്ത (നായ്ക്കരണ), മനുഷ്യാസ്ഥി എന്നിവ ആരുടെ കാലടിയിൻ ചുവട്ടിലോ ഗൃഹം,സേന, ഗ്രാമം, നഗരം എന്നിവയുടെ ദ്വാരത്തിലോ കുഴിച്ചിടുന്നുവോ അവൻ പുത്രൻ‍‍‌മാരോടും ഭാര്യയോടും ധനത്തോടും കൂടി മൂന്നുപക്ഷത്തിലധികം ജീവിച്ചിരിക്കയില്ല ആട്, വാനരൻ, മാർജ്ജാരൻ, നകുലം (കീരി), ബ്രാഹ്മണർ,ശ്വപാകന്മാർ(പണ്ഡാലന്മാർ),കാക്ക,കൂമൻ ​എന്നിവയുടെ രോമങ്ങളോടുകൂടി ഒരുവന്റെ വിഷു(പുരീഷം)ചൂർണ്ണനം ചെയ്താൽ അവൻ പൊടുന്നനവെ മരിച്ചുപോകും.പ്രേതനിർമ്മാലിക(ശവനിർമ്മാല്യം),കിണ്വം,കീരിരോമം,തേളിന്റെയും വണ്ടിന്റെയും പാമ്പിന്റെയും തോല് എന്നിവ ആരുടെ കാലടിച്ചുവട്ടിൽ കുുഴിച്ചിടുന്നുവോ അവൻ,അതവിടെനിന്നു നീക്കം ചെയ്യാതിരിക്കുന്നിടത്തോളം കാലം;അപുരുഷൻ(മനുഷ്യാകൃതിയില്ലീത്തവൻ)ആയി ഭവിക്കും.

    മൂന്ന് ദിവസം ഉപവസിച്ച് പൂയംനാളിൽ ശസ്ത്രം കൊണ്ടോ ശൂലത്തിന്മേറ്റിയോ കൊല്ലപ്പെട്ട പുരുഷന്റെ തലയോട്ടിയിൽ മണ്ണിട്ടു കുുന്നിക്കുരു പാവി വെളളംകൊണ്ടു നനയ്ക്കുക.അതു മുളച്ചുണ്ടായാൽ പൂയത്തോടുകൂടിയ അമാവാസിയിലോ പൌർണ്ണമാസിയിലോ ആ കന്നിവളളികൾ പറിച്ച് അതുകൊണ്ടു മണ്ഡലികൾ(തെരികൾ)ഉണ്ടാക്കുക.അവയിൽ അന്നപാനപാത്രങ്ങൾ വച്ചാൽ ആ അന്നപാനങ്ങൾ എടുത്താൽ കുുറയുകയില്ല.
   രാത്രിയിൽ വല്ല പ്രേക്ഷകളും(കാഴ്ചകൾ)ഉണ്ടായാൽ അതിലെ വിളക്കിന്റെ തീയിൽ ഒരു ചത്ത പശുവിന്റെ മുലകൾ അരിഞ്ഞെടുത്തു ദഹിപ്പിക്കുക.ദഹിച്ചാൽ അതു കാളമൂത്രത്തിലരച്ച പുതുക്കുടത്തിന്റെ ഉളളിൽ തേക്കുക.ആ കുുടം ഗ്രാമത്തിനു ചുറ്റും അപ്രദക്ഷിണമായി ഉഴിഞ്ഞ് അതിൽ വെണ്ണയാക്കിയാൽ ആ ഗ്രാമത്തിലുളള [ 746 ]              ൭൪൬

ഔപനിഷദകം പതിന്നാലാമധ്യായം

എല്ലാ പശുക്കളിൽ നിന്നും കിട്ടുന്ന വെണ്ണയെല്ലാം ആ കുടത്തിൽ വരും.

