താൾ:Koudilyande Arthasasthram 1935.pdf/739

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഔപനിഷദകം പതിന്നാലാമധികരണം പലാശം എന്നിവയുടെ പൊടിയോ കൂട്ടി പുകച്ച പുക എവിടെ വ്യാപിക്കുന്നുവോ അവിടെയുള്ളവരെ ഹനിക്കും.

               കാളി, കുഷ്ഠം, നഡപ്പുല്ല്, ശതാവരി എന്നിവയുടെ വേരോ സർപ്പം, പ്രചലാകം(മയിൽപ്പീലി), എന്നിവയുടെ പൊടിയോ മേൽച്ചൊന്ന കല്പമനുസരിച്ചോ അരച്ചുണക്കിപ്പൊടിച്ചോ, യുദ്ധത്തിന്നിറങ്ങി ആക്രമിക്കുന്ന ബഹളത്തിൽ തങ്ങളുടെ കണ്ണുകൾക്കു തേജനോകദത്താൽ രക്ഷ ചെയ്തിട്ടു ധൂമമായി പ്രയോഗിച്ചാൽ സർവ്വപ്രാണികളുടേയും നേത്രങ്ങളെ ഹനിക്കുന്നതാകുന്നു.
   ശാരിക, കപോതം, ബകം,(കൊറ്റി), വലാക(വെള്ളിൽപ്പക്ഷി) എന്നിവയുടെ പുരീഷം, അർക്കക്ഷീരം(എരുക്കിന്റെ പാല്)
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/739&oldid=151808" എന്ന താളിൽനിന്ന് ശേഖരിച്ചത്