൩. വള്ളുവകോനോതിരിയെ ജയിച്ചതു.
കൊല്ക്കുന്നത്തു ശിവാങ്ങൾ (ശിവയോഗികൾ ശിവമയൻ) എന്ന സന്യാസിയുടെ അരുളപ്പാടാൽ തളിയിൽ കർമ്മദാനങ്ങൾ ചെയ്തു, ബ്രാഹ്മണരുടെ അനുഗ്രഹത്തോടും കൂടി തളിയും സങ്കേതവും രക്ഷിച്ചു, മക്കത്ത് കപ്പൽ വെപ്പിച്ചു, തിരുനാവായി മണപ്പുറത്ത് നിന്ന് മഹാ മകവേല രക്ഷിച്ചു നടത്തുവാൻ കല്പിച്ച (ആറങ്ങൊട്ടു സ്വരൂപത്തെ വെട്ടി ജയിച്ചു നെടിയിരിപ്പിൽ സ്വരൂപം അടക്കി നടത്തി) വള്ളുവകോനാതിരി രാജാവിനെ നീക്കം ചെയ്തു, നേരും ന്യായവും നടത്തി, ൧൭ നാടും അടക്കി, ൧൮ കോട്ടപ്പടിയും അടുപ്പിച്ചു, അങ്ങിനെ ഇരിക്കുന്നു നെടുവിരിപ്പിൽ സ്വരൂപം.
മസ്ക്കിയത്ത ദ്വീപിങ്കൽ ഇരുവർ പുത്രന്മാർ ജനിച്ചുണ്ടായി, ഒരു ബാപ്പയ്ക്ക് പിറന്നവർ ഇടഞ്ഞപ്പോഴെ അവരുടെ ബാപ്പാ മൂത്തവനോട് പറഞ്ഞു "നിങ്ങൾ തമ്മിൽ മത്സരിച്ചു മറ്റെയവൻ നിന്നെ വധിക്കും; എൻറെ ശേഷത്തിങ്കൽ അതുകൊണ്ട് നിങ്ങൾ ഇരുവരും ഇവിടെ ഇരിക്കേണ്ടാ. നീ വല്ല ദ്വീപാന്തര