കൃഷ്ണഗാഥ/ഒന്നാം ഭാഗം/ഗോപികാദുഃഖം
1 അമ്പാടിതന്നിലേ വമ്പോലും വാണിമാർ
2 സംഭ്രമിച്ചോരോരോ വീടുതോറും
3 ഇമ്പമിയന്നുള്ളോരന്തിമയക്കില
4 ങ്ങമ്പിനാരോരോ വേലകളിൽ
5 കണ്ണനിലുള്ളൊരു കാമം തഴയ്ക്കയാൽ
6 തിണ്ണം തളർന്നൊരു മെയ്യുമായി.
7 പാൽക്കുഴതന്നെയെടുത്തങ്ങു ചെന്നിട്ടു
8 ഗോക്കളെ നിന്നു കറന്നാരപ്പോൾ.
9 ആക്കമിയന്നുള്ള ചേൽക്കണ്ണിമാർ ചിലർ
10 പാൽക്കലമൊക്കവേ തീക്കൽവച്ച്
11 ബാലകന്തന്നുടെ ലീലകൾ പാടീട്ടു
12 പാലു തികത്തിനാർ മെല്ലെ മെല്ലെ
13 തന്മകന്തന്നെയെടുത്തങ്ങു ലാളിച്ചു
14 നന്മുല നല്കിനാളങ്ങൊരുത്തി
15 ഭ്രാതൃജനങ്ങളിരുന്നവർമുന്നല
16 ങ്ങോദനം തന്നെയുമാദരവായ്
17 ഭോജനഭാജനം തന്നിൽ പകുത്തങ്ങു
18 യോജനംചെയ്താളേ മറ്റൊരുത്തി.
19 വേണുന്ന കാമുകന്താനുമായമ്പിനോ
20 ടൂണു തുടങ്ങിനാളങ്ങൊരുത്തി.
21 മോഹനമന്ദിരംതന്നിലകംപുക്കു
22 മോദമിയന്നങ്ങു നിന്നു പിന്നെ
23 ശില്പമെഴുന്നൊരു തല്പം വിരിച്ചിട്ടു
24 നല്പരിചാക്കിനാൾ മറ്റൊരുത്തി.
25 ഉറ്റോരുമായിട്ടു കട്ടിൽകരേറീട്ടു
26 വെറ്റില തിന്നുതുടങ്ങി ചിലർ.
27 അംഗജനുള്ളൊരു ശൃംഗാരപൂജത
28 ന്നംഗങ്ങളായുള്ള സാധനങ്ങൽ
29 ഇച്ഛ തിരണ്ടൊരു മച്ചകംതന്നിലേ
30 പച്ചപ്പെടുമ്മാറു വച്ചു ചെമ്മെ:
31 പുഷ്പങ്ങളും മറ്റു ചന്ദനം കുങ്കുമം
32 തല്പസമീപത്തിൽ വച്ചുടനെ
33 മല്ലികാമാലയും മുല്ലതൻ മാലയും
34 നല്ല വിതാനത്തിൽ തൂക്കി മെല്ലെ.
35 കസ്തൂരിതന്നെപ്പനിനീരിൽ ചാലിച്ചു
36 കട്ടിൽക്കാലൊക്കെത്തളിച്ചു ചെമ്മെ;
37 ദീപിച്ചു നിന്നൊരു ദീപവും വച്ചുടൻ
38 ധൂപിച്ചാളങ്ങകംതന്നിലെങ്ങും.
39 പാക്കും പഴുക്കയുമാപാദിച്ചമ്പോടു
40 പാർത്തിട്ടു നിന്നാളെ മറ്റൊരുത്തി.
41 ഉൾച്ചേരും കാമുകന്താനുമായമ്പോടു
42 മച്ചകംതന്നിലടച്ചുകൊണ്ട്,
43 കച്ചണിക്കൊങ്കയും നല്കി മയങ്ങി നി
44 ന്നിച്ഛയിൽ മേവിനാളങ്ങൊരുത്തി.
45 ചാന്തേലും കൊങ്കയിൽ കാന്തനെച്ചേർത്തങ്ങു
46 താന്തമാരായിക്കിടന്നു ചിലർ.
47 ഏറ്റമുവന്നൊരു കാന്തനും താനുമായ്
48 ചീറ്റംതിരണ്ടേറ്റം നില്ക്കയാലേ
49 വേഗത്തിൽ പോയങ്ങു വേറേ കിടന്നിട്ടു
50 വേദന കാട്ടിനാൾ മറ്റൊരുത്തി.
51 പഞ്ചശരങ്ങൽ തൻനെഞ്ചകം പൂകയാൽ
52 കിഞ്ചിലഴിഞ്ഞൊരു നീവിയുമായ്
53 അഞ്ചാതെ ചെന്നു തൻകാമുകൻമെയ് ചേർന്നു
54 കൊഞ്ചിത്തുടങ്ങിനാളങ്ങൊരുത്തി.
55 കണ്ണൻമെയ് തന്നെ നിനച്ചു കിടക്കയാൽ
56 തിണ്ണമഴലുള്ളിൽ പൊങ്ങിപ്പൊങ്ങി
57 എണ്ണമില്ലാതൊരു പഞ്ചശരം നട്ടു
58 കണ്ണുനീർ വീഴ്ത്തിനാൾ മറ്റൊരുത്തി.
59 കണ്ണൻനിറമാണ്ട കായാവിൻപൂവിനേ
60 പുണ്യമിയന്നൊരു കണ്ണുകൊണ്ട്
61 നോക്കിനിന്നമ്പോടു ദീർഘമായങ്ങനെ
62 വീർത്തുതുടങ്ങിനാളങ്ങൊരുത്തി.
63 കണ്ണുമടച്ചങ്ങുറങ്ങുന്ന നേരത്തു
64 കണ്ണന്മെയ് തന്മെയ്യിൽ ചേർത്തുകണ്ടു
65 കണ്ണനെന്നോർത്തു തങ്കാമുകൻതന്നെയും
66 തിണ്ണം തഴുകിനാൾ മറ്റൊരുത്തി.
67 സംഗമിയന്നൊരു കാമുകൻ മേനിചേ
68 ന്നംഗജനാടകമാടുന്നേരം
69 പുണ്യമിയന്നൊരു കണ്ണന്മെയ് ചിന്തിച്ചു
70 തിണ്ണം മയങ്ങിനാളങ്ങൊരുത്തി.
71 തൂമുത്തുലാവിന കൊങ്കയിൽ ചേർത്തു തൻ
72 പ്രേമത്തെ തൂകുന്ന കാന്തനേയും
73 വാർമെത്തും കാമക്കൂത്താടുമ്പോൾ കണ്ണന്തൻ
74 നാമത്തെച്ചൊല്ലി വിളിച്ചുടനെ
75 നാവുംകടിച്ചുംകൊണ്ടേതുമനങ്ങാതെ
76 നാണിച്ചുനിന്നാളേ മറ്റൊരുത്തി
77 അത്തൽ പൊറാഞ്ഞുടൻ ചിത്രമെഴുതീട്ടു
78 ഭിത്തിമേലങ്ങവൻമേനിതൻറെ
79 അംബുജംവെന്നൊരു കമ്രമുഖംതന്നിൽ
80 ചുംബിച്ചുനിന്നാളേയങ്ങൊരുത്തി.
81 കണ്ണിനു നല്ലൊരു തേങ്കുഴമ്പായൊരു
82 കണ്ണന്മെയ്തന്നിലെ പിന്നെപ്പിന്നെ
83 സംഗമിയന്നവൾ ചെയ്യുന്ന വേലകൾ
84 ഇങ്ങനെയെന്നതു ചൊല്ലവല്ലേൻ.
85 ഗോകുലനാരികൾ ഓരോരോ വേലയിൽ
86 ആകുലമാരായി നില്ക്കുന്നേരം
87 ഉച്ചമെഴുന്നൊരു ഗാനംപോയ് ചെന്നവർ
88 നൽച്ചെവിതന്നിലകത്തു പുക്ക്
89 ഊനമകന്നൊരു മാനസംതന്നെയ
90 ങ്ങാനന്ദിപ്പിച്ചു നുറുങ്ങുനിന്ന്
91 "പോരിങ്ങു നീ" എന്നു ചൊല്ലി വലിച്ചിട്ടു
92 നേരേ നടത്തിത്തുടങ്ങീതപ്പോൾ.
93 കാമന്താനന്നേരം ഗാനംതൻ പിന്നാലെ
94 കാമിനിമാരുള്ളിൽ ചെന്നു പുക്ക്
95 കോമളനായ്നിന്നക്കാമിനിമാരെത്തൻ
96 കോമരമാക്കിനാനൂക്കിനാലേ.
97 ഊന്മേൽ മുളച്ച കുരുപോലെ സങ്കടം
98 മേന്മേലേ പൊങ്ങിന തേന്മൊഴിമാർ
99 കൈയും മറന്നാരെ മെയ്യും മറന്നാരെ
100 പയ്യും മറന്നാരങ്ങപ്പൊഴുതേ.
101 താന്താനെടുക്കുന്ന വേലയും കൈവിട്ടു
102 മാന്താർശരഭ്രാന്തിൽ നീന്തിച്ചെമ്മെ
103 കാന്തനായുള്ളൊരു കണ്ണൻ മരുവിന
104 കാന്താരം നോക്കിയങ്ങോടിനാരേ.
105 ലോചനമൊന്നങ്ങു ലോലമെഴുതീട്ടു
106 കാചന മറ്റേതെഴുതുംമുമ്പെ
107 ചാരു മഷിക്കോലും ചാരെപ്പിടിച്ചിട്ടു
108 ചാടിത്തുടങ്ങിനാളങ്ങു നോക്കി.
109 കർണ്ണങ്ങളാലൊന്നിൽ കുണ്ഡലം ചേർക്കുമ്പോൾ
110 കണ്ണന്റെ പാട്ടിനെക്കേട്ടൊരുത്തി
111 മറ്റേതു ചേർക്കും നിലമങ്ങറിയാതെ
112 തപ്പിത്തുടങ്ങിനാൾ മെയ്യിലെങ്ങും
113 ഗാത്രികതന്നെയും ചാർത്തിയരതന്നിൽ
114 ചേർത്തു തൻകൊങ്കയിൽ കൂറതന്നെ
115 ചീർത്തൊരു കൊങ്ക പൊറുത്തു വിയർത്തങ്ങു
116 വീർത്തുകൊണ്ടോടിനാളങ്ങൊരുത്തി.
117 തൂമുത്തുമാലകൾ കാൽച്ചിലമ്പാക്കിനി
118 ന്നോമൽച്ചിലമ്പിനെത്തോൾവളയായ്
119 മെയ്യിലണിഞ്ഞു ചമഞ്ഞുതുടങ്ങിനാൾ
120 പയ്യവേ പോവാനായ് മറ്റൊരുത്തി.
121 സന്മതനാകിന കാന്തനും താനുമായി
122 മന്മഥക്കൂത്തിനണഞ്ഞു ചെമ്മെ
123 ചാലേ മുലക്കച്ച കാചിലഴിക്കുമ്പോൾ
124 കോലക്കുഴൽവിളി കേട്ടു പാഞ്ഞാൾ
125 വീടികാ കൈകൊണ്ടു വീടന്മുഖംതന്നെ
126 ത്തേടിക്കൊടുപ്പാന്തുടങ്ങുംനേരം
127 ചാടിക്കളഞ്ഞുടൻ ചാലപ്പുറപ്പെട്ട
128 ങ്ങോടിത്തുടങ്ങിനാൾ മറ്റൊരുത്തി.
129 അംഗജന്തന്നുടെ സംഗരം തങ്ങൾക്കു
130 സംഗമിച്ചങ്ങുടൻ നിന്നനേരം
131 ഭംഗികലർന്നൊരു പാട്ടിനെക്കേട്ടവൾ
132 അങ്ങനെ മണ്ടിനാളങ്ങു നോക്കി.
133 കാന്തന്മാരാർക്കുമക്കാന്തമാരുള്ളിലെ
134 ബ്ഭ്രാന്തിന്മരുന്നേതും തോന്നീതില്ലേ.
135 മാതൃജനങ്ങളും ഭ്രാതൃജനങ്ങളും
136 ഓതിനാർ പോകൊല്ലായെന്നുതന്നെ.
137 ബന്ധുക്കളായുള്ള മറ്റുള്ള ലോകരും
138 എത്തിത്തുടങ്ങുന്നതെന്നു ചൊല്ലി
139 ചാരത്തു ചെന്നിട്ടിന്നാരിമാർപോക്കിനെ
140 നേരേ തടുത്തങ്ങു നിന്നാരപ്പോൾ.
141 ആർക്കുമൊരുവർക്കും പോക്കുതടുപ്പാനാ
142 യൂക്കു പുലമ്പീലയെന്നേ വേണ്ടു
143 പോക്കു തടുക്കുന്ന ബന്ധുക്കളെക്കാള
144 ങ്ങൂക്കനല്ലോ അങ്ങു നിന്നവൻതാൻ.
145 വാട്ടമന്നൊരു കാട്ടുമരങ്ങള
146 പ്പാട്ടിനെക്കേൾക്കയാലങ്ങു നോക്കി
147 ചാഞ്ഞു ചെരിഞ്ഞൊരു നൽവഴിയൂടെ പോയ്
148 പാഞ്ഞുതുടങ്ങിനാർ പാൽമൊഴിമാർ
149 പ്രേമം തഴയ്ക്കയാൽ മെയ്യിലെഴുന്നോരു
150 രോമാഞ്ചകഞ്ചുകമാണ്ടു ചെമ്മെ
151 തേന്തുള്ളിജാലങ്ങളേന്തിവിളങ്ങിന
152 സാന്ദ്രസരോരുഹമെന്നപോലെ
153 സ്വേദമിയന്നുള്ളോരോമൽമുഖംതന്നിൽ
154 തൂമകലർന്നൊരു കാന്തിയുമായ്.
155 ചെന്തളിർപോലെ ചുവന്നു പതുത്തെങ്ങും
156 ചന്തമിയന്നുള്ള പാദങ്ങളും
157 "ഞാന്മുമ്പിൽ, ഞാന്മുമ്പി"ലെന്നങ്ങു തങ്ങളി
158 ലാണ്മ തിരണ്ടങ്ങു പേശുകയാൽ
159 മൂർത്തു ചമഞ്ഞുള്ള കല്ലിലും മുള്ളിലും
160 ചേർത്തങ്ങു മണ്ടിനാരാത്തവേഗം.
161 മാരന്തൻ വീട്ടിന്നു പൊൽക്കമ്പമായ് നിന്നു
162 ചാരുക്കളായുള്ളോരൂരുക്കളും
163 ചാലത്തളർന്നങ്ങതേതുമറിയാതെ
164 നീലക്കാർവേണിമാരോടിയോടി
165 കണ്ണന്മരുവിന കാന്താരംതന്നിലേ
166 ചെല്ലത്തുടങ്ങിനാരല്ലലോടെ.
167 തൂമകലർന്നുള്ള പൂമരമോരോന്നേ
168 കാമിനിമാരങ്ങു ചെല്ലുംനേരം
169 മേനിയിൽ മേവിന പൂവുകൾ പൂണ്ടിട്ട
170 ങ്ങാനായമാതർതന്മുന്നിൽനിന്ന്
171 കൂകുന്ന കോകിലനന്മൊഴികൊണ്ടപ്പോൽ
172 സ്വാഗതമെന്നങ്ങു ചൊല്ലിപ്പിന്നെ
173 പൂമലരായുള്ള ജാലങ്ങൾതന്നെയും
174 കാമിനിമാർമെയ്യിൽ തൂകിത്തൂകി
175 പുന്തേനായ് മേവുന്നൊരർഘ്യജലംകൊണ്ടു
176 കാന്തമാർക്ലാന്തിയെപ്പോക്കിനിന്നു.
177 നാരിമാരന്നേരം നാഥനായുള്ളവൻ
178 ചാരത്തു ചെന്നുടൻ നിന്നു മെല്ലെ
179 ലോചനദീധിതിജാലമതാകിന
180 മാലകൾ ചാർത്തിനാർ മെയ്യിലെങ്ങും.