         പൂയത്തോടുകൂടിയ കൃഷ്ണചതുർദ്ദശിയിൽ ഒരു പേപ്പട്ടിയുടെ യോനിയിൽ ഒരിരുമ്പുമുദ്ര കടത്തുക; അതു തനിയേ വീണാൽ എടുക്കുക.ആ മുദ്ര കാട്ടി വൃക്ഷത്തിൻമേൽ നിൽക്കുന്ന കായ്കളെ വിളിച്ചാൽ അവ അടുത്തു വരുും.
          മരുന്നും മന്ത്രവും ചേർന്ന 
          യോഗങ്ങൾ, യോഗമായാകൾ
          ഇവയാൽ പരരെക്കൊൽവൂ,
          പാലിപ്പൂ സ്വജനത്തെയും.
    കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, ഔപനിഷദികമെന്ന പതിന്നാലാമധികരണത്തിൽ, പ്രലംഭനത്തിൽ,ഭൈഷജ്യമന്ത്രപ്രയോഗമെന്ന മൂന്നാമധ്യായം
       
               നാലാമധ്യായം
         ഒരുന്നൂറ്റെഴുപത്തൊമ്പതാം പ്രകരണം
          സ്വബലോപഘാതപ്രതീകാരം
    
  സ്വപക്ഷത്തിൽ ശത്രുവിനാൽ ചെയ്യപ്പെട്ട ദൂഷീവിഷത്തിന്റെയും ഗരത്തിന്റെയും പ്രതീകാരമാവിതു:- ശ്ലേഷ്മാതകം (നറുവരി), കപിത്ഥം (വിളാർമരം), ദന്തി (നാഗദന്തി), ദന്തശഠം (ചെറുനാരകം), ഗോജി (ഞെരിഞ്ഞിൽ), ഗിരീഷം, പാടലി (പൂപ്പാതിരി), ബല (കറുന്തോട്ടി), സ്യോനാകം (പലകപ്പയ്യാനി), പുനർന്നവ, ശ്വേത (വെളുത്ത ശംഖുപുഷ്പം), വരണം (നീർമാതളം), എന്നിവയുടെ കഷായവും ചന്ദനം, സാലാവൃകീലോഹിതം (പെൺകുറുക്കന്റെ രക്തം) എന്നിവയും ചേർത്ത് തേജനോദ [ 747 ] ൭൪൭

ഒരു നൂറ്റെഴുപത്തൊമ്പതാം പ്രകരണം നാലാമധ്യായം

കം കൊണ്ടു ഗുഹ്യം കഴുകുകയാണു രാജഭോഗ്യകളായ സ്ത്രീകൾക്കും സേനകൾക്കും വിഷപ്രതികാരം.

        പൃഷത്വം (പുള്ളിപ്പുലി), നകുലം (കീരി), നീലകണ്ഠം (മയിൽ), ഗോധ (ഉടുമ്പ്), എന്നിവയുടെ പിത്തം ചേർത്ത മഷീരാജി (കരി), ചൂർണ്ണവും സിന്ദുവാരിതം (കരുനെച്ചി), വരണം, വാരിണി, (കറുക), താണ്ഡുലീയകം (ഒരു തരം ചീര), ശതപർവാഗ്രം (മുളയുടെ ആണ്ടാൻ), പിണ്ഡീതകം (മലങ്കാര) എന്നീ യോഗവും മദനദോഷത്തെ കളയുന്നതാകുന്നു; സൃഗാലവിന്ന, മദനം (മലങ്കാര), സിന്ദുവാരിതം, വരണം, വാരണവല്ലി (അത്തിത്തിപ്പലി) എന്നിവയിലൊന്നിന്റെയോ എല്ലാം കൂടിയതിന്റെയോ കഷായം പാൽ ചേർത്തു കുടിക്കുന്നതും മദനദോഷകരമാകുന്നു.
           കൈഡര്യം (കുമിഴ്), പൂതി (ആവൽത്തൊലി) എന്നിവ കൂട്ടി കാച്ചിയ തൈലം കൊണ്ടു നസ്യം ചെയ്യുന്നതു ഉൻമാദഹരമാകുന്നു.
            പ്രിയംഗു (ഞാഴൽപ്പൂവ്), നക്തമാല (ഉങ്ങിൻ തൊലി) എന്നിവയുടെ യോഗം കഷ്ഠഹരം; കഷ്ഠം (കൊട്ടം), ലോധ്രം (പാച്ചോറ്റിത്തൊലി) എന്നീ യോഗം പാകത്തെയും ശോഷത്തെ (ക്ഷയത്തെ)യും ഹനിക്കും; കൾഫലം (കുമിഴ്), ദ്രവന്തി(എലിച്ചെവി), വിളംഗം (വിഴാലരി) എന്നിവയുടെ ചൂർണം കൊണ്ടു നസ്യം ചെയ്യുന്നതു ശിരോരോഗഹരം; പ്രിയാഗു, മഞ്ജിഷ്ഠ (മഞ്ചട്ടി), തഗരം, ലാക്ഷ (കോലരക്ക്), രസം (നറുമ്പശ), മധുകം (എരട്ടി മധുരം), ഹരിദ്ര (മരമഞ്ഞൾ), ക്ഷൌദ്രം (തേൻ), ഈ യോഗം രജ്ജുബന്ധം കൊണ്ടൊ ജലമജ്ജനം കൊണ്ടൊ വിഷം കൊണ്ടൊ അടി കൊണ്ടൊ വീഴ്ച കൊണ്ടൊ സംജ്ഞയില്ലാതായവർക്ക് വീണ്ടും സംജ്ഞയെ ഉണ്ടാക്കും. [ 748 ]                 ൭൪൮

