കേരളോല്പത്തി/തമ്പുരാക്കന്മാരുടെ കാലം/കോഴിക്കോട്ടു മഹത്വം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കേരളോല്പത്തി
കോഴിക്കോട്ടു മഹത്വം
കേരളോല്പത്തി

[ 99 ]

൨. കോഴിക്കോട്ടു മഹത്വം


മലയാളത്തിൽ കുന്നലകോനാതിരി രാജാവ് മഹാരാജാവ് എന്നു സിദ്ധാന്തം അന്നു തുടങ്ങി തെക്ക് [ 100 ] വേണാടടികളും വടക്ക്‌ കോലത്തിരിരാജാവും ഇവർ ഒഴികെ ഉള്ള രാജാക്കന്മാരോട് അന്നന്നു ചെന്നു ഏല്ക്കും; എടവപാതി കഴിവോളം "എടവപാതി കഴിഞ്ഞാൽ വേരൻ പിലാക്കീഴ് കൂടി കൊട്ടിൽ കുറിച്ചു, ലോകർക്ക്‌ ശിലവിന്നും കൊടുത്തു, അച്ചനും ഇളയതും മുന്നടന്നു, പടകൂടുംപോൾ, ചോവരക്കൂറ്റിൽ എഴുതിയയച്ചെ ഏല്ക്കും. "മങ്ങാട്ടച്ചനു ചതിപ്പടയില്ല" എന്നതിന്റെ കാരണം കൂടിനിന്നുപോകിലും താഴ്ച ആകിലും കാണാം എന്നറിയിക്കും. "നേരുകൊണ്ടു ജയിച്ചു വർദ്ധിച്ചിരിക്കുന്നു" നെടിയിരിപ്പുസ്വരൂപം എന്നറിക.

പരദേശങ്ങളിലുള്ള രാജാക്കന്മാർ പുന്നാടൻ, മയിസൂരാൻ, മയിലൊമ്പൻ, ചടക്കരൻ, മുകിളൻ, മൂക്കുപറിയൻ, ഇക്കെറിയാൻ, മുളുക്കി, അമ്മാശി, കൊങ്ങൻ, പാണ്ടിയൻ, പാലെറിയാൻ, സേതുപതി, കാശി രാജാവു, പാർശാവു, ചോഴരാജാവു, പലിച്ചെയൻ, പരിന്തിരീസ്സു ഇങ്കിരീസ്സ് പറുങ്കി, ലന്താ, ദ്വീപാഴി, പുതുക്കരാജാവാദിയായുള്ളവരും പടയും പണ്ടു കടലൂടെയും കരയൂടെയും വന്ന്‌ എതിർക്കും. ഈ ഭൂമി അടക്കുവാൻ അവരെയും മടക്കി, മാറ്റാർ ഒരുത്തരും നേരെ നില്ലാതെയായി. ഈ ഭൂമിയിങ്കൽ ൧൮ വൈഷ്ണവങ്ങളും ൯൬ നഗരങ്ങളും തികവായുണ്ടല്ലൊ. അതിൽ കേളിമികച്ചതു കോഴിക്കോടു ഒരു കാലം താഴ്ചയും ഇല്ല, ഒരു കാലം അനർത്ഥവുമില്ല. "അതിന്റെ കാരണം: ചെമ്മങ്ങാട്ട ഔവ്വായി (ചെങ്ങൊട്ട അവയൻ) എന്ന ഒരു ചോനകൻ ശ്രീഭഗവതിയെ സേവിച്ചു, അവനുമായി തമ്മിൽ സമയം ചെയ്തു, പിറ്റെ നാൾ രാവിലെ കാന്തപറമ്പിൽ ആകട്ടെ എന്ന് പറഞ്ഞു അവിടെ [ 101 ] കണ്ടില്ലയാകിൽ, ഉച്ച തിരിഞ്ഞാൽ നഗരത്തിൽ ആകട്ടെ എന്നു പറഞ്ഞു, പിന്നെ അവിടെ കണ്ടില്ല എന്നു വരികിൽ, മൂവന്തിനേരം മുക്കാടിയിലാകട്ടെ എന്നു പറഞ്ഞു, അവിടെ കണ്ടില്ലാഎന്നുവരികിൽ, എന്നെ കാണ്മോളം ൟ മൂന്നു സ്ഥാനത്തും പാർപ്പു എന്നു പറഞ്ഞു സമയം ചെയ്തു. അവനന്നു മരിച്ചു കളകയും ചെയ്തു. അതു കൊണ്ടു ഭഗവതിക്ക് അവിടെ നിന്നു ഒരു കാലം വാങ്ങിപ്പോയി കൂടുക ഇല്ല." അന്നു തുടങ്ങി വീരാടപുരം പോലെ വേണ്ട പദാർഥങ്ങൾ ൟ പുരത്തിങ്കൽ ഉണ്ടായ്‌വന്നു, അനേകം വസ്തുക്കൾ വന്നു നിറഞ്ഞു തുടങ്ങി, പുരുഷാരവും നിറഞ്ഞു തുടങ്ങി "എത്രയും തേജസ്സോടുംകൂടിയ ഭഗവതിയെ ചോനകൻ കാണ്മാനുള്ള സംഗതി: "ബൗദ്ധന്മാർക്കത്രെ നെഞ്ഞിന്നുറപ്പുള്ളൂ" എന്നിട്ട് ൟശ്വരൻ തന്നെ ഇപ്രകാരം കല്പിച്ചതു.

