താൾ:Koudilyande Arthasasthram 1935.pdf/756

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൭൪൫ ഒരുനൂറ്റെഴുപത്തെട്ടാം പ്രകരണം മൂന്നാമധ്യായം ല്ല വടക്കോട്ടു പടർന്ന പുനർന്നവം, നിംബം, കാകമധു, സ്വയംഗുപ്ത (നായ്ക്കരണ), മനുഷ്യാസ്ഥി എന്നിവ ആരുടെ കാലടിയിൻ ചുവട്ടിലോ ഗൃഹം,സേന, ഗ്രാമം, നഗരം എന്നിവയുടെ ദ്വാരത്തിലോ കുഴിച്ചിടുന്നുവോ അവൻ പുത്രൻ‍‍‌മാരോടും ഭാര്യയോടും ധനത്തോടും കൂടി മൂന്നുപക്ഷത്തിലധികം ജീവിച്ചിരിക്കയില്ല ആട്, വാനരൻ, മാർജ്ജാരൻ, നകുലം (കീരി), ബ്രാഹ്മണർ,ശ്വപാകന്മാർ(പണ്ഡാലന്മാർ),കാക്ക,കൂമൻ ​എന്നിവയുടെ രോമങ്ങളോടുകൂടി ഒരുവന്റെ വിഷു(പുരീഷം)ചൂർണ്ണനം ചെയ്താൽ അവൻ പൊടുന്നനവെ മരിച്ചുപോകും.പ്രേതനിർമ്മാലിക(ശവനിർമ്മാല്യം),കിണ്വം,കീരിരോമം,തേളിന്റെയും വണ്ടിന്റെയും പാമ്പിന്റെയും തോല് എന്നിവ ആരുടെ കാലടിച്ചുവട്ടിൽ കുുഴിച്ചിടുന്നുവോ അവൻ,അതവിടെനിന്നു നീക്കം ചെയ്യാതിരിക്കുന്നിടത്തോളം കാലം;അപുരുഷൻ(മനുഷ്യാകൃതിയില്ലീത്തവൻ)ആയി ഭവിക്കും.

        മൂന്ന് ദിവസം ഉപവസിച്ച് പൂയംനാളിൽ ശസ്ത്രം കൊണ്ടോ ശൂലത്തിന്മേറ്റിയോ കൊല്ലപ്പെട്ട പുരുഷന്റെ തലയോട്ടിയിൽ മണ്ണിട്ടു കുുന്നിക്കുരു പാവി വെളളംകൊണ്ടു നനയ്ക്കുക.അതു മുളച്ചുണ്ടായാൽ പൂയത്തോടുകൂടിയ അമാവാസിയിലോ പൌർണ്ണമാസിയിലോ ആ കന്നിവളളികൾ പറിച്ച് അതുകൊണ്ടു മണ്ഡലികൾ(തെരികൾ)ഉണ്ടാക്കുക.അവയിൽ അന്നപാനപാത്രങ്ങൾ വച്ചാൽ ആ അന്നപാനങ്ങൾ എടുത്താൽ കുുറയുകയില്ല.
      രാത്രിയിൽ വല്ല പ്രേക്ഷകളും(കാഴ്ചകൾ)ഉണ്ടായാൽ അതിലെ വിളക്കിന്റെ തീയിൽ ഒരു ചത്ത പശുവിന്റെ മുലകൾ അരിഞ്ഞെടുത്തു ദഹിപ്പിക്കുക.ദഹിച്ചാൽ അതു കാളമൂത്രത്തിലരച്ച പുതുക്കുടത്തിന്റെ ഉളളിൽ തേക്കുക.ആ കുുടം ഗ്രാമത്തിനു ചുറ്റും അപ്രദക്ഷിണമായി ഉഴിഞ്ഞ് അതിൽ വെണ്ണയാക്കിയാൽ ആ ഗ്രാമത്തിലുളള
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/756&oldid=151776" എന്ന താളിൽനിന്ന് ശേഖരിച്ചത്