താൾ:Koudilyande Arthasasthram 1935.pdf/757

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൪൬ ഔപനിഷദകം പതിന്നാലാമധ്യായം

എല്ലാ പശുക്കളിൽ നിന്നും കിട്ടുന്ന വെണ്ണയെല്ലാം ആ കുടത്തിൽ വരും.

                 പൂയത്തോടുകൂടിയ കൃഷ്ണചതുർദ്ദശിയിൽ ഒരു പേപ്പട്ടിയുടെ യോനിയിൽ ഒരിരുമ്പുമുദ്ര കടത്തുക; അതു തനിയേ വീണാൽ എടുക്കുക.ആ മുദ്ര കാട്ടി വൃക്ഷത്തിൻമേൽ നിൽക്കുന്ന കായ്കളെ വിളിച്ചാൽ അവ അടുത്തു വരുും.
                    മരുന്നും മന്ത്രവും ചേർന്ന 
                    യോഗങ്ങൾ, യോഗമായാകൾ
                    ഇവയാൽ പരരെക്കൊൽവൂ,
                    പാലിപ്പൂ സ്വജനത്തെയും.
        കൌടില്യന്റെ അർത്ഥശാസ്ത്രത്തിൽ, ഔപനിഷദികമെന്ന പതിന്നാലാമധികരണത്തിൽ, പ്രലംഭനത്തിൽ,ഭൈഷജ്യമന്ത്രപ്രയോഗമെന്ന മൂന്നാമധ്യായം
              
                              നാലാമധ്യായം
                  ഒരുന്നൂറ്റെഴുപത്തൊമ്പതാം പ്രകരണം
                    സ്വബലോപഘാതപ്രതീകാരം
       
   സ്വപക്ഷത്തിൽ ശത്രുവിനാൽ ചെയ്യപ്പെട്ട ദൂഷീവിഷത്തിന്റെയും ഗരത്തിന്റെയും പ്രതീകാരമാവിതു:- ശ്ലേഷ്മാതകം (നറുവരി), കപിത്ഥം (വിളാർമരം), ദന്തി (നാഗദന്തി), ദന്തശഠം (ചെറുനാരകം), ഗോജി (ഞെരിഞ്ഞിൽ), ഗിരീഷം, പാടലി (പൂപ്പാതിരി), ബല (കറുന്തോട്ടി), സ്യോനാകം (പലകപ്പയ്യാനി), പുനർന്നവ, ശ്വേത (വെളുത്ത ശംഖുപുഷ്പം), വരണം (നീർമാതളം), എന്നിവയുടെ കഷായവും ചന്ദനം, സാലാവൃകീലോഹിതം (പെൺകുറുക്കന്റെ രക്തം) എന്നിവയും ചേർത്ത് തേജനോദ
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/757&oldid=151667" എന്ന താളിൽനിന്ന് ശേഖരിച്ചത്