താൾ:Keralolpatti The origin of Malabar 1868.djvu/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഘവും കൂടി എത്തി, "ചേരമാന്നാടു ൧൬0 വഴിനാട്ടിലും കോയ്മസ്ഥാനം നടത്തി, പശുബ്രാഹ്മണരെയും ദേവന്മാരെയും രക്ഷിച്ചു, പെണ്ണൂംപിള്ളയും ആനന്ദിപ്പിച്ചു വഴിപിഴ തീർത്തു; മഹാ രാജാവായിരുന്നു വാഴുക" എന്നു കല്പിച്ചു, ബ്രാഹ്മണരും വെട്ടത്തു കോവിലും തിനയഞ്ചേരി ഇളയതും ആഴുവാഞ്ചേരി തമ്പ്രാക്കളും കൂടി തിരുമുടി പഴയരി ചാർത്തി, ധർമ്മഗുണത്തു പണിക്കർ ഉടവാൾ അണച്ചു, പണ്ഡാരഭൂമുഖത്തിരുന്നരുളി, ൫000 നായർ പ്രഭുകർത്താവു തൊഴുതു ചേകിച്ചു. പിന്നെ ൧oooത്തിന്റെ ചെകവു കഴിഞ്ഞു. നല്ല നേരം കൊണ്ടു കോഴിക്കോട്ടേക്ക് എഴുന്നെള്ളുമ്പോൾ ൧൮ വാദ്യവും അടിപ്പിച്ചു. മുത്തുകടയും (വെങ്കൊറ്റക്കുട) രത്നത്തെയും പിടിപ്പിച്ചു. പള്ളിത്തണ്ടിന്മേൽ ഇരുന്നള്ളി, വെള്ളിക്കാളാഞ്ചിയും പൊന്നിൻ കാളാഞ്ചിയും പിടിപ്പിച്ചു പൊന്നും വെള്ളിയും കെട്ടിയ പലിശക്കാരെക്കൊണ്ടു അകമ്പടി തട്ടുംതട്ടിച്ചു നടവെടിവെപ്പിച്ചു കൈത്തോക്കിൻ പുരുഷാരത്തോടും കൂടി പന്നിയങ്കര എഴുന്നെള്ളി, ദുർഗ്ഗാദേവി തൃക്കൺ പാർത്തു, ൫ooo പ്രഭുകർത്താവും കോഴിക്കൊട്ട് തലച്ചെണ്ണോരും കോശയും കാതിയാരും തണ്ടിന്മേൽ അകമ്പടി നടന്നു, ൧ooooത്തിൽ മുപ്പത്തരണ്ടിലുള്ളവർ കച്ചയും തലയിൽ കെട്ടുംകെട്ടി, ൧oooo ലോകരും കൂടി കല്ലായ്ക്കൽ ചെന്നു "മുമ്പിൽ മാറ്റാൻ" എന്നു കല്പിച്ചു, മൂനാം ചുവട്ടിൽ കളിച്ചു വഴക്കം ചെയ്തു അകമ്പടി നടന്നു പൂവാട വിരിച്ചു കാൽനട എഴുന്നെള്ളി ആയമ്പാടി കോവിലകം പൂക്കു, അമ്മ വന്ദിച്ചു തിരുമുടി പഴയരി ചാർത്തി, അനുഗ്രഹവും കൊണ്ടി തളിയിൽ ഭഗവാനെ തൃക്കൺ പാർത്തു

"https://ml.wikisource.org/w/index.php?title=താൾ:Keralolpatti_The_origin_of_Malabar_1868.djvu/102&oldid=162219" എന്ന താളിൽനിന്ന് ശേഖരിച്ചത്