ഔപനിഷദകം പതിന്നാലാമധികരണം

     മേൽച്ചൊന്ന (പ്രിയാഗു മുതലായവ) പ്രധീകാരൌഷധങ്ങളുടെ മാത്ര ഒരക്ഷവും (പതിനാറു മാഷകം), ഗോക്കൾക്കും കുതിരകൾക്കും അതിലിരട്ടിയും, ആനകൾക്കും ഒട്ടകങ്ങൾക്കും നാലിരട്ടിയുമാകുന്നു.
           ഈ ഔഷധങ്ങശുടെ മണി (ഗുളിക) ഉള്ളിൽ സ്വർണ്ണത്തോടു കൂടിയതായി പ്രയോഗിച്ചാൽ സർവ്വവിഷകരമാകുന്നു. ജീവന്തി (അടപതിയൻ) ശ്വേത (വെശുത്ത ശംഖുപുഷ്പം), മൂഷ്കകം (മിളമ്പിലാവ്), പുഷ്പവന്ദാക (കണവീരത്തിൻ‍‍‌‍മേലെ ഇത്തിക്കണ്ണി), അക്ഷീബത്തിൽ (മുരിങ്ങമേൽ) ഉണ്ടായ അശ്വത്ഥം (അരയാൽ) എന്നിവയെക്കൊണ്ടുള്ള ഗുളികയും സർവ്വവിഷഹരമാണ്.എന്നുതന്നെയല്ല,
               അവ വാദ്യങ്ങളിൽത്തേച്ചാ-
               ലാശ്ശബദം വിഷനാശനം;
               കൊടിയും കുറയുമിവ-
               തേച്ചു കാണുന്നതും തഥാ.
               തനിക്കും തൻ സേനകൾക്കും
               പ്രതീകാരമിവറ്റിനാൽ
               ചെയ്തു, ശത്രുക്കളിൽച്ചെയ്‌വൂ
               വിഷധൂമാംബുദൂഷണം.
      കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, ഔപനിഷദികമെന്ന പതിന്നാലാമധ്യായത്തിൽ, സ്യബലോപഘാതപ്രതീകാരകം എന്ന നാലാമധ്യായം.
          ഔപനിഷദകം എന്ന നാലാമധ്യായം കഴിഞ്ഞു. [ 749 ] 
     തന്ത്രയുക്തി പതിനഞ്ചാമധികരണം
            ഒന്നാം അധ്യായം
        ഒരു നൂറ്റൊണ്പതാം പ്രകരണം 
            തന്ത്രയുക്തികൾ
 അർത്ഥമെന്നാൽ മനുഷ്യരുടെ വൃത്തി ,മനുഷ്യവതിയായ ഭൂമി എന്നർത്ഥം. അങ്ങനെയുള്ള പൃഥിവിയുടെ ലബ്ദിക്കം പാലനത്തിനും ഉപായമായിട്ടുള്ള ശാസ്ത്രം അർത്ഥശാസ്ത്ര‍ം.
 അതു മുപ്പത്തിരണ്ടു യുക്തികളോടു കൂടിയതാകുന്നു. അധികരണം , വിധാനം ,യോഗം , പദാർത്ഥം ,ഹേതാർത്ഥം , ഉദ്ദേശം, നിർദ്ദേശം, ഉപദേശം , അപദേശം , അതിദേശം , പ്രദേശം, ഉപമാനം .അർത്ഥാപത്തി , സംശയം , പ്രസംഗം , വിപർയ്യയം , വാക്യശേഷം , അനുമതം , വ്യാഖ്യാനം ,നിർവചനം , നിദർശനം, അപവർഗ്ഗം , സ്വസംജ്ഞ , പൂർവപക്ഷം , ഉത്തരപക്ഷം , ഏകാന്തം, അനാഗതാവേക്ഷണം [ 750 ] ൭൫൦

തന്ത്രയുക്തി പതിന‍ഞ്ചാമധികരണം ദ്യാസമുദ്ദേശം, വൃദ്ധസംയോഗം,ഇന്ദ്രയജയം,അമാത്യോൽപത്തി ഇത്യാദി. ൨. വാക്യയോജനയാണ് യോഗം. ചതുർവർണ്ണാശ്രമം ലോകം എന്ന്. ൩. ഒരു പദംകൊണ്ടവസാനിക്കുന്ന അർത്ഥം പദാർത്ഥം. മൂലഹരൻ എന്നു പടം. ആർ പിതൃപിതാമഹപ്രാപ്തമായ അർത്ഥത്തെ അന്യായമായി ഭക്ഷിക്കുന്നുവോ അവൻ മൂലഹരൻ എന്നർത്ഥം. ൪. അർത്ഥസാധകമായ ഹേതു ഹേത്വർത്ഥം. ധർമ്മവും കാമവും അർത്ഥത്തെ ആസ്പദിച്ചുള്ളവയായാൽ എന്ന്. ൫ സമാസവാക്യം (സംക്ഷേപവാക്യം) ഉദ്ദേശം. വിദ്യാവിനയകാരണമായിട്ടുള്ളതു ഇന്ദ്രിയജയമാകുന്നു. എന്ന്. ൬ വ്യാസവാക്യം (വിസ്തൃതവാക്യം) നിർദ്ദേശം. ഇന്ദ്രിയജമെന്നാൽ കർണ്ണം, ത്വക്ക്,ചക്ഷുസ്സ്, ജിഹ്വ,ഘ്രാണം എന്നീ പഞ്ചേന്ദ്രിയങ്ങൾക്കു ശബ്ദം,സ്പർശം,രൂപം,രസം,ഗന്ധം എന്നീ വിഷയങ്ങളിൽ അവിപ്രതിപത്തിയാകുന്നു എന്ന്. ൭ ഇന്നപ്രകാരം വർത്തിക്കുണമെന്നത് ഉപദേശം. ധർമ്മാർത്ഥങ്ങൾക്കു വിരോധം വരാത്തവിധത്തിൽ വേണം കാമത്തെ സേവിക്കുവാൻ. കമേകമേ വേണ്ടെന്നുവച്ചു കേവലം സുഖരഹിതനായിരിക്കുവാനും പാടില്ല എന്ന്. ൮. ഇന്നപ്രകാരം ഇന്ന ആൾ പറയുന്നു എന്നത് അപദേശം. മന്ത്രപരിഷത്തിൽ പന്ത്രണ്ടമാത്യന്മാരെ നിശ്ചയിക്കേണമെന്നു മനുശിഷ്യന്മാർ പതിനാറു പേരെയാണു വേണ്ടതെന്നു ബൃഹസ്പതിശിഷ്യൻമാർ ഇരുപതു പേർ ചേ


൨. അധി അധ്യാ ൩. അധി അധ്യാ ൪. അധി അധ്യാ അധ്യാ [ 751 ] താൾ:Koudilyande Arthasasthram 1935.pdf/762 [ 752 ] തന്ത്രയുക്തി