ശേഷം താമൂരിപ്പാട്ടുന്നു തീപ്പെട്ടാൽ തിരുവന്തളി കഴിവോളം ആ സ്ഥാനത്തേക്ക് മങ്ങാട്ടച്ചൻ ഉടയതായി തിരുവന്തളി കഴിഞ്ഞാൽ വഴിമൂപ്പിൽ രാജാക്കന്മാരെ പട്ടം കെട്ടിപ്പാൻ തക്കവണ്ണം ഊരിന്നും ഗ്രാമത്തിന്നും മറ്റും പല പ്രഭുക്കന്മാരും എത്തി, തിരുവളയനാട്ടമ്മയെ എഴുന്നെള്ളിച്ചു. "ബ്രഹ്മൻ വിഷ്ണു മഹെശ്വരൻ" എന്നു കല്പിച്ചു പൊൻ വിളക്കും നിറപറയും വെച്ചു, നിലമണിഞ്ഞു വിതാനിച്ചു പള്ളിമാറടി എഴുന്നെള്ളിച്ചു, ചേരമാൻ വാളും പിടിച്ചു സിംഹാസനത്തിന്മേൽ വെള്ളയും കരിമ്പടവും വിരിച്ചു, വീരചങ്ങലയും ധരിച്ചു തിരുമുടിവട്ടം കെട്ടി, അഴലൂർ (അയലൂർ) ശാർക്കര രണ്ടു വഴിയിൽ മൂവാറു ൧൮ [ 102 ] സംഘവും കൂടി എത്തി, "ചേരമാന്നാടു ൧൬0 വഴിനാട്ടിലും കോയ്മസ്ഥാനം നടത്തി, പശുബ്രാഹ്മണരെയും ദേവന്മാരെയും രക്ഷിച്ചു, പെണ്ണൂംപിള്ളയും ആനന്ദിപ്പിച്ചു വഴിപിഴ തീർത്തു; മഹാ രാജാവായിരുന്നു വാഴുക" എന്നു കല്പിച്ചു, ബ്രാഹ്മണരും വെട്ടത്തു കോവിലും തിനയഞ്ചേരി ഇളയതും ആഴുവാഞ്ചേരി തമ്പ്രാക്കളും കൂടി തിരുമുടി പഴയരി ചാർത്തി, ധർമ്മഗുണത്തു പണിക്കർ ഉടവാൾ അണച്ചു, പണ്ഡാരഭൂമുഖത്തിരുന്നരുളി, ൫000 നായർ പ്രഭുകർത്താവു തൊഴുതു ചേകിച്ചു. പിന്നെ ൧oooത്തിന്റെ ചെകവു കഴിഞ്ഞു. നല്ല നേരം കൊണ്ടു കോഴിക്കോട്ടേക്ക് എഴുന്നെള്ളുമ്പോൾ ൧൮ വാദ്യവും അടിപ്പിച്ചു. മുത്തുകടയും (വെങ്കൊറ്റക്കുട) രത്നത്തെയും പിടിപ്പിച്ചു. പള്ളിത്തണ്ടിന്മേൽ ഇരുന്നള്ളി, വെള്ളിക്കാളാഞ്ചിയും പൊന്നിൻ കാളാഞ്ചിയും പിടിപ്പിച്ചു പൊന്നും വെള്ളിയും കെട്ടിയ പലിശക്കാരെക്കൊണ്ടു അകമ്പടി തട്ടുംതട്ടിച്ചു നടവെടിവെപ്പിച്ചു കൈത്തോക്കിൻ പുരുഷാരത്തോടും കൂടി പന്നിയങ്കര എഴുന്നെള്ളി, ദുർഗ്ഗാദേവി തൃക്കൺ പാർത്തു, ൫ooo പ്രഭുകർത്താവും കോഴിക്കൊട്ട് തലച്ചെണ്ണോരും കോശയും കാതിയാരും തണ്ടിന്മേൽ അകമ്പടി നടന്നു, ൧ooooത്തിൽ മുപ്പത്തരണ്ടിലുള്ളവർ കച്ചയും തലയിൽ കെട്ടുംകെട്ടി, ൧oooo ലോകരും കൂടി കല്ലായ്ക്കൽ ചെന്നു "മുമ്പിൽ മാറ്റാൻ" എന്നു കല്പിച്ചു, മൂനാം