വാറെ, ശിവാങ്ങൾ അരുളിച്ചെയ്തു: "ദാനമാകുന്നതു ൟ ക്ഷേത്രത്തിങ്കൽ ആണ്ടൊന്നിന്നു തുലാമാസത്തിൽ രേവതി തുടങ്ങി ൭ ദിവസം എത്തിയ ജനത്തിന്നു (സദ്യ) ഭക്ഷണവും കൊടുത്തു, നൂറ്റൊന്നു സ്മാർത്തന്മാർക്ക് ൧0൧ പണം കെട്ടി ദാനം ചെയ്തു, തുലാഭാരം, ഹിരണ്യഗർഭം, മഹാമൃത്യുഞ്ജയം, പറക്കുംകൂത്തു, കൂടിയാട്ടം, ഭാരതം വായിപ്പിക്ക എന്നിങ്ങിനെ രാജാക്കന്മാർക്കായിട്ടുള്ള ക്രിയകളും വലുതായ ഗണപതി ഹോമവും ഭഗവതി സേവയും ഇവ ഒക്കയും കഴിപ്പിച്ചു. താന്താൻ പരിപാലിക്കേണ്ടുന്നതും ഇങ്ങും അടക്കിയതും കുതം ഇല്ലാഞ്ഞ കൂടം വീഴുന്നതും അടക്കി രക്ഷിച്ചു. അവിടവിടെ പൂജാനിവേദ്യാദികളും വഴിപോലെ കഴിപ്പിച്ചു ***** **** ******** എന്നരുളിച്ചെയ്തു. അപ്പോൾ, അങ്ങോട്ടുണർത്തിച്ചു, അതിന്നു ദ്രവ്യം ഇല്ല" എന്ന കേട്ടവാറെ, അതിന്നേതും വേണ്ടതില്ല, കടം വാങ്ങിച്ചെയ്തുകൊള്ളുമ്പോൾ നിനയാത്ത ( നേരം) മുതൽ തനിക്കുണ്ടായ്‌വരും; പിന്നെ കണക്ക് എഴുതി ചിലവിട്ടു കൊൾക. നിത്യദാനവും വയറു വഴികയും സ്വർണ്ണലേപനവും ചെയ്തിരിക്ക എന്നാൽ ശ്രീ നിൽക്കും. ശ്രീ മദം ഏറിവരികിൽ ശ്രീ വിളിപ്പിക്കാം "മുന്നിൽ തളിപ്പിക്കാം എച്ചിൽ പാത്രത്തിൽ" എന്നിങ്ങനെ സ്വരൂപമര്യാദകളും കല്പിച്ചു, അനുഗ്രഹിച്ചു മഹാ സന്യാസി, അക്കാലം വിശ്വാസത്തോട് അങ്ങിനെ ചെയ്തു തുടങ്ങി. അന്നീവന്നവൻ (ചോനകൻ) വളരെ പൊന്നും കൊടുത്തു ൟ സ്വരൂപത്തിങ്കൽ വിശ്വാസത്തോട് വീടെടുത്തു, അവിടെ ഇരിക്കും കാലം, കർക്കടകവ്യാഴം കുംഭമാസത്തിൽ