താൾ:Koudilyande Arthasasthram 1935.pdf/748

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഒരുനൂറ്റമ്പത്തെട്ടാം പ്രകരണം രണ്ടാമദ്ധ്യായം


ഷവേണുകൊണ്ടു കടഞ്ഞുണ്ടാക്കിയ അഗ്നികൊണ്ടോ സ്ത്രീയുടേയൊപുരുഷന്റെയോ അസ്ഥികളിൽ മനുഷ്യന്റെ പർശുകാസ്ഥി കൊണ്ടു കടഞ്ഞുണ്ടാക്കിയ അഗ്നികൊണ്ടോ എവിടെ മൂന്നുപ്രാവശ്യം അപ്രദക്ഷിണമായി ഉഴിയുന്നുവോ അവിടെ മറ്റൊരഗ്നി ജ്വലിക്കുകയില്ല.

                     ചുചുന്ദരീ, ഖഞ്ജരീടം,
                     ഖാരകീടമിവറ്റിനെ
                     അശ്വമൂത്രം ചേർത്തരച്ചു
                    തേച്ചാൽ ചങ്ങലയറ്റിടും.
           അയസ്കാന്തം, പാഷാഷം എന്നിവയിൽ കലിന്ദം, ദർദുരം(തവള), ഖാരകീടം എന്നിവയുടെ വസ തേച്ച് അതുകൊണ്ടു തൊട്ടാലും ചങ്ങല അറ്റു പോകും.
                  കങ്കം, ഭാസം എന്നിവയുടെ പാർശ്വവും(വാരി) ഉൽപലവും(ഒരുതരം മത്സ്യം) വെള്ളവും കൂട്ടിയരച്ചു ദാരഗർഭം(പന്നിയുടെ ഗർഭം) ചതുഷ്പദങ്ങളുടേയും ദ്വിപദങ്ങളുടേയും പാദങ്ങളിൽ തേക്കുകയോ, ഒട്ടകത്തിന്റെ തോൽ കൊണ്ടുള്ള ചെരുപ്പുകളിൽ കൂമന്റെയും കഴുകന്റെയും വസകൾ പുരട്ടി പേരാലിലകൊണ്ടു പൊതിഞ്ഞ് അവ കാലിലിടുകയോ ചെയ്താൽ അയ്മ്പതു യോജനദൂരം തളർച്ചകൂടാതെ നടക്കാം. ശ്യേനം, കങ്കം,കാക്ക, കഴുകൻ, ഹംലം, ക്രൗഞ്ചം, വീചിരല്ലം എന്നീ പക്ഷികളുടെ മജ്ജയോ രേതസ്സോ മേൽപ്രകാരം പുരട്ടിയാൽ നൂറുയോജന നടക്കാം. സിംഹം,വ്യാഘ്രം, ദ്വീപി,കാക്ക,കൂമൻ എന്നിവയുടെ മജ്ജയും രേതസ്സുമോ

സർവ്വവർണ്ണങ്ങളിലുമുള്ള സ്ത്രീകളുടെ ഗർഭപതനങ്ങളെ (ചാവുകുട്ടികൾ) ഉഷ്ട്രികയിൽ (ഒരുതരം മൺപാത്രം) അഭിഷവനം ചെയ്തോ മരിച്ചുപോയ ശിശുക്കളെ ശ്മശാനത്തിൽ അഭിഷവനം ചെയ്തോ എടുത്തതായ മേദസ്സോ മേൽപ്രകാരം ഉപയോഗിച്ചാൽ നൂറുയോജനദൂരം തളർച്ചകൂടാതെ നടക്കാം. 93*

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/748&oldid=151753" എന്ന താളിൽനിന്ന് ശേഖരിച്ചത്