181 കാർവർണ്ണന്തന്നുടെ കമുനയന്നേരം
182 കാമിനിമാർമുഖംതന്നിൽ ചെന്നു
183 മേളമിയന്നുള്ള താമരപ്പൂക്കളിൽ
184 നീളെ നടക്കുന്ന വണ്ടുപോലെ,
185 നന്മൊഴിയാകിന തേന്തുള്ളികൊണ്ടവർ
186 കർണ്ണങ്ങളെല്ലാം നിറച്ചാൻ പിന്നെ.
187 "ചാരത്തു പോരികെൻ നാരിമാരെല്ലാരും
188 ദൂരത്തു നില്ക്കുന്നിതെന്തിങ്ങനെ?
189 ഇന്നല്ലോയെൻ കണ്ണു ചാലക്കുളുർക്കുന്നു
190 തിന്നല്ലോയെന്നുള്ളം വീർത്തുനിന്നു.
191 നിങ്ങളിക്കാനനംതന്നിലേ വന്നതു
192 മംഗലമായ് വന്നിതെങ്ങൾക്കിപ്പോൾ.
193 നിങ്ങളെയിങ്ങനെ ചാരത്തു കാണ്മാനായ്
194 എങ്ങൾക്കോ വങ്കൊതിയുണ്ടല്ലോതാൻ.
195 നിങ്ങൾക്കുമങ്ങനെയുണ്ടാകിലേയല്ലോ
196 യെങ്ങൾ കൊതിക്കുന്നതുണ്മയാവൂ."
197 ഇങ്ങനെ ചൊന്നവർ വന്നതിൻമൂലംതാ
198 നേതുമറിഞ്ഞീലയെന്നപോലെ
199 പിന്നെയും ചൊല്ലിനാൻ വല്ലവിമാരോടു
200 ഖിന്നതയുള്ളത്തിൽ ചേർക്കുംവണ്ണം:
201 "അമ്പാടിതന്നിലിന്നാരുമൊരുവർക്കും
202 തപെടുമാറേതും വന്നില്ലല്ലീ?
203 ഘോരമായുള്ളൊരു രാവെന്തു നിങ്ങളി
204 പ്പോരുവാനിങ്ങനെ നാരിമാരേ!
205 കാട്ടി, കടുവാ,യും കാട്ടാനക്കൂട്ടവും
206 കാട്ടിൽ നിറഞ്ഞെങ്ങുമുണ്ടല്ലോതാൻ;
207 വീട്ടിന്നുതന്നെയും പേടിക്കും നിങ്ങളി
208 ക്കാട്ടിലേ പോന്നിങ്ങു വന്നതെന്തേ?
209 കാന്തമായുള്ളൊരു കാന്താരംതന്നുടെ
210 കാന്തിയെക്കാണ്മാനായെന്നിരിക്കാം.
211 എങ്കിലോ കണ്ടാലും പൂമരമോരോന്നേ
212 തങ്കൽ പൊഴിഞ്ഞുള്ള പൂക്കളുമായ്.
213 ഇമ്പം വളർക്കുന്ന ചെമ്പകംതന്നുടെ
214 കൊമ്പെല്ലാം കണ്ടാലും പൂത്തതെങ്ങും.
215 തേന്മാവു പൂത്തതും മേന്മേലേ കണ്ടാലും
216 ചാമേൽ നിടുതായ കണ്ണുകൊണ്ടേ
217 വല്ലരിജാലങ്ങൾ നല്ല മരങ്ങളെ
218 മെല്ലെപ്പിടിച്ചങ്ങു പൂണുന്നതും
219 കോമളനായൊരു രോഹിണീവല്ലഭൻ
220 തൂമകലർന്നു വിളങ്ങുകയാൽ
221 ജ്യോൽസ്നയായുള്ളൊരു പാൽക്കളികൊണ്ടുട
222 നാർദ്രമായുള്ളൊരു ഭൂതലവും.
223 കോകിലം പാടുന്ന പാട്ടെല്ലാം കേട്ടാലും
224 കോകങ്ങൾ തങ്ങളിൽ കൂകുന്നതും.
225 വേണുന്നതെല്ലാമേ വെവ്വേറെകണ്ടങ്ങു
226 വേഗത്തിൽ പോകണമല്ലോതാനും.
227 ബന്ധുക്കളെല്ലാരും നിങ്ങളെക്കാണാഞ്ഞി
228 ട്ടെന്തോന്നോ ചെയ്യുന്നോരെന്നേവേണ്ടൂ.
229 ഗോപന്മാരെല്ലാരും കാണുന്ന നേരത്തു
230 കോപിച്ചു ചെയ്യുന്ന വേലയെന്തേ?
231 വൈകല്യമൊന്നിനും വാരാതെകണ്ടങ്ങു
232 വൈകാതെ പോകണം നിങ്ങളെല്ലാം."
233 കണ്ണന്താനിങ്ങനെ ചൊന്നൊരു നേരത്തു
234 പെണ്ണുങ്ങളെല്ലാരും കണ്ണുനീരാൽ
235 കൊങ്കകൾ രണ്ടിലും തങ്കിയിരുന്നൊരു
236 കുങ്കുമച്ചാറെല്ലാം പോക്കിനിന്നു
237 ദീനതപൂണ്ടുള്ളൊരാനനംതന്നെയും
238 ദീർഗ്ഘമായ് വീർത്തങ്ങു വീഴ്ത്തിപ്പിന്നെ
239 കാൽനഖംകൊണ്ടു നിലത്തു വരച്ചങ്ങു
240 കാർവർണ്ണന്തന്നോടു മെല്ലെച്ചൊന്നാർ:
241 "കണ്ടാലുമിന്നിപ്പൊഴുണ്ടായൊരത്ഭുതം
242 പണ്ടെങ്ങളിങ്ങനെ കണ്ടീലെങ്ങും
243 തേന്മാവുതാനിങ്ങു കാഞ്ഞിരക്കായ്കളെ
244 മേന്മേലേ കാച്ചതു കണ്ടിരിക്കെ
245 മാനസംതന്നെ നീ മാനിച്ചുവച്ചല്ലൊ
246 ദീനത ചേർക്കുന്നൂതെങ്ങൾക്കിപ്പോൾ.
247 പോവതിന്നോർക്കുമ്പോൾ വേവല്ലൊ മേവുന്നൂ
248 താവതോ കേവലമില്ലയല്ലൊ."
249 കേണുതുടങ്ങിനാർ കേശവൻമുന്നലേ
250 വീണുടനിങ്ങനെ വല്ലവിമാർ.
251 കണ്ണന്തൻമാനസം പെണ്ണുങ്ങൾകണ്ണിലെ
252 ക്കണ്ണുനീർ കണ്ടപ്പോൾ ഖിന്നമായി.
253 ഓടിച്ചെന്നങ്ങവർ കണ്ണുനീർ പോക്കിനാൻ
254 നീടുറ്റ കൈകളെക്കൊണ്ടു ചെമ്മെ.
255 "ഞാനിന്നു ലീലയായ് ചാലപ്പറഞ്ഞതി
256 നൂനപ്പെട്ടിങ്ങനെ കേഴാമോ താൻ?
257 കോമളമായുള്ളൊരോമൽമുഖമെല്ലാം
258 തൂമ കെടുമാറങ്ങാക്കൊല്ലായേ.
259 എന്മുന്നൽ വന്നുള്ള നിങ്ങളെപ്പോക്കുവാ
260 നെന്നുണ്ടോ നിങ്ങൾക്കു തോന്നീതിപ്പോൾ!
261 നിങ്ങൾക്കെന്നിലുള്ളമ്പിനെക്കാണ്മാനായ്
262 ഇങ്ങനെ ചൊല്ലി ഞാൻ നിങ്ങളാണ.
263 ചാരത്തു പോന്നുവരുന്നൊരു നിങ്ങളെ
264 പ്പോരൊല്ലായെന്മോളും ധീരനോ ഞാൻ?
265 ഏണാങ്കൻതന്നോടു നേരൊത്തു നിന്നുള്ളൊ
266 രാനനംതന്നെയിന്നിങ്ങളുടെ
267 കാണാഞ്ഞുനിന്നുള്ളിൽ വേദനപൊങ്ങി ഞാൻ
268 കേണതോ നിങ്ങളറിഞ്ഞില്ലല്ലൊ."
269 തൂമ തിരണ്ടുനിന്നിങ്ങനെ ചൊല്ലീട്ടു
270 കോമളക്കണ്ണനന്നാരിമാരെ
271 കേവലം പാടിനിന്നാടിച്ചുപോരുന്ന
272 പാവകളാക്കിനാൻ വാക്കുകൊണ്ട്.
273 കാമിനിമാരെല്ലാം കാർവർണ്ണന്തന്നുടെ
274 കോമളവാക്കുകൾ കേട്ടനേരം
275 നീറുമാറുള്ളത്തിലേറിന വേദന
276 വേർവിട്ടു മേവിനാർ തെറ്റെന്നപ്പോൾ.
277 പിന്നെയും ചൊല്ലിനാൻ നല്ലൊരു തേനിലേ
278 മുന്നമേ മുങ്ങിന വാക്കുകൊണ്ട്:
279 "കണ്ണുനീർ വീണു നുറുങ്ങു മയങ്ങിതി
280 ന്നിങ്ങൾ മുഖമെന്നു തോന്നുംനേരം
281 തൂമകലർന്നൊരു രോഹിണീവല്ലഭൻ
282 കോമളനായങ്ങു നിങ്ങളുടെ
283 ആനനംതന്നോടു നേരൊത്തുനില്പാനായ്
284 മാനിച്ചു വന്നതു കാണണമേ.
285 ആനനംതന്നോടും ലോചനംതന്നോടും
286 മാനിച്ചുനിന്നൊരു താനും മാനും
287 ഏറ്റൊരു നേരത്തു തോറ്റങ്ങു തങ്ങളിൽ
288 ചേർച്ച തുടർന്നതു ചേരുവോന്നെ.
289 പിന്നെയും പോന്നിങ്ങുവന്നതങ്ങോർക്കുമ്പോൾ,
290 എന്നുള്ളിലൊന്നുണ്ടു തോന്നുന്നുതേ
291 നേരിട്ടു നിന്നിങ്ങു പോരു തുടങ്ങിനാൽ
292 നേരൊത്തു നില്ക്കാമെന്നോർക്കവേണ്ട
293 ചുറ്റത്തിലിങ്ങനെ ചേർച്ച തുടങ്ങിനാൽ
294 മറ്റുണ്ടിവന്നൊരു തങ്കമിപ്പോൾ
295 കാനനംതന്നിലുന്നിങ്ങളിന്നെല്ലാരും
296 കാലമിവൻതനിക്കുള്ളതത്രെ
297 ആനനകാന്തി കവർന്നങ്ങുകൊള്ളുവാൻ
298 ആരുമറിയാതെയല്ലയല്ലീ?
299 കൗടില്യമുണ്ടിവനെന്നുള്ളതെങ്ങുമേ
300 മൂഢന്മാരായോർക്കും പാഠമല്ലോ."
301 ഇങ്ങനെ ചൊന്നവരുള്ളത്തിൽ കൗതുകം
302 പൊങ്ങിച്ചു പിന്നെയും ചൊല്ലിനാൻതാൻ:
303 "കാലമോ പോകുന്നു യൗവനമിങ്ങനെ
304 നാളെയുമില്ലെന്നതോർക്കേണമേ.
305 മറ്റുള്ളതെല്ലാമേ വച്ചുകളഞ്ഞിപ്പോൾ
306 ചുറ്റത്തിൽ ചേർന്നു കളിക്കണം നാം.
307 കാനനം തന്നുടെ കാന്തിയെക്കണ്ടിട്ടു
308 മാനിച്ചു നില്ക്കയും വേണമല്ലൊ"
309 ഇത്തരമിങ്ങനെ മറ്റും പറഞ്ഞവർ
310 ചിത്തം കുലച്ചു മയക്കുംനേരം
311 പെണ്ണുങ്ങളെല്ലാരും കള്ളം കളഞ്ഞുടൻ
312 കണ്ണനോടുള്ളമിണങ്ങിച്ചെമ്മെ
313 കൈയോടു കൈയുമമ്മെയ്യോടു മെയ്യെയും
314 പയ്യവേ ചേർത്തു കളിച്ചുനിന്നാർ.
315 രാത്രിയായുള്ളൊരു നാരിതൻ നെറ്റിമേൽ
316 ചേർത്ത തൊടുകുറിയെന്നപോലെ
317 നിർമ്മലനായൊരു വെണ്മതിതന്നുടെ
318 തണ്മ തിരണ്ട നിലാവു കണ്ട്
319 ഒക്കെ മദിച്ചു പുളച്ചുതുടങ്ങിനാർ
320 ദുഃഖമകന്നുള്ള മൈക്കണ്ണിമാർ.
321 നീടുറ്റ പൂവെല്ലാം നീളെപ്പറിച്ചുടൻ
322 ചൂടിത്തുടങ്ങിനാരെല്ലാരുമേ.
323 കേടറ്റ രാഗങ്ങൾ പാടിത്തുടങ്ങിനാർ:
324 ആടിത്തുടങ്ങിനാരാദരവിൽ
325 ഓടിത്തുടങ്ങിനാർ ചാടിത്തുടങ്ങിനാർ
326 വാടിത്തുടങ്ങിനാരങ്ങുടനെ.
327 നന്ദതനൂജനും നാരിമാരെല്ലാരും
328 ഒന്നൊത്തുകൂടിക്കലർന്നു ചെമ്മെ
329 വൃന്ദാവനംതന്റെ വെണ്മയെക്കാണ്മാനായ്
330 മന്ദമായെങ്ങും നടന്നാരപ്പോൾ
331 മുല്ല തുടങ്ങിന വല്ലരിജാലത്തെ
332 മെല്ലവെ ചേർത്തു തന്മെയ്യിലെങ്ങും
333 ശാഖികളാകിന പാണികളെക്കൊണ്ടു
334 ചാലെപ്പിടിച്ചു തഴുകുന്നേരം
335 മെയ്യിലെഴുന്ന വിയർപ്പുകളെപ്പോലെ
336 പയ്യവേ തേൻതുള്ളി തൂകിത്തൂകി.
337 ചാരുക്കളായങ്ങു ചാല നിറന്നുള്ള
338 ദാരുക്കളോരോന്നേ കണ്ടുകണ്ട്,
339 പൂമണം തങ്ങിന തെന്നൽക്കിടാവിനേ
340 തൂമകലർന്നുള്ളിൽ കൊണ്ടുകൊണ്ട്,
341 കോകപ്പിടകളും കേകിനിരകളും
342 കൂകുന്നതെങ്ങുമേ കേട്ടുകേട്ട്,
343 വണ്ടിണ്ട തങ്ങളിൽ കൂടിക്കലർന്നുടൻ
344 മണ്ടുന്നതെങ്ങുമേ നോക്കി നോക്കി
345 കൂകുന്ന കോകിലംതന്നോടു നേരിട്ടു
346 ഗീതങ്ങൾ നീതിയിൽ പാടിപ്പാടി
347 തേനുറ്റ പൂവുകൾ മെല്ലെപ്പറിച്ചുടൻ
348 മാനിച്ചു വേണിയിൽ ചൂടിച്ചൂടി,
349 നെഞ്ചിൽ നിറഞ്ഞൊരു കൗതുകംതന്നാലെ
350 പുഞ്ചിരി സന്തതം തൂകിത്തൂകി,
351 അന്നത്തിമ്പേടയ്ക്കു മെല്ലെ നടത്തംകൊ
352 ണ്ടല്ലലേയുള്ളത്തിൽ നല്കി നല്കി,
353 മാരന്തൻ വങ്കണ മാറിൽ തറച്ചങ്ങു
354 പാരം നൊന്തുള്ളത്തിൽ വീർത്തു വീർത്ത്
355 മത്തേഭമസ്തകമൊത്ത മുല കന
356 ത്തത്തൽ മുഴുത്തുള്ളിൽ ചീർത്തു ചീർത്ത്,
357 മാധവന്തന്നുടെ മാറു തങ്കൊങ്കയിൽ
358 മാനിച്ചു നിന്നുടൻ ചേർച്ചു ചേർത്ത്,
359 കുന്തളം കണ്ടു തൻ കൂട്ടരെന്നോർത്തിട്ടു
360 മണ്ടിവരുന്നൊരു വണ്ടിനത്തേ
361 ലീലയ്ക്കു കങ്കൈയിൽ ചേർത്തൊരു താമര
362 പ്പൂവുകൊണ്ടങ്ങുടൻ പോക്കിപ്പോക്കി,
363 ഹാരമായുള്ളൊരു നിർഝരവാരിതൻ
364 പൂരമിയന്നുള്ള കൊങ്കകളേ
365 കുന്നെന്നു നണ്ണീട്ടു ചെന്നങ്ങു ചാരത്തു
366 നിന്നുടൻ നോക്കുന്ന മാൻകുലംതാൻ
367 കമുന കണ്ടുതൻ ചങ്ങാതിയെന്നോർത്തു
368 ചെമ്മേ കളിച്ചുതുടങ്ങുംനേരം
369 ചേണുറ്റ വമ്പുല്ലു ചാലപ്പറിച്ചുടൻ
370 പാണിതലംകൊണ്ടു നല്കി നല്കി
371 കാർമുകിൽവർണ്ണനോടൊത്തങ്ങു കൂടിനാർ
372 കാർവേണിമാരെല്ലാം മെല്ലെ മെല്ലെ.
