കേരളോല്പത്തി/തമ്പുരാക്കന്മാരുടെ കാലം/വള്ളുവകോനോതിരിയെ ജയിച്ചതു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേരളോല്പത്തി
വള്ളുവകോനോതിരിയെ ജയിച്ചതു
കേരളോല്പത്തി

[ 94 ]

൩. വള്ളുവകോനോതിരിയെ ജയിച്ചതു.


കൊല്ക്കുന്നത്തു ശിവാങ്ങൾ (ശിവയോഗികൾ ശിവമയൻ) എന്ന സന്യാസിയുടെ അരുളപ്പാടാൽ തളിയിൽ കർമ്മദാനങ്ങൾ ചെയ്തു, ബ്രാഹ്മണരുടെ അനുഗ്രഹത്തോടും കൂടി തളിയും സങ്കേതവും രക്ഷിച്ചു, മക്കത്ത് കപ്പൽ വെപ്പിച്ചു, തിരുനാവായി മണപ്പുറത്ത് നിന്ന് മഹാ മകവേല രക്ഷിച്ചു നടത്തുവാൻ കല്പിച്ച (ആറങ്ങൊട്ടു സ്വരൂപത്തെ വെട്ടി ജയിച്ചു നെടിയിരിപ്പിൽ സ്വരൂപം അടക്കി നടത്തി) വള്ളുവകോനാതിരി രാജാവിനെ നീക്കം ചെയ്തു, നേരും ന്യായവും നടത്തി, ൧൭ നാടും അടക്കി, ൧൮ കോട്ടപ്പടിയും അടുപ്പിച്ചു, അങ്ങിനെ ഇരിക്കുന്നു നെടുവിരിപ്പിൽ സ്വരൂപം.