പതിന‍‍ഞ്ചാമധികരണം

മറ്റൊരു പ്രകരണത്തോടു സമാനമായ അർത്ഥം പ്രസംഗം . "അവൻ കൃഷിപ്പണിക്കായിക്കൊടുത്ത ഭൂമിയിൽ മേൽപ്രകാരം ചെയ് വൂ .പ്രതിലോമം (വിപരീതം ) കൊണ്ടു സാധിക്കുന്നതു വിപർയ്യയം. "ഇതിന്റെ വൈപരീത്യം അതുഷ്ടനായാലത്തെ ലക്ഷ്ണമാകുന്നു" എന്ന്. യാതൊന്നുകൂടിയുണ്ടായാലേ വാക്യം പരിസമാപിക്കയുള്ളൂവെന്നു വരുന്നുവോ അത് വാക്യശേഷം . "ഛിന്നപക്ഷകൻ എന്ന പോലെ രാജാവിന്നു ചേഷ്ടാഹാനി വരികയും ചെയ്യും" എന്ന് ഇതിൽ പക്ഷിക്ക് എന്നു വാക്യശേഷം. പ്രതികരിക്കപ്പെടാത്ത പരവാക്യം അനുമതം."പക്ഷങ്ങൾ രണ്ടും ഉരസ്യവും പ്രതിഗ്രഹവും എന്നിങ്ങനെയാണു ശുക്രസമ്മതമായ വ്യൂഹവിഭാഗം" എന്ന്.

അതിശയേനയുള്ള വർണ്ണന വ്യാഖ്യാന്യം "വിശേഷിച്ചു സംഘങ്ങൾക്കും സംഘധർമികളായ രാജകലകൾക്കുമിടയിൽ ചൂതു നിമിത്തമായിട്ടു ഭേദവും അതു കാരണമായി വിനാശവും നേരിടുകയും ചെയ്യും.അസജ്ജനങ്ങളെ പൂജിച്ചുകൊണ്ടുള്ളതായ വ്യസനം വന്നാൽ സ്വദ്ദേശഭരണത്തിൽ ദൗർബല്യം നേരിടുന്നത് കൊണ്ട് അതാണ് എല്ലാ വ്യസനങ്ങളിലുംവച്ച് ഏറ്റവുമധികം പാപമായിട്ടുള്ളത് "എന്ന് . ഗുണത്തിൽനിന്നുള്ള ശബ്ദനിഷ്പത്തി നിർവചനം. "വ്യ [ 753 ] ൭൫൩ ഒരുനൂറ്റെണ്പതാം പ്രകരണം ഒന്നാമധ്യായം സ്യത്യേനം ശ്രേയസ ഇതി വ്യസനം (ശ്രേയസ്സിൽ നിന്ന് അകറ്റുന്നതു വ്യസനം). ൨൦

      ദൃഷ്ടാന്തത്തോടു കൂടിയ ദൃഷ്ടാന്തം നിദർശനം. ജ്യായാനായിട്ടുള്ളവനോടു വിഗ്രഹിച്ചാൽ ഹസ്തിയോടു പാദയുദ്ധം ചെയ്യുന്നതുപോലെയാകും. ൨൧ 
      അഭിപ്ളുതത്തെ( ഉത്സർഗ്ഗവിധിയെ) വ്യപകർഷണം ( നിവാരണം) ചെയ്യുന്നത് അപവർഗ്ഗം. ശത്രുസൈന്യത്തെ എപ്പോഴും തന്റെ 

അടുക്കൽത്തന്നെ വസിപ്പിക്കണം. എന്നാൽ ഇതു ആഭ്യന്തരകോപത്തിന്റെ ശങ്കയിൽ നിന്നൊഴിച്ചു മാത്രം എന്ന് . ൨൨

      മറ്റു ആചാര്യന്മാരാൽ അസംജ്ഞിതം (അസങ്കേതികം) ആയ ശബ്ദം സ്വസംജ്ഞ. അവന്നു ഭൂമ്യനന്തര( അനന്തരഭൂമിയിങ്കലുള്ളതു)

