താൾ:Koudilyande Arthasasthram 1935.pdf/764

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


                       ൭൫൩

ഒരുനൂറ്റെണ്പതാം പ്രകരണം ഒന്നാമധ്യായം സ്യത്യേനം ശ്രേയസ ഇതി വ്യസനം (ശ്രേയസ്സിൽ നിന്ന് അകറ്റുന്നതു വ്യസനം). ൨൦

      ദൃഷ്ടാന്തത്തോടു കൂടിയ ദൃഷ്ടാന്തം നിദർശനം. ജ്യായാനായിട്ടുള്ളവനോടു വിഗ്രഹിച്ചാൽ ഹസ്തിയോടു പാദയുദ്ധം ചെയ്യുന്നതുപോലെയാകും. ൨൧ 
      അഭിപ്ളുതത്തെ( ഉത്സർഗ്ഗവിധിയെ) വ്യപകർഷണം ( നിവാരണം) ചെയ്യുന്നത് അപവർഗ്ഗം. ശത്രുസൈന്യത്തെ എപ്പോഴും തന്റെ 

അടുക്കൽത്തന്നെ വസിപ്പിക്കണം. എന്നാൽ ഇതു ആഭ്യന്തരകോപത്തിന്റെ ശങ്കയിൽ നിന്നൊഴിച്ചു മാത്രം എന്ന് . ൨൨

      മറ്റു ആചാര്യന്മാരാൽ അസംജ്ഞിതം (അസങ്കേതികം) ആയ ശബ്ദം സ്വസംജ്ഞ. അവന്നു ഭൂമ്യനന്തര( അനന്തരഭൂമിയിങ്കലുള്ളതു)

ഒന്നാമത്തെ പ്രകൃതി, ഭൂമ്യേകാന്തര രണ്ടാമത്തെ പ്രകൃതി. ൨൩

      പ്രതിഷേദ്ധ്യമായ വാക്യം പൂർവ്വപക്ഷം. സ്വാമ്യ മാതൃവ്യസനങ്ങളിൽ വച്ച് അമാതൃവ്യസനത്തിന്നാണ് അധികം ഗൌരവം എന്ന്. ൨൪
      അതിന്റെ (പൂർവ്വപക്ഷത്തിന്റെ) നിർണ്ണയനവാക്യം ഉത്തരപക്ഷം. സ്വാമിയെ ആശ്രയിക്കുന്നതു കൊണ്ട്...... പ്രകൃതിയുടെ കൂടസ്ഥൻ സ്വാമിയാണല്ലോ എന്ന . ൨൫
          എല്ലാറ്റിലും ആയത്തം (അധീനം) ആയത് ഏകാന്തം. ആകയാൽ അദ്ദേഹം ഉത്ഥാനം ചെയ്യണം. ൨൬
     മേൽ ഇന്നപ്രകാരം പറയപ്പെടുമെന്നത് അനാഗതാവേക്ഷണം. തുലാപ്രതിമാനം പൌതവാദ്ധ്യക്ഷപ്രകരണത്തിൽ പറയുന്നതാണ്. ൨൭

.................................................................................................................................. ൨൦.അധി 8അധ്യാ 1 ൨൧. അധി 7 അധ്യാ 8 ൨൨. അധി 9 അധ്യാ 2 ൨൩ അധി 6 അധ്യാ 2 ൨൪. അധി 8 അധ്യാ 1 ൨൫. അധി 8 അധ്യാ 1 ൨൬. അധി 1 അധ്യാ 19 ൨൬. അധി 2 അധ്യാ 13.

               95 *
"https://ml.wikisource.org/w/index.php?title=താൾ:Koudilyande_Arthasasthram_1935.pdf/764&oldid=151813" എന്ന താളിൽനിന്ന് ശേഖരിച്ചത്