373 ഇങ്ങനെ പോയങ്ങു ഭംഗികളെങ്ങുമേ
374 തങ്ങിന പൂങ്കാവിൽ പൂകുന്നേരം
375 മെല്ലവേ ചൊല്ലിനാൻ വല്ലവീനായക
376 നല്ലേലും ചായലാരെല്ലാപരോടും:
377 "പൂമണമായൊരു കാഴ്ചയും കൈക്കൊണ്ടു
378 തൂമകലർന്നൊരു തെന്നലിവൻ
379 സേവിപ്പാനായിങ്ങു വന്നതു കണ്ടാലും
380 മേവുമിപ്പൂങ്കാവുതന്നിലൂടെ
381 സേവയ്ക്കിവന്നിപ്പോൾ കാലം കൊടുക്കേണം
382 നാമിപ്പോളെല്ലാരും നാരിമാരേ!"
383 എന്നങ്ങു ചൊന്നതു കേട്ടൊരു നേരത്തു
384 മന്ദം നടന്നുടൻ മാനിനിമാർ
385 മേന്മകലർന്നൊരു തേന്മാവിൻകൂട്ടത്തിൽ
386 മേളത്തിൽ ചെന്നുടൻ നിന്നെല്ലാരും
387 വിദ്രുമംകൊണ്ടു പടുത്തു ചമച്ചൊരു
388 പുത്തന്തറതന്മേൽ പുക്കു ചെമ്മെ,
389 ആയർകുമാരകന്തന്നുടെ ചൂഴവും
390 ആദരമോടങ്ങിരുന്നനേരം
391 ചാല വിളങ്ങിനാരോലക്കമാണ്ടുള്ള
392 നാലക്കാപ്വേണിമാരെല്ലാരുമേ
393 കാർമുകിൽതന്നുടെ ചൂഴും വിളങ്ങിനോ
394 രോമനത്തൂമിന്നലെന്നപോലെ.
395 മന്ദമായ് വന്നൊരു തെന്നലെയെല്ലാരും
396 നന്ദിച്ചുനിന്നുടനേല്ക്കുംനേരം
397 നർമ്മമായുള്ളൊരു നന്മൊഴി ചൊല്ലിനാൻ
398 നന്ദസുതൻ നല്ലാരെല്ലാരോടും:
399 "ജാരനായ് നിന്നുടനാരുമറിയാതെ
400 പോരുമിത്തെന്നലേ ഞാനറിഞ്ഞേൻ.
401 ചന്ദലക്കുന്നിന്മേൽ ചാലേ മറഞ്ഞിട്ടു
402 ചന്തമായ് നിന്നാനങ്ങന്തിയോളം,
403 മാലാമയക്കായ കാലം വരുന്നേരം
404 മാലേയംതന്മണം മെയ്യിൽ പൂശി
405 മെല്ലെന്നിറങ്ങിനാൻ ചന്ദനക്കുന്നിൽനി
406 ന്നല്ലെല്ലാം പോന്നു പരന്നനേരം.
407 പൊയ്കയിൽ പോയ് ചെന്നങ്ങാമ്പൽതൻ പൂമ്പൊടി
408 വൈകാതവണ്ണമങ്ങൂത്തു പിന്നെ
409 വട്ടംതിരിഞ്ഞുടന്തർപ്പിച്ചുനിന്നാന
410 ങ്ങിഷ്ടമായുള്ളൊരു നന്മണത്തെ.
411 കാട്ടിലകംപുക്കു മെല്ലവെ നൂണുടൻ
412 വാട്ടമകന്ന നടത്തവുമായ്,
413 ഉള്ളിൽ നിറഞ്ഞുള്ളൊരാമോദംതന്നിലെ
414 കൊള്ളാഞ്ഞു മേന്മേലെ തൂകിത്തൂകി.
415 വൃക്ഷങ്ങളേറിന സർപ്പങ്ങൾക്കിന്നു ഞാൻ
416 ഭക്ഷണമാകൊല്ലായെന്നപോലെ
417 ഭൃംഗമായുള്ളൊരു കണ്മിഴികൊണ്ടെങ്ങും
418 ഭംഗികലർന്നുടൻ നോക്കി നോക്കി,
419 ദൂരത്തുനിന്നങ്ങു നിങ്ങളെക്കണ്ടിട്ടു
420 ചാരത്തു പോന്നിങ്ങു വന്നുടനെ
421 കൂന്തലഴിച്ചു മയക്കിച്ചമച്ചിട്ടു
422 ചീന്തിത്തുടങ്ങിനാന്മെല്ലെ മെല്ലെ
423 മുത്തരി പൊങ്ങിന മുഗ്ദ്ധമുഖംതന്നിൽ
424 അത്തൽകളഞ്ഞങ്ങടുത്തു പിന്നെ
425 ചോരിവാതന്നെയും നേരേ പരുകിനാൻ
426 ചോരനായ് വന്നിവൻ മെല്ലെ മെല്ലെ.
427 കാന്തികലർന്ന കഴുത്തോടു ചേർന്നിവൻ
428 കാന്തന്മാരാരെയും പേടിയാതെ
429 പന്തൊത്ത കൊങ്കയും പുൽകിത്തുടങ്ങിനാൻ
430 ചന്തത്തിൽ നിന്നുടനെന്നനേരം
431 ധൂർത്തതതന്നെയിത്താർത്തെന്നലോളമി
432 ന്നോർത്തോളം മറ്റെങ്ങും കണ്ടുതില്ലേ.
433 ചാരത്തു നിന്നൊരു നമ്മെയുമേതുമേ
434 ശങ്കിക്കുന്നോനല്ല മങ്കമാരേ!
435 നീവിയുള്ളേടം തലോടിത്തുടങ്ങിനാൻ
436 നീതിയിൽനിന്നുടൻ മെല്ലെ മെല്ലെ.
437 മാനിച്ചു നിങ്ങൾതന്മാനസംതന്നില
438 ങ്ങാനന്ദമേറ്റവും നല്കിനാനേ.
439 കോമളമായൊരു മേനിയിൽ നിങ്ങൾക്കു
440 കോൾമയിർക്കൊണ്ടിതാ കാണാകുന്നു.
441 വാർത്തകൊണ്ടുള്ളത്തിലാസ്ഥ തഴപ്പിച്ചു
442 താർത്തെന്നലേറ്റേറ്റു നിന്നനേരം
443 വണ്ടിണ്ട കണ്ടങ്ങു കൊണ്ടാടിനിന്നാനെ
444 കൊണ്ടൽനിറമാണ്ട കോമളന്താൻ
445 കണ്ടാലും വണ്ടിണ്ട കണ്ടൊരു പൂക്കളിൽ
446 മണ്ടിനടക്കുന്നതങ്ങുമിങ്ങും.
447 താർത്തേൻ നുകർന്നൊരു വണ്ടിൻകുലംതന്നെ
448 വാഴ്ത്തുവാനോർക്കിലിന്നാർക്കിതാവൂ?
449 അന്തരിയാദിയായുള്ളൊരു രാഗങ്ങൾ
450 ചന്തമായ് നിന്നങ്ങു പാടിപ്പാടി;
451 കോമളമാരായ കാമിനിമാരുമായ്
452 തൂമ കലർന്നു കളിച്ചു ചെമ്മെ,
453 പുത്തനായ്മേവിന പുഷ്പങ്ങൾതന്നിലേ
454 നൽത്തേനൊഴിഞ്ഞേതുമുകയില്ലേ.
455 തേനറ്റ പൂക്കളെക്കാമിച്ചു പിന്നെയും
456 കീഴുറ്റു ചെൽകയില്ലെന്നുമേ താൻ.
457 തേനുറ്റ പൂക്കളെച്ചാരത്തു കാകിലോ
458 നാണിച്ചുനില്ക്കയുമില്ലയേതും
459 വാരുറ്റ പൂക്കൾതൻ ചാരത്തു ചെന്നിട്ടു
460 യാചിച്ചുനില്ക്കയുമില്ലയെന്നും
461 തേനുണ്ണുന്നേരത്തു പീഡിച്ചു പൂക്കളിൽ
462 ദീനത ചേർക്കയില്ലേതുമേതാൻ
463 മാനിച്ചു നിന്നങ്ങു തേനുണ്ടു പോരുമ്പോൾ
464 തേനുറ്റപൂക്കൾതന്നുള്ളിലെങ്ങും
465 നാളെയുമിങ്ങനെ വന്നു കളിച്ചിവൻ
466 മേളത്തിൽ മേവേണമെന്നേ തോന്നൂ
467 വീരനായുള്ളോരു മാരന്നു നേരായി
468 പ്പാരിടം വെല്ലുന്ന വില്ലിനുടെ
469 ചേണെഴുമ്മാറുള്ള ഞാണായി നിന്നിട്ടു
470 മാനം വളർക്കുന്നതിന്നിതല്ലൊ
471 വാരുറ്റ നാരിമാർ കുന്തളംതന്നോടു
472 നേരിട്ടു നില്പാനും മറ്റൊന്നല്ലേ.
473 പാഴറ്റ രോമാളിതന്നെയും കേഴിച്ചു
474 കോഴകൊള്ളുന്നതും മറ്റൊന്നല്ലേ.
475 താമരപ്പൂവിലത്താർമങ്കതന്നോടു
476 കൂടിയിരിപ്പതും മറ്റൊന്നല്ലേ.
477 ഇച്ഛയിൽ നിന്നതു തേൻ നുകർന്നെപ്പൊഴും
478 എച്ചിലായുള്ളൊരു പുഷ്പമല്ലൊ
479 ദേവകൾപൂജയ്ക്കു സാധനമായങ്ങു
480 മേവിയിരുന്നതും പണ്ടുപണ്ടേ."
481 കല്മഷവൈരിയാം കണ്ണന്താനിങ്ങനെ
482 നർമ്മങ്ങളോരോന്നേ ചൊന്നനേരം
483 മാരശരങ്ങൾ നട്ടെങ്ങളിലിന്നിവൻ
484 പാരം വശംകെട്ടാനെന്നു നണ്ണി
485 മാനിനിമാർക്കെല്ലാം മാനസംതന്നിലേ
486 മാനം വളർന്നു തൂടങ്ങീതപ്പോൾ.
487 "എങ്ങളോടൊപ്പുള്ള മാതരിപ്പാരിൽ മ
488 റ്റെങ്ങുമൊരേടത്തുമില്ല"യെന്നേ
489 ഉള്ളിൽ നിറഞ്ഞു വഴിഞ്ഞുതുടങ്ങിതേ
490 തള്ളിയെഴുന്ന തിമിർപ്പിനാലേ.
491 "പൂമാതിനും പണ്ടു നാരാണൻതൻറെ
492 തൂമാറിടമൊന്നേ നേരേ കിട്ടി
493 പാർവ്വതീദേവിക്കു പാരാതെ തൻകാന്തൻ
494 പാതിയേ മേനിയിൽ പണ്ടു നല്കി
495 ഇന്നിവൻ തന്നുടലൊക്കവേ നല്കിനാൻ
496 എങ്ങളിലുള്ളൊരു മോഹം കൊണ്ടേ"
497 ഇങ്ങനെ ചിന്തിച്ചു ചിന്തിച്ചന്നാരിമാർ
498 പൊങ്ങും മദംകൊണ്ടു മൂടുകയാൽ
499 തങ്ങളേയുംകൂടി നന്നായ്മറന്നുടൻ
500 അങ്ങനെയായിച്ചമഞ്ഞുതപ്പോൾ.
501 എന്നതുകൊണ്ടൊരു നന്ദതനൂജനും
502 ചിന്തിച്ചാനിങ്ങനെ തന്നിൽ മെല്ലെ:
503 "ഉണ്മയെപ്പാർക്കിൽ നുറുങ്ങേറിപ്പോയിവ
504 ർക്കെന്മൂലമുണ്ടായ വന്മദംതാൻ
505 ഏറെ മദിച്ചു തുടങ്ങിനാലിങ്ങനെ
506 വേറൊന്നയാകുമിക്കാരിയമേ.
507 ആപത്തിൻമൂലമഹങ്കാര മന്നുള്ള
508 താരുമറിയാതിന്നാരിമാരോ;
509 ദീനത പോന്നിവർക്കെത്തുന്നതിന്മുമ്പേ
510 ഞാനിമ്മദംതന്നെ പോക്കവേണം.
511 കാരുണ്യമിന്നിവർമൂലമെനിക്കേതും
512 പോരുന്നൂതില്ലെന്നേ തോന്നുന്നിപ്പോൾ.
513 എന്നതിന്നിന്നിമ്മദത്തെയടക്കിനാൽ
514 നന്നായ്വരും മേലിൽ" എന്നു നണ്ണി
515 ധന്യമാരായുള്ള തന്വിമാരോടൊത്തു
516 മുന്നേതിലേറ്റം കളിപ്പതിന്നായ്
517 കൊണ്ടൽനേർവർണ്ണൻ മറഞ്ഞങ്ങുകൊണ്ടാനേ
518 വണ്ടേലുംചായലാർ കണ്ടിരിക്കെ.
519 മുമ്പിലിരുന്നൊരു മംഗലദീപംതാൻ
520 വമ്പുറ്റ കാറ്റേറ്റു പോയപോലെ
521 കാർമുകിൽവർണ്ണൻ മറഞ്ഞൊരുനേരത്തു
522 കൈറോടു വേറാമ്മണികൾപോലെ
523 വല്ലവിമാരെല്ലാം തങ്ങളിൽ നോക്കീട്ടു
524 വല്ലാതെ നിന്നാരങ്ങൊട്ടുനേരം
525 "നിന്നുടെ പിന്നിലോ"യെന്നങ്ങു തങ്ങളിൽ
526 അന്യോന്യം നോക്കിത്തുടങ്ങിനാരെ.
527 കണ്ണനായുള്ളൊരു നൽവിളക്കങ്ങനെ
528 തിണ്ണം മറഞ്ഞങ്ങു പോയനേരം
529 ദുഃഖമായുള്ളോരിരുട്ടു വന്നുള്ളത്തിൽ
530 ഒക്കവേയങ്ങു പരന്നുതായി.
531 പ്രേമമിയന്നൊരു കോപവുമുള്ളില
532 ക്കാമിനിമാർക്കു നുറുങ്ങുണ്ടായി.
533 ചാരത്തു നിന്നൊരു കാർമുകിൽ വർണ്ണനെ
534 ദൂരത്തുമെങ്ങുമേ കാണാഞ്ഞപ്പോൾ
535 ധീരതകൈവിട്ടു തങ്ങളിലിങ്ങനെ
536 ദീനതപൂണ്ടു പറഞ്ഞുനിന്നാർ:
537 "അയ്യോയെന്തോഴീ! ചൊല്ലെന്തിമ്മറിമായം
538 പൊയ്യല്ലയെന്നതോ കണ്ടുതല്ലൊ.
539 എന്തൊന്നു ചൊൽവൂ ഞാനയ്യോ പണ്ടിങ്ങനെ
540 കണ്ടുതില്ലെന്നുമേ തോഴിമാരെ!
