താൾ:Koudilyande Arthasasthram 1935.pdf/761

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൫൦ തന്ത്രയുക്തി പതിന‍ഞ്ചാമധികരണം ദ്യാസമുദ്ദേശം, വൃദ്ധസംയോഗം,ഇന്ദ്രയജയം,അമാത്യോൽപത്തി ഇത്യാദി. ൨. വാക്യയോജനയാണ് യോഗം. ചതുർവർണ്ണാശ്രമം ലോകം എന്ന്. ൩. ഒരു പദംകൊണ്ടവസാനിക്കുന്ന അർത്ഥം പദാർത്ഥം. മൂലഹരൻ എന്നു പടം. ആർ പിതൃപിതാമഹപ്രാപ്തമായ അർത്ഥത്തെ അന്യായമായി ഭക്ഷിക്കുന്നുവോ അവൻ മൂലഹരൻ എന്നർത്ഥം. ൪. അർത്ഥസാധകമായ ഹേതു ഹേത്വർത്ഥം. ധർമ്മവും കാമവും അർത്ഥത്തെ ആസ്പദിച്ചുള്ളവയായാൽ എന്ന്. ൫ സമാസവാക്യം (സംക്ഷേപവാക്യം) ഉദ്ദേശം. വിദ്യാവിനയകാരണമായിട്ടുള്ളതു ഇന്ദ്രിയജയമാകുന്നു. എന്ന്. ൬ വ്യാസവാക്യം (വിസ്തൃതവാക്യം) നിർദ്ദേശം. ഇന്ദ്രിയജമെന്നാൽ കർണ്ണം, ത്വക്ക്,ചക്ഷുസ്സ്, ജിഹ്വ,ഘ്രാണം എന്നീ പഞ്ചേന്ദ്രിയങ്ങൾക്കു ശബ്ദം,സ്പർശം,രൂപം,രസം,ഗന്ധം എന്നീ വിഷയങ്ങളിൽ അവിപ്രതിപത്തിയാകുന്നു എന്ന്. ൭ ഇന്നപ്രകാരം വർത്തിക്കുണമെന്നത് ഉപദേശം. ധർമ്മാർത്ഥങ്ങൾക്കു വിരോധം വരാത്തവിധത്തിൽ വേണം കാമത്തെ സേവിക്കുവാൻ. കമേകമേ വേണ്ടെന്നുവച്ചു കേവലം സുഖരഹിതനായിരിക്കുവാനും പാടില്ല എന്ന്. ൮. ഇന്നപ്രകാരം ഇന്ന ആൾ പറയുന്നു എന്നത് അപദേശം. മന്ത്രപരിഷത്തിൽ പന്ത്രണ്ടമാത്യന്മാരെ നിശ്ചയിക്കേണമെന്നു മനുശിഷ്യന്മാർ പതിനാറു പേരെയാണു വേണ്ടതെന്നു ബൃഹസ്പതിശിഷ്യൻമാർ ഇരുപതു പേർ ചേ


൨. അധി അധ്യാ ൩. അധി അധ്യാ ൪. അധി അധ്യാ അധ്യാ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/761&oldid=153664" എന്ന താളിൽനിന്ന് ശേഖരിച്ചത്