ചുവട്ടിൽ കളിച്ചു വഴക്കം ചെയ്തു അകമ്പടി നടന്നു പൂവാട വിരിച്ചു കാൽനട എഴുന്നെള്ളി ആയമ്പാടി കോവിലകം പൂക്കു, അമ്മ വന്ദിച്ചു തിരുമുടി പഴയരി ചാർത്തി, അനുഗ്രഹവും കൊണ്ടി തളിയിൽ ഭഗവാനെ തൃക്കൺ പാർത്തു [ 103 ] തിരുവളയനാട്ടും പരക്കലും എഴുന്നെള്ളി, ഓശവെടിയും വെപ്പിച്ചു വേരൻപിലാക്കീഴ് ൧0000ത്തിന്റെ കൂട്ടം വിരുന്നുസ്ഥാനവും മാനവും മേനിയും പറഞ്ഞു പഴമയും പറഞ്ഞു, സ്വരൂപത്തിലെ പട്ടോലെക്കും പഴനടെക്കും പഴയ മുനിമാർ വചനത്തിന്നും മറിവും പിഴയും വരാതെ കണ്ടു, അനുവാദം കൊടുപ്പിച്ചു, ശിലവിന്നു (നാളും കോളും അതിന്നും പണയം പിടിപ്പാൻ അറയും തുറയും) കല്പിച്ചു. പുരുഷാരപ്പാടും മുമ്പിൽ കല്പിച്ച ൟശ്വര സേവകളും കഴിപ്പിച്ചു. ഭട്ടത്തിരിമാർക്ക് കിഴി വെച്ചു നമസ്കരിച്ചു അനുഗ്രഹവും വാങ്ങി നാടും നഗരവും തുറയും കച്ചോടവും തെളിയിപ്പിച്ചു വേളാത്ത പെണ്ണിനെ വേൾപിച്ചു, ഉപനയിക്കാത്ത ഉണ്ണിയെ ഉപനയിപ്പിച്ചു, ക്ഷേത്രങ്ങളും കാവുകളും ഓട്ടുപൊളി തീർത്തു. കലശം കഴിപ്പിച്ചു മുതലും വെച്ചു ആളെയും കല്പിച്ചു, ബ്രാഹ്മണർക്ക് കർമ്മം കഴിപ്പാൻ മുതലില്ലാത്തവർക്ക് മുതലും ദാനം ചെയ്തു. നാടുകളെ വഴിപോലെ രക്ഷിപ്പാൻ അവിടവിടെ ആളുകളെയും കല്പിച്ചു മുതലും വെച്ചു. മങ്ങാട്ടച്ചൻ ഇളയതു പണിക്കരും തിരുവുള്ള കാര്യ്യക്കാരും കൂടി സ്വരൂപകാര്യ്യം വിചാരിച്ചിരിക്കും കാലം മഹാമകം വന്നണഞ്ഞു, മഹാ മകവേല കഴിപ്പാനായികൊണ്ടു തിരുനാവായ്ക്കെഴുന്നെള്ളി ഇരിക്കുന്നു. മഹാ രാജാവായിരിക്കുന്ന കന്നലകോനാതിരി. പിന്നെ ൪ കാര്യ്യക്കാർ എന്നു പറയുന്നതിൽ മുമ്പിൽ എഴുത്തച്ചനായ മങ്ങാട്ടച്ചൻ, പിന്നെ നാടുവാഴിയെ വാഴിപ്പാൻ ദേശവാഴിയാക്കി കല്പിച്ചിട്ടുള്ള തിനയഞ്ചെരി ഇളയതും, ധർമ്മഗുണത്തുപണിക്കർ ഉടവാൾ അണച്ചു. തിരുമേനി വിയർപ്പിച്ചു [ 104 ] ഴിവാനയ്ക്കൊണ്ട് രാജായ്മസ്ഥാനവും സമ്പ്രദായവും കല്പിച്ചു, സ്വരൂപകാര്യ്യക്കാരനായി, ശേഷം പാറനമ്പിയെ പള്ളിയറപ്രവൃത്തിക്കകൊണ്ടു വെച്ചു അറ പലകയും കിഴിയും കൊടുത്തിരിക്കുന്നു.