541 മാനിച്ചു നമ്മെയറുകൊല കുത്തീട്ടു
542 മാപാപിയെങ്ങാനും പോയാനത്രെ.
543 നമ്മെയിക്കാട്ടിലെറിഞ്ഞു കളഞ്ഞിട്ടു
544 ചെമ്മേ നടപ്പോളം ധീരനോതാൻ.
545 പെറ്റുവളർത്തുള്ളൊരമ്മയെത്തന്നെയും
546 മുറ്റച്ചതിക്കും ചതിയനിവൻ
547 നമ്മെക്കൊണ്ടെന്തൊരു കാരിയമിന്നിവ-
548 ന്നുന്മ പറകിലെൻ തോഴിമാരേ!
549 വണ്ടിണ്ടതന്നെയപ്പൂമലർ താഞ്ചെന്നു
550 തെണ്ടി നടക്കുമാറുണ്ടോ കണ്ടു.
551 ചങ്ങാതമില്ലാതെ നമ്മെയിന്നിങ്ങനെ
552 ചാലച്ചതിപ്പോളം ചഞ്ചലനോ?
553 ചങ്ങാതമുണ്ടെന്നു കണ്ടതിൽപിന്നവ-
554 നെങ്ങാനുമിങ്ങനെ പൊയ്‌ക്കൊണ്ടുതാൻ
555 കാട്ടിലെ വമ്പുലിക്കൂട്ടവും പന്നിയും
556 കാട്ടിയുമുണ്ടല്ലോ ചങ്ങാതമായ്.
557 നാമിപ്പോൾ തമ്മിൽ പറഞ്ഞിങ്ങുനില്ലാതെ
558 നാരായണന്തന്നെയാരായേണം.
559 പൂപ്പറിപ്പാൻ മെല്ലെ നമ്മോടു ചൊല്ലാതെ
560 തോപ്പിലകം പുക്കാനെന്നിരിക്കാം.
561 പ്രാണങ്ങളായതോ പോയല്ലൊ നമ്മുടെ
562 നാണം കെട്ടെങ്ങനെ നാം നടപ്പൂ”
“ഒല്ലാതതിങ്ങനെ ചൊല്ലാതെ തോഴി നീ
നില്ലു നുറുങ്ങു പൊറുത്തുമെല്ലെ.
കാടകമെങ്ങുമേ തേടിനടക്കുമ്പോൾ
കാണാമിക്കണ്ണന്റെയെങ്ങാനുമേ
എന്നതു കേട്ടൊരു നന്മൊഴി മാരെല്ലാം
ഏറ്റമുഴറ്റോടെഴുന്നേറ്റപ്പോൾ
കണ്ണാ കണ്ണാ എന്നു തിണ്ണം വിളിച്ചൂടൻ
കണ്ണുനീർ കൊണ്ടു കുളിച്ചുചെമ്മ.
ചാരുത്വമാണ്ടുള്ള ദാരുക്കളോടും തൻ
ചാരത്തുചേർന്നൊരു വല്ലിയോടും
കോകങ്ങളോടും നൽകോകിലം
തന്നോടും കൂകുന്ന കേകികളോടും പിന്നെ
ചോദിച്ചുചോദിച്ചു നീളെ നടന്നാരേ
ചൊക്കൊള്ളുമേണങ്ങൾ തങ്ങളോടും:
“മാകന്ദമേ! ചൊല്ലു മാധവന്തന്നെ നീ
പോകുന്നതെങ്ങാനും കണ്ടില്ലല്ലീ?
മാരന്നു ഞങ്ങളെത്തീനിട്ടു മെല്ലവേ നേരേതാനെങ്ങാനും പൊയ്ക്കൊണ്ടാനോ
പുന്തേനായുള്ളാരു കണ്ണുനീർ വാർത്തിട്ടു കാന്തനെ ഞാനെങ്ങും കണ്ടുതില്ലേ' കാറ്റുകൊണ്ടാടും തലകൊണ്ടു നീയിപ്പോൾ പോറ്റികളെങ്ങളോടെന്നോ ചൊൽവു? “കോകിലമേ! ചൊൽ നീ ഗോകുലിനാഥനേ പോകുന്നതീവഴി കണ്ടില്ലല്ലീ? ഓലക്കമാണ്ടവൻ കോലക്കുഴലോടു ചാലപ്പഠിച്ചായ് നീയെന്നുതോന്നും ചെമ്പകമേ! നീ ചൊല്ലംബുജലോചനൻ ചന്തത്തിൽ പോകുന്നതുണ്ടോ കണ്ടു?
കാമിച്ചു പായുന്നോരെങ്ങളെയിങ്ങനെ കാട്ടിലെറിഞ്ഞച്ചു പൊയ്ക്കൊണ്ടാനേ. പിച്ചകമേ! നീ ചൊല്ലച്യുതൻ വന്നുനി- ന്നിച്ഛയിൽ നിന്നെതഴുകിനാനോ? മൊട്ടുകളാകിന കോൾമയിർക്കൊണ്ടിതാ വട്ടത്തിൽ നിന്മെയിൽ കാണാകുന്നു. മല്ലികയേ! നീയമ്മല്ലവിലോചനൻ മെല്ലെ വരുന്നതു കണ്ടില്ലല്ലീ? അഞ്ചിതമായ നിൻ പൂക്കളിലിന്നവൻ പുഞ്ചിരിതൂകിനാനെന്നു തോന്നും.
മുല്ലേ! ഞാൻ നിന്നോടു മെല്ലെപ്പറഞ്ഞാലെ ന്നല്ലൽ കെടുമ്മാറുചൊല്ലണം നീ വല്ലവീനായകനെങ്ങളെയിങ്ങനെ കൊല്ലാതെ കൊന്നുടനല്ലലാക്കി മെല്ലെ മറഞ്ഞുകൊണ്ടെങ്ങാനും പോയാനേ വല്ലായ്മയെങ്ങളിലില്ല ചൊല്ലാം. നിന്നുടെ ചാരത്തു വന്നാനെന്നുള്ളതു നിർണ്ണയമെങ്ങൾക്കു പാർത്തുകണ്ടാൽ വാക്കിന്മണവും നന്മാധുര്യവും നിന്റെ വായ്ക്കുന്ന പൂക്കളിലാക്കിനാൻതാൻ.
കണ്ടില്ലയാഞ്ഞല്ലീ മിണ്ടാതെ നിന്നു നീ? ഇണ്ടൽ മുഴുക്കുന്നുതെങ്ങളുള്ളിൽ ഭൃംഗങ്ങളേ! ഞങ്ങൾ സംഗിച്ചുപോരുന്ന മംഗലകാന്തനെക്കണ്ടുതില്ലേ? ഭംഗിയിൽനിന്നു കുഴലൂം വിളിച്ചുകൊ- ണ്ടിങ്ങളും വന്നതു കണ്ടില്ലല്ലീ?
617 മന്താരമേ! നീ ചൊൽ ചെന്താമരക്കണ്ണൻ ചന്തമായ് പോകുന്നതുണ്ടോ കണ്ടു? അഞ്ചാറുനാഴികനേ രമുണ്ടങ്ങളെ വഞ്ചിച്ചു പോയിതാനങ്ങങ്ങാനും.
കായാവേ! നീയെങ്ങൾ കാന്തനെക്കണ്ടായോ? മായം കളഞ്ഞിപ്പോൾ ചൊല്ലേണമെ, തമ്പുമെയ്ക്കാന്തിക്ക് ചങ്ങാതമാകയാൽ നിമ്പൂവിലിന്നവനമ്പു ണ്ടല്ലൊ. കോലക്കുഴൽ വിളികൊണ്ടവനെങ്ങളെ ക്കോഴപ്പെടുത്തുടൻ മുന്നൽകൊണ്ടാൻ, 'ആടിക്കളിച്ചു പുളച്ചങ്ങിരിക്കവേ. ഓടിക്കളഞ്ഞാനങ്ങങ്ങാനും താൻ. നീളെ വിരിഞ്ഞുനിന്നുള്ള പൂവുകൾ ആളുമിരഞ്ഞീ! വിരഞ്ഞിന്നിപ്പോൾ
നാളീകലോചനനുള്ളടമെങ്ങൾക്കു നാളെയെന്നെണ്ണാതെ ചൊല്ലണം നീ. അശ്വത്ഥമേ! നീയങ്ങച്യുതനെപ്പൊഴും വിശ്വസ്തനായല്ലൊ പണ്ടേയുള്ളൂ. വല്ലവിമാരെ നീയല്ലൽപെടുക്കുന്ന തൊല്ലായെന്നിങ്ങനെ ചൊല്ലേണമെ. പ്ലക്ഷമായുള്ളാരു വൃക്ഷമേ കേളങ്ങൾ പക്ഷമിയന്നൊരു കണ്ണന്തന്നെ. വൃക്ഷങ്ങളോടെങ്ങൾ ചോദിച്ചുപോരുന്നു പക്ഷേ നീ മുമ്പിലേ ചൊല്ലേണമേ.
അത്തിയേ! കേളെങ്ങൾ ചിത്തം മയക്കുന്നോ രത്തീരനെങ്ങളെ കൈ വൈടിഞ്ഞാൻ
അത്തിയേ സന്തതം കത്തിയെഴുന്നിട്ട
ങ്ങത്തീയേയായിതു മേനിയെല്ലാം. പേരാലേ! നീയിപ്പോൾ പാരാതെ ചൊല്ലേണം നാരായണന്തന്നെക്കണ്ടുതാകിൽ. പോരായ്മ വാരാ നിനക്കിന്നു ചൊല്ലിനാൽ നാരിമാരല്ലൊയിഞ്ഞങ്ങളെന്നാൽ,
ആരാമ'മെങ്ങുമേയാരാഞ്ഞുപോയെങ്ങ-
ളാരുമൊരുത്തരും കണ്ടുതില്ലെ.
കുന്ദമേ! നീയെന്തു കുമ്പിട്ടുനില്ക്കുന്നു നന്ദസുതൻ നിന്നെ നിന്ദിക്കാനോ.
654 പുഞ്ചിരിതന്നോടു തോറ്റതൊഴിച്ചു നിൻ നെഞ്ചിൽ വെറുപ്പുമറ്റില്ലയല്ലീ? കാനകനാറീ! നീ മാനമിയന്നുള്ളോ രാനായർ കോൻതന്നെയുണ്ടോ കണ്ടു? കാനനംതന്നിലിഞ്ഞങ്ങളിരിക്കവേ താനങ്ങു മെല്ലെ മറഞ്ഞുകൊണ്ടാൻ. എങ്ങളെ ഇങ്ങനെ ചാലച്ചതിക്കുമാ റെങ്ങുമൊരുനാളു 'മോർത്തില്ലെങ്ങൾ
ഏണങ്ങളേയെന്തു നൂനങ്ങു പായുന്നു ബാണങ്ങളല്ലയിഞ്ഞങ്ങൾ ചൊല്ലാം. ക്ഷീണങ്ങളെങ്ങൾക്കു വന്നതു ചൊല്ലുവാൻ കേണങ്ങളിങ്ങനെ പായുന്നിപ്പോൾ, പ്രാണങ്ങളായൊരു കണ്ണൻ വെടികയാൽ ആണുങ്ങൾ കൂടാതെയായി ഞങ്ങൾ നാണങ്ങൾ കൈവിട്ടു നീളെവിളിച്ചെങ്ങും വീണെങ്ങൾ ചാകുമാറായിതയ്യോ!
വേണുതൻഗാനത്തെക്കേൾപ്പാനായിങ്ങനെ വേഗത്തിൽ പോകുന്നതെങ്കിൽ നിങ്ങൾ വേദനപൂണ്ടങ്ങൾ വേകുന്നതിങ്ങനെ വേറേ പറയണം പോകുന്നേരം, കേകികളേ! നിങ്ങൾ ഞങ്ങളു വന്നൊരു കേശവൻതന്നെയിന്നുണ്ടോ കണ്ടു? പീലികൾ കോലുവാൻ ചാലക്കളിച്ചവൻ ബാലകന്മാരുമായ് വന്നില്ലല്ലീ? എങ്ങാനുമിങ്ങനെ കണ്ടാകിലിന്നിങ്ങൾ 680 എങ്ങളോടമ്പോടു ചൊല്ലേണമേ.
681 ഇണ്ടൽതിരണ്ടങ്ങൾ തെണ്ടിച്ചുകൊണ്ടങ്ങും തണ്ടിനടന്നതൊ കണ്ടുതല്ലൊ. ഗോകുലനായകൻ പോകുന്നതിങ്ങെങ്ങും കോകങ്ങളേ! നിങ്ങൾ കണ്ടില്ലല്ലീ? ഖേദിച്ചു പോയുടൻ നീളേ നടന്നെങ്ങൾ ചോദിച്ചിതെങ്ങുമേ കണ്ടുതില്ലേ? കോഴപൂണ്ടിങ്ങനെ കേഴുന്നതെന്തിന്നു
കേവലം കണ്ടില്ലയെന്നേ വേണ്ടു.
അന്നലേ! നീയെന്തു സന്തതം കേഴുന്നു
690 നന്ദസുതൻതന്നെക്കാണാഞ്ഞല്ലീ?
എന്തങ്ങു ചെയ്യുന്നോനെന്നതറിയാതെ ചിന്തപൂണ്ടങ്ങളുമുണ്ടിങ്ങനെ. ചേമന്തികേ! നല്ല പൂമരങ്ങൾക്കിന്നു സീമന്തമായതു നീയല്ലാതാൻ; ഹേമന്തകാലത്ത് വാരിജംപോലെയായ് നാമന്തികേ വന്നു നിന്നതും കാൺ. പ്രമം തഴച്ചുള്ളാരെങ്ങളുവന്നവൻ കാമം തഴപ്പിച്ചു നിന്നു പിന്നെ. ആമന്ദം വന്നെങ്ങൾ മാനസം വേരോടെ
700 തൂമന്ദഹാസം പെയ്തങ്ങുകൊണ്ടാൻ,
ദീനതചേർത്തങ്ങു താൻ പിന്നെ മെല്ലവേ കാനനംതന്നിൽ മറഞ്ഞുകൊണ്ടാൻ. എന്തിനി നല്ലതെന്നേതുമറിയാതെ. വെന്തുവെന്തിങ്ങനെയായി ഞങ്ങൾ. പേരാലവൻ കണ്ണൻ വേറുപാടാകാതെ നേരേയൊരുത്തിയുണ്ടങ്ങുകൂടെ അദ്ദിക്കേപോവാനായെങ്ങൾ തുടങ്ങുന്നു തെദ്ദിക്കേ പോയവനെന്നു ചൊൽ നീ. താഴാതകാന്തികലർന്നൊരു കണ്ണനെ ഞാഴലേ! നീയെങ്ങും കണ്ടില്ലല്ലി?
