താൾ:Koudilyande Arthasasthram 1935.pdf/763

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തന്ത്രയുക്തി

പതിന‍‍ഞ്ചാമധികരണം

മറ്റൊരു പ്രകരണത്തോടു സമാനമായ അർത്ഥം പ്രസംഗം . "അവൻ കൃഷിപ്പണിക്കായിക്കൊടുത്ത ഭൂമിയിൽ മേൽപ്രകാരം ചെയ് വൂ .പ്രതിലോമം (വിപരീതം ) കൊണ്ടു സാധിക്കുന്നതു വിപർയ്യയം. "ഇതിന്റെ വൈപരീത്യം അതുഷ്ടനായാലത്തെ ലക്ഷ്ണമാകുന്നു" എന്ന്. യാതൊന്നുകൂടിയുണ്ടായാലേ വാക്യം പരിസമാപിക്കയുള്ളൂവെന്നു വരുന്നുവോ അത് വാക്യശേഷം . "ഛിന്നപക്ഷകൻ എന്ന പോലെ രാജാവിന്നു ചേഷ്ടാഹാനി വരികയും ചെയ്യും" എന്ന് ഇതിൽ പക്ഷിക്ക് എന്നു വാക്യശേഷം. പ്രതികരിക്കപ്പെടാത്ത പരവാക്യം അനുമതം."പക്ഷങ്ങൾ രണ്ടും ഉരസ്യവും പ്രതിഗ്രഹവും എന്നിങ്ങനെയാണു ശുക്രസമ്മതമായ വ്യൂഹവിഭാഗം" എന്ന്.

അതിശയേനയുള്ള വർണ്ണന വ്യാഖ്യാന്യം "വിശേഷിച്ചു സംഘങ്ങൾക്കും സംഘധർമികളായ രാജകലകൾക്കുമിടയിൽ ചൂതു നിമിത്തമായിട്ടു ഭേദവും അതു കാരണമായി വിനാശവും നേരിടുകയും ചെയ്യും.അസജ്ജനങ്ങളെ പൂജിച്ചുകൊണ്ടുള്ളതായ വ്യസനം വന്നാൽ സ്വദ്ദേശഭരണത്തിൽ ദൗർബല്യം നേരിടുന്നത് കൊണ്ട് അതാണ് എല്ലാ വ്യസനങ്ങളിലുംവച്ച് ഏറ്റവുമധികം പാപമായിട്ടുള്ളത് "എന്ന് . ഗുണത്തിൽനിന്നുള്ള ശബ്ദനിഷ്പത്തി നിർവചനം. "വ്യ

"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/763&oldid=153495" എന്ന താളിൽനിന്ന് ശേഖരിച്ചത്