Jump to content

താൾ:Keralolpatti The origin of Malabar 1868.djvu/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

വേണാടടികളും വടക്ക്‌ കോലത്തിരിരാജാവും ഇവർ ഒഴികെ ഉള്ള രാജാക്കന്മാരോട് അന്നന്നു ചെന്നു ഏല്ക്കും; എടവപാതി കഴിവോളം "എടവപാതി കഴിഞ്ഞാൽ വേരൻ പിലാക്കീഴ് കൂടി കൊട്ടിൽ കുറിച്ചു, ലോകർക്ക്‌ ശിലവിന്നും കൊടുത്തു, അച്ചനും ഇളയതും മുന്നടന്നു, പടകൂടുംപോൾ, ചോവരക്കൂറ്റിൽ എഴുതിയയച്ചെ ഏല്ക്കും. "മങ്ങാട്ടച്ചനു ചതിപ്പടയില്ല" എന്നതിന്റെ കാരണം കൂടിനിന്നുപോകിലും താഴ്ച ആകിലും കാണാം എന്നറിയിക്കും. "നേരുകൊണ്ടു ജയിച്ചു വർദ്ധിച്ചിരിക്കുന്നു" നെടിയിരിപ്പുസ്വരൂപം എന്നറിക.

പരദേശങ്ങളിലുള്ള രാജാക്കന്മാർ പുന്നാടൻ, മയിസൂരാൻ, മയിലൊമ്പൻ, ചടക്കരൻ, മുകിളൻ, മൂക്കുപറിയൻ, ഇക്കെറിയാൻ, മുളുക്കി, അമ്മാശി, കൊങ്ങൻ, പാണ്ടിയൻ, പാലെറിയാൻ, സേതുപതി, കാശി രാജാവു, പാർശാവു, ചോഴരാജാവു, പലിച്ചെയൻ, പരിന്തിരീസ്സു ഇങ്കിരീസ്സ് പറുങ്കി, ലന്താ, ദ്വീപാഴി, പുതുക്കരാജാവാദിയായുള്ളവരും പടയും പണ്ടു കടലൂടെയും കരയൂടെയും വന്ന്‌ എതിർക്കും. ഈ ഭൂമി അടക്കുവാൻ അവരെയും മടക്കി, മാറ്റാർ ഒരുത്തരും നേരെ നില്ലാതെയായി. ഈ ഭൂമിയിങ്കൽ ൧൮ വൈഷ്ണവങ്ങളും ൯൬ നഗരങ്ങളും തികവായുണ്ടല്ലൊ. അതിൽ കേളിമികച്ചതു കോഴിക്കോടു ഒരു കാലം താഴ്ചയും ഇല്ല, ഒരു കാലം അനർത്ഥവുമില്ല. "അതിന്റെ കാരണം: ചെമ്മങ്ങാട്ട ഔവ്വായി (ചെങ്ങൊട്ട അവയൻ) എന്ന ഒരു ചോനകൻ ശ്രീഭഗവതിയെ സേവിച്ചു, അവനുമായി തമ്മിൽ സമയം ചെയ്തു, പിറ്റെ നാൾ രാവിലെ കാന്തപറമ്പിൽ ആകട്ടെ എന്ന് പറഞ്ഞു അവിടെ



"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/100&oldid=162217" എന്ന താളിൽനിന്ന് ശേഖരിച്ചത്