കോഴപൂണ്ടിങ്ങനെ നീളെ നടന്നെങ്ങും കേഴുമാറാക്കിനാനെങ്ങളെയോ കൈതേ! ഞാൻ നിന്നോടു മെല്ലെന്നു ചോദിച്ചാൽ കൈതവം കൈവിട്ടു ചൊല്ലണം നീ. എങ്ങളുവന്നുള്ളാരോമനക്കാന്തനെ ഇങ്ങു വരുന്നതു കണ്ടില്ലല്ലീ? കാർമുകിൽപോലെയവന്നു നിറംതന്നെ കാർകുഴലൊട്ടുണ്ടു കെട്ടിച്ചെമ്മേ
കൈയിൽ കുഴലുണ്ടു കാലിൽ ചിലമ്പുണ്ടു
മെയിലമ്മാൺപുറ്റ പൂൺപുമുണ്ടു
മഞ്ഞൾ നിറന്തോഞ്ഞ കൂറയുടുത്തുണ്ടു മഞ്ജുളമായമൊഴിയുമു ണ്ടേ നെറ്റിമേൽ താണ കുരുൾനിരയുമുണ്ടു നേരില്ല യാതൊരു കാന്തിയുണ്ടേ
കുങ്കുമം കൊണ്ടു തൊടുകുറിയിട്ടുണ്ടു കങ്കണമുണ്ടു കരങ്ങളിലും പെണ്ണുങ്ങൾ നെഞ്ചകം തന്നെപ്പിളർക്കുന്ന പുഞ്ചിരിയുണ്ടുടൻ കൂടക്കൂടെ 'ഉള്ളിലിണങ്ങിനേൻ' എന്നങ്ങു ചൊല്ലുന്ന 730 കള്ളനോക്കുണ്ടയ്യോ മെല്ലെമെല്ലെ
കണ്ടുതില്ലെങ്കിലും കണ്ടുതില്ലെന്നതു മിണ്ടാല്ലാ ഞങ്ങളോടിങ്ങനെ നീ ഇണ്ടൽപൂണ്ടങ്ങൾക്കു നെഞ്ചിൽ വരുന്നല്ലൽ കണ്ടാൽ നിനക്കു പൊറുക്കരുതേ." ഇങ്ങനെയോരോരോ ദാരുക്കളോടെല്ലാം അംഗജവേദന പൊങ്ങുകയാൽ ചോദിച്ചു നീളെ നടന്നുതുടങ്ങിനാർ ഖേദിച്ചുനിന്നുള്ള നല്ലാരെല്ലാം. ദാരുക്കളോടവർ ചോദിച്ചതിങ്ങനെ ചേരുവോന്നാകയുമുണ്ടു പാർത്താൽ
ദാരുക്കളുള്ളിലും ജീവനായ് നിന്നതി ക്കാർമുകിൽ നേർവർണ്ണൻ താനല്ലയോ? പെണ്ണുങ്ങളുള്ളിലെ മാനമടക്കുവാൻ കണ്ണൻ മറഞ്ഞങ്ങു പോകുന്നേരം നീളയായുള്ളാരു നാരിയെക്കൈക്കൊണ്ടു നീളെ നടന്നാനക്കാടു തോറും, നർമ്മങ്ങളായുള്ള നൽവചനങ്ങളെ- ച്ചെമ്മെ പറഞ്ഞു പറഞ്ഞുടനെ പൂക്കൾ പറിച്ചവൾ ചൂഡയിൽ ചൂടിനാൻ 750 വായ്ക്കുന്ന കൊങ്കകൾ പുൽകിപ്പുൽകി.
കാട്ടിൽ നിറന്നുള്ള പൂമരമോരോന്നേ കാട്ടിനിന്നമ്പോടുചൊല്ലിനാൻതാൻ: "ചൂതങ്ങൾ പൂത്തങ്ങു നീളെ വിരിഞ്ഞങ്ങും കേതകീവാടിയും കണ്ടായോ നീ? മാരനിപ്പാരിടം നേരേ ജയിക്കുന്ന ബാണങ്ങളല്ലായിക്കാണായത്. നിർമ്മലമായുള്ളാരുമ്മത്തം തന്നുടെ വെൺമതിരണ്ടെഴുംപൂവിതളൊ നാളീകബാണന്നു വെള്ളികൊണ്ടീടെഴും കാളംചമച്ചങ്ങുവച്ചപോല.
761 പാടലംതന്നുടെപാടലമായുള്ള നീടുറ്റ പൂവുകൾ കാണണമേ കാമന്നു വെൺമയിൽ പൊന്മയമായുള്ള കാളാഞ്ചി നീളപ്പിടിച്ചപോലെ തേന്തുള്ളി കണ്ടാലും താംബൂലംതന്നുടെ തേമ്പാതെയുള്ള രസം കണക്കെ" ഇങ്ങനെയോരോരോ ഭംഗി പറഞ്ഞവൾ- ക്കംഗജമാലങ്ങു പൊങ്ങിച്ചുള്ളിൽ ചെമ്മുള്ള ശോകത്തിമ്പൂക്കൾ പറിച്ചവൾ ധർമില്ലം തന്നിലേ ചേർത്തു മെല്ലെ.
കാന്തികലർന്നുനിന്നിങ്ങനെ ചൊല്ലിനാൻ: “കാന്തന്മാരുള്ളിനെച്ചീന്തുന്നേരം ശോണിതം തോഞ്ഞുള്ള ബാണങ്ങളാണ്ടാരു തൂണീരമായിതു മാരന്നിപ്പോൾ. കണ്ണനോടിങ്ങനെകൂടിക്കലർന്നവൾ തിണ്ണം തെളിഞ്ഞു കളിക്കുന്നേരം മാനസംതന്നിലെഴുന്നു തുടങ്ങീതു മാനമില്ലാതൊരുമാനമപ്പോൾ: “മറ്റുള്ളനാരിമാരെല്ലാരിലും വച്ചു 780മുറ്റുമിവനെന്നെവേണ്ടീതിപ്പോൾ
നാരിമാരായൊരു വാരിധിതോയത്തെ നേരെ കടഞ്ഞു കടഞ്ഞു ചെമ്മെ നൂനമെടുത്തൊരുപീയൂഷമായിതേ ഞാനിന്നിവനിപ്പൊഴെന്നു വന്നു. എന്നോടുകൂടിക്കളിപ്പതിന്നായല്ലൊ തന്നെയുവന്നോരെക്കൈ വെടിഞ്ഞു. എന്നിലെഴുന്നൊരുമന്മഥമാൽകൊണ്ടു തന്നെയുംകൂടെമറന്നാനിവൻ എഞ്ചാല്ലൊഴിഞ്ഞേതും കേൾക്കയില്ലിന്നിവൻ നെഞ്ചകമെങ്കലേതഞ്ചുകയാൽ,
ഇങ്ങനെ തന്നിലെ ചിന്തിച്ചുനിന്നവൾ പൊങ്ങിന മാനംമികുത്തു ചൊന്നാൾ:
“കല്ലിൽ നടന്നിട്ടു കാലെല്ലാം നോകുന്നു മെല്ലെനീയെന്നെയെടുക്കവേണം;
795 വേഗത്തിലിങ്ങനെ നീളെ നടപ്പതി- ന്നാകുന്നുതില്ലെന്നു തേറിനാലും കൈലാസവാസിയും കാമിനിതന്നെത്തൻ മൗലിയിലല്ലയോവച്ചുകൊൾവൂ." നീളതാനിങ്ങനെചൊന്നൊരുനേരത്തു 800 നീലക്കാർവർണ്ണന്താനോർത്താനപ്പോൾ.
എങ്ങുമേയുള്ളോന്നിമ്മങ്കമാർക്കിങ്ങനെ തങ്ങളെയാണ്ടോനേ മേൽമണ്ടണം കീഴറ്റു ചൂഴറ്റു നാമങ്ങു ചെന്നോളം കോഴപ്പെടു'പ്പരേ നാളിൽ നാളിൽ താഴത്തുവയ്പാനായ് നാമിത്തുടങ്ങുകിൽ കേഴത്തുടങ്ങുവരൊന്നും വല്ലാർ.” ഇങ്ങനെനണ്ണിയന്നാരീമുഖം നോക്കി- ത്തന്നിലെ മെല്ലെച്ചിരിച്ചു ചൊന്നാൻ: "എങ്കഴുത്തിങ്ങനെനിൽക്കുന്നു നിന്നുടെ സങ്കടംപോക്കുവാനല്ലയോതാൻ”
ഇങ്ങനെ ചൊല്ലി നിലത്തു വണങ്ങീട്ടു നിന്നാനേമെല്ലക്കഴുത്തുയർത്തി. എന്നങ്ങു ചൊന്നതു കേട്ടൊരു നീളതാൻ മുന്നേതിലേറ്റംഞെളിഞ്ഞാളപ്പോൾ ചേലയുടുത്തതുചാലെച്ചുരുക്കീട്ടു കാലും കവച്ചങ്ങുനിന്നു മെല്ലെ. മേളമിയന്ന കഴുത്തിൽ കരേറുവാൻ തോളങ്ങു തപ്പിട്ടു കാണാഞ്ഞപ്പോൾ തിണ്ണം മറിഞ്ഞങ്ങു നോക്കുന്ന നേരത്തു 820 കണ്ണനേയെങ്ങുമേ കണ്ടതില്ലേ.
"എന്നുടെ കണ്ണ! നീയെന്തിത്തുടങ്ങുന്നു - തെന്നെയുംകൂടെച്ചതിയ്ക്കുന്നായോ? നിന്നുടെ പിന്നാലെ നീളനടക്കാമേ നിന്നെയുംകൂടെയെടുത്തുകൊള്ളാം. ഏറെ ഞെളിഞ്ഞൊരു നീളയെക്കൊണ്ടുപോയ് വേറെ ചതിച്ചാനേ വേണ്ടുവോളം മറ്റുള്ളമങ്കമാരെന്നെക്കൊണ്ടിങ്ങനെ മുറ്റെച്ചിരിക്കുമാറാക്കൊല്ലാതെ.
കാട്ടിലെറിഞ്ഞേച്ചു പോകാതെ നീയെന്നെ 830 ക്കാർവർണ്ണ! കണ്ണ! വെളിച്ചത്തു വാ
നീളതാനിങ്ങനെ നീളെ വിളിച്ചെങ്ങും നീളെനടന്നോരുനേരത്തപ്പോൾ കണ്ണനെച്ചോദിച്ചു തിണ്ണം നടക്കുന്ന പെണ്ണുങ്ങളങ്ങതു കേട്ടു ചൊന്നാർ: “നീളതൻ തൂമൊഴിയെന്ന കണക്കിനെ മേളത്തിലങ്ങിതാ കേൾക്കാകുന്നു. ചാരത്തു മേവിന കണ്ണനുമായിട്ടു ചാലപ്പുളയ്ക്കുന്നോളെന്നിരിക്കാം. എന്തൊരുമാനിനിചെയ്തൊരു പുണ്യത്തി- ന്നന്തമില്ലെന്നതോനിർണ്ണയം താൻ.
താനേ പോയെങ്ങാനും ദാമോദരൻമെയ് തൻ മേനിയിൽ ചേർത്തല്ലൊ മേവുന്നിപ്പോൾ എന്തതു ചിന്തിച്ചു സന്തതമിങ്ങനെ വെന്തുവെന്തുള്ളമോ നീറുന്നുതേ നന്നിതു നാമിപ്പിറന്നോരു രാശി ചൊ- ല്ലൊന്നായിവന്നവാറെങ്ങനെതാൻ? തങ്ങളിലിങ്ങനെകൂടിപ്പറഞ്ഞവർ അങ്ങനെ പോയങ്ങു ചൊല്ലുന്നേരം നീതിയിൽനിന്നൊരു നീളയെക്കാണായി 850 നീളെനെടുതായി വീർത്തുകൊണ്ടു.
എന്നതു കണ്ടാരു നമ്മൊഴിമാരെല്ലാം ഏറ്റമുഴറ്റോടടുക്കും നേരം നീളതാൻ ചെന്നു തഴുകിനിന്നമ്പോടു നീലക്കാർവ്വർണ്ണന്തൻ വാർത്ത ചൊന്നാൾ: “ എന്നെയുവന്നതു മുന്നേതിലേറുമേ നിന്നെയുംകൂടിച്ചതിച്ചാനോതാൻ
- തേൻകൊണ്ടു പൂവിലെക്കാർവ്വണ്ടു പിന്നെയും
താൻ ചെന്നു പൂവിലെന്നുണ്ടു ഞായം
എങ്കിലുമിന്നവൻ തങ്കലഴിഞ്ഞ നിൻ കൊങ്കകൾ വേറിട്ടു പോകൊല്ലാഞ്ഞു,
മറ്റുള്ളതാരകജാലങ്ങളെച്ചെമ്മ മുറ്റെവെടിഞ്ഞങ്ങു പോകിലും താൻ രോഹിണിതന്നുടെ പോർമുല വേറായി പോകയില്ലേതുമത്തിങ്കളെന്നും.
865 എന്നതുകേട്ടൊരു നീളതാൻ ചൊല്ലിനാൾ: "എന്തതുകൊണ്ടു പറഞ്ഞിനി നാം വെന്തുവെന്തുള്ളമോ നീറുന്നൂതയ്യോ കാ- ണെന്തിനി നല്ല നാം തോഴിമാരേ, കാളിന്ദിതന്നുടെ തീരത്തു പോകയോ കാലം കളയാതെ നാമെല്ലാരും
നീർമ്മേലേമേന്മേലുള്ളൂർമ്മികളിൽപ്പാഞ്ഞു നേർമ്മയിൽ വന്നൊരു തെന്നലേറ്റാൽ തള്ളിയെഴുന്നോരു ചൂടങ്ങുപോക്കാമെ- ന്നുള്ളിലെനിക്കുണ്ടു തോന്നുന്നിപ്പോൾ. ' എന്നങ്ങു ചൊന്നതു കേട്ടോരുനേരത്തു നിന്നൊരു നാരിമാരെല്ലാരുമേ കാളിന്ദിതന്നുടെ ചാരത്തുനിന്നൊരു കാവിലകം പുക്കു കാന്തിയോടെ മുല്ലതുടങ്ങിന വല്ലികളെക്കൊണ്ടു നല്ലൊരു പന്തലായ് നിന്നുമീതേ
ഉല്ലസിച്ചുള്ളാരു ഭൂതലംതന്നിലെ മെല്ലവെ ചെന്നങ്ങു നിന്നു പിന്നെ; വട്ടത്തിലെല്ലാരുമൊക്കെയിരുന്നിട്ടു വട്ടക്കൺ വിട്ടു തുടങ്ങിനാരെ കണ്ണനും തങ്ങളും കൂടിക്കലർന്നിട്ടു
- തിണ്ണംതെളിഞ്ഞുകളിച്ചതെല്ലാം വീർത്തുനിന്നോർത്തോർത്തു മുന്നേതിലേറ്റവും ചീർത്തുതുടങ്ങീതങ്ങാർത്തി മേന്മേൽ. വീരനായുള്ളാരു മാരനന്നേരത്തു
നാരിമാർ ചാരത്തു ചെന്നുപുക്കാൻ.
മന്മഥന്തന്നുടെ മന്ത്രികളാകിന മന്ദസമീരണനാദിയായി ചെമ്മുള്ള വീരന്മാരെല്ലാരുമൊന്നൊത്തു ചേണുറ്റകാവിലേ ചെന്നുപുക്കാർ, സ്വാമിയിമ്മാതരിൽ പോരുതുടങ്ങുമ്പോൾ നാമൊത്തുനിൽക്കേണമെന്നപോലെ. നീടുറ്റചൂതങ്ങൾതോറുമിരുന്നുതൻ പേടകളോടു കലർന്നു ചെമ്മ അഞ്ചിതമായൊരു പഞ്ചമരാഗത്തെ
900 ക്കൊഞ്ചിത്തുടങ്ങീതു കോകിലങ്ങൾ.
കൂകുന്ന കേകികൾ 'കേകകളെക്കൊണ്ടു കൂകിത്തുടങ്ങീതക്കാവിലെങ്ങും പാരാവതങ്ങൾതൻ പേടകളോടൊത്തു നേരേകളിച്ചു തുടങ്ങീതപ്പോൾ വട്ടംതിരിഞ്ഞുതിരിഞ്ഞു മയങ്ങീട്ടു പെട്ടെന്നു കാന്തതൻ മുന്നിൽ ചെന്ന് അഞ്ചിതമായൊരു ചഞ്ചുപുടംതന്നെ അഞ്ചാതെ മെല്ലവേ വായ്ക്കൊണ്ടുടൻ ആനനം'താഴ്ത്തുമുയർത്തിയുമമ്പോടു ദീനത കൈവിട്ടു കൂകിക്കൂകി
ഏണങ്ങൾതങ്ങളിൽക്കൂടിക്കലർന്നുതൻ പ്രാണങ്ങളാകിനകാന്തതന്നെ കൊമ്പുകൊണ്ടമ്പിൽ കഴുത്തിലുരുമ്മീട്ടു ചുംബിച്ചുനിന്നു തുടങ്ങീതെങ്ങും വണ്ടിണ്ട തങ്ങളിൽ കൂടിക്കലർന്നുടൻ മണ്ടിനടന്നോരോ പൂവുതോറും കാന്തയും താനുമായൊന്നൊത്തു നിന്നിട്ടു പൂന്തേൻ നുകർന്നു തുടങ്ങീതെങ്ങും. പക്ഷങ്ങളാലൊന്നു ചാലപ്പരത്തിതൻ "പക്ഷിയെ മെല്ലെത്തഴുകിനിന്ന്
നന്മധു വായ്ക്കൊണ്ടു മെല്ലവേ നിന്നവൻ നൻമുഖം തന്നിലേ നൽകിനൽകി കാന്തൻ കൊടുത്തതു താനും നുകർന്നിട്ടു കാന്തികലർന്നു കളിച്ചു പിന്നെ മത്തങ്ങളായ്നിന്നു പാടിത്തുടങ്ങീതേ ചിത്തമഴിഞ്ഞു കുഴഞ്ഞു ചെമ്മേ. കേതകിതന്നുടെ പൂമ്പൊടികൊണ്ടങ്ങും മീതേ വിതാനം ചമച്ചുപിന്നെ നൂതനമായൊരു വാതവും വന്നപ്പോൾ
930 വീതു തുടങ്ങീതെ മെല്ലെമെല്ലെ.