ഒന്നാമത്തെ പ്രകൃതി, ഭൂമ്യേകാന്തര രണ്ടാമത്തെ പ്രകൃതി. ൨൩

      പ്രതിഷേദ്ധ്യമായ വാക്യം പൂർവ്വപക്ഷം. സ്വാമ്യ മാതൃവ്യസനങ്ങളിൽ വച്ച് അമാതൃവ്യസനത്തിന്നാണ് അധികം ഗൌരവം എന്ന്. ൨൪
      അതിന്റെ (പൂർവ്വപക്ഷത്തിന്റെ) നിർണ്ണയനവാക്യം ഉത്തരപക്ഷം. സ്വാമിയെ ആശ്രയിക്കുന്നതു കൊണ്ട്...... പ്രകൃതിയുടെ കൂടസ്ഥൻ സ്വാമിയാണല്ലോ എന്ന . ൨൫
          എല്ലാറ്റിലും ആയത്തം (അധീനം) ആയത് ഏകാന്തം. ആകയാൽ അദ്ദേഹം ഉത്ഥാനം ചെയ്യണം. ൨൬
     മേൽ ഇന്നപ്രകാരം പറയപ്പെടുമെന്നത് അനാഗതാവേക്ഷണം. തുലാപ്രതിമാനം പൌതവാദ്ധ്യക്ഷപ്രകരണത്തിൽ പറയുന്നതാണ്. ൨൭

.................................................................................................................................. ൨൦.അധി 8അധ്യാ 1 ൨൧. അധി 7 അധ്യാ 8 ൨൨. അധി 9 അധ്യാ 2 ൨൩ അധി 6 അധ്യാ 2 ൨൪. അധി 8 അധ്യാ 1 ൨൫. അധി 8 അധ്യാ 1 ൨൬. അധി 1 അധ്യാ 19 ൨൬. അധി 2 അധ്യാ 13.

               95 * [ 754 ]                   ൭൫൪
  തന്ത്രയുക്തി               പതിനഞ്ചാമധികരണം
       മുൻപിൽ ഇന്നപ്രകാരം പറഞ്ഞിട്ടുണ്ട് എന്നത് അതിക്രാന്താവേക്ഷണം. "ദുർഗ്ഗസമ്പത്തു മുൻപു പറയപ്പെട്ടിട്ടുണ്ട്."൨൮
      ഇന്നവിധം ചെയ്യണം, മറിച്ചു ചെയ്യരുത് എന്നതു നിയോഗം." ആകയാൽ‍ ധർമ്മവുമർത്ഥവും മാത്രമേ അവന്നുപദേശിക്കാവൂ; അഥർമ്മവുമർത്ഥവും ഉപദേശിക്കരുത്". ൨൯
      ഇന്നവനോ ഇന്നവനോ എന്നതു വികല്പം. "ധർമ്മിഷ്ഠവിവാഹങ്ങളിൽ ജനിച്ച പുത്രന്മാരോ........പുത്രിമാരോ " ൩ഠ
      ഇന്നതും ഇന്നതും കൂടി [ 755 ]           
               ൭൫൫

ഒരുനൂറ്റെണ്പതാം പ്രകരണം ഒന്നാമധ്യായം

       ആർ ശാസ്രം, ശസ്ര ,മവ്വണ്ണം
       നന്ദരാജ ഭൂമിയും 
       അമർഷത്താലുദ്ധരിച്ചി-
       തദ്ദേഹം തീർത്തതാണിതു്.
    കൌടില്യന്റെ അർഥശാസ്ത്രത്തിൽ, തന്ത്രയുക്തി എന്ന 
     പതിനഞ്ചാമ‌ധികരണത്തിൽ, തന്ത്രയുക്തികൾ
           എന്ന ഒന്നാമധ്യയാം.
    തന്ത്രയുക്തി എന്ന പതിന‍‍ഞ്ചാമധികരണം കഴിഞ്ഞു.
        കൌടില്യന്റെ അർഥശാസ്ത്രം സമാപ്തം.
           --------------------
       ശാസ്ത്രങ്ങളിൽ ഭാഷ്യകാര-
       ന്മാർക്കു ഭിന്നിപ്പുകാണ്കയാൽ
       സ്വയം തീർത്താൽ വിഷ് ണുഗുപ്തൻ
       സൂത്രത്തോടൊത്തു ഭാഷ്യവും.
              ശുഭം.