താൾ:Koudilyande Arthasasthram 1935.pdf/759

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                ൭൪൮

ഔപനിഷദകം പതിന്നാലാമധികരണം

     മേൽച്ചൊന്ന (പ്രിയാഗു മുതലായവ) പ്രധീകാരൌഷധങ്ങളുടെ മാത്ര ഒരക്ഷവും (പതിനാറു മാഷകം), ഗോക്കൾക്കും കുതിരകൾക്കും അതിലിരട്ടിയും, ആനകൾക്കും ഒട്ടകങ്ങൾക്കും നാലിരട്ടിയുമാകുന്നു.
           ഈ ഔഷധങ്ങശുടെ മണി (ഗുളിക) ഉള്ളിൽ സ്വർണ്ണത്തോടു കൂടിയതായി പ്രയോഗിച്ചാൽ സർവ്വവിഷകരമാകുന്നു. ജീവന്തി (അടപതിയൻ) ശ്വേത (വെശുത്ത ശംഖുപുഷ്പം), മൂഷ്കകം (മിളമ്പിലാവ്), പുഷ്പവന്ദാക (കണവീരത്തിൻ‍‍‌‍മേലെ ഇത്തിക്കണ്ണി), അക്ഷീബത്തിൽ (മുരിങ്ങമേൽ) ഉണ്ടായ അശ്വത്ഥം (അരയാൽ) എന്നിവയെക്കൊണ്ടുള്ള ഗുളികയും സർവ്വവിഷഹരമാണ്.എന്നുതന്നെയല്ല,
               അവ വാദ്യങ്ങളിൽത്തേച്ചാ-
               ലാശ്ശബദം വിഷനാശനം;
               കൊടിയും കുറയുമിവ-
               തേച്ചു കാണുന്നതും തഥാ.
               തനിക്കും തൻ സേനകൾക്കും
               പ്രതീകാരമിവറ്റിനാൽ
               ചെയ്തു, ശത്രുക്കളിൽച്ചെയ്‌വൂ
               വിഷധൂമാംബുദൂഷണം.
      കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, ഔപനിഷദികമെന്ന പതിന്നാലാമധ്യായത്തിൽ, സ്യബലോപഘാതപ്രതീകാരകം എന്ന നാലാമധ്യായം.
          ഔപനിഷദകം എന്ന നാലാമധ്യായം കഴിഞ്ഞു.
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/759&oldid=151508" എന്ന താളിൽനിന്ന് ശേഖരിച്ചത്