931 ഉത്കണ്ഠയാകിനോരിന്ധനം കൊണ്ടെങ്ങും ഒക്കെപ്പൊതിഞ്ഞു പുകഞ്ഞുചെമ്മേ
ഉള്ളിലിരുന്നൊരു മന്മഥപാവകൻ തള്ളിയെഴുന്നുതുടങ്ങീതപ്പോൾ അംഗജവേദന പൊങ്ങിന ഗോപികൾ തങ്ങളിൽ കൂടിക്കലർന്നു പിന്നെ
937 പുണ്യമിയന്നൊരു കണ്ണന്മയ്തന്നുടെ വർണ്ണനം ചെയ്തു തുടങ്ങിനാരേ. “കാർവർണ്ണൻതന്നുടെ കാന്തികലർന്നൊരു കാർകുഴൽ തോന്നുന്നുതെന്നുള്ളിലേ.?
അന്യയായുള്ളവൾ ചൊല്ലിനാളെന്നപ്പോൾ തന്നിലേ ചിന്തിച്ചുനിന്നു നന്നായ്: “ലോകങ്ങളായുള്ള ചാതകങ്ങൾക്കെല്ലാം താപങ്ങൾ പോക്കുവാനാക്കമാണ്ട്. തൂമകലർന്നൊരു കാർമ്മുകിൽമാലതൻ കോമളമേനിയെത്തോന്നുന്നുതെ." കന്ദർപ്പനെന്നപ്പോൾ 'തന്ദർപ്പമുള്ളിലേ സന്ദർപ്പിച്ചാനങ്ങു മെല്ലെമെല്ലെ. “സന്തതമെന്നുള്ളിൽ ചന്തമെഴുന്നവൻ
950 കുന്തളകാന്തിയെത്തോന്നുന്നുതേ'
"നാരികൾ മാനസമായി വിളങ്ങുന്ന
വാരണന്തന്നെത്തളപ്പതിന്നായ് മംഗലവാസവനീലംകൊണ്ടുള്ളാരു ചങ്ങലതന്നയായ് തോന്നുന്നുതേ. ചാരത്തുനിന്നൊരു മാരനന്നേരത്തു മൂരിനിവർന്നുതുടങ്ങിനാനേ. "വാരുറ്റവന്തന്റെ തൂനെറ്റിതന്നെയെൻ മാനസംതന്നിലേ തോന്നുന്നുതേ.' "കാർകുഴലായൊരു കൂരിരുട്ടാകിയ വൈരിയെക്കണ്ടു നടുങ്ങുകയാൽ
അംബരംതന്നിലേ പോകരുതാത്തൊരു തിങ്കൾതമ്പൈതലേത്തോന്നുന്നുതേ. അല്ലിത്താർബാണനന്നല്ല വസന്തത്തെ മെല്ലവേനോക്കിച്ചിരിച്ചാനപ്പോൾ. 'വല്ലവീനായകന്തന്നുടെ നല്ലൊരു ചില്ലികൾതോന്നുന്നുതെന്നുള്ളിലേ. കാന്തയായുള്ളാരു കാളിന്ദിതന്നിലെ
968നീന്തുന്ന വീചികൾ തോന്നുന്നുതേ.
969മുപ്പാരിതെപ്പേരുമെപ്പോഴും വെല്ലുന്ന കെല്പേറും വില്ലു കുലച്ചാൻ മാരൻ.
“കർണ്ണങ്ങളോടങ്ങിണങ്ങിക്കുളിക്കുന്ന കണ്ണിണതോന്നുന്നതെന്നുള്ളിലേ ഈരേഴുലോകങ്ങളെങ്ങും വിളങ്ങുന്ന 'മാരന്തൻ ബാണങ്ങൾ തോന്നുന്നുതേ ചേണുറ്റ വീരന്തൻ ബാണത്തിന്റെചൊവ്വെല്ലാം മാനിച്ചു നോക്കിനാൻ മാൺപിനോടെ. “ഇച്ഛയിൽമേവിനോരച്യുതന്തന്നുടെ നൽച്ചെവിതോന്നുന്നുതെന്നുള്ളിലേ. ' “ഓടിയണഞ്ഞൊരു കാലനെക്കണ്ടിട്ടു പേടിതഴച്ചുള്ള ലോകരുടെ
“പാഹി'യെന്നുള്ളാരു ഭാരതി താഞ്ചെന്നു പൂകുന്ന ഗേഹമായ് തോന്നുന്നുതേ.' മല്ലികാബാണന്താനെന്നതു കേട്ടപ്പോൾ മെല്ലെത്തലയും കുലുക്കി നിന്നാൻ.
"നാഥനായുള്ളാരു നാരായണന്തന്റെ നാസിക തോന്നുന്നു തെന്നുള്ളിലേ' കണ്ണിണയാകുന്ന മീനങ്ങളെക്കണ്ടു തിണ്ണമണഞ്ഞു പിടിപ്പതിന്നായ് നെറ്റിയായുള്ളാരു കുന്നിന്മേൽ നിന്നങ്ങു പറ്റിയിഴിഞ്ഞങ്ങു പാഞ്ഞനേരം
ചില്ലികളാകിന വള്ളികളൂടെ പോയ് തള്ളിനിലമേറെച്ചെല്ലുകയാൽ മീനങ്ങളെങ്ങുമേ കാണാഞ്ഞമൂലം ത- ന്നാന്നനംതന്നെയുയർത്തുനിന്ന് തുമ്മിത്തുമയ്ക്കുന്ന പാമ്പല്ലീ തോഴി കേൾ എന്മനം തന്നിലേ തോന്നുന്നുതേ. പുഷ്കരബാണന്നു ദക്ഷിണമാകുന്നോ രക്ഷിയുമാടിത്തുടങ്ങീതപ്പോൾ. "പുത്തൻനിറം തന്നെയെത്തുമവൻതൻ ക- 1000 വിൾത്തടംതോന്നുന്നുതെന്നുള്ളിലേ.'
'ഉല്പലംകൊണ്ടു ചമച്ചങ്ങുവച്ചൊരു ദർപ്പണംതന്നെയായി തോന്നുന്നുതേ.'
മാൺപേറും മാരന്തൻ മാന്തളിർനേരൊത്ത പൂന്തുകിൽ നന്നായ് മുറുക്കിനിന്നാൻ. 'നേരറ്റകാന്തികലർന്നൊരു കണ്ണന്തൻ ചോരി വാ തോന്നുന്ന തെന്നുള്ളിലേ ചന്തത്തിൽ നല്ല പവിഴത്താൽ നിർമ്മിച്ചു ചെന്തളിർകൊണ്ടു പൊതിഞ്ഞുചെമ്മ നല്ലൊരു പീയൂഷ മെപ്പൊഴും വീഴ്ത്തുവാൻ 1010 ഉള്ളാരു ഭാജനം തോന്നുന്നുതേ.'
അഞ്ചലരമ്പൻ തന്മാനിനിതന്മുഖം വഞ്ചിച്ചു നോക്കിനാ നൊന്നുമെല്ലെ. “അഞ്ചിതമായുളെള്ളാരഞ്ചനവർണ്ണന്തൻ പുഞ്ചിരി നെഞ്ചിലേ തോന്നുന്നുതേ' 'വാണിയായുള്ളൊരു മാലതി തന്നുടെ ചേണുറ്റ പൂവെല്ലാം തോന്നുന്നുതേ' കാന്തനമ്മാരന്തൻ കാന്തമായുള്ളാരു കൂന്തൽ മുടിഞ്ഞു മുറുക്കിനിന്നു. 'നിർമ്മലനായൊരു നന്ദജന്തന്നുടെ നൻമുഖം തോന്നുന്നു തെന്നുള്ളിലേ.'
"പുഞ്ചിരിയാകിന ഗംഗതന്തോയത്തിൽ കഞ്ചം വിരിഞ്ഞതു തോന്നുന്നുതേ. നാളീകബാണന്തൻ ചേണുറ്റെഴുന്നൊരു തൂണിരം മേനിയിൽ ചേർത്താനപ്പോൾ തങ്ങളിലിങ്ങനെ നിന്നു പറഞ്ഞവർ തിങ്ങിന വേദന പൊങ്ങുകയാൽ കണ്ണന്മുഖംതന്നിലുള്ളമുറപ്പിച്ചു നിന്നുവിളങ്ങിനാരെല്ലാരുമേ. ഉന്നിദ്രനായൊരു മന്മഥന്താനപ്പോൾ 1030 സന്നദ്ധനായ് നിന്നാൻ പോർക്കുചെമ്മ എന്നുടെ മാനിനിതന്നുടെ കാന്തിയെ വെന്നങ്ങു നിന്നാരി മ്മാതരെല്ലാം എന്നൊരു കോപംകൊണ്ട ന്നമ്മടവാരേ നന്നായടക്കുവാനെന്നപോലെ കൈച്ചരടും തൻവിരൽ ച്ചരടും പിന്നെ യിച്ഛയിൽനിന്നു മുറുക്കി നന്നായ്
കണ്ണന്റെ കണ്ണിണതന്നുടെ കാന്തിയെ ത്തിണ്ണം തെളിഞ്ഞുടൻ കൈവണങ്ങി ഉല്പലമാകുന്നൊരദ്ഭുതബാണത്തെ 1040 കെൽപുകലർന്നു തൊടുത്തുവിട്ടാൻ.
മാനിനിമാരുള്ളിൽ ചെന്നു തറച്ചപ്പോൾ മാധവന്തന്നുടെയാണ ചൊന്നാർ. വാരുറ്റവന്തന്റെ ചോരിവാതന്നുടെ നേരറ്റകാന്തിയെക്കൈണങ്ങി കങ്കേളി തന്നുടെ പൂവായ ബാണത്തെ ശ്ശങ്കകളഞ്ഞു തൊടുത്തുപിന്നെ മാറത്തുതന്നെ ചുഴിച്ചുകൊടുത്താനേ മാപാപിയാകിന മാരൻ നേരേ.
പുഞ്ചിരിതന്നുടെ വെണ്മ യെത്തന്നെ തൻ-
നെഞ്ചകംതന്നിലേ നണ്ണിനണ്ണി
മുല്ലതൻ പുവായ നല്ലൊരുബാണത്തെ മെല്ലെന്നെടുത്തു തൊടുത്തു പിന്നെ വല്ലവിമാരുള്ളിൽതന്നെ തറപ്പിച്ച ങ്ങല്ലൽ*പൊഴിച്ചാനേയായവണ്ണം കാർമുകിൽ വർണ്ണന്തന്നാനനം തന്നുടെ കോമളകാന്തിയെക്കൈവ ണങ്ങി അംബുജമാകിയ ചെമ്മുള്ള ബാണത്ത വമ്പുകലർന്നു വലിച്ചു വിട്ടാൻ മാനിനിമാരുള്ളിൽ ക്ഷീണത ചേർപ്പാനായ് ബാണങ്ങൾ നാലുമിയറ്റിപ്പിന്നെ
മാകന്ദംതന്നുടെ പൂവായ ബാണത്ത മാനിച്ചെടുപ്പാൻ തുടങ്ങും നേരം മാനിനിമാരപ്പോൾ നേരേ വിലക്കിനാർ “മാപാപീ! കൊല്ലൊല്ലാ' എന്നുതന്നെ. ചീർത്തുതഴച്ചുള്ളാരാർത്തിപിണഞ്ഞുള്ള താർത്തേന്മാഴികളങ്ങുള്ളിലെങ്ങും മൂർത്തുള്ള ബാണങ്ങളേ റ്റുടനന്നേരം മൂർച്ഛനപൂണ്ടു തുടങ്ങി നാരേ കാർവർണ്ണന്തന്നുടെ കാമിനിമാരെല്ലാം
കാമശരം നട്ടു വീണനേരം
കാനനംതന്നിലെ ദേവത മാരെല്ലാം ദീനതപൂണ്ടു വെളിച്ച പ്പെട്ടാർ
ഓടിയണഞ്ഞവർ നീടുറ്റ മെന്നിൽ കേടറ്റ കൈകളെക്കൊണ്ടു ചെമ്മെ ചാലത്തണുത്തപനിനീരിൽ തോച്ച നീ- രോലത്തലോടിനാർമെല്ലെ മെല്ലെ ചെന്തളിർതന്നെപ്പറിച്ചങ്ങുകൊണ്ടന്നു ചന്തത്തിൽ നീളെ വിരിച്ച തിന്മേൽ അല്ലൽ പിണഞ്ഞുള്ള വല്ല വിമാരെയും 1080 മെല്ലെന്നെടുത്തു കിടത്തി നന്നായ്
മാലേയവും നല്ല കർപ്പൂരം തന്നെയും പ്രാലേയതോയത്തിലാക്കിച്ചെമ്മേ. മാഴ്കിത്തളർന്ന മുഖങ്ങളി ലെങ്ങുമേ മാനിച്ചുനിന്നു തളിച്ചാർ പിന്നെ. മുത്തുകൾ കൊണ്ടെന്നു പുത്തൻ മുലകൾതൻ മദ്ധ്യത്തിലാക്കിനാരത്തൽ പോവാൻ പുത്തൻ മൃണാളങ്ങൾ കൊണ്ടെന്നമ്മാറിലെ പൂരിച്ചുനിന്നാരെ മെല്ലെ മെല്ലെ. താമരതന്നില കൊണ്ടെന്നു മെല്ലവേ തുമകലർന്നങ്ങു വീതുവീതെ
"ആശ്വസിപ്പിൻ നിങ്ങൾ' എന്നങ്ങു ചൊല്ലിനി-
ന്നാശ്വസിപ്പിച്ചുതുടങ്ങിനാരെ. മെത്തയായങ്ങു വിരിച്ചു ചമച്ചുള്ള പുത്തന്തളിരെല്ലാം വാടി വാടി. പർണ്ണങ്ങളായിച്ചമഞ്ഞു തുടങ്ങീത- പ്പെണ്ണുങ്ങൾ മെയ്യിലെചൂടു കൊണ്ട് മാറിലിരുന്നൊരു താമര നൂലെല്ലാം പാരം നരച്ചു വറണ്ടുകൂടി. മോഹമിയന്നുള്ള മാനിനി മാരുടെ
1100ദേഹത്തിലുള്ളാരു ദാഹ ത്താലെ
മാറിലിരുന്നൊരു മുത്തുകളെല്ലാമേ ലാജങ്ങൾപോലെ *പൊരി ഞ്ഞുതപ്പോൾ. എണ്ണമില്ലാതൊരു മന്മഥ മാൽകൊണ്ട- പ്പെണ്ണുങ്ങളെല്ലാം മയങ്ങു കയാൽ ഈശ്വരിമാരായ ദേവതമാ രെല്ലാം ആശ്വസിപ്പിച്ചു തുടങ്ങു ന്നേരം വല്ലവിമാരെല്ലാമുള്ളിലെഴുന്നുള്ളോ രല്ലലെ നീക്കിയുണർന്നെ ഴുന്നാർ.