മസ്ക്കിയത്ത ദ്വീപിങ്കൽ ഇരുവർ പുത്രന്മാർ ജനിച്ചുണ്ടായി, ഒരു ബാപ്പയ്ക്ക് പിറന്നവർ ഇടഞ്ഞപ്പോഴെ അവരുടെ ബാപ്പാ മൂത്തവനോട് പറഞ്ഞു "നിങ്ങൾ തമ്മിൽ മത്സരിച്ചു മറ്റെയവൻ നിന്നെ വധിക്കും; എൻറെ ശേഷത്തിങ്കൽ അതുകൊണ്ട് നിങ്ങൾ ഇരുവരും ഇവിടെ ഇരിക്കേണ്ടാ. നീ വല്ല ദ്വീപാന്തര [ 95 ] ത്തിങ്കൽ പോയി, നിന്റേടം കഴിക്ക അത്രെ നിണക്ക് നല്ലതു. അതിന്നു നിണക്ക് പൊറുപ്പാൻ മാത്രം പൊന്നു തരുന്നുണ്ടു എന്നു പറഞ്ഞു, ഒരു കപ്പലിൽ പിടിപ്പതു ദ്രവ്യം കൊടുത്തു അവനെ അയച്ചു. അവൻ അനേകം രാജ്യങ്ങളിൽ ചെന്നു, അവിടവിടെ വാഴും രാജാക്കന്മാരെ കണ്ടു, തിരുമുല്ക്കാഴ്ച വെച്ചാൻ. അതൊ എന്തെല്ലാം കാഴ്ചവെച്ചു, അച്ചാറു പൂശി പെട്ടിയിൽ പൊന്നും വെച്ചടച്ചു, അച്ചാറെന്നു പറഞ്ഞ് വെക്കും. അങ്ങിനെ വെപ്പാൻ കാരണം: അവരവരുടെ നേരും നേരുകേടും തിരിച്ചറിഞ്ഞ് വിശ്വസിപ്പാനായിട്ട് (നേരുള്ളിടത്ത് തനിക്കിരിപ്പാൻ) അവരവരെ പരീക്ഷിപ്പാൻ തന്നെ ഇങ്ങിനെ വെച്ചു കണ്ടതു. രാജാക്കൾ ആരും അതിനു നേരെ പറഞ്ഞില്ല. പിന്നെ പൂന്തുറക്കോനെ കണ്ടു വെച്ചവാറെ, പറഞ്ഞു, ഇതാ ഇതു നിന്നോടു പകർന്നു പോയി ഇതച്ചാറല്ല, സ്വർണ്ണം (ആകുന്നു) "എന്നു പറഞ്ഞവാറെ, വിശ്വസിപ്പാൻ നന്നു" എന്നു വന്നു ബോധിക്കയും ചെയ്തു. ഇങ്ങിനെ കോഴിക്കോട്ടെ കോയ (കൊശ) വന്ന പ്രകാരം. ഒരു നാൾ വില്വമംഗലത്തു ശിവാങ്ങൾ (ശിവമയന്മാർ) വടക്ക് നിന്നു രാമേശ്വരത്തിന്നാമാറ് എഴുന്നെള്ളുമ്പോൾ, കോഴിക്കോട്ട് തളിയിൽ പൂന്തുറക്കൊൻ തന്റെ വർത്തമാനം കേൾപ്പിച്ച നേരം ശിവാങ്ങൾ അരുളിച്ചെയ്തു, "ൟ സ്ഥലത്തിന്നും ൟ സ്വരൂപത്തിന്നും വരുന്നോരനർത്ഥം പോവാനായ്ക്കൊണ്ട് ദാനധർമ്മാദികളും ൟശ്വരസേവകളും ചെയ്യിപ്പിക്കയും വേണം" എന്നാറെ, "അതൊ എങ്ങിനെ" എന്നും "എന്തെല്ലാം വേണ്ടുവത്" എന്നും ഉണർത്തിച്ച [ 96 ] വാറെ, ശിവാങ്ങൾ അരുളിച്ചെയ്തു: "ദാനമാകുന്നതു ൟ ക്ഷേത്രത്തിങ്കൽ ആണ്ടൊന്നിന്നു തുലാമാസത്തിൽ രേവതി തുടങ്ങി ൭ ദിവസം എത്തിയ ജനത്തിന്നു (സദ്യ) ഭക്ഷണവും കൊടുത്തു, നൂറ്റൊന്നു സ്മാർത്തന്മാർക്ക് ൧0൧ പണം കെട്ടി ദാനം ചെയ്തു, തുലാഭാരം, ഹിരണ്യഗർഭം, മഹാമൃത്യുഞ്ജയം, പറക്കുംകൂത്തു, കൂടിയാട്ടം, ഭാരതം വായിപ്പിക്ക എന്നിങ്ങിനെ രാജാക്കന്മാർക്കായിട്ടുള്ള ക്രിയകളും വലുതായ ഗണപതി ഹോമവും ഭഗവതി സേവയും ഇവ ഒക്കയും കഴിപ്പിച്ചു. താന്താൻ പരിപാലിക്കേണ്ടുന്നതും ഇങ്ങും അടക്കിയതും കുതം ഇല്ലാഞ്ഞ കൂടം വീഴുന്നതും അടക്കി രക്ഷിച്ചു. അവിടവിടെ പൂജാനിവേദ്യാദികളും വഴിപോലെ കഴിപ്പിച്ചു ***** **** ******** എന്നരുളിച്ചെയ്തു. അപ്പോൾ, അങ്ങോട്ടുണർത്തിച്ചു, അതിന്നു ദ്രവ്യം ഇല്ല" എന്ന കേട്ടവാറെ, അതിന്നേതും വേണ്ടതില്ല, കടം വാങ്ങിച്ചെയ്തുകൊള്ളുമ്പോൾ നിനയാത്ത ( നേരം) മുതൽ തനിക്കുണ്ടായ്‌വരും; പിന്നെ കണക്ക് എഴുതി ചിലവിട്ടു കൊൾക. നിത്യദാനവും വയറു വഴികയും സ്വർണ്ണലേപനവും ചെയ്തിരിക്ക എന്നാൽ ശ്രീ നിൽക്കും. ശ്രീ മദം ഏറിവരികിൽ ശ്രീ വിളിപ്പിക്കാം "മുന്നിൽ തളിപ്പിക്കാം എച്ചിൽ പാത്രത്തിൽ" എന്നിങ്ങനെ സ്വരൂപമര്യാദകളും കല്പിച്ചു, അനുഗ്രഹിച്ചു മഹാ സന്യാസി, അക്കാലം വിശ്വാസത്തോട് അങ്ങിനെ ചെയ്തു തുടങ്ങി. അന്നീവന്നവൻ (ചോനകൻ) വളരെ പൊന്നും കൊടുത്തു ൟ സ്വരൂപത്തിങ്കൽ വിശ്വാസത്തോട് വീടെടുത്തു, അവിടെ ഇരിക്കും കാലം, കർക്കടകവ്യാഴം കുംഭമാസത്തിൽ [ 97 ] ഉണ്ടല്ലോ മഹാമകം; അന്നാൾ തിരുനാവായി പെരാറ്റിൽ തീർത്ഥം ; അവിടെ ൟ കേരളത്തിങ്കൽ ചൊവരക്കൂറ്റിലുള്ള രാജാക്കന്മാർക്ക് നിലപാടും സ്ഥാനമാനങ്ങളുമുണ്ടല്ലോ. അതിനെ കാണ്മാൻ കോയ പുറപ്പെട്ടു, രാജാവിനെ കേൾപിച്ചു, മഹാ മകവും കണ്ടു വരികയും ചെയ്തു. "എങ്ങനെ" എന്നവാറേ, "ൟ മഹാമകത്തിന്നു ദിവ്യതീർത്ഥം ഒഴുകുക എന്നിയെ മറ്റെന്തെല്ലാം അലങ്കാരം ഉള്ളു" എന്നരുളിചെയ്തവാറെ, "അവിടെ ഉള്ള അലങ്കാരാധികൾ ഒക്കവെ അറിയിച്ചു എന്നല്ല; ൟ സ്ഥലങ്ങൾ ഒക്കവെ നമ്മുടെ സ്വരൂപത്തിങ്കൽ അത്രെ വിധി ആകുന്നത്" എന്നുണർത്തിച്ചവാറെ അരുളിചെയ്തു മഹാ രാജാവ്. "അതിന്നു നമ്മാൽ കർത്തവ്യമില്ല" എന്നു കേട്ടാവാറെ, പറഞ്ഞു; ൟ സ്ഥാനം ഇങ്ങു വേണം എന്നു വരികിൽ അടിയെൻ പിടിച്ചടക്കി തരുന്നുണ്ട് എന്നു കേട്ടുവാറെ പൂന്തുറക്കൊൻ. "എങ്കിൽ നിന്നെ വലത്തു ഭാഗത്ത്‌ നിർത്തിടുന്നുണ്ട് എന്നു കേട്ടപ്പോൾ, അവൻ കടലിലൂടെയും മറ്റുള്ളവർ കരയൂടെയും തെക്കോട്ടെക്ക് പട കൂടി ജയിച്ചു ഓരൊരൊ നാടും നഗരങ്ങളും ഗ്രാമങ്ങളും ക്ഷേത്രങ്ങളും അടക്കിക്കൊണ്ട് വ്യാഴവട്ടം തികയും പോഴെക്ക് തിരുനാവായിൽ എത്തി ഇരിക്കുന്നു (ആ സ്ഥാനങ്ങളും അടക്കി,) അവനന്നു മികവിനാലെ കമ്പവെടിയും കല്പലയും (കപ്പലോട്ടവും? തീർത്തു, പണ്ടാരും കണ്ടിട്ടില്ലാത്ത വിശേഷം എന്നെക്കും കുറവു വരാതെ ഇരിപ്പാൻ മുതലുമ് വെച്ചു, "അങ്ങു കോഴിക്കോട്ട് കോയ" എന്നു പേരും വിളിച്ചു, അനേകം സ്ഥാനങ്ങളും കൊടുത്തു, വലഭാഗത്തു നിർത്തുകയും ചെയ്തു. അതുപോലെ [ 98 ] പ്രതിയോഗി ഇല്ല എന്നു ശംഖും കുടയും പിടിച്ചു ശാന്തസ്സ്വാമിയെ അരികെ നിർത്തിക്കുന്നു. അന്നു ചോവരക്കൂറ്റിൽ ഉള്ള സ്ഥാനം പന്നിയൂർകൂറ്റിലെ അടങ്ങി ഇരിക്കുന്നു. ആ പരിഭവത്തിന്നു അന്ന് തുടങ്ങി, തിരുമാനംകുന്നത്ത് ഭഗവതിയുടെ ആജ്ഞയാലെ ഇന്നും (അങ്കപ്പോരുണ്ടായി) മരിക്കുന്നു ആർങ്ങൊട്ടൂർ (ആറങ്ങൊട്ടു) സ്വരൂപത്തിലുള്ള ചേകവർ എന്നറിക. അന്നു പത്തു കുറയ ൪൦൦ തണ്ടും, ൧൨൦൦ (നെടിയ) കുടയും കൊടുത്തിട്ടുണ്ടു ആർങ്ങൊട്ടൂർ സ്വരൂപത്തിലെ മേല്ക്കോയ്മ വിട്ടു, നേടിയിരിപ്പു സ്വരൂപത്തിലെക്കടങ്ങി ഇരിക്കുന്നു. അന്നു തുടങ്ങി അവർക്ക് രാത്തെണ്ടലും മറ്റെയവർക്ക് പകൽ തെണ്ടലും ആയ്‌വന്നു. ഓരൊരൊ നാടും നഗരവും പിടിച്ചടക്കിത്തുടങ്ങി. അന്നീ സ്വരൂപത്തിങ്കൽ ഏല്ക്കും മാറ്റാനില്ലാതെ ആയി.

വെള്ളപ്പനാട്ടുകരെ പ്രവൃത്തിക്കായ്ക്കൊണ്ട് തറക്കൽ ഇട്ടുണ്ണിരാമവാരി ചുന്നക്കാടു തലചെണ്ണൊരായി വാളും പുടവയും കൊടുത്തു. ൧൦൦൦ നായർക്ക് യജമാനനായിട്ടു, പിന്നെ ചുള്ളിയിൽ ശങ്കരനമ്പിയെന്നൊരു തിരുവുള കാർയ്യക്കാരൻ വള്ളുവകോനാതിരിപ്പാട്ടിലെ നാടു മലപ്പുറം മുക്കാതം പിടിച്ചടക്കി, അതുകൊണ്ടു ആ സ്ഥാനത്തെക്ക് അവനായ്ക്കൊണ്ടു കണ്ണും മുകവും തിരിയും കൊടുത്തിരിക്കുന്നു. അതുകൊണ്ടു മലപ്പുറത്ത് പാറനമ്പി എന്നു പറവാൻ കാരണം.