പണ്ടെന്നും കാണാത മാതരെക്കാൺകയാൽ
1110 മിണ്ടാതെ നിന്നു നുറുങ്ങു നേരം
- ചോദിച്ചാർ നിങ്ങളാരെന്നതു കേട്ടിട്ടു
നീതിയിൽ നിന്നുള്ള മാതരെല്ലാം ഉണ്മയായുള്ളതു ചൊന്നൊരുനേരത്തു മന്മഥമാൽകൊണ്ടു മൂടുകയാൽ ചന്ദനച്ചാറെല്ലാംമേനിയിലേല്ക്കവേ ചിന്തുന്ന ചൂടു പൊഴിഞ്ഞു ചൊന്നാർ: “തീക്കനൽ കൊണ്ടങ്ങൾ മേനിയിലെന്തിനി ന്നൂക്കുന്നുനിങ്ങളിന്നമ്മമാരേ!” കാനനദേവതമാരതുകേട്ടപ്പോൾ കാരുണ്യംപൂണ്ടു ചിരിച്ചു ചൊന്നാർ:
“മന്മഥന്തന്നുടെബാണങ്ങളേറ്റുണ്ടു തന്മകളഞ്ഞൊരു നിങ്ങൾ മെയ്യിൽ ഇന്നവ വെന്തങ്ങുനീറായി പ്പോകണം എന്നതുകൊണ്ടങ്ങൾതീച്ചൊരിഞ്ഞു.” മന്മഥനെന്നുള്ളനാമത്തക്കേട്ടപ്പോ- ളുന്മദംപൂണ്ടുള്ളനന്മോഴിമാർ മന്മഥന്തന്നെ വിളിച്ചങ്ങു ലാളിച്ചു ചെമ്മേ മുതിർന്നുപറഞ്ഞാര പ്പോൾ: “നിന്നുടെ ബാണങ്ങൾമുന്നമേയിങ്ങനെ.
1130 തന്നെയോയുള്ളു ചൊൽ താർശരാ! നീ.
എന്നിയേഞങ്ങളെക്കൊന്നുമുടിപ്പാനാ- യിന്നിതുനിർമ്മിച്ചങ്ങുണ്ടാക്കയോ? താരമ്പനെന്നെന്തുചൊല്ലുന്നതെല്ലാരും താരമ്പനല്ലൊട്ടും കുരമ്പൻ നീ വജ്രങ്ങളല്ലനിൻബാണങ്ങൾ പൂവെങ്കിൽ നിശ്ചയമുണ്ടങ്ങൾക്കൊന്നു ചൊല്ലാം. മുല്ലകൾ മല്ലികയെന്നു തുടങ്ങിന വല്ലികളൊന്നിന്റെപൂവുമല്ലേ ഘോരങ്ങളായുള്ളദാരുക്കളുണ്ടല്ലോ നേരേവിഷംതന്നെതൂകിത്തൂകി
നൂനമവറ്റിന്റെ പൂവുകൾ നിൻബാണം പ്രാണങ്ങൾ പോക്കുവാൻ മറ്റൊന്നില്ലേ.
1143 പെൺപടയായുള്ള ഞങ്ങളോടെന്തിനി- ന്നൻപുവെടിഞ്ഞു കയർക്കുന്നു നീ? വില്ലാളിമാരാരും പെൺകൊല ചെയ്തീലെ ന്നുള്ളതു നിന്നുള്ളിലില്ല യോതാൻ? വീരനെന്നെല്ലാരും നിന്നെ പ്പുകണ്ണുതു നേരേമറിച്ചായിതെങ്ങൾമൂലം നിന്നുടെകാന്തി പഴിച്ചു കിഴിച്ചതേ തന്നുടെ കാന്തിയാൽ കണ്ണനല്ലൊ
കണ്ണനോടെന്തു കയർക്ക രുതേതുമേ പെണ്ണുങ്ങളോടേ നിനക്കി ന്നാവു. മൂലോകനായകന്മാരായിനിന്നുള്ള മൂർത്തികൾ മൂവരുമോ ർത്തുകണ്ടാൽ നിന്നുടെ ചൊല്ലിങ്കലല്ലയോ നില്ക്കുന്നു നിന്നോടു നേരായോരാരി പ്പാരിൽ അങ്ങനെയുള്ള നിനക്കു പടയ്ക്കിന്നു ഞങ്ങൾ മറുതലയായി തല്ലോ. നാരിമാരോടുപിണങ്ങുമ്പോളിങ്ങനെ
1160നാണമില്ലാതെവാറെങ്ങനെ! ചൊൽ,
നെറ്റിത്തിരുക്കണ്ണിൽ തീകൊണ്ടു നിന്മേനി കറ്റച്ചെടയോന്താൻ ചുട്ടുതല്ലോ, അന്നെങ്ങുപോയിതേ താവകം ചേവകം ഇന്നെങ്ങൾമൂലമിക്കണ്ടതെല്ലാം എങ്ങളോടിന്നതു വെന്നു കൊള്ളാമിപ്പോ ളങ്ങാടിത്തോലിയങ്ങമ്മയോടായ്. എപ്പൊഴേ ഞങ്ങളെ കൈ വെടിഞ്ഞു കണ്ണൻ അപ്പൊഴേ ഞങ്ങളോ നിന്നടിയാർ ഞങ്ങളെക്കൊണ്ടിനി വേണ്ടതു ചെയ്താലും ഇങ്ങനെ നിന്നു *മുഷിക്കവേണ്ട.
കോഴപൂണ്ടിങ്ങനെ കേഴുന്ന നേരത്തു കോകിലനാദത്തെക്കേട്ടു ചൊന്നാർ: “മാകന്ദംതന്നുടെതേനുണ്ടു മെല്ലവേ. മാഴ്കാതെ കൂകുന്ന കോകിലമേ! കണ്ണനും ഞങ്ങളും കൂടിക്കലർന്നു പ- ണ്ടുള്ളമിണങ്ങിക്കളിക്കും നേരം പഞ്ചമരാഗത്തെപ്പാടുന്ന നീയെന്തു
1178നഞ്ചു നിറയ്ക്കുന്നുതെൻ ചെവിയിൽ. "
പൂക്കൾവിരിഞ്ഞവ നോക്കുന്ന നേരത്തു നോക്കരുതാഞ്ഞിട്ടു ചൊന്നാർ പിന്നെ
“മുല്ലപ്പൂ മല്ലികപ്പൂവെല്ലാ മെന്തയോ ചൊല്ലുവിൻ തീക്കനലാ യതിപ്പോൾ തുമകലർന്നൊരു വണ്ടിണ്ട കണ്ടാലും ധൂമമായ് നിന്നങ്ങെഴു ന്നതിപ്പോൾ.” ചൊല്ലിനാരെന്നതു കേട്ടൊ രുനേരത്തു മെല്ലവേ കാനനദേവത മാർ: “പാലിക്കുമീശൻവിരുദ്ധനായ് നില്ക്കുമ്പോൾ പാലും വിഷംതന്നെയായി ക്കൂടും, പാരാതെനിന്നവർ പാലിച്ചു പോരുമ്പോൾ പാലായിമേവുമക്കാകോളവും
അങ്ങനെയുള്ളാന്നുദൈവത്തിൻ വൈഭവ- മെങ്ങും തടുക്കാവൊന്നല്ല ചൊല്ലാം.” പൂന്തെന്നലേറ്റേറ്റുതാന്തമാരായുള്ള കാന്തമാർ പിന്നെയുംചൊന്നാരപ്പോ ൾ: “തെന്നലായുള്ളാരുവാരണവീരനെ വന്നതുകണ്ടാലുമെല്ലാരുമേ ചന്ദനമീടിന കുന്നിന്മേൽ നിന്നുള്ള നന്മരമെല്ലാമേചേർന്നുരുമ്മി നന്മണമാകുന്നവന്മദംകൊണ്ടുള്ളിൽ ചെമ്മേ നിറഞ്ഞുവഴിഞ്ഞു പിന്നെ
പൊയ്കകൾതോറുമിറങ്ങിക്കളിക്കയാൽ നീർകലർന്നുള്ളാരു മെയ്യുമായി. മണ്ടിനടന്നൊരു വണ്ടിണ്ട ചൂഴവും കണ്ടാലും മാനിച്ചുപാടി പ്പാടി പാപനായുള്ളാരുപൂബാണൻചൊല്ലാലെ പാന്ഥന്മാരായോരെക്കൊന്നുകൊണ് മന്ദമന്ദം നടന്നിങ്ങവൻ വന്നിട്ടു മാഴ്‌കിത്തളർന്നുള്ളോരെങ്ങൾമെയ്യിൽ "വമ്പിലണഞ്ഞവനേറെപ്പൊരുന്നയ്യോ കമ്പംവരുത്തുമാറുള്ളിലെങ്ങും ആരുമൊരുത്തർചെറുക്കുന്നോരില്ലയോ പാരം തളർന്നു വശം കെടുന്നു. "
എന്നതു കേട്ടൊരു നേരത്തു ചൊല്ലിനാർ വല്ലവിമാരോടു മാനിനിമാർ: “ഈ വന്ന വാരണന്തന്നെ യടക്കുവാൻ ആവോരില്ലാരുമീ ഞങ്ങളിലോ, ആയിരമാനകളൂക്കുതിരണ്ടുള്ളാ രാനയുണ്ടല്ലൊയക്കംസൻവീട്ടിൽ ആരിന്നവൻമദത്തെയടക്കുവാൻ പോരുവോരുള്ളതിപ്പാരിലോർത്താൽ
മുറ്റുമവന്നേചെറുക്കാവുതിന്നിപ്പോൾ മറ്റാരും വന്നുചെറുപ്പോ രില്ലേ ചൂടുതഴച്ചുപൊറുക്കരുതായുന്നു, കേടു വരുന്നുണ്ടിന്നമ്മ മാരേ!” എന്നതു കേട്ടിട്ടു പിന്നെയും ചൊല്ലിനാർ നിന്നൊരുകാനനദേവതമാർ: “തിങ്കളെ നോക്കുവിൻ മങ്കമാരേ! നിങ്ങൾ കൺകുളുർത്തീടുമേ കണ്ടതോറും എന്നതുകേട്ടുടൻ തിങ്കളെ നോക്കിനാർ എല്ലാരും മെല്ലവേ വല്ലവിമാർ
ശ്യംഗാരംതന്നുടെജീവനായ് നിന്നൊരു മംഗലനാകിയതിങ്കൾതന്നെ. കണ്ടാരുനേരത്തുകാമത്തീയുള്ളിലെ കത്തിത്തുടങ്ങികണക്കിലേറ്റം മാരമാലുള്ളത്തിൽചേരുമന്നാരിമാർ പാരം തളർന്നുപറഞ്ഞാരപ്പോൾ: “നട്ടുച്ചനേരത്തു പെട്ടൊരു വെയ്ലേറ്റു ചുട്ടുപൊരിഞ്ഞങ്ങിരിക്കും നേരം ചൂടു തളർത്തുവാൻതീക്കുഴിതന്നിലേ ചാടിനാൽ ചൂടുതളർത്താമോതാൻ?
മാപാപിയാകിനതിങ്കളിന്നെങ്ങളെ ക്കോപിച്ചുകൊല്ലുന്നോനെന്നുവന്നു നേരിട്ടുനിന്നവൻ വന്മദം പോക്കുവാൻ
പാരിടം തന്നിലിന്നാരുമില്ലേ.
രാഹുവിൻകണ്ഠമോ നാരായണൻ പണ്ടെ നേരെതറിച്ചുകളഞ്ഞാണല്ലൊ.
വാരിധി പണ്ടു കടഞ്ഞൊരു നേരത്തു ബാഡവപാവകൻതങ്കൽ നിന്നു സാരമായുള്ളാരു പിണ്ഡമെഴുന്നിവൻ വാരുറ്റ മണ്ഡലമായിപ്പിന്നെ മറ്റെങ്ങുമാർക്കും പൊറുക്കരുതാഞ്ഞിട്ടു കറ്റച്ചെടയോന്താനന്നുടനെ ക്രൂരമായുള്ളാരു കാളകൂടത്തെയും ഘോരനായുള്ളാരു തിങ്കളെയും മേളമെഴുന്ന കഴുത്തിലും ഗംഗതൻ 'ഓളംതുളുമ്പുന്ന മൗലിയിലും ചേണുറ്റെഴുന്നൊരു ഭൂഷണമായിട്ടു ചെവ്വോടുനിന്നു ധരിച്ചുകൊണ്ടു ദീധിതിമാലയാം ജ്വാലകളേറ്റേറ്റു ലോകങ്ങളെല്ലാമെ വെന്തനേരം ശ്വേതിമപൂണ്ടാരു ഭൂതിപോയെങ്ങുമെ മീതെ പരന്നു ചമഞ്ഞതല്ലോ വെണ്മതിരണ്ട നിലാവായിനിന്നിട്ടു ചെമ്മേ നിറഞ്ഞങ്ങും കണ്ടതിപ്പോൾ നീലമായ് നിന്നവന്മേനിയിൽ കണ്ടതോ ചാലക്കളങ്കമല്ലെന്നു ചൊല്ലാം. ക്ഷ്വോളമിയന്നൊരു കാളഭുജംഗത്തെ ലാളിച്ചുവച്ചതിക്കാണായതേ, തങ്കരംകൊണ്ടുടനെന്നതുകൊണ്ടല്ലൊ എങ്കൽ വിഷംതന്നേ തൂകുന്നിപ്പോൾ തീപ്പൊരിതന്നെ വിഴുങ്ങിച്ചകോരങ്ങൾ 'സാധിച്ചുനിന്നുതേ പണ്ടുപണ്ടേ,
തീക്ഷ്ണത പൂണ്ട നിലാവിനെയല്ലായ്കിൽ
വായ്ക്കൊണ്ടു നിൽക്കുമാറെങ്ങനേ താൻ ? മാപാപിത്തിങ്കൾ മറയുന്നോനല്ലെന്നും മാപാപമെന്തിനിച്ചെയ്തയ്യാ!” തങ്ങളിലിങ്ങനെ നിന്നു പറഞ്ഞവർ തിങ്കളോടായിപ്പറഞ്ഞാൽ പിന്നെ: “രാഹു കാൺ വന്നതാ നിന്നെ വിഴുങ്ങുവാനോടിമറഞ്ഞുകൊൾ തിങ്കളേ! നീ പൊയ്യല്ല ഞങ്ങളിന്നിന്നോടു ചൊന്നതു മെയ്യന്നുതന്നെ നീ തേറിനാലും
മുക്കണ്ണൻമൗലിയിൽ നില്ക്കുന്ന നിന്നുടെ മുഗ്ധനായുള്ളോരു പൈതൽതന്നെ. സർപ്പങ്ങളാലൊന്നു ചെന്നു വിഴുങ്ങീത- ങ്ങിപ്പൊളെന്നുണ്ടാരു വാർത്തകേട്ടു. വേഗത്തിൽ ചെന്നു നിപൈതലേ വീണ്ടുകൊൾ നാഗത്തിൻ വായിൽ നിന്നായവണ്ണം, മൈക്കണ്ണിതന്നുടെതെക്കൊങ്ക പുൽകുമ്പോൾ മുക്കണ്ണരേതുമറികയില്ലേ
പന്നഗവായിലെപ്പെതലേ മീണ്ടുകൊൾ പിന്നെയുമാമല്ലൊ ഞങ്ങളോട് കാച്ചൽപിണഞ്ഞുള്ളോ രെങ്ങൾമേലിങ്ങനെ തീച്ചൊരിഞ്ഞാലുമിന്നായവണ്ണം. പിന്നെയുംഞങ്ങളെക്കൊൽകന്നിയില്ലേതും തിന്നുന്നതുണ്ടോ ചൊൽ തിങ്കളേ! നീ.” പേടിപറഞ്ഞാരൊട്ടിങ്ങനെ തിങ്കളെ,
പേ പറഞ്ഞാർ പിന്നെയായവണ്ണം
സങ്കടമാണ്ടുള്ളമങ്കമാരിങ്ങനെ തിങ്കളെനോക്കിപ്പറഞ്ഞനേരം
കാളിന്ദിനീരിൽനിഴലിച്ചുകാണായി മേളമെഴുന്നൊരുതിങ്കൾതന്നെ. ആപന്നമാരായഗോപികമാരെല്ലാം കോപിച്ചുനിന്നുടനെന്നനേരം പാറകൾകൊണ്ടങ്ങെറിഞ്ഞു തുടങ്ങിനാർ പാരമന്നീരിലെത്തിങ്കൾതന്നെ. കണ്ണാടിതന്നിലുംകാണായി തിങ്കളെ ക്കണ്ണാടിതന്നെയുമെന്നനേരം കല്ലുമെടുത്തുടൻകുത്തിത്തുടങ്ങിനാർ പല്ലും കടിച്ചുള്ളകോപത്താലെ
ഇങ്ങനെയോരോരോവേലകൾ ചെയ്തതാരെ മന്മഥമാൽ കൊണ്ടു മൂടുകയാൽ. “കാരുണ്യമൂർത്തി നുറുങ്ങേറിപ്പോകുന്നു കാരുണ്യമുണ്ടാവാൻ കാലമായി” കാർമ്മുകിൽവർണ്ണനോടിങ്ങനെ ചൊല്ലീട്ടു കാനനദേവതമാരെല്ലാരും കാമിനിമാരെല്ലാംകാണവെ ചേണുറ്റ കാനനം തന്നിൽമറഞ്ഞു കൊണ്ടാർ.
അമ്മമാരായുള്ളദേവതമാരെല്ലാം ചെമ്മേ മറഞ്ഞങ്ങു പോയനേരം
ദീനതപൂണ്ടുള്ളാരാനായമാതര ക്കാനനംതന്നിലിരുന്നെല്ലാരും ആയർകോന്തന്നെപ്പുകണ്ണങ്ങു പാടിനാർ മായം *“കളഞ്ഞപ്പൊളായവണ്ണം: “കാർവ്വർണ്ണ കണ്ണ! കടൽവർണ്ണ! കാണയ്യോ കാരുണ്യമാണ്ടോനേ! കാരണനേ! എങ്ങളിലുള്ളാരുകാരുണ്യമിന്നിപ്പോൾ എങ്ങാനുംപോയിതറിഞ്ഞായോ നീ "കാർവർണ്ണന്തന്നുടെ മാനസമിന്നിന്നു കാരുണ്യമില്ലാതെയായിതല്ലൊ'
മാലോകരെല്ലാരും നിന്നെക്കൊണ്ടിങ്ങനെ ചാലപ്പറയുമാറാക്കൊല്ലാതെ, അണ്ണാന്നുനിന്നുകൊണ്ടാകാശം നോക്കീട്ടു കണ്ണുനീരോലോലെ മേലെ മേലെ. കേണുകിടക്കുന്നവേഴാമ്പൽ പോലെയായ് വീണുമറുകുന്നുതെങ്ങളയോ നീരോടുവേറായിപ്പാഴ്പ്പറമ്പേറീട്ടു നീന്തുന്നമീനങ്ങളെന്നപോലെ കണ്ടാലുമെങ്ങളുഴയ്ക്കുന്നതിങ്ങനെ മണ്ടിവരേണമേകൊണ്ടൽവർണ്ണ! നിന്നുടെ ദാസിമാരായുള്ള ഞങ്ങളെ വില്ലാലെ തല്ലുന്നേൻ മുല്ലബാണൻ, പോരായ്മയിന്നതിലേതുമേയില്ലയോ വീരനായുള്ളനിന്നുള്ളിലിപ്പോൾ എന്തെന്റെ കണ്ണ! നീ പോയതിങ്കാരണ- മേതുമേ ഞങ്ങൾക്കു തോന്നീതില്ലേ., ഏറ്റം തെളിഞ്ഞു കളിക്കുന്ന നേരത്തു ചീറ്റമുണ്ടാവാനോ ഞായമില്ലേ. കോപം കൊണ്ടല്ലല്ലീമെല്ലെ മറഞ്ഞു നീ താപത്തെത്തൂകുന്നുതെങ്ങളുള്ളിൽ
കോപത്തിന്നേതുമേ ഞായമില്ലോർക്കുമ്പോ ളാപത്തിൻകാലമിതെന്നേ വേണ്ടു. രക്ഷിച്ചുപോരുന്ന നീയിന്നു ഞങ്ങളെ ഭക്ഷിക്കു മാറല്ലോവന്നുതിപ്പോൾ
പോരായ്മഞങ്ങളിലേതാനുമുണ്ടെങ്കിൽ പാരാതെ വല്ലായ്മചൊല്ലാമല്ലൊ, ചുറ്റത്തിലിങ്ങനെ ചേർന്നു കളിക്കുമ്പോൾ മറ്റേതുമില്ലെന്നു ചൊല്ലാം ചെമ്മേ. തുമതിരണ്ടനിന്നോമൽമുഖം തന്നെ ക്കാമിച്ചു നോക്കിയിരിക്കുന്നേരം
എന്നുടെ കണ്ണിമ തങ്ങളിൽ കൂടി തൊ എങ്കിൽ നുറുങ്ങു'വെറുത്താലും നീ. കാലികൾപിന്നാലെ കാലം പുലരുമ്പോൾ ബാലകന്മാരുമായ്പോകും നേരം പിന്നാലെ വന്നെങ്ങൾനിന്നുടെ പൂമേനി തന്നിലെനോക്കിക്കൊതിക്കും നേരം
കാടുമറഞ്ഞങ്ങുപോമ്മുമ്പേ നിമ്പിമ്പേ ചാടുന്നകണ്ണുമടങ്ങീതോതാൻ നേരറ്റകാന്തി കലർന്നൊരു നീ മെല്ലെ - ച്ചാരത്തുവന്നുനിന്നെങ്ങൾ മെയ്മേൽ
കോമളക്കൈകൊണ്ടു തൊട്ടൊരുനേരത്തു കോൾമയിർക്കൊള്ളാതെയുണ്ടോ കണ്ടു? അമ്പോടു നമ്മിൽ തഴുകുന്ന നേരത്തു മുമ്പിലെൻകൈയ്ക്കളയഞ്ഞുതോ താൻ! നന്മയിൽ നമ്മിലേചുംബിക്കും നേരത്തു നിന്മുഖമിങ്ങേറെവന്നുതോ താൻ?” പ്രേമം നിറഞ്ഞുവഴിഞ്ഞുള്ള വാക്കുകൾ കാമുകനോടുപറഞ്ഞിങ്ങനെ കോപം കൊണ്ടല്ലെന്നു സാധിച്ചു നമ്മുടെ പാപമേ കാരണം എന്നു ചൊല്ലി
കീഴിൽ കഴിഞ്ഞുള്ള 'പാഴമയോരോന്നേ കീർത്തിച്ചു പാടിനാർ വേറെ വേറെ. “ആമ്പാടിതന്നിൽനിന്നിന്നാളൊരുനാൾ നാം അന്തിമയക്കിലിരുന്നു മെല്ലെ പൂഞ്ചേലകിഞ്ചിലയച്ചുചമച്ചു നീ കാഞ്ചിയുള്ളേടം തലോടും നേരം അമ്മ വരുന്നതു കണ്ടുടൻ ചൊല്ലിനാൻ സമ്മതിയായൊരു നന്മാഴി നീ ഇല്ലാതതിന്നിവളെന്നെപ്പറയുന്നോൾ വല്ലായ്മ ഞാനേതും ചെയ്തതില്ലേ.
“വെണ്ണ കവർന്നു നീയെന്നെന്നെച്ചൊല്ലിനോ- ളിന്നിവൾപോകൊല്ലാ'യെന്നു ചൊല്ലി ചേലത്തലയുംമുറുക്കിപ്പിടിച്ചിട്ടു വേലപ്പെൺകാന്തൻതന്നാണ ചൊല്ലി കണ്ണുനീർ കാട്ടിന നിങ്കളവോർക്കുമ്പോൾ തിണ്ണംനടുങ്ങുന്നൂതുള്ളമിപ്പോൾ.
ആറ്റിൽകുളിക്കേണമെന്നങ്ങു നാമന്നാൾ പോറ്റീ പറഞ്ഞാഞ്ഞു പോയ നേരം തെറ്റെന്നുചെല്ലാഞ്ഞുപേടിച്ചുകൊണ്ടമ്മ പെട്ടെന്നു പോന്നങ്ങു വന്നനേരം
ഏറ്റമുഴറ്റോടുചൊല്ലിനാനല്ലൊ നീ തേറ്റംവരുംവണ്ണമമ്മയ്ക്കപ്പോൾ "വേദന വന്നതു കേളമേ! ചെമ്മേ നീ പൈതലായുള്ളൊരുകോൾമുതല പെട്ടെന്നു വന്നിവൾ മേനിയിൽ ചേർന്നിട്ടു തിട്ടതിയാക്കികണക്കിലേറ്റം. അമ്മിഞ്ഞിമേലുംകഴുത്തിലും കാണമ്മേ! പുൺപെട്ടുമാഴ്കുന്നതീയഗതി. കണ്ണിണ കണ്ടാലുംമാഴ്കിച്ചമഞ്ഞതു തിണ്ണം തളർന്നുതേമേനിയെല്ലാം.
കോഴ*പൂണ്ടിന്നും നുറുങ്ങുവിറയ്ക്കുന്നു കോൾമയിർക്കൊണ്ടതു പോയില്ലിന്നും നീളത്തിലുള്ളാരു വീർപ്പിനെക്കണ്ടാലും ആലസ്യമേതുമേ പോയിതില്ലേ. മാലോകരെല്ലാമിറങ്ങും നിലംവിട്ടു മാപാപിയിങ്ങന്നെക്കൊണ്ടുപോന്നാൾ പേടിച്ചു ഞാനുംവശംകെട്ടു മായ്ക്കുന്നു പേയായിപ്പോകുന്നു വാർത്തയെല്ലാം ആരാനുമിങ്ങു വരുന്നവരുണ്ടോയെ ന്നാരാഞ്ഞുനോക്കിയിരുന്നേൻ ഞാനോ.
നീയിങ്ങു നോക്കി വരുന്നതു കണ്ടല്ലൊ പോയങ്ങുനീങ്ങീതപ്പാഴനിപ്പോൾ. ' അയ്യോ എന്നമ്മയ്ക്കു തോന്നുമാറുള്ളത്തിൽ പൊയ്യായിച്ചോന്നമൊഴികൾകൊണ്ടേ
തേറ്റം വരുത്തിയ നിങ്കളവോർക്കുമ്പോൾ ഏറ്റംനടുങ്ങുന്നുതുള്ളമയ്യോ.
ഇങ്ങനെ നിന്നുടെ ലീലകളോർക്കുമ്പോൾ എങ്ങനെ ഞങ്ങൾ പൊറുപ്പൂതിപ്പോൾ? മേളമായന്തിക്കുകോലക്കുഴലൂതി- ക്കാലികൾപിന്നാലെ നീ വരുമ്പോൾ
മുട്ടെവരുന്നതുപാർക്കരുതാഞ്ഞിട്ട- ങ്ങോട്ടേടംവന്നല്ലോഞങ്ങൾ കാണൂ ഇങ്ങനെ നിന്മുഖം കാണാതെയിന്നിപ്പോൾ ഏങ്ങൾപൊറുക്കുമെന്നോർക്കവേണ്ട. വല്ലികൾ നല്ലവയുണ്ടിങ്ങു ചൂഴവും നല്ലമരങ്ങളുമുണ്ടരികെ; അല്ലലെപ്പോക്കുവാനാരാഞ്ഞുപോകേണ്ട- തില്ലെങ്ങൾക്കെന്നതും തേറിനാലും. ആരെ നിനച്ചെങ്ങൾ ജീവിച്ചു കൊൾവൂ തെ- ന്നാരോമൽ കാന്താ! നീ കൈവെടിഞ്ഞാൽ?
അച്ഛനുമമ്മയുംകൂടിപ്പിറന്നോരും ഇച്ഛയിൽ മേവിനകാന്തന്മാരും മെച്ചമേ ഞങ്ങളെ കൈവെടിഞ്ഞൂ ഞങ്ങൾ ഇച്ഛയല്ലാതതു ചെയ്കയാ ലേ.. അച്ഛനായിനിന്നതുമമ്മയായ് നിന്നതും നിശ്ചലനാകിനനീതാനത്രേ നീയിന്നുഞങ്ങളെക്കൈവൈടിഞ്ഞായാകിൽ പോരൊല്ലായെന്നുമിക്കാലമിപ്പോൾ നിങ്കഴൽപങ്കജംതന്നോടു വേർപെട്ട സങ്കടംമേന്മേലെപൊങ്ങുമെങ്ങൾ
നിങ്കനിവില്ലായ്കിലെങ്ങനെ ജീവിപ്പു പങ്കജലോചനാതമ്പുരാന! ആപത്തുവന്നവയോരോന്നേ പോക്കീട്ടു 'പാലിച്ചായല്ലോ നീ പണ്ടു നമ്മെ. പാതിരാനേരത്തികാട്ടിലെറിഞ്ഞേച്ചു നാഥ! നീ പോകാതെ നമ്മയിപ്പോൾ ചെന്തളിർപോലെ പതുത്തുള്ള നിമ്പാദം ചന്തത്തിൽമെല്ലെന്നെടുത്തു ഞങ്ങൾ കൊങ്കയിൽചേർക്കുമ്പോൾ വാടുമെന്നിങ്ങനെ ശങ്കിച്ചുചേർക്കയില്ലെന്നുമേതാൻ
വയ്പോടു ഞങ്ങൾ മുകയ്ക്കുന്ന നേരത്തു വീർപ്പുകളേല്ക്കുമ്പോൾ വാടുമല്ലൊ
അപ്പാദം കൊണ്ടല്ലൊ കല്ലിലും മുള്ളിലും ഇപ്പോൾ നടക്കുന്നു നീളെ നീയോ നിങ്കാലിലല്ലേതും മുള്ളു തറയ്ക്കുന്നു സങ്കടമാണ്ടുള്ളാരെങ്ങളുള്ളിൽ. പങ്കജം ശംഖുകളാകിന രേഖകൾ തങ്കൽ വിളങ്ങിനനിമ്പാദങ്ങൾ കൊങ്കകൾ രണ്ടിലും കൊണ്ടെന്നുചേർത്തങ്ങൾ സങ്കടംപോക്കണം തമ്പുരാനേ!
നന്മാഴിയാകിനനന്മധുകൊണ്ടു നീ ചെമ്മ വെളിച്ചത്തു വന്നുടനെ നോറ്റുകിടക്കുന്നൊരെങ്ങൾചെവികളിൽ പോറ്റീനിറയ്ക്കേണമേറ്റമേറ്റം ചിത്തത്തിലെങ്ങൾക്കു ചേതംവരുംവണ്ണം കത്തുന്ന കാമക്കൊടുന്തീതന്നെ നേരറ്റചോരിവാതന്നുടെ തേൻകൊണ്ടു കോരിച്ചൊരിഞ്ഞു തളർത്തണമേ. എങ്ങാനുംപോകുമ്പോളെങ്ങളെ നോക്കീട്ടു പുഞ്ചിരിതൂകി നീ നിന്നതെല്ലാം.
ദീർഘമായ് വീർത്തുവീർത്തോർക്കുന്നുതെങ്ങളോ മേൽക്കണ്ണുമിട്ടിപ്പോളായവണ്ണം അങ്ങിനിച്ചെല്ലുമ്പോളെങ്ങളെയെല്ലാരു മിങ്ങിനിപ്പോരൊല്ലായെന്മരല്ലോ ആരിനിഞങ്ങളെപ്പാലിപ്പോരുള്ളതെൻ ആരോമൽകാന്താ നീ കൈവെടിഞ്ഞാൽ? നീയെന്നിയാരുള്ളതെങ്ങൾക്കങ്ങോർക്കുമ്പോൾ ആയർകോനായിന്ന തമ്പുരാനേ! എങ്ങളെക്കൊണ്ടിരിക്കേഴിക്കയൊല്ലാതെ ചങ്ങാതമായ് മുമ്പിൽ കാണണമേ.
ഇങ്ങനെ നിന്നുടനമ്പോടു നാരിമാർ പൊങ്ങിനവേദനപൂണ്ടു ചെമ്മേ ഉച്ചത്തിലെല്ലാരുമൊച്ചകൊള്ളുംവണ്ണം മെച്ചമേ കേണുതുടങ്ങിനാരേ മാറിലെഴുന്നൊരു ചൂടില്ലയാഞ്ഞാകിൽ മാറാതെ വീണാരു കണ്ണുനീരാൽ നീറുമന്നാരിമാർ നിന്നൊരു കാനനം 1498 ആറായിപ്പോയിതു മെല്ലെമെല്ലെ.